Saturday, 16 May 2026

രത്തൻ ടാറ്റയുടെ മരണശേഷം ആകെ പ്രശ്നങ്ങൾ; ടാറ്റ ട്രസ്റ്റ് ബോർഡ് മീറ്റിങ് വീണ്ടും റദ്ദാക്കി; പരാതികളിൽ അന്വേഷണം

രത്തൻ ടാറ്റയുടെ മരണശേഷം ആകെ പ്രശ്നങ്ങൾ; ടാറ്റ ട്രസ്റ്റ് ബോർഡ് മീറ്റിങ് വീണ്ടും റദ്ദാക്കി; പരാതികളിൽ അന്വേഷണം

ടാറ്റ ട്രസ്റ്റിന്റെ നിർണായക ബോർഡ് മീറ്റിങ് വീണ്ടും മാറ്റിവെച്ചു. ഇന്ന് നടക്കാനിരുന്ന ബോർഡ് മീറ്റിങ്ങാണ് സംസ്ഥാന ചാരിറ്റി കമ്മീഷണറുടെ നിർദേശപ്രകാരം മാറ്റിവെച്ചത്. പകരം മീറ്റിങ് എന്ന് നടക്കും എന്ന് അറിവായിട്ടില്ല. ടാറ്റ സൺസ് ഡയറക്ടറും ടാറ്റ ട്രസ്റ്റുകളുടെ ട്രസ്റ്റിയുമായ വേണു ശ്രീനിവാസൻ, അഡ്വ കാത്യായനി അഗർവാൾ എന്നിവരുടെ പരാതിയിലാണ് ചാരിറ്റി കമ്മീഷണറുടെ നടപടി. ആജീവനാന്ത ട്രസ്റ്റികളുടെ എണ്ണത്തെച്ചൊല്ലിയായിരുന്നു ഇരുവരുടെയും പരാതി. പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട ചാരിറ്റി കമ്മീഷണർ അന്വേഷണം തീരുന്നതുവരെ ബോർഡ് മീറ്റിങ് നടത്തരുത് എന്നും ഉത്തരവിട്ടു. ഇതോടെ ടാറ്റ ട്രസ്റ്റിൻ്റെ ഇനിയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും മറ്റുമുള്ള ആശങ്കകൾ വർധിച്ചുവന്നിരിക്കയാണ്.

ടാറ്റ സൺസിന്റെ ലിസ്റ്റിംഗ്‌, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന്റെ കാലാവധി, ടാറ്റ ട്രസ്റ്റിന്റെ ടാറ്റ സൺസ് ബോർഡിലെ പ്രാതിനിധ്യം തുടങ്ങിയ നിരവധി പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാനായിരുന്നു ഇന്നത്തെ യോഗം വിളിച്ചുകൂട്ടിയത്. കഴിഞ്ഞയാഴ്ചയും കൃത്യമായ കാരണം അറിയിക്കാതെ ഇത്തരത്തിൽ ടാറ്റ ട്രസ്റ്റിന്റെ യോഗം മാറ്റിവച്ചിരുന്നു. ടാറ്റ സൺസിന്റെ ഭാവിയെച്ചൊല്ലി ടാറ്റ ട്രസ്റ്റികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കനത്തിരിക്കുന്ന സമയത്താണ് വീണ്ടും യോഗം മാറ്റിവെച്ചത്. ടാറ്റ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികൾ ട്രസ്റ്റിന്റെ പക്കലാണ്. കമ്പനിയുടെ തന്ത്രപരമായ തീരുമാനങ്ങളിൽ ട്രസ്റ്റ് കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.

