Friday, 1 May 2026

‘പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ല; കടുത്ത പ്രതിസന്ധിയിലും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു’; കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

SHARE



പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കടുത്ത പ്രതിസന്ധിയിലും കഴിഞ്ഞ 60 ദിവസമായിട്ടും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു എന്നും കേന്ദ്രമന്ത്രി. വൻ സാമ്പത്തിക ശക്തിയായ അമേരിക്കയിൽ പോലും ഡീസലിന് വില ഉയർത്തിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ഇന്ധന വിലക്കയറ്റം പിടിച്ചു നിർത്തിയെന്ന് പെട്രോളിയം മന്ത്രി പറഞ്ഞു. ഇന്ത്യൻ അടുക്കളകൾ ക്ഷയിക്കാൻ കേന്ദ്രം അനുവദിച്ചിട്ടില്ല. എല്ലാ പൗരൻമാർക്കും ഊർജ സുരക്ഷ ഉറപ്പാക്കി. രാജ്യാന്തര വിപണിയിൽ ഇന്ധന വില കൂടിയപ്പോഴും ഇന്ത്യ ജനങ്ങളിൽ ബാധ്യത അടിച്ചേൽപ്പിച്ചില്ല. റിഫൈനറികളിൽ എൽപിജി ഉത്പാദനം വർധിപ്പിച്ചു. രാജ്യത്തിന് ആവശ്യമായ 60 ശതമാനം എൽപിജി ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.