Monday, 8 June 2026

പെരുമഴയിൽ വിറച്ച് കേരളം, 2 സ്കൂളുകളിൽ അപകടം; പട്ടം സ്കൂളിന്‍റെ മതിൽ ഇടിഞ്ഞുവീണു, കൂടൽ സ്കൂളിൽ ആൽമരം കടപുഴകി, മലപ്പുറത്ത് വിദ്യാർഥി മുങ്ങിമരി

പെരുമഴയിൽ വിറച്ച് കേരളം, 2 സ്കൂളുകളിൽ അപകടം; പട്ടം സ്കൂളിന്‍റെ മതിൽ ഇടിഞ്ഞുവീണു, കൂടൽ സ്കൂളിൽ ആൽമരം കടപുഴകി, മലപ്പുറത്ത് വിദ്യാർഥി മുങ്ങിമരി

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നതിനിടയിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. 2 സ്കൂളുകളിലും കനത്ത മഴയിൽ അപകടമുണ്ടായി. തലസ്ഥാന നഗരിയിൽ പെരുമഴയെത്തുടർന്ന് പ്രശസ്തമായ പട്ടം ഗേൾസ് സ്കൂളിലെ സംരക്ഷണ മതിൽ തകർന്നു വീണു. സ്കൂളിലെ പിൻവശത്തെ ക്ലാസ് മുറികളോട് ചേർന്ന മതിലാണ് ഇടിഞ്ഞുവീണത്. ഇത്തവണത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനം നടന്നത് ഈ വിദ്യാലയത്തിലായിരുന്നു. സ്കൂൾ തുറക്കുന്നതിന് മുന്നേ ആയതിനാലാണ് ഇവിടെ വൻ അപകടം ഒഴിവായതും ആർക്കും പരിക്കേൽക്കാതിരുന്നതും. പത്തനംതിട്ട കൂടൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ഇന്ന് പുലർച്ചെ വൻ ആൽമരം കടപുഴകി വീണു.

ജില്ലാ പഞ്ചായത്തിന്‍റെ അനാസ്ഥ

ജില്ലാ പഞ്ചായത്തിന്റെ ഗുരുതരമായ അനാസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് നാട്ടുകാരും കൂടൽ സ്കൂൾ പി ടി എയും ആരോപിച്ചു. സ്കൂൾ മുറ്റത്ത് അപകടകരമായി നിന്നിരുന്ന ഈ മരം മുറിച്ചുമാറ്റണമെന്ന് ജില്ലാ പഞ്ചായത്തിനോട് പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് അവർ കൈയൊഴിയുകയായിരുന്നു. സ്കൂളിൽ നിലവിൽ അപകടകരമായ അവസ്ഥയിൽ മറ്റു മരങ്ങളും ഉണ്ടെന്ന് പി ടി എ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെത്തുടർന്ന് കോന്നി തഹസിൽദാർ അജേഷ് ജി. സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കുകളോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടാകാത്തത് പുലർച്ചയായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. അപകടകരമായി നിൽക്കുന്ന സ്കൂൾ മുറ്റത്തെ മറ്റു മരങ്ങൾ ഉടൻ തന്നെ മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കുമെന്നും ഇതിനായി അടിയന്തരമായി ട്രീ കമ്മിറ്റി ചേരുമെന്നും തഹസിൽദാർ അറിയിച്ചു. മഴക്കെടുതി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ റവന്യൂ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളിൽ പരസ്യ പ്രതികരണം; ജോൺ ബ്രിട്ടാസിനോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാൽ

ഇൻഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളിൽ പരസ്യ പ്രതികരണം; ജോൺ ബ്രിട്ടാസിനോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാൽ

ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങളില്‍ പരസ്യ പ്രതികരണം നല്‍കിയതില്‍ ജോണ്‍ ബ്രിട്ടാസ് എംപിയോട് അതൃപ്തി പരസ്യമാക്കി കെ സി വേണുഗോപാല്‍ എംപി. മീറ്റിങിന് മുന്‍പ് ബൈറ്റ് കൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. യോഗത്തില്‍ പറഞ്ഞ ശേഷം ബൈറ്റ് കൊടുത്താല്‍ മതിയായിരുന്നില്ലേയെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഇന്‍ഡ്യ സഖ്യ യോഗത്തിന് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ എത്തിയപ്പോഴായിരുന്നു കെ സി വേണുഗോപാലിന്റെ അതൃപ്തി പരസ്യമാക്കല്‍. ഇതിന് പിന്നാലെ കെ സി വേണുഗോപാലിനെ ജോണ്‍ ബ്രിട്ടാസ് കെട്ടിപ്പിടിച്ചു.

യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇന്‍ഡ്യ സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജോണ്‍ ബ്രിട്ടാസ് എംപി തുറന്നുപറഞ്ഞത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രോഷവും അസംതൃപ്തിയും നുരഞ്ഞുപൊന്തുകയാണെന്നും അത്തരം സാഹചര്യത്തില്‍ പ്രതിപക്ഷമാണ് രാജ്യത്തിന് വഴികാട്ടിയാകേണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. അത്തരത്തില്‍ വഴികാട്ടേണ്ട ഒരു സഖ്യത്തിന്റെ നേതൃ പദവി അലങ്കരിക്കുന്ന കോണ്‍ഗ്രസ് കുറച്ചുകൂടി വിശാലമായി കാര്യങ്ങളെ കാണണം. യുക്തിഭദ്രമായി മുന്നണിയെ നയിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിന് ഒരു മര്യാദയാണ്. രാഷ്ട്രീയ സദാചാരം പാലിക്കണം. ഇന്‍ഡ്യ സഖ്യ നേതൃത്വത്തിന് നല്‍കിയ കത്തില്‍ അക്കാര്യം വിശദീകരിച്ചിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞിരുന്നു.

ഇതിനിടെ ഇന്‍ഡ്യ മുന്നണിയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ഒരുമിച്ചു നില്‍ക്കാന്‍ വഴികള്‍ തേടണം എന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണ്. എല്ലാം തെരഞ്ഞെടുപ്പ് അല്ലല്ലോയെന്നും സംസ്ഥാനങ്ങളിലെ ഭിന്നതകള്‍ മാറ്റിവെയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നീറ്റ്, ഇന്ധന വില വര്‍ധന തുടങ്ങി നിരവധി ജനകീയ പ്രശ്നങ്ങള്‍ ഉണ്ട്. ആരാണ് മുന്നണി മര്യാദ പാലിക്കാത്തത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

അതേസമയം ഇന്‍ഡ്യ മുന്നണി യോഗം കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ആരംഭിച്ചു. പ്രതിപക്ഷ ശക്തി തുടരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ആമുഖ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ പാര്‍ലമെന്റില്‍ കാണിച്ച ശക്തി തുടരണം. മോദിയുടെ ദുര്‍ഭരണത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒന്നിച്ച് നില്‍ക്കണം. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, വിദേശ നയങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാന്‍ കഴിയും. ഇതിനായി ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. യോഗത്തില്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ്, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധ സൂചകമായി എം എ ബേബി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഡിഎംകെയും ജെഎംഎമ്മും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഏത് മാർഗത്തിലായാലും ഉടൻ ഇറാൻ വിടണം'; ഇന്ത്യാക്കാർക്ക് കർശന മുന്നറിയിപ്പുമായി എംബസി; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടു

'ഏത് മാർഗത്തിലായാലും ഉടൻ ഇറാൻ വിടണം'; ഇന്ത്യാക്കാർക്ക് കർശന മുന്നറിയിപ്പുമായി എംബസി; ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടു

ദില്ലി: നിലവിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. എക്സിലൂടെയാണ് എംബസി കടുത്ത ജാഗ്രതാ നിർദേശം നൽകിയത്. ഇറാനിലെ തെക്കുപടിഞ്ഞാറൻ മേഖലയിലുള്ള മഹ്ഷഹറിലെ പെട്രോകെമിക്കൽ സമുച്ചയത്തിന് നേരെ ഇസ്രായേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് അവഗണിച്ച് മധ്യ-പടിഞ്ഞാറൻ ഇറാനിലെ സൈനിക താവളങ്ങൾക്ക് നേരെയടക്കം ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും എംബസി വ്യക്തമാക്കി. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ബന്ധപ്പെടാനായി ഹെൽപ്പ്‌ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. മേഖലയിൽ ഇസ്രായേൽ-ഇറാൻ യുദ്ധം കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ അടിയന്തിര നീക്കം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിശക്തമായ കാറ്റ്; ദില്ലി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ച് 3 എയർ ഇന്ത്യാ വിമാനങ്ങൾക്ക് കേടുപാട്

അതിശക്തമായ കാറ്റ്; ദില്ലി വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഗ്രൗണ്ട് ഉപകരണങ്ങൾ ഇടിച്ച് 3 എയർ ഇന്ത്യാ വിമാനങ്ങൾക്ക് കേടുപാട്

ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ആഞ്ഞുവീശിയ അതിശക്തമായ കാറ്റിലും മഴയിലും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് കേടുപാടുകൾ പറ്റി. ടെർമിനൽ 2 ന് സമീപമുള്ള വിമാന പാർക്കിംഗ് ബേകളിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപ്രതീക്ഷിതമായുണ്ടായ പ്രതികൂല കാലാവസ്ഥയിലാണ് അപകടം.

