Friday, 1 May 2026

കൊമേർഷ്യൽ  ഗ്യാസ് വിലവർധനയോടൊപ്പം  പെട്രോൾ, ഡീസല്‍ വില കൂട്ടിയേക്കും ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

കൊമേർഷ്യൽ ഗ്യാസ് വിലവർധനയോടൊപ്പം പെട്രോൾ, ഡീസല്‍ വില കൂട്ടിയേക്കും ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

 കൊമേർഷ്യൽ  ഗ്യാസ് വിലവർധനയോടൊപ്പം  പെട്രോൾ, ഡീസല്‍ വില കൂട്ടിയേക്കും; ഒഴിവാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍📍
19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.

 ഈ വില വർദ്ധനവ്  റസ്റ്റോറന്റുകൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയെ സാരമായി ബാധിക്കും. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്നതോടെ വിലക്കയറ്റത്തിന് സാധ്യതയുണ്ട്.

അതേസമയം, പെട്രോൾ, ഡീസൽ വിലകളിൽ നിലവിൽ മാറ്റമില്ലെങ്കിലും പെട്രോൾ ഡീസൽ വിലയും കൂട്ടിയേക്കും. നിലവിൽ പ്രീമിയം പെട്രോൾ, ബൾക്ക് ഡീസൽ, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയ്ക്ക് ആഗോള വിപണിക്ക് അനുസൃതമായി വില വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുകയാണ്.

കേരളത്തിൽ പാലിനടക്കം  ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെയും , പ്രവർത്തന ചിലവും നാൾക്ക് നാൾ വർദ്ധിക്കുന്നതിനാൽ  ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കാൻ ഉടമകൾ നിർബന്ധിതരായിരിക്കുകയാണ് എന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റെ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ കഴിഞ്ഞദിവസം  തൃശ്ശൂരിൽ നടന്ന KHRA സുരക്ഷാ പദ്ധതിയുടെ ധനസഹായ വിതരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 30 April 2026

സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം- കെ.എച്ച്.ആർ.എ.

സ്പെഷ്യൽ ട്രെയിൻ അനുവദിക്കണം- കെ.എച്ച്.ആർ.എ.

കൊച്ചി : അസം, ബംഗാൾ തെരഞ്ഞെടുപ്പിന് വോട്ടുചെയ്യുവാൻ പോയ അതിഥിതൊഴിലാളികൾക്ക് തിരികെ വരുവാൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ. കേരളത്തിലെ ഹോട്ടൽ, റസ്റ്റോറന്റ്റ് അടക്കമുള്ള വ്യാപാര വ്യവസായ നിർമ്മാണ മേഖലയിലെ വിദഗ്ദ‌, അവിദഗ്ദ തൊഴിലാളികളിൽ ഭൂരിപക്ഷവും അസം, ബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇവരെല്ലാം വോട്ടുചെയ്ത‌ശേഷം തിരികെ കേരളത്തിലേക്ക് വരുവാൻ ട്രെയിൻ ഇല്ലാതെ ബുദ്ധിമുട്ടുന്നു. പതിനായിരക്കണക്കിന് തൊഴിലാളികളാണ് സൗകര്യമില്ലാത്തതിനാൽ തിരികെ വരുവാൻ 59559 സാധിക്കാത്തത്. തൊഴിലാളികളില്ലാത്തതിനാൽ ഹോട്ടൽ മേഖലയടക്കമുള്ള വ്യവസായ മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ആയതിനാൽ അവർക്ക് കേരളത്തിലേക്ക് വരുവാൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കത്തയച്ചതായും സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാറിൽ പാചകവാതക ക്ഷാമം; സിലിണ്ടർ വാങ്ങാനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ...

മൂന്നാറിൽ പാചകവാതക ക്ഷാമം; സിലിണ്ടർ വാങ്ങാനായി മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥ...

മൂന്നാർ ∙ പാചകവാതക ക്ഷാമം രൂക്ഷമായതോടെ വീടുകളിലേക്ക് സിലിണ്ടർ വാങ്ങാനായി ജനങ്ങൾ മണിക്കൂറുകൾ കാത്തു നിൽക്കേണ്ട അവസ്ഥയിൽ. മൂന്നാറിലെ വിവിധ നഗറുകളിലുള്ളവരാണ് പാചകവാതക ക്ഷാമത്തെ തുടർന്ന് കടുത്ത ദുരിതമനുഭവിക്കുന്നത്. മൂവായിരത്തിലധികം ആളുകൾ താമസിക്കുന്ന വിവിധ നഗറുകളിലേക്ക്, വല്ലപ്പോഴുമാണ് സിലിണ്ടറുകളുമായി വാഹനങ്ങളെത്തുന്നത്. ബുക്ക് ചെയ്ത് 45 ദിവസം പൂർത്തിയാക്കിയവർ ഓട്ടോയിലും മറ്റും കാലി സിലിണ്ടറുമായി പൊലീസ് സ്റ്റേഷനു സമീപത്തുള്ള ബൈപാസ് റോഡിലെത്തി കാത്തു നിൽക്കണമെന്നാണ് വിതരണക്കാരുടെ നിർദേശം. 