ട്രസ്റ്റികളുടെ എണ്ണം സംബന്ധിച്ചാണ് വേണു ശ്രീനിവാസനും അഡ്വ കാത്യായനി അഗർവാളും പരാതി നൽകിയത്. മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് ആക്റ്റ് 2025 പ്രകാരം മൊത്തം ട്രസ്റ്റികളിലൂടെ നാലിലൊന്ന് അംഗങ്ങൾക്ക് മാത്രമേ ആജീവനാന്ത ട്രസ്റ്റികളാകാൻ പറ്റുകയുള്ളൂ. എന്നാൽ ടാറ്റ ട്രസ്റ്റിൽ അത് 50 ശതമാനമാണ് എന്നാണ് പരാതി. നിലവിൽ ടാറ്റ ട്രസ്റ്റിന്റെ ബോർഡിൽ ആറ് അംഗങ്ങളാണുള്ളത്. അതിൽ ജിമ്മി നവൽ ടാറ്റ, ജെഹാൻഗീർ എച്ച് സി ജെഹാൻഗീർ, നോയൽ നവൽ ടാറ്റ എന്നിവരാണ് ആജീവനാന്ത ട്രസ്റ്റികൾ. നിലവിൽ മൊത്തം അംഗങ്ങളുടെ നേർ പകുതിയാണ് ആജീവനാന്ത ട്രസ്റ്റികളുടെ എണ്ണം. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. ടാറ്റ ട്രസ്റ്റ് വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ ഉന്നയിച്ച വിഷയങ്ങൾ "ഗൗരവമുള്ളതും ഉചിതമായ പരിഗണന ആവശ്യമുള്ളതുമാണെന്ന്" പ്രസ്താവിച്ചുകൊണ്ട് നൽകിയ നിവേദനങ്ങളും ചാരിറ്റി കമ്മീഷണറുടെ നിർദ്ദേശത്തിൽ പരാമർശിച്ചിട്ടുണ്ട്.അന്വേഷണ കാലയളവിൽ ട്രസ്റ്റുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുക്കരുത് എന്നും നിർദ്ദേശമുണ്ട്.

പബ്ലിക് ലിസ്റ്റിംഗ്‌ തുടരണമോ എന്നതാണ് ടാറ്റ ട്രസ്റ്റികൾക്കിടയിലെ അഭിപ്രായവ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം. ട്രസ്റ്റുകളുടെ ദീർഘകാല നിയന്ത്രണം ദുർബലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി നോയൽ ടാറ്റ ലിസ്റ്റിംഗിനെ എതിർക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സെമികണ്ടക്ടറുകൾ, വ്യോമയാനം, ഡിജിറ്റൽ ബിസിനസുകൾ തുടങ്ങിയ മേഖലകളിലേക്കുള്ള മൂല്യം വർദ്ധിപ്പിക്കുന്നതിനും ഫണ്ട് വികസിപ്പിക്കുന്നതിനുമായി ചില ട്രസ്റ്റികൾ ലിസ്റ്റിംഗിനെ അനുകൂലിക്കുന്നുമുണ്ട്.

2024-ലെ രത്തൻ ടാറ്റയുടെ മരണത്തിനും ടാറ്റ ട്രസ്റ്റുകളുടെ ചെയർമാനായി നോയൽ ടാറ്റ ഉയർന്നതിനും ശേഷവും നിരവധി തവണയാണ് ടാറ്റ ട്രസ്റ്റ്സ് ബോർഡ് യോഗം ആവർത്തിച്ച് മാറ്റിവെക്കപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേറ്റ് ഗ്രൂപ്പിലെ അധികാരത്തർക്കത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുലിപ്പല്ല് കേസ്: റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം

പുലിപ്പല്ല് കേസ്: റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ത്ഥ പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരണം

കൊച്ചി : പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. കൊല്‍ക്കത്തയിലെ സുവോളിജിക്കല്‍ ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനം വകുപ്പ് ഉടൻ കുറ്റപത്രം സമര്‍പ്പിക്കും.

