Monday, 4 May 2026

തമിഴ്‌നാട്ടില്‍ വിജയ് തോല്‍ക്കുമെന്ന് പ്രചാരണം; ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

തമിഴ്‌നാട്ടില്‍ വിജയ് തോല്‍ക്കുമെന്ന് പ്രചാരണം; ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തമിഴ്‌നാട്ടില്‍ തോല്‍ക്കുമെന്ന പ്രചാരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. കൃഷ്ണഗിരി സ്വദേശി മഹേന്ദ്രനാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഇയാള്‍ വര്‍ഷങ്ങളായി വിജയ് ആരാധകനാണ്. കൃഷ്ണഗിരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മഹേന്ദ്രന്‍. എക്‌സിറ്റ് പോളിലെ ഡിഎംകെ മുന്നേറ്റത്തില്‍ മഹേന്ദ്രന്‍ വളരെയേറെ ദു:ഖിതനായിരുന്നുവെന്നാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 3 May 2026

സെന്റ് ജോസഫ് ജാക്കോബൈറ്റ് സിറിയൻ ഓര്‍ത്തഡോക്സ്  ചർച്ച് പുലിയന്നൂര്‍  ഭരണസമിതി ചുമതലയേറ്റു (2026-2027)

സെന്റ് ജോസഫ് ജാക്കോബൈറ്റ് സിറിയൻ ഓര്‍ത്തഡോക്സ് ചർച്ച് പുലിയന്നൂര്‍ ഭരണസമിതി ചുമതലയേറ്റു (2026-2027)

പാലാ : ​ ഇടവകയുടെ( 2026-27) പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു. ഇടവകയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്കായി പ്രാർത്ഥനയോടെ നമുക്ക് ഒരുമിച്ച് നീങ്ങാം.
​ഭാരവാഹികൾ:
​പ്രസിഡന്റ് & വികാരി: ഫാദർ ഗീവർഗീസ് കിഴക്കേടത്ത്
​ഫോൺ: 9745190209
​ട്രസ്റ്റിമാർ: 1. ജയേഷ്  - ഫോൺ: 9142045550
2. ജോസഫ്  - ഫോൺ: 94003 16520
​സെക്രട്ടറി: സോണിയ ആൻഡ്രൂസ്
​ഫോൺ: 85479 43926
​പുതിയ ഭരണസമിതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കുംഇടവക ജനങ്ങളുടെ ആശംസകൾ
    3/5/2026 ഞായറാഴ്ച വിശുദ്ധ കുര്‍ബാനന്തരം കൂടിയ പൊതുയോഗ തീരുമാന പ്രകാരം തന്നാണ്ട് ഭരണ സമിതി തിരഞ്ഞെടുപ്പും നടപ്പ് സാമ്പത്തീക  വര്‍ഷ പ്രവര്‍ത്തന പദ്ധതികളും ചര്‍ച്ച ചെയ്തൂ .
നടപ്പാക്കാന്‍ പുതിയ ഭരണ സമിതിയെ ചുമതലപ്പെടുത്തി പൊതുയോഗ തീരുമാന പ്രകാരം വിശുദ്ധ കുര്‍ബാന സമയം പുനക്രമീകരിച്ചൂ പാലായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനും മറ്റും വരുന്ന സഭയുടെ അംഗങ്ങള്‍ക്ക്  കൂടി പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍  ഞായറാഴ്ചകളില്‍ രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന 8 വിശുദ്ധ കുര്‍ബാന  മറ്റ് മോറാനായ ദിവസങ്ങളില്‍ 6ന് പ്രഭാത പ്രാര്‍ത്ഥന 7ന് വിശുദ്ധ കുര്‍ബാന

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാളത്തെ വോട്ടെണ്ണലോടനുബന്ധിച്ച് പാലാ കാർമൽ പബ്ലിക് സ്കൂളിലും, അരുവിത്തുറ സെന്റ് ജോർജ് കോളേജിലും നടക്കുന്ന വോട്ടെണ്ണലിനോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

