Saturday, 16 May 2026

നാളെ ഈ സമയത്ത് സ്വിഗ്ഗിയിലും, സൊമാറ്റോയിലും ഭക്ഷണം കിട്ടില്ല: പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍

നാളെ ഈ സമയത്ത് സ്വിഗ്ഗിയിലും, സൊമാറ്റോയിലും ഭക്ഷണം കിട്ടില്ല: പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളികള്‍

പെട്രോൾ ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് സ്വിഗ്ഗി, സൊമാറ്റോ തൊഴിലാളികൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. നാളെ ഉച്ചയ്ക്ക് 12 മുതൽ 5 മണി വരെയാണ് തൊഴിലാളികൾ പണിമുടക്കുക. ഇന്ധന വില വർധനവ്, കുറഞ്ഞ കൂലി എന്നിവയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഗിഗ് തൊഴിലാളികളോടും പണിമുടക്കിൽ പങ്കാളികളാകാൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്. നീണ്ട തൊഴിൽ സമയം, കുറഞ്ഞ കൂലി എന്നിവ തങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്നും ഇതിനിടെയുണ്ടായ പെട്രോൾ വില വർധനവ് തങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നുവെന്നും യൂണിയൻ പറഞ്ഞു.

അതേസമയം, രാജ്യത്ത് പെട്രോൾ ഡീസൽ വിലവർധനവ് ഉണ്ടായിരിക്കെ അവയുടെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന ചർച്ചകൾ ഇപ്പോഴും തകൃതിയാണ്. വിലക്കയറ്റം ഇനിയും കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്. സിഎൻജി, പെട്രോൾ, ഡീസൽ എന്നിവയെല്ലാം ഉപഭോക്ത്ര വില സൂചികയെ നേരിട്ട് ബാധിക്കുന്നവയുമാണ്.

എന്നാൽ പ്രത്യാഘാതങ്ങൾ ഇനിയുമുണ്ട്. ഓട്ടോ, ടാക്സി നിരക്കുകൾ വർധിക്കും എന്നതാണ് ഒരു പ്രധാന കാര്യം. ഇതോടെ ജനങ്ങളുടെ കീശയിൽ നിന്ന് പണം ഒരുപാട് ചോരും. നിലവിൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സി കമ്പനികളും പതിയെ വില കൂട്ടിയേക്കാം. മാത്രമല്ല, ലോജിസ്റ്റിക്സ് മേഖലയെപ്പോലും ഈ നീക്കം ബാധിക്കും. ചരക്കുനീക്കം കൂടുതൽ ചിലവേറിയതാകും. കമ്പോളത്തിൽ വിലക്കയറ്റം ഉണ്ടാകും. ഉത്പാദന ചിലവ് വർധിക്കുന്നതിലേക്കും ഈ നീക്കം നയിക്കും.

കെമിക്കൽസ്, റിയൽ എസ്റ്റേറ്റ്, ഗ്ലാസ് സെറാമിക്സ് തുടങ്ങിയ മേഖലകളിലെ കമ്പനികൾ ഇതിനകം തന്നെ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിൽ മൊത്തവില സൂചിക അനുസരിച്ചുള്ള പണപ്പെരുപ്പം എട്ട് ശതമാനമാണ് വർധിച്ചത്. ഇവയെല്ലാം സാധനങ്ങളുടെ വില വർദ്ധനവിന് കാരണമായേക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി; വെടിനിർത്തലിന് ശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം

യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി; വെടിനിർത്തലിന് ശേഷവും ലെബനനിൽ ഇസ്രയേൽ ആക്രമണം

വാഷിങ്ടൺ: ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി. വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചക്കൾക്ക് പിന്നാലെയാണ് നടപടി. 45 ദിവസത്തേക്കാണ് വെടിനിർത്തൽ നീട്ടിയത്.

ഇസ്രയേൽ-ലെബനൻ കൂടുതല്‍ ചർച്ചകള്‍ ഈ മാസം അവസാനം നടക്കുമെന്നാണ് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് വിവരങ്ങൾ പങ്കുവെച്ചത്. ചർച്ചകൾ ജൂൺ രണ്ട്, മൂന്ന് തീയതികളിൽ പുനരാരംഭിക്കുമെന്നാണ് യുഎസ് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക "സുരക്ഷാ ട്രാക്ക്" മെയ് 29 ന് പെന്റഗണിൽ ആരംഭിക്കുമെന്നും അമേരിക്ക അറിയിച്ചു.