മണിക്കൂറുകൾ പൊരിവെയിലത്ത് കാത്തു നിന്നാൽ മാത്രമാണ് സിലിണ്ടറുകളുമായി വാഹനങ്ങളെത്തുന്നത്. സിലിണ്ടറുകളുമായി വാഹനമെത്തിയാൽ തന്നെ തിരക്ക് കാരണം ബുക്ക് ചെയ്ത് മണിക്കൂറുകളായി കാത്തു നിൽക്കുന്നവരിൽ ഭൂരിഭാഗത്തിനും സിലിണ്ടറുകൾ ലഭിക്കാതെ മടങ്ങേണ്ട അവസ്ഥയാണുളളത്. സിലിണ്ടർ ലഭിക്കാതെ വരുന്നതോടെ പലരും വിതരണക്കാരുമായി തർക്കങ്ങൾ ഉണ്ടാക്കുന്നതും വാഹനത്തിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിക്കുന്നതും പതിവായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടി വരും :   ജി. ജയപാൽ

ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കേണ്ടി വരും : ജി. ജയപാൽ

തൃശൂർ : കേരളത്തിൽ പാലിനടക്കം  ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെയും , പ്രവർത്തന ചിലവും നാൾക്ക് നാൾ വർദ്ധിക്കുന്നതിനാൽ  ഹോട്ടൽ ഭക്ഷണ വില വർദ്ധിപ്പിക്കാൻ ഉടമകൾ നിർബന്ധിതരായിരിക്കുകയാണ് എന്ന് കേരള ഹോട്ടൽ& റസ്റ്റോറൻ്റെ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജി.ജയപാൽ .
എന്നാൽ വിലവർദ്ധനയുടെ പേരിൽ  അന്യായമായ  വർദ്ധനവ് സഘടന അംഗീകരിക്കുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു .

തൃശൂർ ജില്ലയിലെ 
 കെ. എച്ച്  ആർ.എ. സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ  മരണമടഞ്ഞ രണ്ടംഗങ്ങളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം ഫണ്ട് അദ്ദേഹം വിതരണം ചെയ്തു .

തൃശൂർ നഗരത്തിൽ പൂരത്തോടനുബന്ധിച്ച്   ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ  നേതൃത്ത്വത്തിൽ  ഹോട്ടലുകളിൽ ഒരു ദിവസം തന്നെ പല സമയങ്ങളിലായി  നിരവധി തവണ സ്ക്വാഡുകൾ വന്ന് പരിശോധന നടത്തിയ   പരിശോധന രീതിയിൽ  യോഗം പ്രതിഷേധം രേഖപ്പെടുത്തി .

ജില്ല പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ട്രഷറർ സി .ബിജുലാൽ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് അസീസ് മൂസ്സ  ,സംസ്ഥാന വൈസ് പ്രസിഡണ്ട്  ഉണ്ണികൃഷ്ണൻ ഈച്ചരത്ത് , സംസ്ഥാന സെക്രട്ടറി 
ടി.ജെ. മനോഹരൻ , ജില്ലാ നേതാക്കളായ വി. ആർ. സുകുമാർ  , റഹ്മത്ത് ബാബു ,
ജി.കെ. പ്രകാശ് , ഏ.സി. ജോണി ,
എൻ . കെ. അശോക് കുമാർ ,പ്രേം രാജ് ചൂണ്ടലാത്ത് - പി. എസ്. ബാബുരാജ് , വി.ജി. ശേഷാദ്രി എന്നിവർ പ്രസംഗിച്ചു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാലിന്യം മലയോളം; അഞ്ച് വർഷത്തിനിടെ ശേഖരിച്ചത് 2.35 ലക്ഷം ടൺ മാലിന്യം

മാലിന്യം മലയോളം; അഞ്ച് വർഷത്തിനിടെ ശേഖരിച്ചത് 2.35 ലക്ഷം ടൺ മാലിന്യം

കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് ശേഖരിച്ചത് 2,34,922 ടൺ മാലിന്യം. തദ്ദേശ സ്ഥാപനങ്ങളും സർക്കാർ-സർക്കാറിതര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വീടുകളിൽ നിന്നടക്കം ക്ലീൻ കേരള കമ്പനിയാണ് ഹരിതകർമ സേന വഴി മാലിന്യം ശേഖരിച്ചത്. അജൈവ, ഇലക്ട്രോണിക്, ചില്ല് മാലിന്യങ്ങളും പഴന്തുണികളും അപകടകരമായ മാലിന്യവും ഇവയിൽ ഉൾപ്പെടും. ശേഖരിച്ച മാലിന്യത്തിൽ പുനരുപയോഗം സാധ്യമായവ തരംതിരിച്ച് വിൽക്കുകയും മറ്റുള്ളവ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു.