നാളത്തെ വോട്ടെണ്ണലോടനുബന്ധിച്ച് പാലാ കാർമൽ പബ്ലിക് സ്കൂളിലും, അരുവിത്തുറ സെന്റ് ജോർജ് കോളേജിലും നടക്കുന്ന വോട്ടെണ്ണലിനോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 04 മേയ് 2026-ന് നടക്കുന്നതിനോടനുബന്ധിച്ച് പാലാ കാർമൽ പബ്ലിക് സ്കൂൾ കേന്ദ്രീകരിച്ച്  ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
    രാവിലെ 6 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
വോട്ടെണ്ണൽ കേന്ദ്രമായ കാർമൽ പബ്ലിക് സ്കൂളിനും പരിസര പ്രദേശങ്ങൾക്കും 30 മീറ്റർ പരിധിയിൽ അനാവശ്യ വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ല. സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ.
പാർക്കിംഗ് ക്രമീകരണം:
LDF, UDF, NDA പ്രവർത്തകർക്ക് പ്രത്യേകം പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ട്.
LDF, UDF പ്രവർത്തകർക്ക് പാലാ ബൈപാസ് റോഡിന്റെ തെക്കുഭാഗത്ത് റോഡിന്റെ മാർജിനിൽ നിന്ന് 50 മീറ്റർ പിന്നിലായി വാഹനങ്ങൾ പാർക്ക് ചെയ്യാം.
NDA പ്രവർത്തകർക്ക് പാലാ ബൈപാസ് റോഡിന്റെ വടക്കുഭാഗത്തുള്ള കാർമൽ പബ്ലിക് സ്കൂളിന്റെ പാർക്കിംഗ് ഗ്രൗണ്ടിന്റെ മുൻവശം ആണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ട്രാഫിക് നിയന്ത്രണം:
=================
ആർ.വി. ജംഗ്ഷൻ മുതൽ സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ ഭാഗത്ത് രാവിലെ ആറു മുതൽ കൗണ്ടിംഗ് അവസാനിക്കുന്നത് വരെ മറ്റു വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. രാവിലെ 6 മുതൽ ആവശ്യമായിടങ്ങളിൽ വഴിതിരിവുകളും (diversion) നടപ്പാക്കും.
        അരുവിത്തറ സെന്റ് ജോർജ് കോളേജിൽ വോട്ടെണ്ണലിനോടാനുബന്ധിച്ചു നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ 
======================
 2026 മേയ് 4-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ച് അരുവിത്തറ സെന്റ് ജോർജ് കോളേജ് പരിസരത്ത് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സുരക്ഷയും തിരക്ക് നിയന്ത്രണവും ഉറപ്പാക്കുന്നതിനായി രാവിലെ 6 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നതായിരിക്കും. 
വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം അനാവശ്യമായി വാഹനങ്ങൾ പ്രവേശിക്കുന്നത് നിയന്ത്രിക്കും. വിവിധ രാഷ്ട്രീയ മുന്നണികളുടെ പ്രവർത്തകർക്ക് പ്രത്യേകം പാർക്കിംഗ് സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
പാർക്കിംഗ് ക്രമീകരണം:
LDF:
സെന്റ് ജോർജ് കോളേജിന്റെ മെയിൻ ഗേറ്റിന് സമീപമുള്ള പഴയ കോടതി റോഡിൽ നിന്ന് 50 മീറ്റർ തെക്ക് മാറിയുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.
UDF:
കോളേജിന്റെ മെയിൻ ഗേറ്റിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പഴയ കോടതി റോഡിൽ വാഹന പാർക്കിംഗ് അനുവദനീയമാണ്.
NDA:
കോളേജിന്റെ മെയിൻ ഗേറ്റിന് സമീപമുള്ള പഴയ കോടതി റോഡിന് തെക്ക് പടിഞ്ഞാറുള്ള സ്പോർട്സ് ഹോസ്റ്റലിന്റെ മുൻവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാണ് നിർദേശം.
ട്രാഫിക് നിയന്ത്രണം:
===================
വോട്ടെണ്ണൽ ദിവസം രാവിലെ 6 മണി മുതൽ മേഖലയിൽ ആവശ്യമായിടങ്ങളിൽ വഴിതിരിവുകൾ (diversion) ഏർപ്പെടുത്തുകയും, 04/05/2026 തീയതി രാവിലെ ആറുമണി മുതൽ കൗണ്ടിംഗ് അവസാനിക്കുന്നത് വരെ അരുവിത്തുറ പള്ളിയുടെ മുൻഭാഗം റോഡ് മുതൽ പാലാ- ഈരാറ്റുപേട്ട റോഡിലെ അരുവിത്തുറ കോളേജ് ജംഗ്ഷൻ വരെയുള്ള ഒരു കിലോമീറ്റർ ദൂരം ബ്ലോക്ക് ചെയ്യുന്നതും അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കുന്നതുമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ആൽബിച്ചൻ മുരിങ്ങയിൽ ( ആൽബിൻ മാത്യു )അമേരിക്കയിൽ അറസ്റ്റിൽ.

ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ആൽബിച്ചൻ മുരിങ്ങയിൽ ( ആൽബിൻ മാത്യു )അമേരിക്കയിൽ അറസ്റ്റിൽ.