അതേസമയം, വെടിനിർത്തൽ നീട്ടിയതിന് പിന്നാലെയും തെക്കൻ ലെബനനിലെ നിരവധി പ്രദേശങ്ങളിൽ ഇസ്രയേൽ ആക്രമണങ്ങൾ നടന്നു. ഇസ്രയേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തു; ഇറാനെ അവ‍‍ർ സഹായിക്കില്ല': അവകാശവാദവുമായി ട്രംപ്

'ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തു; ഇറാനെ അവ‍‍ർ സഹായിക്കില്ല': അവകാശവാദവുമായി ട്രംപ്

വാഷിങ്ടൺ: ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്കെതിരായ യുദ്ധത്തിന് ഇറാന് സൈനികസഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും ട്രംപ് അവകാശപ്പെട്ടു. ബീജിങ്ങിൽ നടന്ന കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് ട്രംപിൻ്റെ അവകാശവാദം. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ ആഗോള സാമ്പത്തിക സൂചിക പ്രതികൂലമായി ബാധിക്കുമെന്നും പണപ്പെരുപ്പം ഉയരുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ - ലെബനാൻ വെടിനിർത്തൽ ചർച്ചയും കഴിഞ്ഞ ദിവസം വാഷിങ്‌ടണിൽ നടന്നിരുന്നു. ആദ്യ ഘട്ട ചർച്ച പോസിറ്റീവായിരുന്നുവെന്നും ഇന്നും ചർച്ച തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു ബീജിങ്ങിൽ നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് കാണാൻ അദേഹവും ആഗ്രഹിക്കുന്നുണ്ട്, 'എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ, ഞാൻ സഹായിക്കാൻ തയ്യാറാണ്' എന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങ് പറഞ്ഞതായാണ് ട്രംപ് അവകാശപ്പെടുന്നത്.

നീണ്ട ഒമ്പത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. ഇതിനുമുമ്പ് 2017-ൽ ട്രംപ് തന്നെയാണ് ചൈന സന്ദർശിച്ച അവസാന യുഎസ് പ്രസിഡന്റ്. ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ തുടങ്ങിയവ പ്രധാന വിഷങ്ങൾ ഉയർത്തിയാണ് യുഎസ്-ചൈന ഉച്ചകോടി നടന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ യുഎസ്; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ അവസാനിപ്പിക്കാൻ യുഎസ്; റിപ്പോർട്ട്

വാഷിങ്ടൺ: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ യുഎസ് നീതിന്യായ വകുപ്പ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം 2024ൽ അദാനിക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ചുമത്തിയ സിവിൽ കേസും ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. ബ്ലൂംബെർഗ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്കായി ഇന്ത്യയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും ഇതുമറച്ചുവെച്ച് ഈ പദ്ധതിയുടെ പേരിൽ യുഎസിലെ നിക്ഷേപകരയടക്കം കബളിപ്പിച്ചെന്നുമായിരുന്നു കേസ്. ഗൗതം അദാനി, ബന്ധുവായ സാഗർ അദാനി, അദാനി ഗ്രീൻ എനർജി മുൻ സിഇഒ വിനീത് ജെയ്ൻ എന്നിവരടക്കമുള്ളവർ ഇതിനായി മൂന്ന് ബില്യൺ ഡോളറിലധികം വായ്‌പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

എന്നാൽ അദാനി ഗ്രൂപ്പ് നിരന്തരം കുറ്റപത്രം നിഷേധിച്ചു. അദാനിയും സാഗറും ഉൾപ്പെടെ പ്രതികളാരും ഇതുവരെ കുറ്റാരോപണങ്ങളിൽ കോടതിയിൽ ഹാജരായിട്ടില്ല. ഇതോടെ കേസിലെ നടപടികൾ സ്‌തംഭിച്ചിരിക്കുകയാണ്. അതേസമയം കേസുകൾ അവസാനിപ്പിക്കാനുള്ള നീക്കം അദാനി ഗ്രൂപ്പിന് നേട്ടമായി മാറും. അന്താരാഷ്ട്ര മൂലധന വിപണികളിലേക്ക് മടങ്ങിവരുന്നതിനും ഇത് സഹായകരമാകുമെന്നാണ് റിപ്പോർട്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ് പരീക്ഷ ക്രമക്കേട്; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

നീറ്റ് പരീക്ഷ ക്രമക്കേട്; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യുഐ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുക.