കഴിഞ്ഞ വർഷം ഏപ്രിലിൽ വേടൻ്റെ ഫ്ലാറ്റിൽ ലഹരി ഉപയോ​ഗം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് പുലിപ്പല്ല് കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിന് കേസ് കൈമാറുകയായിരുന്നു. വനംവകുപ്പിൻ്റെ പരിശോധനയിൽ മാലയിലുണ്ടായിരുന്നത് പുല്ലിപ്പല്ലാണെന്ന് വ്യക്തമായി. തുടർന്ന് വനംവകുപ്പ് വേടൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിൽ വേടന് പിന്നീട് ജാമ്യം ലഭിച്ചു. കേസില്‍ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

നിലവിലെ തെളിവുകള്‍ അനുസരിച്ച് വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നും മാലയിലെ പുലിപ്പല്ല് യഥാര്‍ത്ഥമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു. പുലിപ്പല്ല് യഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിലാണ്. വേടന്‍ പുലിയെ വേട്ടയാടിയതായി വനംവകുപ്പിന് പരാതിയില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽ

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഖ്യസൂത്രധാരൻ പിടിയിൽ

ഡൽഹി : നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലെ മുഖ്യസൂത്രധാരൻ പിടിയിൽ. പ്രൊഫസർ പി വി കുൽകർണിയെ ആണ് സിബിഐ അറസ്റ്റ് ചെയ്തത്. എൻടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രവർത്തങ്ങളിൽ ഭാഗമായിരുന്നു കുൽക്കർണി. ഇതുവഴിയാണ് ചോദ്യപേപ്പർ ചോർത്തിയത്‌. ഇയാൾ സ്വന്തം വീട്ടിൽ പ്രത്യേക കോച്ചിംഗ് ക്ലാസുകൾ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ ചോദ്യങ്ങൾ പരീക്ഷാർത്ഥികൾക്ക് ചോർത്തി നൽകിയതായും ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാർത്ഥികൾ നോട്ടുബുക്കിൽ രേഖപ്പെടുത്തിയെന്നും ഈ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായും സിബിഐ കണ്ടെത്തി.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അഞ്ച് പേരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും ഗുഡ്ഗാവിൽ നിന്നും നാസിക്കിൽ നിന്നും ഓരോ ആളുകളെയുമാണ് പിടികൂടിയത്. ജയ്പൂരില്‍ നിന്ന് മാംഗിലാല്‍ ബിവാള്‍, വികാസ് ബിവാള്‍, ദിനേഷ് ബിവാള്‍ എന്നിവരും ഗുഡ്ഗാവിഷ നിന്ന് യഷ് യാദവ് എന്നയാളും നാസിക്കിൽ നിന്ന് മറ്റൊരാളുമാണ് അറസ്റ്റിലായത്. ഇതിൽ ദിനേശ് ബിവാൾ യുവമോർച്ച പ്രവർത്തകനാണ്. മാംഗിലാൽ ബിവാൾ ഇയാളുടെ സഹോദരനാണ്. ബിവാൾ സഹോദരങ്ങൾ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

അതേസമയം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2026 ജൂൺ 21 ഞായറാഴ്ച പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. നീറ്റ് ചോദ്യപ്പേപർ ചോർച്ചയെ തുടർന്ന് കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ നീറ്റ് യു ജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയിരുന്നു. മെയ് മൂന്നിന് നടന്ന നീറ്റ് യു ജി പരീക്ഷയാണ് റദ്ദാക്കിയത്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്. പരീക്ഷ വീണ്ടും നടത്തുമെന്ന് എൻടിഎ നേരത്തെ അറിയിച്ചിരുന്നു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് എൻടിഎ അറിയിച്ചത്. ഇപ്പോൾ എൻടിഎയുടെ എക്സ് പോസ്റ്റിലൂടെയാണ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചത്. പരീ​ക്ഷ കുറിച്ചുള്ള എല്ലാ വിവരങ്ങളും എൻടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റിലിൽ ലഭിക്കും. ഇന്നലെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് പുനഃപരീക്ഷാ തീയതി പ്രഖ്യാപനമുണ്ടായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 15 May 2026

കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍...

കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍...

ഉടുമ്പിനെ കൊന്ന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയ എന്നിവരാണ് വിജിലന്‍സിന്‍റെ പിടിയിലായത്. കാക്കനാട്ടെ ഹോട്ടൽ ജീവനക്കാരിൽ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മനോരമ ക്വിക്ക്കേരള ഫുഡ് & ബേക്ക് ടെക് എക്സ്പോ 2026 കാക്കനാട് കിൻഫ്ര എക്സിബിഷൻ സെൻ്ററിൽ ഇന്നു മുതൽ ആരംഭിച്ചു.

