Thursday, 21 May 2026

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് മന്ത്രിമാ‍ർ; രണ്ട് മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: 59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിമാർ. കോൺഗ്രസ് എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവർ നാളെ വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കോൺഗ്രസ് നിയമസഭാകക്ഷി നേതാവാണ് എസ് രാജേഷ് കുമാർ. മേലൂരിൽനിന്നുള്ള എംഎൽഎയാണ് പി വിശ്വനാഥ്. കോൺഗ്രസ് നേരത്തെ ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്നെങ്കിലും മന്ത്രിസഭയിൽ പ്രാധിനിധ്യം ഉണ്ടായിരുന്നില്ല.

മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് എംഎൽഎമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകാരം നൽകിയതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്‌സിലൂടെ അറിയിച്ചു. 'ഇത് ഞങ്ങൾക്ക് ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ വീണ്ടും എത്തുകയാണ്' എന്നാണ് കെ സി വേണുഗോപാൽ എക്സ് പോസ്റ്റിലൂടെ പറഞ്ഞത്. മെയ് 10ന് മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ഒൻപത് ടിവികെ നേതാക്കളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത‌ത്.

മന്ത്രിസഭയിൽ അംഗമാകുന്ന കോൺഗ്രസ് എംഎൽഎമാർക്ക് അഭിനന്ദനം അറിയിച്ച് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. '1984ലും 1991-ലും കോൺഗ്രസിന് 60-ൽ അധികം എംഎൽഎമാർ ഉണ്ടായിരുന്നിട്ടും ഞങ്ങൾ സർക്കാരിൽ ഉണ്ടായിരുന്നില്ല. 2006-ൽ, 34 എംഎൽഎമാരുള്ള ഡിഎംകെ ന്യൂനപക്ഷ സർക്കാരിനെ പിന്തുണച്ചിട്ടും, ഞങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരുന്നില്ല. 18 എംഎൽഎമാരുള്ള 2021-ൽ പോലും കോൺഗ്രസിന് മന്ത്രിതല പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇന്ന്, വെറും 5 എംഎൽഎമാരുമായി, നമ്മുടെ രണ്ട് സഹപ്രവർത്തകർ മന്ത്രിമാരാകാൻ ഒരുങ്ങുന്നു. ഏകദേശം 60 വർഷങ്ങൾക്ക് ശേഷം, തമിഴ്‌നാട് മന്ത്രിസഭയിൽ കോൺഗ്രസിന് വീണ്ടും പ്രാതിനിധ്യം ലഭിക്കും', ദിനേശ് ഗുണ്ടു റാവു എക്സ് പോസ്റ്റിലൂടെ പറഞ്ഞു..

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 19 May 2026

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പ്രസിഡന്റായി ശ്രീ വക്കച്ചൻ മറ്റത്തിൽ EX. എം പിയെ തെരഞ്ഞെടുത്തു.

പാലാ : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ശ്രീ വക്കച്ചൻ മറ്റത്തിൽ, ജനറല്‍ സെക്രട്ടറി , വി സി.ജോസഫ് . ട്രഷററായി ജോസ് ചെറുവള്ളി എന്നിവരെ തിരഞ്ഞെടുത്തു. പാലാ വ്യാപാര ഭവനിൽ നടന്ന യോഗം ബഹുമാനപ്പെട്ട ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ജില്ലാ സെക്രട്ടറി സജി മാറാമറ്റത്തിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് വി സി ജോസഫ്, ജോസ് ചെറുവള്ളിൽ , അനൂപ് ജോർജ്ജ് , മുൻ മുൻ സ്സിപ്പൽ ചെയർമാൻ തോമസ് പീറ്റർ, അലക്സ് മനയാനി, ബേബി വെള്ളിയെപ്പളളിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ മൈക്കിൾ ദർശന,ബൈജുകൊല്ലം പറമ്പിൽ, ബേബി പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കുടമാളൂർ യൂണിറ്റ് കുടുംബ സംഗമം KVVES കോട്ടയം ജില്ല  പ്രസിഡന്റ് എം. കെ.തോമസ്കുട്ടി ഉത്ഘാടനം ചെയ്തു

