Friday, 1 May 2026

സമാധാന നൊബേൽ പുരസ്‌കാര നാമനിർദേശ പട്ടികയിൽ ഡോണൾഡ് ട്രംപ്?; മൂന്ന് രാജ്യങ്ങൾ പിന്തുണ നൽകിയതായി റിപ്പോർട്ട്

നോർവേ: സമാധാന നൊബേൽ പുരസ്‌കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേരും ഇടംപിടിച്ചെന്ന് റിപ്പോർട്ട്. മൂന്ന് രാജ്യങ്ങൾ ട്രംപിന് പിന്തുണ നൽകിയതായാണ് റിപ്പോർട്ട്. ഇസ്രയേൽ, പാകിസ്താൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ ട്രംപിൻ്റെ പേര് നിർദേശിച്ചതായാണ് വിവരം.

എന്നാൽ ട്രംപിന്റെ പേര് നാമനിർദേശം ചെയ്തിട്ടുണ്ടോയെന്നതിൽ പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ തയ്യാറായില്ല. നാമനിർദേശങ്ങളിൽ 208 എണ്ണം വ്യക്തികളും 79 എണ്ണം സംഘടനകളുമാണ്.

നാമനിർദേശം ചെയ്യപ്പെട്ടവരുടെ പേരുകൾ 50 വർഷത്തേക്ക് പുറത്ത് വിടാതെ വയ്ക്കണമെന്നാണ് നൊബേൽ ഫൗണ്ടേഷന്റെ ചട്ടം. എങ്കിലും ചില പേരുകൾ ഇതിനകം നാമനിർദേശം ചെയ്ത‌വർ തന്നെ പുറത്തുവിട്ടിട്ടുണ്ട്. യുഎസ് സെനറ്റർ ലിസ മുർകോവ്സ്‌കി, ഗ്രീൻലാൻഡ്-ഡാനിഷ് പാർലമെൻ്റേറിയൻ ആജ ചെംനിത്സ് എന്നിവരെ താൻ നാമനിർദേശം ചെയ്‌തതായി നോർവീജിയൻ നിയമതന്ത്രജ്‌ഞൻ ലാർസ് ഹാൾട്ട്ബ്രെക്കൻ വെളിപ്പെടുത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൂവച്ചലില്‍ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. പൂവച്ചലിലാണ് തെരുവുനായ ആക്രമണമുണ്ടായത്. നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. പൂവച്ചല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായിരുന്നു നായയുടെ ആക്രമണം. കടിയേറ്റവരുടെ മുഖത്തും കൈകാലുകളിലും ആഴത്തിലുളള മുറിവുകളാണ് ഉളളത്. വളര്‍ത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. നായയുടെ ജഡം പേവിഷബാധ സ്ഥിരീകരിക്കുന്നതിനായി മാറ്റി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ല; കടുത്ത പ്രതിസന്ധിയിലും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു’; കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കടുത്ത പ്രതിസന്ധിയിലും കഴിഞ്ഞ 60 ദിവസമായിട്ടും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു എന്നും കേന്ദ്രമന്ത്രി. വൻ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ പോലും ഡീസലിന് വില ഉയർത്തിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ഇന്ധന വിലക്കയറ്റം പിടിച്ചു നിർത്തിയെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു. ഇന്ത്യൻ അടുക്കളകൾ ക്ഷയിക്കാൻ കേന്ദ്രം അനുവദിച്ചിട്ടില്ല. എല്ലാ പൗരൻമാർക്കും ഊർജ സുരക്ഷ ഉറപ്പാക്കി. രാജ്യാന്തര വിപണിയിൽ ഇന്ധന വില കൂടിയപ്പോഴും ഇന്ത്യ ജനങ്ങളിൽ ബാധ്യത അടിച്ചേൽപ്പിച്ചില്ല. റിഫൈനറികളിൽ എൽപിജി ഉത്പാദനം വർധിപ്പിച്ചു. രാജ്യത്തിന് ആവശ്യമായ 60 ശതമാനം എൽപിജി ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുറ്റ്യാടി ചുരത്തിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്ക്; നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കാറിലും, വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പത്ത് അടി താഴ്ചയിലുള്ള കൾവർട്ടിലേക്ക് മറിയുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരുമാണ് പിക്കപ്പ് വാൻ ഡ്രൈവറെ പുറത്തെത്തിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടം; നടപടിയുമായി സര്‍ക്കാര്‍

ബെംഗളൂരുവില്‍ ശക്തമായ മഴയില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ നടപടിയുമായി സര്‍ക്കാര്‍. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണംവും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരു ബൗറിങ് ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബലക്ഷയമുണ്ടായ ആശുപത്രിയുടെ ചുറ്റുമതില്‍ നവീകരിക്കാന്‍ കാലതാമസം വരുത്തിയ എന്‍ജിനീയര്‍മാര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി എടുക്കാത്തതില്‍ ആശുപത്രി സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. സംഭവത്തില്‍ ബംഗളൂരു സിറ്റി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ ബാസ്കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച വിദ്യാർഥിയുടെ ഖബറടക്കം ഇന്ന്

സൗദിയിലെ ദമ്മാമിൽ ബാസ്കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്ലസ്‌ടു വിദ്യാർത്ഥിയും ക4ണാടക മോഡ്ബിദ്രി സ്വദേശിയുമായ മുഹമ്മദ് റയാൻ(17)ന്റെ മൃതദേഹം ഇന്ന് ഖബറടക്കും. വൈകിട്ട് അസർ നമസ്കാരാനന്തരം അൽകോബാർ കിംഗ് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. ശേഷം തുഖ്ബ ഖബർസ്ഥാനിൽ ഖബറടക്കും.

