Friday, 1 May 2026

ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്‍റെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു

ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്‍റെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി (51) ആണ് മരിച്ചത്.

വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു തങ്കദുരൈ. ജോലിയിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമായി ഒട്ടകത്തിന്‍റെ ആക്രമണം ഉണ്ടാവുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്. 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്‍റ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവർ പൂർത്തിയാക്കി മൃതദേഹം ചെന്നൈയിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് അണലിയുടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലത്ത് അണലിയുടെ കടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം: കൊല്ലത്ത് ഒരാള്‍ പാമ്പു കടിയേറ്റു മരിച്ചു. മണ്‍ട്രോത്തുരുത്ത് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അണലിയുടെ കടിയേറ്റ രാജേന്ദ്രനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അതിനിടെ ഇടുക്കി കോതമംഗലം വടാട്ടുപാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. വടാട്ടുപാറ അമ്മാവന്‍ സിറ്റിക്കു സമീപം ജനവാസ മേഖലയില്‍ പ്ലാവിന് മുകളിലാണ് പാമ്പിനെ കണ്ടത്. കോടനാട് ആര്‍ആര്‍ടിയില്‍ നിന്ന് വനപാലക സംഘം എത്തിയാണ് പാമ്പിനെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല'; മുന്നറിയിപ്പുമായി ഇറാൻ

'ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല'; മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ തുടരുന്ന നാവിക ഉപരോധം യുദ്ധമെന്നാണ് അദേഹം പറഞ്ഞത്. പ്രതിരോധത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഒരു രാജ്യത്തിന് വില കൊടുക്കേണ്ടി വരുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേത്തു. എക്സിലൂടെയായിരുന്നു പെസഷ്കിയാൻ്റെ പ്രതികരണം.

അതേസമയം, യുഎസ്-ഇറാൻ സംഘർഷത്തിൽ പ്രതികരണവുമായി ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയും രം​ഗത്തെത്തിയിരുന്നു. ഇറാൻ്റെ ആണവ മിസൈൽ ശേഷി സംരക്ഷിക്കുമെന്നും ​ഗൾഫിലെ അമേരിക്കൻ സാന്നിധ്യം ഇല്ലാതാക്കുമെന്നുമായിരുന്നു മൊജ്തബ ഖമനയിയുടെ പ്രതികരണം. ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് മൊജ്തബ പ്രതികരിച്ചത്.

പശ്ചിമേഷ്യയിലെ ആക്രമണവും സൈനികനടപടിയും രണ്ട് മാസം പിന്നിടുമ്പോൾ ഹോർമൂസ് കടലിടുക്കിൽ യുഎസ് തോറ്റ് നാണംകെട്ടിരിക്കുകയാണ്. ഇതോടെ ഒരു പുതിയ അധ്യായമാണ് പേർഷ്യൻ ഗൾഫിലും ഹോർമൂസിലും ആരംഭിക്കുന്നത് എന്നാണ് ഖമനയി പറഞ്ഞത്. സ്വന്തം സൈനിക താവളങ്ങൾ പോലും സംരക്ഷിക്കാൻ സാധിക്കാത്ത അമേരിക്ക എങ്ങനെ ​ഗൾഫിന് സുരക്ഷ ഒരുക്കുമെന്നും മൊജ്തബ ചോദിച്ചു. ഇറാൻ, രാജ്യത്തിൻ്റെ ആണവ മിസൈൽ ശേഷി സംരക്ഷിച്ചുകൊണ്ട് അധിനിവേശ പ്രവർത്തനങ്ങളെ ധീരമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇ വഴി സുഡാനിലേക്ക് ആയുധം കടത്താൻ ശ്രമം; പദ്ധതി തകർത്ത് സുരക്ഷാ സേന

യുഎഇ വഴി സുഡാനിലേക്ക് ആയുധം കടത്താൻ ശ്രമം; പദ്ധതി തകർത്ത് സുരക്ഷാ സേന

യുഎഇ വഴി സുഡാനിലെ പോര്‍ട്ട് സുഡാനിലേക്ക് 15 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന സൈനിക സാമഗ്രികള്‍ കടത്താനുള്ള ഗൂഢാലോചന തകര്‍ത്ത് സുരക്ഷാ സേന. സംഭവത്തില്‍ 13 വ്യക്തികളെയും ആറ് കമ്പനികളെയും യുഎഇ അറ്റോര്‍ണി ജനറല്‍ അബുദബി ഫെഡറല്‍ അപ്പീല്‍ കോടതിയിലേക്ക് വിചാരണയ്ക്കായി റഫര്‍ ചെയ്തു. നിയമവിരുദ്ധമായ ആയുധക്കടത്ത്, വ്യാജരേഖകള്‍ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിയമങ്ങള്‍ ലംഘിച്ച് യുഎഇയിലൂടെ വെടിക്കോപ്പുകള്‍ കടത്താനുള്ള നീക്കം പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് കണ്ടെത്തിയത്. വാണിജ്യ-സാമ്പത്തിക ഇടപാടുകളുടെ മറവില്‍ നിയമവിരുദ്ധ സ്വഭാവം ഒളിപ്പിച്ചുവെക്കാന്‍ രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതിയാണ് പ്രതികള്‍ ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തർപ്രദേശിൽ രണ്ട് വാഹനാപകടങ്ങളിൽ എട്ട് പേർ മരിച്ചു

ഉത്തർപ്രദേശിൽ രണ്ട് വാഹനാപകടങ്ങളിൽ എട്ട് പേർ മരിച്ചു

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നടന്ന വാഹനാപകടങ്ങളിൽ എട്ട് പേർ മരിച്ചു. രണ്ട് വാഹനാപകടങ്ങളിലായാണ് എട്ട് പേർ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

ഖുട്ടാർ പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ഷാജഹാൻപൂർ പാലിയ റോഡിലെ റൗതപൂർ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അമിതവേഗത്തിലെത്തിയ ടാങ്കറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സ്ത്രീകളും ഡ്രൈവറും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. കൽപ്പന (25), ശേഷരി (28), വീണ (35), നിർദേശ് (29) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു സംഭവത്തിൽ, പൊവായൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നാലുവരി ബൈപാസ് റോഡിൽ അമിതവേഗതയിൽ എത്തിയ ബൊലേറോ ബൈക്കിൽ ഇടിച്ചുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ബൈക്ക് തെറ്റായ ദിശയിൽ വന്നപ്പോൾ എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരുൺ (35), ഭാര്യ സീമ (32), മക്കളായ ദീക്ഷ (10), നൈതിക് (3) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം ബൊലേറോ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മധ്യപ്രദേശിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു; നിരവധി പേരെ കാണാതായി

മധ്യപ്രദേശിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു; നിരവധി പേരെ കാണാതായി

ഭോപ്പാൽ: മധ്യപ്രദേശിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങി നാല് പേർ മരിച്ചു. ജബൽപൂരിലെ ബാർഗി അണക്കെട്ടിലാണ് അപകടം നടന്നത്. രക്ഷാപ്രവർത്തക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തിരിച്ചിൽ തുടങ്ങിയിട്ടുണ്ട്. അപകടത്തിൽ നിരവധി പേരെ കാണാതായി.

18 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം. കാണതായവർക്കായി തിരച്ചിൽ തുടരുകയാണ്. വിനോദസഞ്ചാരത്തിനായി പോയ ക്രൂയിസ് ബോട്ടാണ് മറിഞ്ഞത്. ഏകദേശം 35 മുതൽ 40 വരെ ആളുകൾ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം. രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച നിലയില്‍

ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ച് ഇറങ്ങി ഓടിയ ആൾ മരിച്ച നിലയില്‍

ഇടുക്കി: ജീവനക്കാരെ ആക്രമിച്ച് ആംബുലന്‍സിൽ നിന്നും ഇറങ്ങി ഓടിയയാളെ മരിച്ച നിലയിൽ കണ്ടെത്തി. വട്ടവിള സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്. ഇഞ്ചയ്ക്കല്‍ ബൈപ്പാസിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് പേവിഷ ബാധയേറ്റതായി സംശയിക്കുന്നു.

വെള്ളം കണ്ടാല്‍ ഭയപ്പെടുന്ന 50കാരനെക്കുറിച്ച് നാട്ടുകാരാണ് 108 ആംബുലന്‍സില്‍ വിവരം അറിയിച്ചത്. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിളയില്‍ നിന്നായിരുന്നു രാജേന്ദ്രനെ ആംബുലന്‍സില്‍ കയറ്റിയത്. എന്നാല്‍ ഓടിക്കൊണ്ടിരിക്കെ ആംബുലന്‍സില്‍വെച്ച് ഇയാള്‍ ജീവനക്കാരെ ആക്രമിക്കുകയും ഇറങ്ങി ഓടുകയുമായിരുന്നു.

പരിഭ്രാന്തരായ ആംബുലന്‍സ് ജീവനക്കാര്‍ പ്രദേശത്തെ വീടുകളില്‍ അഭയം തേടുകയായിരുന്നു. തെരുവുനായകള്‍ക്ക് ബിസ്‌ക്കറ്റ് നല്‍കുന്ന ശീലം രവീന്ദ്രനുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ രവീന്ദ്രന്റെ കയ്യില്‍ മുറിവേറ്റിരുന്നു. എന്നാല്‍ പരിക്കേറ്റ കാര്യം ആരോടും പറഞ്ഞിരുന്നില്ല.

കഴിഞ്ഞദിവസം രാത്രി വട്ടവിള ജംഗ്ഷനില്‍ വച്ച് രാത്രി ഇയാള്‍ വിഭ്രാന്തി പ്രകടിപ്പിച്ചതോടെയാണ് നാട്ടുകാര്‍ 108 ആംബുലന്‍സ് വിളിച്ചത്. ഒരാഴ്ച മുമ്പും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.