Monday, 4 May 2026

വി​ഴി​ഞ്ഞ​ത്തെ ആ​ദ്യ ഷി​പ്പ് ടു ​ഷി​പ്പ് ബ​ങ്ക​റിം​ഗ് വി​ജ​യ​ക​രം;1,20,000 ലി​റ്റ​ർ ഇ​ന്ധ​നം വിദേശകപ്പലിൽ നിറച്ചു

വി​ഴി​ഞ്ഞ​ത്തെ ആ​ദ്യ ഷി​പ്പ് ടു ​ഷി​പ്പ് ബ​ങ്ക​റിം​ഗ് വി​ജ​യ​ക​രം;1,20,000 ലി​റ്റ​ർ ഇ​ന്ധ​നം വിദേശകപ്പലിൽ നിറച്ചു

തിരുവനന്തപുരം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് മാ​രി ടൈം ​ബോ​ർ​ഡി​ന്‍റെ ആ​ദ്യ ഷി​പ്പ് ടു ​ഷി​പ്പ് ബ​ങ്ക​റിം​ഗ് വി​ജ​യ​ക​രം. വിഴിഞ്ഞത്ത് കസ്റ്റഡിയിലുള്ള വിദേശ കപ്പലിനായിരുന്നു ഇന്ധനം നിറച്ചത്. തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യ ജി​യോ മാ​ക്സ് ഷി​പ്പിം​ഗ് സ​ർ​വീ​സ​സ് എ​ന്ന ക​മ്പ​നി​യാ​ണ് ബ​ങ്കറിം​ഗ് ന​ട​ത്തി​യ​ത്. 1,20,000 ലി​റ്റ​ർ ഇ​ന്ധ​ന​മാ​ണ് ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ നി​ന്നും എം.​ടി ജ​നീ​സ​സ് എ​ന്ന ക​പ്പ​ൽ മു​ഖാ​ന്തി​രം വി​ഴി​ഞ്ഞ​ത്ത് എ​ത്തി​ച്ച് ഇ​വി​ടെ തു​ട​രു​ന്ന കപ്പലിൽ നി​റ​ച്ച​ത്. ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​ന് സ​മീ​പം മ​റ്റൊ​രു ക​പ്പ​ൽ എ​ത്തി ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​ത്(​ബ​ങ്ക​റിം​ഗ്) വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ​മാ​ണ്.

കൊ​ച്ചി​യി​ൽ നി​ന്നും രാ​വി​ലെ എ​ത്തി​യ എം.​ടി. ജ​നീ​സ​സ് എ​ന്ന ക​പ്പ​ലി​ൽ നി​ന്നും 9 മ​ണി​യോ​ടെ​യാ​ണ് ഇ​ന്ധ​നം നി​റ​ച്ച് തു​ട​ങ്ങി​യ​ത് ഏ​ക​ദേ​ശം മു​ക്കാ​ൽ മ​ണി​ക്കൂ​ർ കൊ​ണ്ട് ബ​ങ്കി​റിം​ഗ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.12.45​ഓ​ടെ ക​പ്പ​ൽ മ​ട​ങ്ങി. ധ്വ​നി എ​ന്ന ട​ഗി​ന്‍റെ അസി. മ​റൈ​ൻ എ​ഞ്ചി​നീ​യ​ർ ശ്രീ​കു​മാ​ർ സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​പ്പ​ലി​ടി​ച്ചു മീ​ൻ​പി​ടി​ത്ത ബോ​ട്ടു മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ വി​ഴി​ഞ്ഞ​ത്ത് ത​ട​ഞ്ഞി​ട്ടി​രി​ക്കു​ന്ന എം.​ വി സോ​ളി​സ് എ​ന്ന ക​പ്പ​ലി​ലാ​ണ് ഇ​ന്ന​ലെ ബ​ങ്ക​റിം​ഗ് ന​ട​ത്തി​യ​ത്.