മനോരമ ക്വിക്ക്കേരള ഫുഡ് & ബേക്ക് ടെക് എക്സ്പോ 2026 കാക്കനാട് കിൻഫ്ര എക്സിബിഷൻ സെൻ്ററിൽ ഇന്നു മുതൽ ആരംഭിച്ചു.

കൊച്ചി/കാക്കനാട്: കേരളത്തിലെ ഭക്ഷ്യ-ബേക്കറി-ഹോസ്പിറ്റാലിറ്റി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മനോരമ ക്വിക്ക്കേരള സംഘടിപ്പിക്കുന്ന ഫുഡ് & ബേക്ക് ടെക് എക്സ്പോ വൻ ജനപങ്കാളിത്തത്തോടെ ആരംഭിച്ചു. കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ മെയ്  17 വരെയാണ് എക്സിബിഷൻ. 

രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം. പുതിയ ഭക്ഷ്യസംരംഭം തുടങ്ങാനും നിലവിലുള്ള ഫുഡ് ബിസിനസ് വിപുലീകരിക്കാനും ആവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് എക്സ്പോയുടെ ലക്ഷ്യം. ബേക്കറി, റെസ്റ്റോറൻ്റ്, ഹോം ബേക്കിംഗ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നൂതനമായ മാറ്റങ്ങളും, ടെക്നോളജികളും, മെഷീനുകളും പ്രദർശനത്തിൽ നേരിട്ട് കണ്ട് മനസ്സിലാക്കാം. 150ൽ പരം സ്റ്റാളുകളിലായി ഭക്ഷ്യസംസ്‌കരണ മേഖലയിലെ അത്യാധുനിക മെഷീനറികൾ കാണാം.

ബേക്ക് വണ്ണിന്റെയും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെയും, ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും, ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെയും
സഹകരണത്തോടുകൂടിയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. 

ബേക്കറി മെഷിനറി ആൻഡ് കിച്ചൻ എക്യുമെൻസ് പാർട്ണറായി എക്സൽ റഫ്രിജറേഷൻ എക്സിബിഷന്റെ ഭാഗമാണ്. ഹെൽത്ത്‌ പാർട്ണറായി സേഹ ഗാർഡൻ  ഇന്റർനാഷണൽ ഹോസ്‌പിറ്റലും,ഫുഡ്‌ പാർട്ണറായി പാരഗൺ റെസ്റ്റോറന്റും, ഹോസ്പിറ്റലിറ്റി പാർട്ണറായി ബ്‌റൂക്സ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റും, ട്രാവൽ പാർട്ണർ ആയി കൊച്ചി മെട്രോയും  എക്സിബിഷന്റെ ഭാഗമാണ്.

ലോകത്തിലെ ഏറ്റവും ചെറിയ മുറുക്ക് മെഷീൻ, വമ്പൻ ഇൻഡസ്ട്രിയൽ ചില്ലറുകൾ, സമോസ, മോമോസ്, അച്ചപ്പം, കുഴലപ്പം, ഉഴുന്ന് വട തുടങ്ങിയവ നിർമ്മിക്കാനുള്ള ഹൈടെക്, ഓട്ടോമാറ്റിക് മെഷീനുകൾ, ഗ്യാസും വിറകും ഇല്ലാതെ പ്രവർത്തിക്കുന്ന ഇലക്ട്രിക് റോസ്‌റ്റർ, റോക്കറ്റ് അടുപ്പുകൾ, ഓയിൽ എക്സ്ട്രാക്ഷൻ മെഷീനുകൾ, കോൾഡ് സ്റ്റോറേജ് സൊല്യൂഷൻസ്, ബ്ലാസ്റ്റ് ഫ്രീസറുകൾ, വാക്ക്-ഇൻ കൂളേഴ്സ്, റൈപ്പനിങ് ചേമ്പറുകൾ, വലുതും ചെറുതുമായ പാക്കിങ് മെഷീനുകൾ എന്നിവയുൾപ്പെടെ ധാരാളം ഫുഡ് പ്രോസസിങ് മെഷീനറികൾ ഇവിടെയുണ്ട്. കറി പൗഡറുകൾ, ഐസ്‌ക്രീം, ഡെയറി ഉൽപ്പന്നങ്ങൾ, പുഡ്ഡിംഗ് കേക്കുകൾ, കുക്കീസ്, ഫ്രോസൺ ഫുഡ് എന്നിവയുടെ വിപുലമായ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഫുഡ് ട്രക്ക്, ഫുഡ് കാർട്ട് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും മെഷീനറികളും ഇവിടെ ലഭ്യമാണ്.