അതിനിടെ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാനിലും വിദ്യാര്‍ത്ഥി ജീവനൊടുക്കി. സിക്കാറിലാണ് സംഭവം. ജുന്‍ജുനു ജില്ല സ്വദേശി പ്രദീപ് മേഘ്വാളാണ് ആത്മഹത്യ ചെയ്തത്. പരീക്ഷ റദ്ദാക്കിയത് പ്രദീപിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഇതോടെ രാജ്യത്ത് നാല് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ പിടിയിലായിട്ടുണ്ട്. പ്രൊഫസര്‍ പി വി കുല്‍കര്‍ണിയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. എന്‍ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രവര്‍ത്തങ്ങളില്‍ ഭാഗമായിരുന്നു കുല്‍ക്കര്‍ണി. ഇതുവഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇയാള്‍ സ്വന്തം വീട്ടില്‍ പ്രത്യേക കോച്ചിങ് ക്ലാസുകള്‍ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ചോദ്യങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ചോര്‍ത്തി നല്‍കിയതായും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാര്‍ത്ഥികള്‍ നോട്ടുബുക്കില്‍ രേഖപ്പെടുത്തിയെന്നും ഈ ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവില്‍ നിന്നും നാസിക്കില്‍ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്. ജയ്പൂരില്‍ നിന്ന് മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍, ദിനേഷ് ബിവാള്‍ എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കില്‍ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതില്‍ ദിനേശ് ബിവാള്‍ യുവമോര്‍ച്ച പ്രവര്‍ത്തകനാണ്. മാംഗിലാല്‍ ബിവാള്‍ ഇയാളുടെ സഹോദരനാണ്. ബിവാള്‍ സഹോദരങ്ങള്‍ ഏകദേശം 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാം, പ്രവര്‍ത്തകര്‍ തയ്യാറായി ഇരിക്കണം ; എം കെ സ്റ്റാലിന്‍

വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാം, പ്രവര്‍ത്തകര്‍ തയ്യാറായി ഇരിക്കണം ; എം കെ സ്റ്റാലിന്‍

ചെന്നൈ : സി ജോസഫ് വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ ഏതുസമയത്തും താഴെവീഴാമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍. അതിനാല്‍ പ്രവര്‍ത്തകര്‍ ഇതിനായി തയ്യാറെടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്യാനായി വിളിച്ചുചേര്‍ത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിവികെ സര്‍ക്കാര്‍ എപ്പോള്‍വേണമെങ്കിലും താഴെവീഴാം. അതിനാല്‍ ഡിഎംകെ ഭാരവാഹികള്‍ തയ്യാറായി ഇരിക്കണം. 2029 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടക്കാന്‍ സാധ്യതയുണ്ടെന്നും സ്റ്റാലിന്‍ യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. അതുവേണ്ട. പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാതലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകും. ആരാണ് ഉത്തരവാദികൾ, അവർക്കെതിരേ അവരുടെ സ്ഥാനമാനങ്ങളൊന്നും നോക്കാതെ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ഫലത്തെ 'രാഷ്ട്രീയ സുനാമി' എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. അഞ്ചുവർഷത്തെ ഭരണത്തോട് പൊതുജനങ്ങൾക്കുണ്ടായിരുന്ന മതിപ്പ് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും അദ്ദേഹം വിലയിരുത്തി. സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സാന്നിധ്യമറിയിക്കേണ്ടതിന്റെ പ്രധാന്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി. പൊതുയോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് ഇപ്പോൾ രാഷ്ട്രീയപോരാട്ടമെന്നും അതിനാൽ എല്ലാവരും സാമൂഹികമാധ്യമങ്ങളിൽ സജീവമാകണമെന്നും സ്റ്റാലിൻ നിർദേശിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ അറിയിക്കാനും പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനുമായി ഒരു വെബ്‌സൈറ്റ് ആരംഭിച്ചതായും പിന്നീട് എം കെ സ്റ്റാലിൻ പറഞ്ഞു. www.udanpirapinkural.in എന്ന പേരിലാണ് ഡിഎംകെ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. പാർട്ടി ഭാരവാഹികൾക്കും പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഈ വെബ്‌സൈറ്റ് വഴി അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമ വിരുദ്ധമായി വോട്ട് ചെയ്തെന്ന് ആരോപണം; തമിഴ്നാട്ടിൽ 25 വിദേശ പൗരന്മാർ അറസ്റ്റിൽ