2021-22ൽ സംസ്ഥാനത്ത് നിന്ന് ശേഖരിച്ചത് 21,839 ടൺ മാലിന്യമാണെങ്കിൽ 2025-26ൽ ഇത് 73,403 ടണ്ണായി ഉയർന്നു. 2022-23ൽ 30,444 ടണ്ണും 2023-24ൽ 47,549 ടണ്ണും 2024-25ൽ 61,687 ടണ്ണുമാണ് ശേഖരിച്ചത്. മാലിന്യത്തിന്‍റെ അളവ് ഓരോ വർഷവും 35 ശതമാനത്തോളം വർധിക്കുന്നതായാണ് കണക്ക്. ഇതിൽ തന്നെ തരംതിരിച്ച് പുനരുപയോഗത്തിന് യോഗ്യമാക്കിയ മാലിന്യം അഞ്ച് വർഷം മുമ്പ് 5,587 ടൺ ആയിരുന്നെങ്കിൽ ഇപ്പോഴത് 37,853 ടണ്ണിലെത്തി. 2021ൽ ആകെ ശേഖരിച്ച മാലിന്യത്തിന്‍റെ 25.6 ശതമാനം മാത്രമാണ് തരംതിരിച്ചിരുന്നത്. ഇന്നത് 51.6 ശതമാനം ആണ്. മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കും ഇതര സ്ഥാപനങ്ങൾക്കും മാതൃകാപരമായ പിന്തുണ നൽകാൻ ക്ലീൻ കേരള കമ്പനിക്ക് കഴിഞ്ഞതായി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ പറഞ്ഞു.

പഴന്തുണി 2542 ടൺ; അപകട മാലിന്യം 1,852
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് ശേഖരിച്ച മൊത്തം മാലിന്യത്തിൽ 2,542 ടൺ ഉപയോഗശൂന്യമായ തുണിയാണ്. അഞ്ച് വർഷം മുമ്പ് ഇത് 327 ടണ്ണായിരുന്നു. ഇതേ കാലയളവിൽ ശേഖരിച്ച ഇലക്ട്രോണിക് മാലിന്യവും അപകടകരമായ മാലിന്യവും 1,852 ടൺ ഉണ്ട്. ഗ്ലാസ് മാലിന്യത്തിലാണ് ഗണ്യമായ വർധനവുണ്ടായത്. 2021-22ൽ 213 ടൺ ഗ്ലാസ് മാലിന്യം ശേഖരിച്ച സ്ഥാനത്ത് ഇപ്പോഴത് 2,389 ടണ്ണാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് 8,816 ടൺ ഗ്ലാസ് മാലിന്യം ശേഖരിച്ചതായാണ് കണക്ക്. ഒന്നര ലക്ഷം ടൺ മാലിന്യം സിമന്‍റ് ഫാക്ടറികൾ വഴി ശാസ്ത്രീയമായി സംസ്കരിച്ചപ്പോൾ 86,000 ടൺ റിസൈക്ലിങിലൂടെ പുനരുപയോഗ യോഗ്യമാക്കി മാറ്റി. പ്ലാസ്റ്റിക് മാലിന്യത്തെ ചെറിയ കഷണങ്ങളും തരികളുമാക്കി 3,625.15 ടൺ ഷ്രഡഡ് പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുകയും അവ ഉപയോഗിച്ച് സംസ്ഥാനത്ത് 5,926 കി.മീ റോഡ് നിർമിക്കുകയും ചെയ്തു.

ഹരിതകർമ സേനക്ക് 38.88 കോടി
ശേഖരിച്ച പാഴ്വസ്തുക്കൾ തരംതിരിച്ച് മൂല്യവർധിതമാക്കി ക്ലീൻ കേരള കമ്പനിക്ക് നൽകിയതിന് ഹരിതകർമ സേനക്ക് അഞ്ച് വർഷം കൊണ്ട് 38.88 കോടി പ്രതിഫലമായി ലഭിച്ചു. പാഴ്വസ്തുക്കൾ മൂല്യവർധിതമാക്കി വിപണനം ചെയ്യുക വഴി ഈ കാലയളവയിൽ ക്ലീൻ കേരള കമ്പനിക്ക് ലഭിച്ചത് 212.6 കോടിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കാൽമുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിന് പിന്നാലെ ക്യാൻസർ രോഗിയായ 22 കാരനെ കാണാനില്ല'

'കാൽമുറിച്ച് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതിന് പിന്നാലെ ക്യാൻസർ രോഗിയായ 22 കാരനെ കാണാനില്ല'

താമരശ്ശേരി: പുതുപ്പാടി സ്വദേശിയായ ക്യാൻസർ രോഗിയെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാൻ (22) നെ ഇന്നു രാവിലെ 10.30 മുതൽ കാണ്മാനില്ലെന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ക്യാൻസർ രോഗബാധ കാരണം കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിൽ നാടുവിട്ടതാണെന്നാണ് ബന്ധുക്കളുടെയും പൊലീസിന്‍റെയും സംശയം. ക്യാൻസർ സ്ഥിരീകരിച്ച് ആറ് മാസമായി ചികിത്സയിലായിരുന്നു. കാലിനായിരുന്നു കാൻസർ സ്ഥിരീകരിച്ചിരുന്നത്. ഇത് ലംഗ്സിലേക്ക് ബാധിക്കുന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇടത് കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഈ വിവരം അറിഞ്ഞ ശേഷം നിഷാൽ കടുത്ത മനോവിഷമത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ മുതൽ വിട്ടിൽ നിന്ന് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി. ഫോൺ കൈവശമില്ലാത്തതിനാൽ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമടക്കം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
AKHINESS-9645834010

SULAIMAN-7510171968 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: അന്താരാഷ്ട്ര ജലപാതകളിൽ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകൾക്കും കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടികൾക്കും എതിരെ മുന്നറിയിപ്പുമായി ഇറാൻ.ക്ഷമയ്ക്ക് പരിധിയുണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ സേനയെ ഉദ്ദരിച്ചാണ് പ്രസ് ടിവി റിപ്പോർട്ട്. നാവിക ഉപരോധം പ്രായോഗികമായും മുൻ മാതൃകകളില്ലാത്ത വിധവും നേരിടും. നയതന്ത്ര ചർച്ചകൾക്ക് ഇടം നൽകാനാണ് ഇതു വരെ നിയന്ത്രണം പാലിച്ചതെന്നാണ് ഇറാൻ വിശദമാക്കുന്നത്. നാവിക ഉപരോധത്തെ മറികടക്കാൻ ഇറാന്റഎ കരമാർഗങ്ങൾക്ക് കഴിയുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. അമേരിക്കയുടെ ഇത്തരം കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ അഭൂതപൂർവവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ സേനയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വിശദമാക്കുന്നത്.

ഇറാന്റെ എണ്ണ വഹിച്ചുകൊണ്ട് പോകുന്ന കപ്പലുകൾ തടയുന്നതിനും അവയിലെ ചരക്ക് കണ്ടുകെട്ടുന്നതിനും അമേരിക്ക സ്വീകരിക്കുന്ന നയങ്ങളെ ഇറാൻ രൂക്ഷമായി വിമർശിച്ചു. ഇത് അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ആഗോള ഊർജ്ജ സുരക്ഷയെ ഇത് അപകടത്തിലാക്കുന്നുവെന്നും ഇറാൻ നിരീക്ഷിക്കുന്നു. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അമേരിക്കൻ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനും സൈനികമായും നിയമപരമായും സാധ്യമായ എല്ലാ വഴികളും തേടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.വാഷിംഗ്ടൺ ഇത്തരം പ്രകോപനപരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ ആഗോള വ്യാപാര പാതകളെയും പ്രാദേശിക സുരക്ഷയെയും ബാധിക്കുമെന്നും അത് അമേരിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും ഇറാനിയൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

ഇറാനിൽ ഭരണ അട്ടിമറിക്ക് അമേരിക്ക ശ്രമിച്ചെന്ന് പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് വിശദമാക്കുന്നത്.ഇസ്ഫഹാനിൽ സേനയെ ഇറക്കാൻ അമേരിക്ക ശ്രമിച്ചുവെന്നും ഇത് ദയനീയമായി പരാജയപ്പെട്ടെന്നും ഗലിബാഫ് കൂട്ടിച്ചേർത്തു. പരമോന്നത നേതാവിന്റെ നിർദേശങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുമെന്നാണ് ഗലിബാഫ് വിശദമാക്കിയത്.