അപ്രതീക്ഷിതമായ കാലാവസ്ഥ

വിമാനത്താവള അധികൃതരുടെ അഭിപ്രായത്തിൽ, ശക്തമായ കാറ്റും മഴയും മൂലം എയർ ഇന്ത്യ, ഇൻഡിഗോ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, എഞ്ചിനീയറിംഗ് ടീമുകളുടെ ഒരു പടി ഗോവണിയും നിരവധി ട്രെസ്റ്റലുകളും തകർന്നു. ശക്തമായ കാറ്റിൽ നീങ്ങിനിരങ്ങിയ ഗ്രൗണ്ട് ഉപകരണങ്ങൾ പാർക്ക് ചെയ്തിരുന്ന വിമാനങ്ങളിൽ ഇടിക്കുകയായിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങളിലും ഫോട്ടോഗ്രാഫുകളിലും സംഭവത്തിന് ശേഷം കേടായ ഗ്രൗണ്ട് ഉപകരണങ്ങളും വിമാനവും പരിശോധനയ്ക്ക് വിധേയമാകുന്നത് കാണാം. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ കൊടുങ്കാറ്റിൽ സ്റ്റെപ്പ്ലാഡർ വിമാനത്തിന് നേരെ ഉരുണ്ട് നീങ്ങുന്നതും അതിനെ നിയന്ത്രിക്കാനായി മഴയത്ത് ഓടുന്ന ഉദ്യോഗസ്ഥരെയും കാണാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക കേന്ദ്രത്തില്‍, ഫോണും ഇന്റര്‍നെറ്റും ഇല്ല

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ പ്രത്യേക കേന്ദ്രത്തില്‍, ഫോണും ഇന്റര്‍നെറ്റും ഇല്ല

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോരാതിരിക്കാന്‍ കര്‍ശന നടപടിയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സംഘത്തെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം. ഫോണ്‍, ഇന്റര്‍നെറ്റ് അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത അടച്ചിട്ട കേന്ദ്രത്തിലേക്കാണ് അധ്യാപകരെയും പരിഭാഷപ്പെടുത്തുന്നവരെയും അടക്കം മാറ്റിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായാണ് കര്‍ശന നടപടി. ജൂണ്‍ 21 ന് പരീക്ഷ കഴിയുന്നത് വരെ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുമതി ഉണ്ടാകില്ല.

മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, സ്മാര്‍ട്ട് വാച്ച് അടക്കം ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രമാകും പ്രത്യേക കേന്ദ്രത്തില്‍ നിന്ന് പുറത്ത് പോകാന്‍ അനുമതിയുള്ളത്. പുറത്തേക്ക് പോകുന്നതും തിരിച്ചു വരുന്നതും കൃത്യമായി നിരീക്ഷിച്ച് രേഖപ്പെടുത്തും.

ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഒരുക്കിയ വിവിധ തട്ടിലുള്ള സുരക്ഷാ മുന്നൊരുക്കത്തിന്റെ ആദ്യ പടിയായാണ് ഉദ്യോഗസ്ഥരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയത്. മെയില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് സംഭവം വഴിവെച്ചത്. ഇതോടെയാണ് സുരക്ഷ കര്‍ശനമാക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ 21നാണ് പരീക്ഷ നടക്കുക

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരുനീക്കം പിഴച്ചു, സ്വന്തം പരാജയം കയ്യടിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി! നോർവേ കിരീട നേട്ടത്തിൽ പ്രഗ്നാനന്ദക്ക് വരവേൽപ്പ്, അഭിനന്ദനം, 50 ലക്ഷം പാരിതോഷികം

കരുനീക്കം പിഴച്ചു, സ്വന്തം പരാജയം കയ്യടിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി! നോർവേ കിരീട നേട്ടത്തിൽ പ്രഗ്നാനന്ദക്ക് വരവേൽപ്പ്, അഭിനന്ദനം, 50 ലക്ഷം പാരിതോഷികം