നിയമ വിരുദ്ധമായി വോട്ട് ചെയ്തെന്ന് ആരോപണം; തമിഴ്നാട്ടിൽ 25 വിദേശ പൗരന്മാർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്ന് ആരോപിച്ച് 25 തമിഴ് വംശജരായ വിദേശ പൗരന്മാരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു‌. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് ആരോപണം. അറസ്റ്റിലായവരിൽ സ്ത്രീകളുമുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വിടാൻ ശ്രമിക്കവേ ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ വെച്ച് ഇമിഗ്രേഷൻ അധികൃതരും ലോക്കൽ പൊലീസും സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. ശ്രീലങ്ക, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശം വെച്ചവരാണ് അറസ്റ്റിലായത്.

കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. പ്രതികളിൽ പലരും ഇന്ത്യൻ വംശജരാണെന്നും എന്നാൽ വർഷങ്ങളായി വിദേശ പൗരത്വം നേടിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പൗരത്വം മാറിയിട്ടും അനുചിതമായി സൂക്ഷിച്ച രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്തെന്നാണ് ആരോപണം.

ചെന്നൈയിലെ പട്ടുകോട്ടൈ, പെരമ്പൂർ, കെ കെ നഗർ എന്നിവയുൾപ്പെടെ ഒന്നിലധികം മണ്ഡലങ്ങളിൽ വ്യക്തികൾ വോട്ട് ചെയ്തിട്ടുണ്ടാകാമെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജനായ ഒരാൾ പട്ടുകോട്ടൈ മണ്ഡലത്തിൽ വോട്ട് ചെയ്‌തതായി ആരോപണമുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രത്തൻ ടാറ്റയുടെ മരണശേഷം ആകെ പ്രശ്നങ്ങൾ; ടാറ്റ ട്രസ്റ്റ് ബോർഡ് മീറ്റിങ് വീണ്ടും റദ്ദാക്കി; പരാതികളിൽ അന്വേഷണം

രത്തൻ ടാറ്റയുടെ മരണശേഷം ആകെ പ്രശ്നങ്ങൾ; ടാറ്റ ട്രസ്റ്റ് ബോർഡ് മീറ്റിങ് വീണ്ടും റദ്ദാക്കി; പരാതികളിൽ അന്വേഷണം

ടാറ്റ ട്രസ്റ്റിന്റെ നിർണായക ബോർഡ് മീറ്റിങ് വീണ്ടും മാറ്റിവെച്ചു. ഇന്ന് നടക്കാനിരുന്ന ബോർഡ് മീറ്റിങ്ങാണ് സംസ്ഥാന ചാരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം മാറ്റിവെച്ചത്. പകരം മീറ്റിങ് എന്ന് നടക്കും എന്ന് അറിവായിട്ടില്ല. ടാറ്റ സൺസ് ഡയറക്ടറും ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റിയുമായ വേണു ശ്രീനിവാസൻ, അഡ്വ കാത്യായനി അഗർവാൾ എന്നിവരുടെ പരാതിയിലാണ് ചാരിറ്റി കമ്മീഷണറുടെ നടപടി. ആജീവനാന്ത ട്രസ്റ്റികളുടെ എണ്ണത്തെച്ചൊല്ലിയായിരുന്നു ഇരുവരുടെയും പരാതി. പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട ചാരിറ്റി കമ്മീഷണർ അന്വേഷണം തീരുന്നതുവരെ ബോർഡ് മീറ്റിങ് നടത്തരുത് എന്നും ഉത്തരവിട്ടു. ഇതോടെ ടാറ്റ ട്രസ്റ്റിൻ്റെ ഇനിയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും മറ്റുമുള്ള ആശങ്കകൾ വർധിച്ചുവന്നിരിക്കയാണ്.