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കുടമാളൂർ യൂണിറ്റ് കുടുംബ സംഗമം കോട്ടയം ജില്ലാ പ്രസിഡന്റ്‌ എം കെ തോമസ്കുട്ടി ഉത്ഘാടനം ചെയ്തു. കുടമാളൂർ യൂണിറ്റ് പ്രസിഡന്റ്‌ ജെയിംസ് പാലത്തൂർ, ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയിമോൻ കരീമടം, അയ്മനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ഹരികുമാർ, ജില്ലാ ജൻ. സെക്രട്ടറി എ കെ എൻ പണിക്കർ, ഗിരീഷ് കോനാട്ട്,കെ എസ് ഗോപാലകൃഷ്ണയ്യർ, സി  ആർ രവീന്ദ്രൻ,എബി സി കുര്യൻ, സി കെ ശ്രീകുമാർ, സിറിൽ ജി നരിക്കുഴി,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സബിത പ്രേംജി, വാർഡ് മെമ്പർ അനിൽകുമാർ ടി ജെ, എന്നിവർ ആശംസ നൽകി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്‌പൈസ്‌വാലി ലയൺസ് ക്ലബ്ബിൽ വച്ച് തോക്കുചൂണ്ടിയെന്ന പേരില്‍ ഉയര്‍ന്ന വ്യാജപരാതിയില്‍ പുതിയ അന്വേഷണം വേണം പാലായിലെ വ്യാപാരി ടോമികുറ്റിയാങ്കല്‍

മുണ്ടുപാലം സ്‌പൈസ്‌വാലി ലയൺസ് ക്ലബ്ബിൽ വച്ച് തോക്കുചൂണ്ടിയെന്ന പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വ്യാജപരാതിയില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യവുമായി പാലായിലെ വ്യാപാരിയായ ടോമി കുറ്റിയാങ്കല്‍. സംഭവമുണ്ടായി എന്ന പറയപ്പെടുന്നതിന് 4 ദിവസത്തിന് ശേഷമാണ് പരാതി കൊടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന് ടോമി കുറ്റിയങ്കാൽ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു .

പാലാ ഡിവൈഎസ്പി കെ സദന്‍, എസ്എച്ച്ഒ ആയിരുന്ന ജോബിന്‍ ആന്റണി, എസ്‌ഐ കെ ദിലീപ്കുമാര്‍ തുടങ്ങിയവര്‍ തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കാളകളാണെന്നും ഇവരെ സസ്‌പെന്‍ന്‍ഡ് ചെയ്‌ത്‌ അന്വേഷണം നടത്തണമെന്നും ടോമി കുറ്റിയാങ്കൽ ആവശ്യപ്പെട്ടു. കോട്ടയം എസ്പി ആയിരുന്ന കാര്‍ത്തിക്, കളക്ടറായിരുന്ന വി വിഗ്നേശ്വരി എന്നിവരെ കുറിച്ച്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം നടത്തണം. 

പാലാ ലയണ്‍സ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലിയിലെ ചിലരുടെ അധോലോക ബന്ധങ്ങളും അന്വേഷിക്കണമെന്നും ടോമി കുറ്റിയാങ്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് പരാതിയുമായി ഉന്നത കേന്ദ്രങ്ങളിൽ വരെ പോകുമെന്ന് ടോമി കൂട്ടിച്ചേർത്തു .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാവിയോ കാവുകാട്ടിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അനുമോദനം.

