Monday, 25 May 2026

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ; 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ

സംസ്ഥാനത്തിന് സമഗ്ര ശിക്ഷാ കേരളയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രസർക്കാർ. 240 കോടി രൂപ കൂടി അനുവദിക്കാൻ ധാരണ. വിദ്യാഭ്യാസ വകുപ്പിനെ ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യ നിലപാട്. ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യത്തിൽ അന്തിമ ധാരണയിലെത്തിയത്.

കഴിഞ്ഞ വർഷം 92 കോടി അനുവദിച്ചിരുന്നു. 1,065 കോടി രൂപയാണ് ആകെ ലഭിക്കാൻ ഉണ്ടായിരുന്നത്. സ്റ്റാർസ്, റൈറ്റ് ടു എജുക്കേഷൻ വിഹിതങ്ങളാണ് അനുവദിക്കുക. പിഎംസി പദ്ധതിയിൽ ഒപ്പിട്ടാൽ മാത്രമേ ഫണ്ട് അനുവദിക്കുകയുള്ളൂ എന്നായിരുന്നു കേന്ദ്രസർക്കാരിന്റെ ആദ്യ നിലപാട്. പിന്നീട് പി എം ശ്രീയിൽ ഒപ്പിട്ടതിന് ശേഷം 92 കോടി രൂപ അനുവദിച്ചിരുന്നു.

ഈ പുതിയ ഫണ്ട് അനുവദിക്കുന്നതോടെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും ഗുണമേന്മയുള്ള പഠന അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും കൂടുതൽ ഊർജിതമാക്കാൻ സംസ്ഥാനത്തിന് സാധിക്കും. ഫണ്ട് അടിയന്തരമായി ലഭ്യമാക്കുന്നതിലൂടെ പദ്ധതികളുടെ നടത്തിപ്പിലുണ്ടായിരുന്ന തടസങ്ങൾ നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രിയുടെ ബെം​ഗളൂരു സന്ദർശന വേളയിലെ സുരക്ഷാ വീഴ്ച: ആറ് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

പ്രധാനമന്ത്രിയുടെ ബെം​ഗളൂരു സന്ദർശന വേളയിലെ സുരക്ഷാ വീഴ്ച: ആറ് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: പ്രധാനമന്ത്രിയുടെ ബെം​ഗളൂരു സന്ദർശന വേളയിൽ സുരക്ഷാ വീഴ്ച ഉണ്ടായതിൽ ആറ് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. പ്രധാനമന്ത്രി മോദി സഞ്ചരിച്ച് വഴിയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവത്തിലാണ് ആറ് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ സുരക്ഷാ വീഴ്ചയുണ്ടാകുമോ എന്ന് ആശങ്കയ്ക്ക് ഈ സംഭവം വഴിവെച്ചിരുന്നു. അതിനാൽ തന്നെ സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് ആറ് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ബെം​ഗളൂരു സൗത്ത് പൊലീസ് സൂപ്രണ്ടാണ് ഇവരെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

പ്രധാനമന്ത്രിയുടെ സഞ്ചാരപാതയുടെ സമീപം സ്‌ഫോടകവസ്തു എങ്ങനെ എത്തിയെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ മനഃപൂർവമായ ശ്രമം നടന്നിട്ടുണ്ടോയെന്നും കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ ഉടൻ തന്നെ സുരക്ഷാ ഏജൻസികൾ പ്രദേശം വളഞ്ഞിരുന്നു. ബോംബ് നിർവാര്യ സംഘവും ഫോറൻസിക് സംഘവും പരിശോധനയ്ക്കായി ഇവിടെ എത്തിയിരുന്നു.

പ്രധാനമന്ത്രി മോദിയുടെ വരവിന് മുന്നോടിയായി നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്ക്കും അണുവിമുക്ത നടപടിക്കും ഇടയിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ പ്രധാന പരിപാടി നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു നടപ്പാതയ്ക്ക് സമീപത്ത് നിന്ന് രണ്ട് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായാണ് ബെംഗളൂരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (സെൻട്രൽ റേഞ്ച്) വ്യക്തമാക്കിയത്.

സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ നിശിതമായി വിമർശിച്ച് കർണാടക ബിജെപി പ്രസിഡന്റും എംഎൽഎയുമായ ബി വൈ വിജയേന്ദ്ര രം​ഗത്തെത്തിയിരുന്നു. ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തത് ​ഗുരുതരമായ സുരക്ഷാ പരാജയമാണെന്ന് വിജയേന്ദ്ര കുറ്റപ്പെടുത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

മധു കൊലപാതക കേസ്; 12 പ്രതികൾക്ക് ജീവപര്യന്തം

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ – 15 വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയർത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വ​ർഷം തടവ് വിധിച്ചു. കേസിൽ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു.

2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും 27-കാരനായ മകൻ മധുവിനെ അരിയും പലചരക്ക് സാധാനങ്ങളും മോഷ്ടിച്ചെന്നാരോപിച്ച്, ആൾക്കൂട്ടം അതിക്രൂരമായി മർ‌ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 മെയ് 20-ന് കുറ്റം നടന്ന് 90 ദിവസത്തിനകം അഗളി പൊലീസ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ 16 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് അഞ്ചുവർഷത്തിന് ശേഷം, 2023 ഏപ്രിൽ അഞ്ചിന് കേസിൽ കോടതി ശിക്ഷാവിധി പറഞ്ഞു. 16 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് മണ്ണാർക്കാട് പട്ടികജാതി-പട്ടിക വർഗ പ്രത്യേക കോടതി കണ്ടെത്തി. 13-പേർക്ക് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ഏഴുവർഷം കഠിനതടവ് ശിക്ഷയാണ് വിചാരണ കോടതി വിധിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലൈസൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കില്ല; ഒമാനിൽ ജൂൺ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും

ലൈസൻസ് ഇല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കില്ല; ഒമാനിൽ ജൂൺ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും

മസ്‌കറ്റ്: ഒമാനിലെ ഊർജ്ജ-, ഖനന മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രൊഫഷണൽ ലൈസൻസ് നിർബന്ധമാക്കുന്നു. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇളവ് അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിൽ, നിശ്ചിത തീയതിക്ക് മുൻപായി എല്ലാ സ്ഥാപനങ്ങളും ജീവനക്കാരും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ലൈസൻസ് കൈപ്പറ്റണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം കർശന നിർദ്ദേശം നൽകി.

തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും പ്രധാന വ്യവസായ മേഖലകളിലെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിനുമായി 'ഒമാൻ എനർജി അസോസിയേഷനുമായി' ചേർന്നാണ് മന്ത്രാലയം ഈ പുതിയ നീക്കം നടപ്പിലാക്കുന്നത്. പുതിയ നിയമപ്രകാരം നിർദ്ദിഷ്ട തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് സാധുവായ പ്രൊഫഷണൽ ലൈസൻസ് ഇല്ലെങ്കിൽ അവരുടെ വർക്ക് പെർമിറ്റുകൾ പുതുക്കി നൽകില്ല. ഇത് കൂടാതെ, പുതുതായി ഒമാനിലേക്ക് വരാനിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് ലൈസൻസിംഗിന്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

നിശ്ചിത സമയത്തിനകം രജിസ്റ്റർ ചെയ്യാതിരിക്കുകയോ ലൈസൻസ് നടപടികൾ പൂർത്തിയാക്കാതിരിക്കുകയോ ചെയ്താൽ നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച് കമ്പനികൾക്കും തൊഴിലാളികൾക്കും വൻ തുക സാമ്പത്തിക പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുൻമുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്;വ്യോമയാനനിയമത്തിലെ വകുപ്പ് ഒഴിവാക്കികുറ്റപത്രം

മുൻമുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്;വ്യോമയാനനിയമത്തിലെ വകുപ്പ് ഒഴിവാക്കികുറ്റപത്രം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രം നല്‍കി പൊലീസ്. വ്യോമയാന നിയമത്തിലെ വകുപ്പ് ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ കുറ്റപത്രം നല്‍കിയത്.

ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, കെ എസ് ശബരീനാഥന്‍ എന്നിവരാണ് പ്രതികള്‍. വധശ്രമം, ഗൂഡാലോചന എന്നിവയാണ് കുറ്റങ്ങള്‍. ഒഴിവാക്കിയത് കേന്ദ്രം എതിര്‍ത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ് ഒഴിവാക്കിയത്. കഴിഞ്ഞദിവസം പൊലീസ് അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. സംഭവം നടന്ന് മൂന്ന് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതില്‍ ഫെബ്രുവരിയില്‍ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

എന്നാല്‍ കേന്ദ്രാനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. 2022 ജൂണ്‍ 13ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇത് വലിയ വിവാദമായിരുന്നു.

വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. എന്നാല്‍ കുറ്റപത്രത്തോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. 2024 ഏപ്രിലില്‍ കുറ്റപത്രം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി അയച്ചിരുന്നു. എന്നാല്‍ കേന്ദ്രാനുമതി നല്‍കിയിരുന്നില്ല. സിവില്‍ ഏവിയേഷന്‍ നിയമം ചുമത്തിയത് കൊണ്ടായിരുന്നു കുറ്റപത്രത്തിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമായി വന്നത്. നിലവില്‍ ഈ വകുപ്പാണ് പൊലീസ് ഒഴിവാക്കിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലെ മുന്നറിയിപ്പ് പിൻവലിച്ചു. 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്തെ കാലവർഷത്തിനായി കാത്തിരിക്കണം. കാലവർഷം നാളെയില്ല. നാളെ കേരളത്തിൽ എത്തുമെന്നായിരുന്നു മുൻ പ്രവചനം.

അതേ സമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി അംഗീകരിച്ചു. മെയ് 25 നും ഓഗസ്റ്റ് 31ന് ഇടയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് നവംബര്‍ 30വരെ നീട്ടിയത്. 289 റാങ്ക് ലിസ്റ്റുകൾക്കാണ് ഗുണം ലഭിക്കുന്നത്. 30845 ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ സർക്കാർ വകുപ്പുകളിൽനിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് കാരണമായി മന്ത്രിസഭയുടെ ശുപാർശയിലുള്ളത്.

വിവിധ വിഷയങ്ങൾക്ക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ, പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്, ഫിഷറീസിൽ ഫിഷറീസ് അസിസ്റ്റന്റ് തുടങ്ങി സംസ്ഥാനതല റാങ്ക്പട്ടികകൾക്കും സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്‌മാൻ, ഹൈസ്കൂൾ അധ്യാപകർ തുടങ്ങി ചില ജില്ലാതല റാങ്ക്പട്ടികകൾക്കും അധികകാലാവധി ലഭിക്കും.നിയമനം നടക്കാത്തതിന്റെപേരിൽ റാങ്ക്പട്ടികയുടെ കാലാവധി നീട്ടുന്നതിന് കഴിഞ്ഞസർക്കാർ എതിരായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കോട്ടയം: മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി (എംജി) സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. ചടങ്ങിൽ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് സർവകലാശാലയുടെ ഈ ഉന്നത ആദരം.

മമ്മൂട്ടിയെ കൂടാതെ പ്രശസ്ത നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, പ്രമുഖ വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ചടങ്ങിൽ ഗവർണർ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

നേരത്തെ കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഓണററി ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മൂന്ന് പ്രധാന സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് ലഭിക്കുന്ന അപൂർവ്വ നേട്ടത്തിന് കൂടിയാണ് ഇതോടെ മെഗാസ്റ്റാർ അർഹനായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ; അമേരിക്കയുമായി ചർച്ചകൾക്ക് വഴി തുറക്കുന്നു?

ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ; അമേരിക്കയുമായി ചർച്ചകൾക്ക് വഴി തുറക്കുന്നു?

ടെഹ്റാൻ: ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ പൂർണ്ണമായും തയ്യാറാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്ത്. അമേരിക്കയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ സുപ്രധാന പ്രതികരണം. തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പുനൽകിയ പ്രസിഡന്റ്, അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് ഈ ഉറപ്പ് പുതിയൊരു ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ അമേരിക്കയുമായുള്ള സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നുവെന്ന സൂചന നൽകിയും പെസെഷ്കിയാൻ രംഗത്തെത്തിയിരുന്നു. നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്‌തിരുന്നു. എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശുഭ സൂചനയോ?

നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന ഇറാൻ മാധ്യമങ്ങളോടും പൊതു ജനങ്ങളോടും ഉള്ള ഇറാൻ പ്രസിഡന്റിന്റെ ആഹ്വാനം ശ്രദ്ധേയമാണ്. വിയോജിപ്പുകൾക്ക് എതിരെയുള്ള മുന്നറിയിപ്പെന്നാണ് സൂചന. എടുക്കുന്ന എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക - ഇറാൻ ധാരണയുടെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ വിവിധ വിവരങ്ങൾ നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നിരുന്നു. ഇറാൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 60 ദിവസം വെടി നിർത്തൽ എന്നത് കരാറിൽ ഇല്ല. ഹോർമുസിൽ കടന്നു പോകുന്ന കപ്പൽ എണ്ണം സാധാരണനിലയിലാകും എങ്കിലും നിയന്ത്രണം ഇറാന് തന്നെയായിരിക്കും. അമേരിക്ക - ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമാണ്. എല്ലാ മേഖലയിലും യുദ്ധം നിർത്തുന്ന ധാരണ ലബനനിൽ ഉൾപ്പടെ ബാധകമാകും. യുറേനിയം ശേഖരം മാറ്റാനും ആണവ പദ്ധതി നിർത്തിവെക്കാനും കരാറിൽ പറഞ്ഞിട്ടില്ല. ഇതോടൊപ്പം നാവിക ഉപരോധം മുപ്പത് ദിവസത്തിനകം നീക്കണം. സ്വത്തുക്കൾ ഘട്ടം ഘട്ടമായി വിട്ടുനൽകണം. ഇവയാണ് ഇറാന്‍റെ അവകാശ വാദങ്ങൾ. അതേസമയം ചർച്ചകൾ ധാരണയിലേക്കെത്തുന്നു എന്ന വാദങ്ങൾ തള്ളുന്നില്ല എന്നത് ശ്രദ്ധേയമായി. വലിയ വിട്ടുവീഴ്ച്ചകൾക്ക് തയാറായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഇറാൻ മാധ്യമങ്ങളുടെ ശ്രമം. ചർച്ചകൾ ധാരണയിലെത്തുന്നതായി അമേരിക്കയും പറഞ്ഞിരുന്നു. അതേസമയം പരസ്യ പ്രസ്താവനകളും പരസ്പര വിരുദ്ധ നിലപാടുകളും ധാരണയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇന്നലെ നടന്ന ടെലിഫോൺ ചർച്ചകളിൽ അമേരിക്ക - ഇറാൻ - പാകിസ്ഥാൻ എന്നിവർക്ക് പുറമെ നേരിട്ടല്ലെങ്കിലും സൗദി, ഖത്തർ, യു എ ഇ, ജോർദാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും പങ്കെടുത്തു. ടെലിഫോണിൽ ആണെങ്കിലും മിനി ഉച്ചകോടി തന്നെ നടന്നെന്ന് ചുരുക്കം. എന്തായാലും ലോകം കാത്തിരിക്കുന്ന സമാധാന വാർത്ത അധികം വൈകാതെ പുറത്തുവരുമെന്നാണ് സൂചന. 