Saturday, 30 May 2026

ഭൂമി തര്‍ക്കം: കര്‍ണാടകയില്‍ കൂട്ടക്കൊലപാതകം, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെ വെടിവെച്ച് കൊന്നു

ഭൂമി തര്‍ക്കം: കര്‍ണാടകയില്‍ കൂട്ടക്കൊലപാതകം, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെ വെടിവെച്ച് കൊന്നു

വിജയപുര: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ കൂട്ടക്കൊലപാതകം. കര്‍ണാടകയിലെ വിജയപുര ചഡചന്‍ താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെയാണ് വെടി വെച്ചുകൊന്നത്. ഗ്രാമത്തിലെ തന്നെ മറ്റൊരു കുടുംബവുമായി വസ്തു തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പേരിലാണ് കൊലപാതകം.

മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷമായിരുന്നു കൊലപാതകം. മരിച്ച രേവണസിദ്ദപ്പ നിരാലെ, ദുണ്ടപ്പ രേവണസിദ്ദപ്പ നിരാലെ, ശിവപുത്ര രേവണസിദ്ദപ്പ നിരാലെ, ചന്ദ്രശേഖര്‍ നിരാലെ, ഷബ്ബീര്‍ നദാഫ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വെടിയൊച്ചകളുടെ ശബ്ദം ഗോവിന്ദപുര ഗ്രാമത്തിൽ പരിഭ്രാന്തി പരത്തി. കൊലപാതക വിവരം അറിഞ്ഞ ഉടൻ പൊലീസ് സംഘം സ്ഥലത്തെത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിനും തുടർ ആക്രമണങ്ങൾ തടയുന്നതിനുമായി ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.

കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും പൊലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ കണ്ടത്താനും അറസ്റ്റ് ചെയ്യാനും ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു.

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു.

ചെറുവനൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ചെറുവനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണവും സമ്മാനദാനവും സംഘടിപ്പിച്ചു. കാനഡർ കെ. കുര്യാക്കോസ് അനുസ്മരണ സമ്മേളനം ചലച്ചിത്ര താരം ജയറാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ലിജി സാംസൺ ലഘു റിപ്പോർട്ട് അവതരിപ്പിച്ചു. ചലച്ചിത്രതാരമായ മേജർ രവി അനുസ്മരണ പ്രഭാഷണം നടത്തി. പഠന മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺ ജോസഫും വിദ്യാഭ്യാസ പ്രവർത്തകനുമായ അസോസിയേഷൻ സംസ്ഥാന വർ‍ക്കിംഗ് പ്രസിഡന്റ് അസീസ് ചിക്കിത്തൊപ്പായയും വിതരണ ചടങ്ങിൽ പങ്കെടുത്തു.

ഹരിഹരൻ നിർവഹിച്ചു. കെ.എ. സാജിദ്, ടി.ജെ. മനോഹരൻ, സി.കെ. അനിൽകുമാർ, ജിലാസ് കുട്ടി കെ.ടി. റഹിം, കെ. പരമശിവൻ, അബ്ദുറഹ്മാൻ മാത്യു എന്നിവർ സംസാരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുവാക്കളെ യുദ്ധംചെയ്യാൻ പ്രേരിപ്പിക്കുന്നു': CJP സ്ഥാപകനെതിരെ ED, NIA അന്വേഷണം വേണമെന്ന് ഹർജി

'യുവാക്കളെ യുദ്ധംചെയ്യാൻ പ്രേരിപ്പിക്കുന്നു': CJP സ്ഥാപകനെതിരെ ED, NIA അന്വേഷണം വേണമെന്ന് ഹർജി

ലഖ്നൗ: കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകനായ അഭിജീത്ത് ദീപകേയ്ക്ക് എതിരെ ഇഡി, എന്‍എഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. അലഹബാദ് കോടതിയുടെ ലഖ്നൗ ബഞ്ചിനെയാണ് കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്‌നേഷ് ശിശിര്‍ സമീപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ബ്രിട്ടീഷ് പൗരത്വം, അനധികൃത സ്വത്ത്‌സമ്പാദനം എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് ഹര്‍ജി നല്‍കി വാര്‍ത്തയില്‍ ഇടംപിടിച്ചയാളാണ് വിഘ്‌നേഷ്.

കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരിലുള്ള അതുമായി ബന്ധപ്പെട്ട എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളും ചാനലുകളും ഗ്രൂപ്പുകളും ഹാന്‍ഡിലുകളും പ്രൊഫൈലുകളും അടക്കം ബ്ലോക്ക് ചെയ്യണമെന്നും പ്രവര്‍ത്തനരഹിതമാക്കണമെന്നുമാണ് പുതിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പരാമര്‍ശത്തിന്റെ പേരില്‍ ഉണ്ടാക്കിയെടുത്ത ഈ ഡിജിറ്റല്‍ ക്യാമ്പയിന്‍ രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ അസംതൃപ്തി ഉണര്‍ത്താനുമാണ് രൂപകല്‍പന ചെയ്‌തെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

ചീഫ് ജസ്റ്റിസ്റ്റിന്റെ വാക്കാലുള്ള നിരീക്ഷണങ്ങളുടെ വെട്ടിച്ചുരുക്കിയ വീഡിയോകള്‍ തരംതിരിച്ച് ഒരു ആയുധമാക്കി മാറ്റി രാജ്യവിരുദ്ധ ശക്തികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിന്റെ സ്ഥാപകനായ ദീപ്‌കേ യുഎസിലെ അജ്ഞാത കേന്ദ്രത്തിലിരുന്ന രജിസ്റ്റര്‍ ചെയ്യാത്ത ഒരു പാര്‍ട്ടിയിലൂടെ ഇന്ത്യന്‍ മണ്ണില്‍ അശാന്തി പടര്‍ത്താനുള്ള 'ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ വാര്‍'ന് കോപ്പുകൂട്ടുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട്ടിൽ ആൾക്കൂട്ടക്കൊല;ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊന്നു

തമിഴ്‌നാട്ടിൽ ആൾക്കൂട്ടക്കൊല;ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ ആള്‍ക്കൂട്ടക്കൊല. ബന്ധുവായ സ്ത്രീയോട് മോശമായി പെരുമാറിയെന്നാരോപിച്ച് അസം സ്വദേശിയെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുവള്ളൂരിലാണ് സംഭവം. അസം സ്വദേശിയായ പ്രൊസന്‍ജിത്ത് ദാസ് (35) ആണ് കൊല്ലപ്പെട്ടത്.

അസമില്‍ നിന്ന് ജോലിക്കായി തിരുവള്ളൂരില്‍ എത്തിയതായിരുന്നു പ്രൊസന്‍ജിത്ത് ദാസും ആറ് പേരും. തിരുവള്ളൂരില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു സംഘം. മദ്യലഹരിയില്‍ പ്രൊസൻജിത്ത് ദാസ് സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ എത്തുകയും ബഹളംവെയ്ക്കുകയുമായിരുന്നു. ഭയന്ന സ്ത്രീ വീട്ടില്‍ കയറി വാതില്‍ അടച്ചു.

പ്രൊസന്‍ജിത്ത് അക്രമാസക്തനാകുകയും ജനല്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ സ്ത്രീ ബന്ധുക്കളെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. ഇതോടെ സ്ത്രീയുടെ ബന്ധുക്കളും പ്രദേശവാസികളായ ചിലരും സ്ഥലത്തെത്തി പ്രൊസന്‍ജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രൊസന്‍ജിത്ത് ദാസ് പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോളേജ് ഫെസ്റ്റിനിടെ സംഘർഷം, ഇടപെട്ട വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

കോളേജ് ഫെസ്റ്റിനിടെ സംഘർഷം, ഇടപെട്ട വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: കോളേജ് ഫെസ്റ്റിനിടെയുണ്ടായ സംഘർഷത്തിൽ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി അല്‍ അമീനാണ് ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടത്. ഇടതുകണ്ണിന്റെ കോര്‍ണിയയും റെറ്റിനയും തകര്‍ന്നു. വെഞ്ഞാറമൂട് മുസ്ലീം അസോസിയേഷന്‍ എഞ്ചിനീയറിംഗ് കോളേജില്‍ 24-ാം തിയതിയായിരുന്നു സംഭവം. രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അല്‍ അമീന്‍. ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായി പുറത്തുനിന്നടക്കം ആളുകൾ എത്തിയിരുന്നു. ഇവർ ബഹളം ഉണ്ടാക്കിയതോടെ അമീൻ ഇടപെടുകയായിരുന്നു. ഇതിനിടെയാണ് മർദ്ദനമേറ്റതെന്നാണ് വിവരം.

കൂര്‍ത്ത ഇടിവള കൊണ്ട് അമീന്റെ മുഖത്ത് ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുറത്തുനിന്ന് എത്തിയ സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. അമീനെ തിരുവനന്തപുരം കണ്ണാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. വിദഗ്ദ ചികിത്സയ്ക്കായി തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോകുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പ്രതികരിച്ചു. അതേസമയം, പരാതിയില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. ശിവജിത്ത്, നിതിന്‍, കാശിനാഥ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലുപേര്‍ക്കുമെതിരെയാണ് കേസ്. പ്രതികളുടെ ദൃശ്യങ്ങള്‍ കൈമാറിയിട്ടും വെഞ്ഞാറമൂട് പൊലീസ് നടപടി എടുത്തിട്ടില്ല എന്ന ആരോപണമുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർണാടകയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ച് കയറി; അഞ്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

കർണാടകയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ച് കയറി; അഞ്ച് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

ബെംഗളുരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. ചിത്രദുര്‍ഗ ജില്ലയിലെ തുമാകുരുഹള്ളി ഗേറ്റിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഉഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. ചള്ളക്കെരെ സ്വദേശികളായ രാഘവേന്ദ്ര (40), പ്രമോദ് (36), രുദ്രേഷ് (30), സോമശേഖര്‍ (35), മല്ലികാര്‍ജുന (35) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ഹനഗലില്‍ നിന്ന് ചള്ളക്കെരെയിലേക്ക് പോകുകയായിരുന്ന സംഘമാണ് 9.45 ഒടെ അപകടത്തില്‍പ്പെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സത്യനാരായണ റാവു പറഞ്ഞു. 'വ്യാഴാഴ്ച രാത്രി 9.45 ഓടെ ഹനഗലില്‍ നിന്ന് ചള്ളക്കെരെയിലേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ച് പേര്‍ അപകടത്തില്‍പ്പെട്ടു. തുമകുരുഹള്ളി ഗേറ്റിന് സമീപമുള്ള ഹൈവേയില്‍ അതിവേഗത്തില്‍ വന്ന കാറിന്റെ ഒരു ടയര്‍ പെട്ടെന്ന് പൊട്ടി. തുടര്‍ന്ന് ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്‍വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു' അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മുന്‍ മേയറും സിപിഐഎം നേതാവുമായ ടി പി ദാസന്‍ അന്തരിച്ചു

കോഴിക്കോട് മുന്‍ മേയറും സിപിഐഎം നേതാവുമായ ടി പി ദാസന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മേയറും മുതിര്‍ന്ന സിപിഐഎം നേതാവുമായ ടി പി ദാസന്‍ (76) അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി അശോകപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയാകമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991-95 കാലയളവിലാണ് കോഴിക്കോട് മേയറായി സേവനമനുഷ്ടിച്ചത്.

കെഎസ്‌വൈഎഫിന്റെയും കെഎസ്എഫിന്റെയും സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ടി പി ദാസന്‍ ഡിവൈഎഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനും കേരള അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാനുമായിരുന്നു. 1992 മുതല്‍ 1994 വരെ കോഴിക്കോട് മേയറായിരുന്നു. 1996 മുതല്‍ 2001 വരെ നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാനും എല്‍ഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവുമായിരുന്നു. കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാവാണ് ടി പി ദാസന്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

CMRL- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ED

CMRL- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ED

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി വീണയുടെ ലോക്കർ തുറന്നു പരിശോധിക്കാൻ ഇ ഡി. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. ലോക്കറുള്ള അക്കൗണ്ട് ഇ ഡി മരവിപ്പിച്ചിരുന്നു. മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപ‌യായിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറാണ് പരിശോധിക്കുക. സിഎംആർഎൽ അപ്പീലിനെ ശക്തമായി എതിർക്കാനാണ് എൻഫോഴ്സ്മെന്റ് നീക്കം. റെയ്ഡിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും ഇ ഡി. അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെന്നും ഇഡി.

സിഎംആർഎൽ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അപ്പീലിൽ അന്തിമ വിധി വരും വരെ തുടർനടപടികൾ വിലക്കണമെന്നാണ് ആവശ്യം. അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെ പരിശോധന, ചോദ്യംചെയ്യൽ അടക്കമുള്ള നടപടികൾ നിർത്തി വയ്ക്കണം, ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്നുമാണ് ആവശ്യം.

തെളിവുകൾ പരിശോധിച്ച ഇ ഡി വീണയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. ഡയറക്ടറേറ്റിൽ മറുപടി ലഭിക്കുന്നത് അനുസരിച്ച് നോട്ടീസ് നൽകാനാണ് തീരുമാനം. റെയ്ഡിൽ പിടിച്ചടുത്ത രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. ഇതിനിടെയാണ് വീണയുടെ ലോക്കർ തുറന്ന് പരിശോധിക്കാൻ ഇഡി തീരുമാനിച്ചിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡി കെ ശിവകുമാര്‍ ജൂണ്‍ 3ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡി കെ ശിവകുമാര്‍ ജൂണ്‍ 3ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍, മന്ത്രിസഭ അംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പങ്കെടുക്കുമെന്നാണ് വിവരം.ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെയാണ് 64കാരനായ ഡികെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്.

സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിൻ്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വൈകാരികമായ കുറിപ്പ് ഡി കെ ശിവകുമാര്‍ എക്‌സില്‍ പങ്കുവച്ചിരുന്നു. പിന്നാലെ തങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിദ്ധരാമയ്യും അഭിപ്രായം പങ്കുവച്ചിരുന്നു. കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ലിംഗായത്ത് - ദളിത് വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കുമെന്നാണ് വിവരം. 

മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഡി കെയ്ക്ക് ആശംസകളുമായി അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ബാനറുകളും ഉയര്‍ന്നിരുന്നു. ഭാവി മുഖ്യമന്ത്രിയെന്ന വിശേഷണത്തോടെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഭാവി മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നായിരുന്നു ബാനറിലുണ്ടായിരുന്നത്. അതേസമയം കാവല്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരും.