Friday, 1 May 2026

അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തി കൊമ്പൻ; മയക്കുവെടി വെച്ചു, രണ്ടാം പാപ്പാന് ​ഗുരുതര പരിക്ക്

അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തി കൊമ്പൻ; മയക്കുവെടി വെച്ചു, രണ്ടാം പാപ്പാന് ​ഗുരുതര പരിക്ക്

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയാണ്. പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങൾ ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചത്. അരമണിക്കൂറിനുള്ളിൽ ആന ശാന്തനാകുമെന്ന് ഡോക്ടർമാർ പറയുന്നു. ആനയെ മയങ്ങിയതിന് ശേഷം സ്ഥലത്തുനിന്നും മാറ്റും. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പാപ്പാനും പരിക്കേറ്റിറ്റുണ്ട്. ഇയാളുടെ നില ​ഗുരുതരമാണ്. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.

ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.‌ അതേസമയം, പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ,രണ്ടാം പാപ്പാൻ പ്രദീപിനെ ഐസിയുവിലേക്ക് മാറ്റി. പ്രദീപിന് നട്ടെല്ലിന് ആണ് പരിക്കേറ്റത്. പ്രദീപിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആനയുടെ ചവിട്ടേറ്റ് മരിച്ച വിഷ്ണു പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന ഇന്ധനനിരക്കും കൂട്ടി; ടിക്കറ്റ് ചാര്‍ജ് ഉയര്‍ന്നേക്കും

വിമാന ഇന്ധനനിരക്കും കൂട്ടി; ടിക്കറ്റ് ചാര്‍ജ് ഉയര്‍ന്നേക്കും

ന്യൂഡല്‍ഹി: വിമാന ഇന്ധനനിരക്കില്‍ വര്‍ധനയുമായി കേന്ദ്രസര്‍ക്കാര്‍. അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കുള്ള എ.ടി.എഫ് നിരക്കിലാണ് കേന്ദ്രം അഞ്ച് ശതമാനം വര്‍ധന വരുത്തിയത്. ആഭ്യന്തര വിമാനകമ്പനികളെ നിരക്ക് വര്‍ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വിമാന ഇന്ധനനിരക്കില്‍ കമ്പനികള്‍ വര്‍ധന വരുത്തുന്നത്.

76.55 ഡോളറിന്റെ വര്‍ധനയാണ് വിമാന ഇന്ധനനിരക്കില്‍ കമ്പനികള്‍ വരുത്തിയിരിക്കുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ഇന്ധനനിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.

നേരത്തെ വാണിജ്യ പാചകവാതക വിലയും വര്‍ധിപ്പിച്ചിരുന്നു. 19 കിലോ ഭാരമുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ധിച്ചു.

ഗാര്‍ഹികസിലിണ്ടറിന്റെ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. മാര്‍ച്ചില്‍ 144 രൂപയുടെ വര്‍ധനയുണ്ടായപ്പോള്‍ ഏപ്രില്‍ ഒന്നിന് 200 രൂപയുടെ വര്‍ധനയുണ്ടായി. അഞ്ച് കിലോ ഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 261 രൂപ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിച്ച് റസ്റ്ററന്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനക്ക് ഇടയാക്കും. അതേസമയം, പെട്രോളിന്‍േറയും ഡീസലിന്‍േറയും റീടെയില്‍ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് നല്‍കുന്ന ഏവിയേഷന്‍ ഫ്യൂവല്‍ വിലയിലും കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാര്‍ഥി ആദിത്യന്റെ മരണം; സന്ദീപ് പാണ്ഡെ എന്ന അധ്യാപകനില്‍ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്ന് കുടുംബം

ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാര്‍ഥി ആദിത്യന്റെ മരണം; സന്ദീപ് പാണ്ഡെ എന്ന അധ്യാപകനില്‍ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്ന് കുടുംബം

ബെംഗളൂരുവിലെ ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ വിദ്യാര്‍ഥി ആദിത്യന്റെ മരണത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ ആരോപണവുമായി കുടുംബം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സന്ദീപ് പാണ്ഡെ എന്ന അധ്യാപകനില്‍ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്നും കുടുംബം പറയുന്നു.

സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ പേരാണ് കുട്ടികള്‍ പറഞ്ഞത്. മയക്കുമരുന്നു ഉപയോഗിച്ചെന്നും പറഞ്ഞ് കുട്ടികളുടെ മുന്നില്‍ വച്ച് അനെ ഇന്‍സള്‍ട്ട് ചെയ്തു. വിഷുവിന് വീട്ടില്‍ വന്നപ്പോള്‍ അവന്‍ അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. വീട്ടില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. ഇങ്ങനെ ചെയ്യാന്‍ ഒരു സാധ്യതയുമില്ല- ആദിത്യന്റെ അച്ഛന്‍ പറഞ്ഞു.

സന്ദീപ് പാണ്ഡെ, ആദിത്യനെ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാര്‍ത്ഥിനി ബന്ധുകള്‍ക്ക് അയച്ച ശബ്ദസന്ദേശം ട്വന്റിഫോറിന് ലഭിച്ചു. 

ആദിത്യന്റെ മൃതദേഹം തിരുവനന്തപുരം കാച്ചാണിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. വൈകാരികരംഗങ്ങള്‍ക്കാണ് വീട് സാക്ഷ്യം വിഹിക്കുന്നത്.

അരുവിക്കര ഇരുമ്പ സ്വദേശിയായ ആദിത്യന്‍ ബാംഗ്ലൂര്‍ ബിടിഎല്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ്ങിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു.ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെയുള്ളവര്‍ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിത്യന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. പരാതി സ്വീകരിക്കാന്‍ പൊലീസ് മടിച്ചെന്നും കുടുംബം പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് വേനൽമഴ തുടരും;ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽമഴ തുടരും;ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ(മെയ് 2) ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.

മഴയോടൊപ്പം തന്നെ ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ കേന്ദ്രവും നിർദ്ദേശിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നിലവിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി ലക്ഷദ്വീപ് സന്ദർശനം എളുപ്പം; പ്രാദേശിക സ്പോൺസർഷിപ്പും പോലീസ് ക്ലിയറൻസും ഒഴിവാക്കി

ഇനി ലക്ഷദ്വീപ് സന്ദർശനം എളുപ്പം; പ്രാദേശിക സ്പോൺസർഷിപ്പും പോലീസ് ക്ലിയറൻസും ഒഴിവാക്കി

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദ്വീപ് സമൂഹമായ ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി പ്രവേശന പെർമിറ്റ് നിയമങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം . സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സഞ്ചാരികൾക്ക് ദ്വീപിലേക്ക് എത്താനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ടെന്ന് ഏപ്രിൽ 29-ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു

വിനോദസഞ്ചാരികൾക്ക് പെർമിറ്റ് നടപടികൾ ഇനി എളുപ്പം

എൻട്രി പെർമിറ്റിനായി അപേക്ഷിക്കാൻ ഇനി മുതൽ പ്രാദേശിക സ്പോൺസറുടെ ആവശ്യം ഇല്ല എന്നതാണ് പുതിയ പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് . മുൻപ് ദ്വീപിലെ താമസക്കാരോ അംഗീകൃത ഏജൻസികളോ സ്പോൺസർ ചെയ്താൽ മാത്രമേ സഞ്ചാരികൾക്ക് പെർമിറ്റ് ലഭിക്കുമായിരുന്നുള്ളൂ. യാത്രക്കാർ നേരിട്ടിരുന്ന ഈ വലിയ തടസ്സമാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. കൂടാതെ, സ്വന്തം നാട്ടിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഹാജരാക്കണമെന്ന നിബന്ധനയും ഒഴിവാക്കി. മുൻപ് പെർമിറ്റിന് അപേക്ഷിക്കുന്നതിന് മുൻപേ ഈ രേഖ അപ്‌ലോഡ് ചെയ്യണമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ലക്ഷദ്വീപ് പോലീസ് തന്നെ ആഭ്യന്തരമായി സുരക്ഷാ പരിശോധനകൾ നടത്തിക്കൊള്ളും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി; ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ തകർത്തു

അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി; ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു, വാഹനങ്ങൾ തകർത്തു

കൊച്ചി: എറണാകുളം അങ്കമാലിയിലെ കിടങ്ങൂരിൽ ആന വിരണ്ടോടി. ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ തുടങ്ങുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.

കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണുവാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒൻപതരയോടെ വിരണ്ട ആനയെ പതിനൊന്നര ആയിട്ടും തളയ്ക്കാനായിട്ടില്ല. വാഹനങ്ങൾ ഉൾപ്പെടെ കുത്തിമറിച്ചിട്ട് കൊമ്പൻ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം നടക്കുകയാണ്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു

2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു

വാഷിംഗ്ടണ്‍: അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട്, 2026ലെ ഫിഫ ലോകകപ്പില്‍ ഇറാന്റെ പങ്കാളിത്തത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. ഇറാന്‍ തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ തന്നെ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇന്‍ഫാന്റിനോയുമായുള്ള തന്റെ സൗഹൃദം വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് നിലപാട് അറിയിച്ചത്.

ട്രംപ് പറഞ്ഞതിങ്ങനെ... ''ജിയാനി അത് പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ. ജിയാനി എന്റെ സുഹൃത്താണ്, അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.'' ട്രംപ് വ്യാഴാഴ്ച പറഞ്ഞു. യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ഇനി കളിക്കണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കേണ്ടത് ഇറാനാണ്.

ഐക്യത്തിന്റെ സന്ദേശവുമായി ഫിഫ

രാഷ്ട്രീയമായ ഭിന്നതകള്‍ക്കിടയിലും ഫുട്‌ബോള്‍ ലോകത്തെ ഒന്നിപ്പിക്കണമെന്ന നിലപാടാണ് ജിയാനി ഇന്‍ഫാന്റിനോ സ്വീകരിച്ചത്. ഫിഫ കോണ്‍ഗ്രസില്‍ സംസാരിക്കവെ അദ്ദേഹം ഇറാന്റെ പങ്കാളിത്തം ഉറപ്പിച്ചു പറഞ്ഞു: 'ഇറാന്‍ 2026 ലോകകപ്പില്‍ പങ്കെടുക്കും, അവര്‍ അമേരിക്കയില്‍ തന്നെ കളിക്കും. ലോകത്തെ ഒന്നിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.' അദ്ദേഹം വ്യക്തമാക്കി.

യാത്രാതടസ്സവും രാഷ്ട്രീയ പിരിമുറുക്കങ്ങളും
കാനഡയിലെ ടൊറന്റോ വിമാനത്താവളത്തില്‍ വെച്ച് ഇറാനിയന്‍ ഫുട്‌ബോള്‍ പ്രതിനിധികള്‍ക്ക് നേരിടേണ്ടി വന്ന യാത്രാതടസ്സങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മതിയായ വിസ ഉണ്ടായിരുന്നിട്ടും കനേഡിയന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ളവര്‍ക്ക് മടങ്ങേണ്ടി വന്നു. അമേരിക്കയും ഇസ്രായേലുമായി നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍ ഇറാന്റെ ലോകകപ്പ് പങ്കാളിത്തം അതീവ ജാഗ്രതയോടെയാണ് ഫിഫ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉസ്‌ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തോടെയാണ് ഇറാന്‍ ലോകകപ്പ് യോഗ്യത നേടിയത്.

ജൂണ്‍ 16: ഇറാന്‍ - ന്യൂസിലാന്‍ഡ്

ജൂണ്‍ 22: ഇറാന്‍ - ബെല്‍ജിയം

ജൂണ്‍ 27: ഇറാന്‍ - ഈജിപ്ത് 