ഇ​ന്ധ​നം പൂ​ർ​ണ​മാ​യി തീ​ർ​ന്നാ​ൽ എ​ൻ​ജി​ൻ പ്ര​വ​ർ​ത്ത​നം നി​ല​ച്ച് ക​പ്പ​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ട ഗു​രു​ത​ര സ്ഥി​തി ഉ​ണ്ടാ​കു​മെ​ന്ന പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് ക​പ്പ​ൽ ക്യാ​പ്റ്റ​ന്‍റെ അ​ടി​യ​ന്ത​ര മെ​യി​ൽ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രു​ന്നു ഇ​ന്ധ​നം എ​ത്തി​ച്ച് ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ് ബോ​ട്ട് മു​ങ്ങി​യ സം​ഭ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് 9ന് ​വി​ഴി​ഞ്ഞം ക​ട​ലി​ൽ എ​ത്തി​ച്ച ക​പ്പ​ൽ തു​റ​മു​ഖം വി​ട​രു​തെ​ന്ന് കൊ​ച്ചി മ​ർ​ക്ക​ന്‍റെ​ൽ മ​റൈ​ൻ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു​ണ്ട്. അപകടത്തിൽ ത​മി​ഴ്നാ​ട്, കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​യ 9 പേ​ർ പ​രു​ക്കു​ക​ളോ​ടെ രക്ഷ​പ്പെ​ട്ടു. ക്യാ​പ്റ്റ​ൻ ലെ ​വാ​ൻ ട്യു​വാ​ൻ ഉ​ൾ​പ്പെ​ടെ വി​യ​റ്റ്നാം​കാ​രാ​യ 20 ക്രൂ​വാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​ക്കി​യ ഇ​ന്ധ​നം ര​ണ്ടു​ത​വ​ണ നി​റ​ച്ചി​രു​ന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതുപ്പള്ളിയിൽ വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ; ഇരുപതിനായിരം കടന്ന് ലീഡ്

പുതുപ്പള്ളിയിൽ വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ; ഇരുപതിനായിരം കടന്ന് ലീഡ്

പുതുപ്പള്ളി: പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വൻ മുന്നേറ്റവുമായി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന്‍റെ ലീഡ് ഇരുപതിനായിരം കടന്നിരിക്കുകയാണ്. ആകെ 15 റൗണ്ടുകളില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണി തീർത്തപ്പോഴാണ് ചാണ്ടി ഉമ്മൻ 21691 വോട്ടിന്‍റെ കൂറ്റൻ ലീഡ് നിലയിലേക്ക് എത്തിയിരിക്കുന്നത്.

അരനൂറ്റാണ്ടുകാലം ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണിത്. 2023ൽ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി കോട്ട കാത്തു. 1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരു മണ്ഡലത്തിൽ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ല. 2006ൽ സിപിഎമ്മിന്റെ സിന്ധു ജോയിക്ക് എതിരെ 20,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. തുടര്‍ന്ന് 2011ൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സുജ സൂസൻ ജോര്‍ജിനെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തി. ഇത് പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. 2016ൽ എൽഡിഎഫിന്റെ ജെയ്ക്ക് സി തോമസാണ് കളത്തിലിറങ്ങിയത്. എന്നാൽ, 27,092 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി വിജയിച്ചു.

2021ൽ വീണ്ടും ജെയ്ക്ക് സി തോമസ് തന്നെയാണ് ഉമ്മൻ ചാണ്ടിയോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് സംസ്ഥാന വ്യാപകമായി അലയടിച്ച ഇടത് തരംഗത്തിൽ ഉമ്മൻ ചാണ്ടി തെല്ലൊന്ന് വിയര്‍ത്തു. എങ്കിലും ജെയ്ക്കിനെ 9,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ ഉമ്മൻ ചാണ്ടി മണ്ഡലം നിലനിര്‍ത്തി. പിന്നീട് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. പുതുപ്പള്ളിയിലെ ജനങ്ങൾ തങ്ങളുടെ പ്രിയ നേതാവിനോടുള്ള ആദരവും സ്നേഹവും ബഹുമാനവുമെല്ലാം അതിന്‍റെ അങ്ങേയറ്റം തുറന്ന് കാണിച്ച വൈകാരികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ 37,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി ചാണ്ടി ഉമ്മൻ മണ്ഡലം കാത്തു. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന തന്റെ പിതാവിന്റെ റെക്കോർഡ് ചാണ്ടി ഉമ്മൻ തിരുത്തിക്കുറിക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഐഎഎസ് കോച്ചിംഗ് സെന്റർ ഡയറക്ടറെ ബന്ദിയാക്കി 1.89 കോടി കവർന്നു; മുൻ വിദ്യാർത്ഥിയടക്കം ആറ് പേർ പിടിയിൽ

ഐഎഎസ് കോച്ചിംഗ് സെന്റർ ഡയറക്ടറെ ബന്ദിയാക്കി 1.89 കോടി കവർന്നു; മുൻ വിദ്യാർത്ഥിയടക്കം ആറ് പേർ പിടിയിൽ

മധ്യപ്രദേശ്: ഭോപ്പാലിൽ ഐഎഎസ് കോച്ചിംഗ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത കേസിൽ മുൻ വിദ്യാർത്ഥിയടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ വിദ്യാർത്ഥിയായ പ്രിയാങ്ക് ശർമ്മയാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഡൽഹിയിൽ നിന്നുള്ള ഐഎഎസ് കോച്ചിംഗ് അക്കാദമി ഡയറക്ടർ ശുഭ്ര രഞ്ജന് സാരമായി പരിക്കേറ്റതായാണ് വിവരം.