പാലാ : പാലാനഗരസഭാ 2020 -25 കാലയളവിലെ മികച്ച കൗൺസിലർക്ക് റിട്ടയേർഡ് മുനിസിപ്പൽ എംപ്ലോയീസ് ഓർഗനൈസ്നേഷൻ മുൻസിപ്പൽ ആർമി ഏർപ്പെടുത്തിയ ബസ്റ്റ് കൗൺസിലർ  അവാർഡിനർഹനായ, ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി  സാവിയോ കാവുകാട്ടിനെ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് പൊതുയോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ എക്സ് എംപിയും ജില്ലാ പ്രസിഡൻ്റ് എം. കെ. തോമസ്കുട്ടിയും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. വാർഡുതലത്തിലും മുൻസിപ്പൽ തലത്തിലും ഉള്ള പ്രവർത്തനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , ആക്ടിംഗ് മുൻസിപ്പൽ ചെയർമാൻ എന്നീ തലത്തിലുള്ള പ്രവർത്തനം കൗൺസിൽ യേഗങ്ങളിൽ നൂറു  ശതമാനം ഹാജറിനുള്ള കൗൺസിൽ അംഗീകാരം എന്നിവ പരിഗണിച്ചാണ് മുനിസിപ്പൽ ആർമി അവാർഡിന് ഇദ്ദേഹം അർഹനായത്. 
       യോഗത്തിൽ ജില്ലാ സെക്രട്ടറി സജി മാറാമറ്റത്തിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് വി സി ജോസഫ്, ജോസ് ചെറുവള്ളിൽ , അനൂപ് ജോർജ്ജ് , മുൻ മുൻ സ്സിപ്പൽ ചെയർമാൻ തോമസ് പീറ്റർ, അലക്സ് മനയാനി, ബേബി വെള്ളിയെപ്പളളിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ മൈക്കിൾ ദർശന,ബൈജുകൊല്ലം പറമ്പിൽ, ബേബി പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

ഭാരവാഹികളെ തിരഞ്ഞെടുത്തു

രാമപുരം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സജി മിറ്റത്താനി, ജനറല്‍ സെക്രട്ടറി ബെന്നി ആനത്താറയ്ക്കല്‍, ട്രഷറര്‍ പി.എം. മാത്യു ചോലിക്കര എന്നിവരെ തിരഞ്ഞെടുത്തു.

ക്യാപ്ഷന്‍

സജി മിറ്റത്താനി, ബെന്നി ആനത്താറയ്ക്കല്‍, പി.എം. മാത്യു ചോലിക്കര

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്ത സജി മിറ്റത്താനി, ജനറല്‍ സെക്രട്ടറി ബെന്നി ആനത്താറയ്ക്കല്‍, ട്രഷറര്‍ പി.എം. മാത്യു ചോലിക്കര എന്നിവരെ തിരഞ്ഞെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ വാര്‍ഷിക പൊതുസമ്മേളനം നടത്തി.

 കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വാര്‍ഷികം

രാമപുരം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ വാര്‍ഷിക പൊതുസമ്മേളനം നടത്തി. മൈക്കിള്‍സ് പ്ലാസാ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തിയ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സജി മിറ്റത്താനി അധ്യക്ഷത വഹിച്ചു. ഫൊറോനാ പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജോര്‍ജ് കുരിശുംമൂട്ടില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2026-28 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മുതിര്‍ന്ന വ്യാപാരികളെ ആദരിക്കലും, വ്യാപാരികളായ ജനപ്രതിനിധികളെ ആദരിക്കലും, എസ്.എസ്.എല്‍.സി, പ്ലസ് റ്റൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കലും യോഗത്തില്‍ വച്ച് നടത്തി. സജി മാറാമറ്റം, പി.എം. മാത്യു ചോലിക്കര, ഷാജികുമാര്‍ പയനാല്‍, ബേബി കണിയാരകം, ബെന്നി ആനത്താറ, പി.പി. നിര്‍മ്മലന്‍, സോണി വണ്ടര്‍കുന്നേല്‍, സോണിയ ചിറ്റടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്യാപ്ഷന്‍

