ഇന്ത്യയിലെ ഏറ്റവും മനോഹരമായ ദ്വീപ് സമൂഹമായ ലക്ഷദ്വീപിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി പ്രവേശന പെർമിറ്റ് നിയമങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ലക്ഷദ്വീപ് ഭരണകൂടം . സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സഞ്ചാരികൾക്ക് ദ്വീപിലേക്ക് എത്താനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ടെന്ന് ഏപ്രിൽ 29-ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു
വിനോദസഞ്ചാരികൾക്ക് പെർമിറ്റ് നടപടികൾ ഇനി എളുപ്പം
എൻട്രി പെർമിറ്റിനായി അപേക്ഷിക്കാൻ ഇനി മുതൽ പ്രാദേശിക സ്പോൺസറുടെ ആവശ്യം ഇല്ല എന്നതാണ് പുതിയ പരിഷ്കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് . മുൻപ് ദ്വീപിലെ താമസക്കാരോ അംഗീകൃത ഏജൻസികളോ സ്പോൺസർ ചെയ്താൽ മാത്രമേ സഞ്ചാരികൾക്ക് പെർമിറ്റ് ലഭിക്കുമായിരുന്നുള്ളൂ. യാത്രക്കാർ നേരിട്ടിരുന്ന ഈ വലിയ തടസ്സമാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. കൂടാതെ, സ്വന്തം നാട്ടിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഹാജരാക്കണമെന്ന നിബന്ധനയും ഒഴിവാക്കി. മുൻപ് പെർമിറ്റിന് അപേക്ഷിക്കുന്നതിന് മുൻപേ ഈ രേഖ അപ്‌ലോഡ് ചെയ്യണമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ലക്ഷദ്വീപ് പോലീസ് തന്നെ ആഭ്യന്തരമായി സുരക്ഷാ പരിശോധനകൾ നടത്തിക്കൊള്ളും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.