കേസിൽ പ്രിയാങ്ക് ശർമ്മയ്ക്ക് പുറമെ രോഹിത് മാളവ്യ, ദീപക് ഭഗത്, വികാസ് ഡാഹിയ, കുനാൽ യാദവ്, പങ്കജ് അഹിർവാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഒരാൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

പോലീസ് നൽകുന്ന വിവരം അനുസരിച്ച് പുതിയ കോച്ചിംഗ് സെന്റർ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന ഏപ്രിൽ 29-നാണ് പ്രതികൾ ശുഭ്ര രഞ്ജനെ ഭോപ്പാലിലേക്ക് ക്ഷണിച്ചത്. തുടർന്ന് ഇവരെ വാടകയ്ക്കടുത്ത ഒരു വീട്ടിലെത്തിച്ച് തോക്കിൻമുനയിൽ ബന്ദിയാക്കി. ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1.89 കോടി രൂപ നിർബന്ധിച്ച് കൈമാറ്റം ചെയ്യിക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിന്നിൽ പോയ സതീശൻ മുന്നിലെത്തി, ധർമടത്ത്‌ പിണറായി പിന്നിൽ; ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ

പിന്നിൽ പോയ സതീശൻ മുന്നിലെത്തി, ധർമടത്ത്‌ പിണറായി പിന്നിൽ; ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. 97 സീറ്റുകളിൽ യുഡിഎഫും 38 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ. 2500 വോട്ടിന് ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. വടക്കൻ പറവൂരിൽ വി‍ഡി സതീശൻ 243 വോട്ടുകള്‍ക്ക് പിന്നിൽ. ആദ്യ മണിക്കൂറിൽ ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ മുന്നേറുകയാണ്. 7500 വോട്ടുകൾ നേടി മുന്നേറുന്നു.

ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്.

പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്. പറവൂരിൽ വി ഡി സതീശൻ പിന്നിൽ. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒ ആര്‍ കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍,ചേർത്തലയിൽ പി പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവര്‍ പിന്നിലാണ്.

കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളില്‍ യുഡിഎഫ് ലീഡുയര്‍ത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിലുള്ളത്. എല്‍‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ മത്സരിക്കുന്ന പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ മുന്നിലാണ്. മണലൂരില്‍ ടി എന്‍.പ്രതാപന് ലീഡുണ്ട്. ചവറയില്‍ ഷിബു ബേബി ജോണ്‍, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമാധാന ചർച്ചയ്ക്കായി പുതിയ 14 ഇന നിർദേശങ്ങൾ കൈമാറി ഇറാൻ; അതിരുകടന്നാൽ ആക്രമണം തുടരുമെന്ന് ട്രംപ്

സമാധാന ചർച്ചയ്ക്കായി പുതിയ 14 ഇന നിർദേശങ്ങൾ കൈമാറി ഇറാൻ; അതിരുകടന്നാൽ ആക്രമണം തുടരുമെന്ന് ട്രംപ്

തെഹ്‌റാന്‍: യുഎസ്-ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കാനുളള സമാധാന ചര്‍ച്ചയ്ക്കായി പുതിയ 14 ഇന നിര്‍ദേശങ്ങള്‍ കൈമാറി ഇറാന്‍. എല്ലാ മേഖലയിലെയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിര്‍ദേശം. മുപ്പത് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്നും 14 ഇന നിര്‍ദേശത്തില്‍ പറയുന്നുണ്ട്. അമേരിക്ക നിര്‍ദേശിച്ചത് രണ്ട് മാസത്തെ വെടിനിര്‍ത്തലായിരുന്നു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് 30 ദിവസത്തിനുളളില്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ ആവശ്യം.

ഭാവിയില്‍ ഇത്തരം സൈനിക ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് നൽകണം, ഇറാന്റെ അതിര്‍ത്തിയില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കണം, നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം, ഉപരോധങ്ങള്‍ പിന്‍വലിക്കണം, ലെബനനിലെ ആക്രമണം അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്ന പുതിയ സംവിധാനം ഏർപ്പെടുത്തണൺ എന്നിവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങള്‍.

ഇറാന്‍ സമര്‍പ്പിച്ച പുതിയ സമാധാന കരാറിന്റെ ഏകദേശ രൂപം തനിക്ക് ലഭിച്ചെന്നും അതിന്റെ പൂര്‍ണ രൂപത്തിനായി കാത്തിരിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കരാറിലെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും സ്വീകാര്യമാകുമെന്ന് കരുതുന്നില്ലെന്നും ഇറാന്‍ അതിരുകടന്നാല്‍ വീണ്ടും സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നല്‍കി. നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഡോണള്‍ഡ് ട്രംപ് തളളിയിരുന്നു.