ഇന്നലെ ഉച്ചക്ക് ശേഷമാണ് ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയായ മുഹമ്മദ് റയാൻ കുഴഞ്ഞുവീണ് മരിച്ചത്. ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ സ്കൂൾ സോണൽ തല മത്സരത്തിൽ ബാസ്കറ്റ് ബോൾ കളിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചിലും മരണം സംഭവിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. കെ.എം.സി.സി വെൽഫെയർ വിഭാഗം പ്രതിനിധികളായ ഹുസൈൻ നിലമ്പൂരിന്റെയും ഇഖ്ബാൽ ആനമങ്ങാടിന്റെയും നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

24 മണിക്കൂറിൽ 6500 ടണ്‍ യുദ്ധസാമഗ്രികൾ ഇസ്രയേലിലേക്ക് അയച്ച് യുഎസ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

വാഷിങ്ടണ്‍: നയതന്ത്ര ചർച്ചകൾ നിലച്ചതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി. സമാധാന കരാറിന് വഴങ്ങാത്ത ഇറാനെതിരെ യുദ്ധം പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ യുദ്ധം 60 ദിവസങ്ങൾ പിന്നിട്ടപ്പോൾ പുതിയ സൈനിക നീക്കങ്ങൾക്കായി യുഎസ് സെൻട്രൽ കമാൻഡ് ട്രംപിന് റിപ്പോർട്ട് സമർപ്പിച്ചു. അതിനിടെ ഇസ്രയേലിന് വൻതോതിൽ ആയുധങ്ങൾ കൈമാറിയിരിക്കുകയാണ് അമേരിക്ക. ഈ ആഴ്ച മാത്രം 6500 ടൺ യുദ്ധസാമഗ്രികളും അത്യാധുനിക സൈനിക വാഹനങ്ങളും ട്രംപ് ഭരണകൂടം ഇസ്രയേലിൽ എത്തിച്ചു. യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 1.15 ലക്ഷം ടണ്ണിലധികം സൈനിക സാമഗ്രികളാണ് 403 വിമാനങ്ങളിലായും കപ്പലുകളിലായും അമേരിക്ക ഇസ്രയേലിന് നൽകിയത്. ഇത് മേഖലയിൽ വലിയ തോതിലുള്ള സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പാണെന്ന് നിരീക്ഷകർ കരുതുന്നു. എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യുമെന്നാണ് ഇറാൻ സേനയുടെ മറുപടി.

നയതന്ത്ര ചർച്ചകൾ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. ഇപ്പോൾ പറഞ്ഞതല്ല അമേരിക്ക പിന്നീട് പറയുന്നതെന്ന് ഇറാൻ വിമർശിക്കുന്നു. ഇറാൻ പരമോന്നത നേതാവിന്റെ നിലപാട് കാത്തിരുന്ന അമേരിക്കയ്ക്ക് ഇന്നലെ കിട്ടിയത് അമേരിക്കയ്ക്ക് മേഖലയിൽ സ്ഥാനമേയില്ലെന്ന കടുത്ത നിലപാട്. യുഎസ് സെൻട്രൽ കമാൻഡ് മേധാവി അമേരിക്കൻ പ്രസിഡന്‍റുമായി കൂടിയാലോചിച്ച് ആക്രമണം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കും. ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള അതിശക്തമായ വ്യോമാക്രമണമാണ് പ്രധാനമായും യുഎസിന്‍റെ ആലോചനയിലുള്ളത്. ഇറാൻ തുറമുഖങ്ങൾക്ക് മേൽ നിലവിൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധത്തിന് പുറമെയാണിത്. സൈനിക നീക്കത്തിലൂടെ ഇറാനെ സമ്മർദത്തിലാക്കാൻ കഴിയുമോ എന്നാണ് ട്രംപ് ഭരണകൂടം നോക്കുന്നത്.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്‍റെ ഒരു ഭാഗം പിടിച്ചെടുത്ത് അന്താരാഷ്ട്ര ചരക്ക് നീക്കത്തിനായി തുറന്നുകൊടുക്കുന്നതാണ് യുഎസ് സേന മുന്നോട്ടുവെച്ച രണ്ടാമത്തെ പദ്ധതി. ഇതിനായി കരസേനയെ വിന്യസിക്കേണ്ടി വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി പ്രത്യേക സൈനിക വിഭാഗത്തെ നിയോഗിക്കാനുള്ള നീക്കവും അമേരിക്കയുടെ ആലോചനയിലുണ്ട്. ചർച്ചകൾ ഫലം കാണാത്ത പക്ഷം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകളെ തകർക്കുന്ന തരത്തിലുള്ള കടുത്ത നടപടികളിലേക്ക് ട്രംപ് കടക്കാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.