കൂടാതെ, സംരംഭകർക്ക് ആവശ്യമായ ബ്രാൻഡിംഗ്, ബില്ലിംഗ് സോഫ്റ്റ്‌വെയർ, ഫുഡ് ഫോട്ടോഗ്രാഫി, ബാങ്കിംഗ് & ലോൺ അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങളും എക്സ്പോയിൽ ലഭിക്കും. എക്സ്പോയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. സന്ദർശകർക്കായി കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കാക്കനാട് പ്രൈവറ്റ് സ്റ്റാൻഡിലേക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഓരോ മണിക്കൂർ ഇടവിട്ട് സൗജന്യ പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രൂപയിന്ന് ചരിത്രത്തകര്‍ച്ചയാണ് നേരിട്ടത്. ഡോളറൊന്നിന് 96 രൂപയിലെത്തി

രൂപയിന്ന് ചരിത്രത്തകര്‍ച്ചയാണ് നേരിട്ടത്. ഡോളറൊന്നിന് 96 രൂപയിലെത്തി

 രൂപയിന്ന് ചരിത്രത്തകര്‍ച്ചയാണ് നേരിട്ടത്. ഡോളറൊന്നിന് 96 രൂപയിലെത്തി. 96 രൂപ 14 പൈസയെന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തുന്നതും ഇന്ന് വിപണിയിലെ കാഴ്ചകളാണ്. ഇതിന് മൂന്ന് കാരണങ്ങള്‍ മൂന്നാണ്:

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവില്ലാത്തത്
വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ പണം വിപണികളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്
ക്രൂഡ് വില ഉയരുന്നത്
മേല്‍പ്പറഞ്ഞ മൂന്ന് കാരണങ്ങള്‍ കൊണ്ട് ഡോളര്‍ പുറത്തേക്ക് പോകുന്നു. നമ്മുടെ കയ്യിലുള്ള കരുതല്‍ ശേഖരം കുറയുന്നു. അങ്ങനെ വരുമ്പോള്‍ രൂപയുടെ മൂല്യം കുറയുന്നു.

Read Also: രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

മുന്‍ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 50 പൈസ താഴ്ന്നാണ് റെക്കോഡ് താഴ്ചയായ 96.14 എന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തിയത്.

85 ശതമാനത്തിലേറെ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഏറെ സമ്മര്‍ദ്ദമാണ് ക്രൂഡ് വിലക്കയറ്റം മൂലമുണ്ടാകുന്നത്. ആഗോള വിപണിയില്‍ ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 109 ഡോളറിന് മുകളിലാണ്. ഇന്ന് മാത്രമുണ്ടായത് 3.20 ശതമാനത്തിന്റെ വര്‍ധന.

മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പ്രകാരം 2026 ല്‍ ഇന്ത്യ 85 ശതമാനം എണ്ണയും 50 ശതമാനവും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നു. ഇതാണ് വന്‍ തോതിലുള്ള ഡോളര്‍ ചെലവിന് കാരണം. വ്യാപാരക്കമ്മിയും ഉയര്‍ന്ന നിലയിലാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം മോശമെന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ക്രൂഡ് വില ഇനിയും ഉയരങ്ങളിലേക്ക് പോയാല്‍ ഡോളറിനെതിരെ രൂപ 100 കടക്കുന്നതിന് അധികം താമസമില്ലെന്ന് വേണം കരുതാന്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം

എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം

 കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം.ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത്. 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി (ആൺകുട്ടികൾ-392, പെൺകുട്ടികൾ-873).