ഇറാന്റെ കപ്പലുകള്‍ക്കുള്ള ഉപരോധം തുടരുമെന്നുള്ള നിലപാടിലാണ് ട്രംപ്. ഇറാന്‍റെ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്നതോടെ രാജ്യത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് ട്രംപിൻ്റെ ലക്ഷ്യം. ഏപ്രില്‍ എട്ട് മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ട്. എന്നാല്‍ ഇറാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള സൈനിക നടപടികളെക്കുറിച്ച് യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുടെ ഉപരോധത്തിനിടയിലും ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ

അമേരിക്കയുടെ ഉപരോധത്തിനിടയിലും ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ

ന്യൂഡൽഹി: ഹോർമൂസിൽ അമേരിക്കയുടെ ഉപരോധം തുടരുന്ന സാഹചര്യത്തിലും കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടങ്കർ. എൽപിജി സൂപ്പർ ടങ്കർ സർവ്വ ശക്തിയാണ് ശനിയാഴ്ച ഹോർമൂസ് കടലിടുക്ക് കടന്നത്. 45,000 ടൺ എൽപിജിയാണ് ടാങ്കർ വഹിക്കുന്നത്. കടലിടുക്കിൽ ഇറാനും അമേരിക്കയും ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് കപ്പലിൻ്റെ സഞ്ചാരമെന്നത് ശ്രദ്ധേയമാണ്.

മറൈൻ ട്രാഫിക് ഡോട്ട്കോമിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് മാർച്ച് മൂന്നിന് യുഎഇയിൽ നിന്ന് പുറപ്പെട്ട കപ്പൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം പേർഷ്യൻ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ചരക്കുകൾ കൈമാറുന്നതെന്നാണ് റിപ്പോർട്ട്.

യുദ്ധം ആരംഭിച്ചതിൽ പിന്നെ നിരവധി കപ്പലുകൾ ഹോർമൂസ് കടന്നിട്ടുണ്ടെങ്കിലും അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ കപ്പൽ ഹോർമൂസ് കടക്കുന്നത്. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.

നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക കപ്പലുകളും ഹോർമൂസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുന്ന സമയത്താണ് സർവ്വ ശക്തി കടലിടുക്ക് കടന്നത്. തുടർച്ചയായ ഉപരോധങ്ങളും മറ്റ് അനിശ്ചിതത്വങ്ങളും ഹോർമൂസിലൂടെയുള്ള ഗതാഗതത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സൈനിക ഭീഷണികളടക്കം ഉയർന്നതോടെ പല കപ്പലുകളും യാത്രയിൽനിന്ന് പിന്തിരിയുകയും ചെയ്‌തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോട്ടെണ്ണലും ജന്മദിനവും ഒരേ നാള്‍; ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ച് തിരുപ്പതി ദർശനം നടത്തി തൃഷ

വോട്ടെണ്ണലും ജന്മദിനവും ഒരേ നാള്‍; ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ച് തിരുപ്പതി ദർശനം നടത്തി തൃഷ

ചെന്നൈ: ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ (തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍ ധരിച്ചാണ് തൃഷ ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന് നല്‍കുന്ന പരോക്ഷ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ തൃഷയും തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വലിയ രീതിയില്‍ സൈബര്‍ അധിക്ഷേപവും നടി നേരിട്ടിരുന്നു. വിജയ്‌യുമായുളള നടിയുടെ സൗഹൃദമാണ് എതിര്‍ പാര്‍ട്ടികള്‍ ആയുധമാക്കിയത്. വിജയ്‌യുടെ ഭാര്യ സംഗീത നല്‍കി വിവാഹമോചന ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്ന 'നടി' തൃഷയാണ് എന്ന രീതിയിലാണ് പ്രചാരണങ്ങളുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വിരലില്‍ മഷി പുരട്ടിയ ചിത്രം തൃഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതും വലിയ രീതിയില്‍ ചര്‍ച്ചയായി. വിജയും തൃഷയും ഒന്നിച്ചഭിനയിച്ച് 2004-ല്‍ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമാണ് തൃഷ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിലെ 'അര്‍ജുനര്‍ വില്ല്' എന്ന ഗാനമാണ് തൃഷയുടെ പോസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ വിസില്‍ ശബ്ദമായിരുന്നു കേള്‍ക്കാനാവുക. വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ ചിഹ്നം വിസിലാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിനുളള പരസ്യ പിന്തുണയായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്. 