കോട്ടയം: ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ആൽബിച്ചൻ മുരിങ്ങയിൽ ( ആൽബിൻ മാത്യു )അമേരിക്കയിൽ അറസ്റ്റിൽ. കോട്ടയം പാലാ സ്വദേശിയാണ്. അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE ) ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ദേശീയ പതാക , ദേശീയ ഗാനം, ദേശിയപ്രതിജ്ഞ എന്നിവയെ അധിക്ഷേപിച്ച് നിരന്തരം പോസ്‌റ്റുകൾ ഇട്ടിരുന്നു. പല വിദ്വേഷ പോസ്റ്റുകളും ഇയാൾ സമൂഹ​മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. 2016 ൽ പൂഞ്ഞാറിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.

മതിയായ രേഖകളില്ലാതെ യുഎസിൽ എത്തുന്ന വിദേശികളെ കണ്ടെത്തി തിരിച്ച് അവരവരുടെ രാജ്യങ്ങളിലേക്ക് ഡിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റാണ് ഐസിഇ. ഈ കഴിഞ്ഞ ഫെബ്രുവരി 25-നാണ് ആൽബിൻ അറസ്റ്റിലായത്. ഫെബ്രുവരി മുതൽ ഇയാളുടെ ഫേസ്ബുക്ക് അകൗണ്ടും ആക്ടീവല്ല. നിലവിൽ ജയിലിലാണ് ആൽബിൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിസ്റ്റർ ലിൻസ MSJ ( തങ്കമ്മ) (70) (ഞാറക്കുന്നേൽ വർഗീസ് ത്രേസ്യാമ്മ മകൾ,അറുനൂറ്റിമംഗലം)  നിര്യാതയായി.

സിസ്റ്റർ ലിൻസ MSJ ( തങ്കമ്മ) (70) (ഞാറക്കുന്നേൽ വർഗീസ് ത്രേസ്യാമ്മ മകൾ,അറുനൂറ്റിമംഗലം) നിര്യാതയായി.

മൃതസംസ്കാര ശുശ്രൂഷ 05.05.2026 (ചൊവ്വ) ഉച്ചകഴിഞ്ഞ് 1 മണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്നു. സ്ഥലം: MSJ പ്രൊവിൻഷ്യൽ ഹൗസ്, ധർമ്മഗിരി (തങ്ങളം), കോതമംഗലം. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
പരേത ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി, ലിസി ഹോസ്പിറ്റൽ എറണാകുളം, സെൻ്റ് സെബാസ്റ്റ്യൻസ് ഹോസ്പിറ്റൽ ചെറുപുഴ, സെൻ്റ് ജോൺസ് ഹോസ്പിറ്റൽ ബാംഗ്ലൂർ, സെൻ്റ് തോമസ് ഹോസ്പിറ്റൽ പോത്താനിക്കാട്, സെൻ്റ് ജോർജ് ഹോസ്പിറ്റൽ വാഴക്കുളം, സെൻ്റ് ജോസഫ്സ് ഹോസ്പിറ്റൽ ധർമ്മഗിരി കോതമംഗലം എന്നീ ആശുപത്രികളിൽ നഴ്സായി പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ : ജോയി ഞാറക്കുന്നേൽ അറുനൂറ്റിമംഗലം, സിസ്റ്റർ ലില്ലി തെരേസ് MSJ ചെറുപുഴ, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഷലോം പാസ്റ്ററൽ സെൻ്റർ പാലാ. സഹോദര ഭാര്യ: സോഫി ജോയി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുണ്യശ്ലോകനായ എബ്രഹാം കൈപ്പൻപ്ലാക്കൽ അച്ചൻ്റെ പന്ത്രണ്ടാം ചരമവാർഷികം നാളെ പാലാ ളാലം പഴയ പള്ളിയിൽ നടത്തപ്പെടുന്നു.

പുണ്യശ്ലോകനായ എബ്രഹാം കൈപ്പൻപ്ലാക്കൽ അച്ചൻ്റെ പന്ത്രണ്ടാം ചരമവാർഷികം നാളെ പാലാ ളാലം പഴയ പള്ളിയിൽ നടത്തപ്പെടുന്നു.

പാലാ :നൂറുകണക്കിന് ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും,സ്നേഹഗിരി ,ദേവദാൻ സിസ്റ്റേഴ്സ് സഭാ സ്ഥാപകനും അഗതികളുടെ നാഥൻ എന്ന ജനങ്ങൾ വിശേഷിപ്പിച്ചിരുന്ന പുണ്യ ശ്ലോകനായ എബ്രഹാം കൈപ്പപ്ലാക്കൽ അച്ചൻ്റെ പന്ത്രണ്ടാം ചരമവാർഷികം നാളെ പാലാ ളാലം പഴയ പള്ളിയിൽ ആഘോഷിക്കുന്നു.രാവിലെ എട്ടുമണിക്ക് ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം കബറടത്തിങ്കൽ പ്രാർത്ഥന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും തിരുകർമ്മങ്ങൾക്ക് പാലാ രൂപത വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യകാർമികത്വം വഹിക്കുന്നതാണ്.