ടാറ്റ സൺസിന്റെ ലിസ്റ്റിംഗ്‌, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെ കാലാവധി, ടാറ്റ ട്രസ്റ്റിന്റെ ടാറ്റ സൺസ് ബോർഡിലെ പ്രാതിനിധ്യം തുടങ്ങിയ നിരവധി പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു ഇന്നത്തെ യോഗം വിളിച്ചുകൂട്ടിയത്. കഴിഞ്ഞയാഴ്ചയും കൃത്യമായ കാരണം അറിയിക്കാതെ ഇത്തരത്തിൽ ടാറ്റ ട്രസ്റ്റിന്റെ യോഗം മാറ്റിവച്ചിരുന്നു. ടാറ്റ സൺസിന്റെ ഭാവിയെച്ചൊല്ലി ടാറ്റ ട്രസ്റ്റികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കനത്തിരിക്കുന്ന സമയത്താണ് വീണ്ടും യോഗം മാറ്റിവെച്ചത്. ടാറ്റ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികൾ ട്രസ്റ്റിന്റെ പക്കലാണ്. കമ്പനിയുടെ തന്ത്രപരമായ തീരുമാനങ്ങളിൽ ട്രസ്റ്റ് കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.

ട്രസ്റ്റികളുടെ എണ്ണം സംബന്ധിച്ചാണ് വേണു ശ്രീനിവാസനും അഡ്വ കാത്യായനി അഗർവാളും പരാതി നൽകിയത്. മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്റ്റ് 2025 പ്രകാരം മൊത്തം ട്രസ്റ്റികളിലൂടെ നാലിലൊന്ന് അംഗങ്ങൾക്ക് മാത്രമേ ആജീവനാന്ത ട്രസ്റ്റികളാകാൻ പറ്റുകയുള്ളൂ. എന്നാൽ ടാറ്റ ട്രസ്റ്റിൽ അത് 50 ശതമാനമാണ് എന്നാണ് പരാതി. നിലവിൽ ടാറ്റ ട്രസ്റ്റിന്റെ ബോർഡിൽ ആറ് അംഗങ്ങളാണുള്ളത്. അതിൽ ജിമ്മി നവൽ ടാറ്റ, ജെഹാൻഗീർ എച്ച് സി ജെഹാൻഗീർ, നോയൽ നവൽ ടാറ്റ എന്നിവരാണ് ആജീവനാന്ത ട്രസ്റ്റികൾ. നിലവിൽ മൊത്തം അംഗങ്ങളുടെ നേർ പകുതിയാണ് ആജീവനാന്ത ട്രസ്റ്റികളുടെ എണ്ണം. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ടാറ്റ ട്രസ്റ്റ് വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ ഉന്നയിച്ച വിഷയങ്ങൾ "ഗൗരവമുള്ളതും ഉചിതമായ പരിഗണന ആവശ്യമുള്ളതുമാണെന്ന്" പ്രസ്താവിച്ചുകൊണ്ട് നൽകിയ നിവേദനങ്ങളും ചാരിറ്റി കമ്മീഷണറുടെ നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.അന്വേഷണ കാലയളവിൽ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുക്കരുത് എന്നും നിർദ്ദേശമുണ്ട്.

പബ്ലിക് ലിസ്റ്റിംഗ്‌ തുടരണമോ എന്നതാണ് ടാറ്റ ട്രസ്റ്റികൾക്കിടയിലെ അഭിപ്രായവ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം. ട്രസ്റ്റുകളുടെ ദീർഘകാല നിയന്ത്രണം ദുർബലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി നോയൽ ടാറ്റ ലിസ്റ്റിംഗിനെ എതിർക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സെമികണ്ടക്ടറുകൾ, വ്യോമയാനം, ഡിജിറ്റൽ ബിസിനസുകൾ തുടങ്ങിയ മേഖലകളിലേക്കുള്ള മൂല്യം വർദ്ധിപ്പിക്കുന്നതിനും ഫണ്ട് വികസിപ്പിക്കുന്നതിനുമായി ചില ട്രസ്റ്റികൾ ലിസ്റ്റിംഗിനെ അനുകൂലിക്കുന്നുമുണ്ട്.

2024-ലെ രത്തൻ ടാറ്റയുടെ മരണത്തിനും ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായി നോയൽ ടാറ്റ ഉയർന്നതിനും ശേഷവും നിരവധി തവണയാണ് ടാറ്റ ട്രസ്റ്റ്സ് ബോർഡ് യോഗം ആവർത്തിച്ച് മാറ്റിവെക്കപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേറ്റ് ഗ്രൂപ്പിലെ അധികാരത്തർക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 