രാമപുരം

കേരളാ വ്യാപാരം വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റിന്റെ വാര്‍ഷിക പൊതുസമ്മേളനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 18 May 2026

കൊടകില്‍ ദുബാരെ ആന ക്യാമ്പില്‍ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഇടയില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം

കൊടക്: ആനകള്‍ തമ്മിലുളള ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കൊടകിലാണ് സംഭവം. ദുബാരെ ആന ക്യാമ്പിലാണ് ആനകള്‍ പരസ്പരം ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന യുവതി ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ചെന്നൈ സ്വദേശിയായ ജിന്നു എന്ന യുവതിക്കാണ് ദാരുണാന്ത്യമുണ്ടായത്. ആനകള്‍ കുളിക്കുന്നത് കാണാന്‍ കുടുംബത്തോടെ ദുബാരെ ആന ക്യാമ്പിലെത്തിയതായിരുന്നു യുവതി.

കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ദുബാരെ ആന ക്യാമ്പ്. വിനോദസഞ്ചാരികള്‍ക്ക് ആനകളെ കുളിപ്പിക്കാനും അവയ്ക്ക് ഭക്ഷണം കൊടുക്കാനും അവസരം നല്‍കുന്ന കേന്ദ്രമാണിത്. വനംവകുപ്പിന്റെ അനുമതിയോടെ തന്നെയാണ് വിനോദസഞ്ചാരികള്‍ക്ക് ആനകളുമായി ഇടപഴകാന്‍ അവസരമൊരുക്കുന്നത്.

ഇന്ന് കുടുംബത്തോടൊപ്പം ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ യുവതി ആനകള്‍ കുളിക്കുന്നതിനടുത്താണ് നിന്നത്. അതിനിടെ ആനകള്‍ ഇടയുകയും പരസ്പരം ആക്രമിക്കുകയുമായിരുന്നു. അക്രമാസക്തരായ ആനകള്‍ക്ക് ഇടയില്‍ പെട്ടാണ് യുവതി മരിച്ചത്. കാഞ്ചന്‍ എന്ന ആന മാര്‍ത്താണ്ഡന്‍ എന്ന ആനയെയാണ് ആക്രമിച്ചത്. മാര്‍ത്താണ്ഡന്‍ എന്ന ആനയുടെ കാലിനടിയില്‍പ്പെടുകയായിരുന്നു യുവതി. ഉടന്‍ തന്നെ സമീപത്ത് കുഞ്ഞിനെയുമെടുത്ത് നിന്ന ഭര്‍ത്താവ് യുവതിയെ വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹദിനത്തിൽ വരൻ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് കശ്മീരിലെ SSB ബോർഡർ പൊലീസ് ഉദ്യോ​ഗസ്ഥൻ

കണ്ണൂർ: വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി സ്വദേശിയായ ജമ്മുകശ്മീരിലെ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോ​ഗസ്ഥൻ ഷബിനാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് വിവാഹം നടക്കാനാരിക്കെയാണ് സംഭവം

കഴിഞ്ഞ ദിവസം രാത്രി ഷബിന്റെ വീട്ടിൽ വിവാഹ സൽക്കാരമുണ്ടായിരുന്നു. തുടർന്ന് പരിപാടി നടക്കുന്നതിനിടെ ഒരു കോൾ വരുകയും ഷബിൻ മുറിക്കുള്ളിലേക്ക് പോവുകയും ചെയ്തു. വിവാഹം ചെയ്യാനിരുന്ന പെൺകുട്ടിയാണ് ഷബിനെ വിളിച്ചതെന്നാണ് വിവരം. കോൾ വന്നതിന് ശേഷം ഷബിനെ പുറത്തുകണ്ടിരുന്നില്ല.

വിവാഹദിവസമായ ഇന്ന് ഫോട്ടോ എടുക്കുന്നതിനായി ഷബിനെ അന്വേഷിച്ചപ്പോഴാണ് ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌ കണ്ടെത്തിയത്. 