പാലാ – 99.93 (2788ൽ 2786), കോട്ടയം-99.78(6772ൽ6757) കാഞ്ഞിരപ്പള്ളി 99.47 (4731ൽ 4706), കടുത്തുരുത്തി -99.82 (2795ൽ2790) എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിദ്യാഭ്യാസ ജില്ലതിരിച്ചുള്ള കണക്ക്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം: പാലാ -292, കാഞ്ഞിരപ്പള്ളി-324 ,കോട്ടയം- 461, കടുത്തുരുത്തി-188.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊഴുവനാൽ ഫൊറോനാ പള്ളിയിൽ ഇടവക തിരുന്നാളിന് കൊടിയേറി.

കൊഴുവനാൽ ഫൊറോനാ പള്ളിയിൽ ഇടവക തിരുന്നാളിന് കൊടിയേറി.

പാലാ :കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെന്റ് ജോൺ നെപുംസ്യാന്റെ കല്ലിട്ട തിരുന്നാളിന് കൊടിയേറി.ഇന്ന് വൈകിട്ട് 5 നു ഇടവക വികാരി ഫാദർ ജോസ് നെല്ലിക്കാത്തെരുവിലാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്. സഹ വികാരി ഫദ്രർ ജോൺ വയലിൽ കൈക്കാരൻമാരായ ജോ കോടി കുളം , ടോം ചൊള്ള മ്പുഴ . മാത്തുക്കുട്ടി വലിയപറമ്പിൽ, അലോഷ്യസ് തോണക്കര എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് ഫാദർ ജോർജ് അടിച്ചിയിലിന്റെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു .7 മണിക്ക് അമല കമ്മ്യൂണിക്കേഷന്സിന്റെ തച്ചൻ എന്ന ചരിത്ര നാടകവും അവതരിപ്പിച്ചു .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2026 മെയ് 15,16,17 തീയതികളിൽ കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ   ഫൊറോനാ പള്ളി തിരുന്നാൾ

2026 മെയ് 15,16,17 തീയതികളിൽ കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ ഫൊറോനാ പള്ളി തിരുന്നാൾ

പാലാ : കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ പള്ളി  ഫൊറോന ആയതിന് ശേഷം ആദ്യമായി ആണ് ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാൻ്റെ തിരുനാൾ നടത്തപ്പെടുന്നത്. 2026 മെയ് 15,16,17 തീയതികളിലാണ് തിരുനാൾ കൊണ്ടാടുന്നത്.
ശനി വൈകിട്ട് രാത്രി പ്രദക്ഷിണവും ഞായറാഴ്ച ഉച്ചക്ക് പ്രദക്ഷിണവും ഭക്തിപൂർവ്വം നടത്തപ്പെടുന്നു.
വിശുദ്ധൻ്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം തിരുനാൾ ദിവസങ്ങളിൽ ഉണ്ടായിരിക്കും. തിങ്കളാഴ്ച ദിവസങ്ങളിൽ നൊവേനയും ഭക്തിപൂർവ്വം നടത്തപ്പെടുന്നു. 17 ന് പാലാ കമ്മ്യൂണിക്കേഷൻ്റെ ഗാനമേളയും , 15 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻ്റെ തച്ചൻ എന്ന ചരിത്ര നാടകവും ഉണ്ടായിരിക്കും
.
ആഘോഷപൂർവമായ തിരുനാൾ തിരുക്കർമ്മങ്ങൾക്കും മറ്റു പരിപാടികൾക്കും ഏവരെയും സ്വാഗതം ചെയ്യുന്നു. 
വികാരി - വെരി. റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ
അസി. വികാരി. റവ. ഫാ. ജോൺ വയലിൽ
കൈക്കാരന്മാർ - ജോ കോടിക്കുളം, അലോഷ്യസ് തോണക്കര, മാത്തുക്കുട്ടി വലിയപറമ്പിൽ.