ചെന്നൈ: നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്ര കിരീടം നേടിയ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് അഭിനന്ദിച്ചു. ഈ അഭിമാന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായ പ്രഗ്നാനന്ദ, വിമാനത്താവളത്തിൽ നിന്നും നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി വിജയ്‌യുടെ അഭ്യർത്ഥനപ്രകാരം ഇരുവരും ഒന്നിച്ച് ചെസ്സ് കളിക്കുകയും കളിയിൽ പ്രഗ്നാനന്ദ മുഖ്യമന്ത്രിയെ തോൽപ്പിക്കുകയും ചെയ്തു. ചതുരംഗ കളത്തിൽ പ്രഗ്നാനന്ദക്ക് മുന്നിലെ പരാജയം കൈയ്യടിച്ച് ആഘോഷിക്കാനും വിജയ് മറന്നില്ല. നോർവേ ചെസ്സ് ടൂർണമെന്റിൽ സമാനതകളില്ലാത്ത നേട്ടത്തെ ഹൃദയം കൊണ്ട് അഭിന്ദിച്ച മുഖ്യമന്ത്രി, സംസ്ഥാന സർക്കാരിന്റെ വകയായി 50 ലക്ഷം രൂപയുടെ പാരിതോഷികവും പ്രഗ്നാനന്ദക്ക് കൈമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആണവായുധ ശേഷിയിൽ പാകിസ്ഥാനെക്കാൾ ബഹുദൂരം മുന്നിൽ;ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നുവെന്ന് സിപ്രി

ആണവായുധ ശേഷിയിൽ പാകിസ്ഥാനെക്കാൾ ബഹുദൂരം മുന്നിൽ;ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നുവെന്ന് സിപ്രി

ആണവായുധ ശേഷിയിൽ ഇന്ത്യ പാകിസ്ഥാനേക്കാൾ ബഹുദൂരം മുന്നിലെത്തിയെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി-SIPRI). സിപ്രി പുറത്തിവിട്ട 2026-ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.2026 ജനുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 190 ആയി ഉയർന്നു. ആഗോള സൈനിക ചെലവുകൾ, ആയുധ കൈമാറ്റങ്ങൾ, ആണവശക്തികൾ, 2025-ലെ പ്രധാന സുരക്ഷാ സംഭവവികാസങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ റിപ്പോർട്ടിലാണ് പാകിസ്താന്റെ 170 ആണവായുധങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പക്കൽ 190 ആണവായുധങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നത്.

ഇന്ത്യ-പാക് ആണവ മത്സരം

ഇപ്പോൾ ആണവായുധങ്ങളുടെ എണ്ണത്തിൽ പാകിസ്ഥാനേക്കാൾ 20 എണ്ണത്തിന്റെ മുൻതൂക്കം ഇന്ത്യക്കുണ്ട്. ലോകവ്യാപകമായി ആണവായുധങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവണത നിലനിൽക്കുന്ന സാഹചര്യത്തിൽ, 2025-ലും ഇരുരാജ്യങ്ങളും തങ്ങളുടെ ആണവശേഖരം ശക്തിപ്പെടുത്തുന്നതും നവീകരിക്കുന്നതും തുടർന്നുപോന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ ആണവ പദ്ധതികൾ ചൈനയെ ലക്ഷ്യമിട്ടുള്ള ദീർഘദൂര ആയുധ സംവിധാനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, പാകിസ്ഥാനുമായുള്ള ദീർഘകാല ശത്രുത ഇപ്പോഴും ഇന്ത്യയുടെ ആസൂത്രണങ്ങളെ ശക്തമായി സ്വാധീനിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ആണവ നവീകരണം, ദീർഘദൂര മിസൈലുകൾ, സായുധ ഡ്രോണുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സംവിധാനങ്ങൾ, സൈബർ ശേഷി എന്നിവ ദക്ഷിണേഷ്യയിലെ സൈനിക മത്സരത്തെ കൂടുതൽ സ്വാധീനിക്കുന്നതായും സിപ്രി ചൂണ്ടിക്കാണിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുന്‍വൈരാഗ്യം; പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു

മുന്‍വൈരാഗ്യം; പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു

കോഴിക്കോട്: പൂനൂരില്‍ മധ്യവയസ്‌കന് വെട്ടേറ്റു. പൂനൂര്‍ കക്കാട്ടുമ്മല്‍ അബ്ദുൾ മജീദിനാണ് വെട്ടേറ്റത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പരിചയക്കാരനായ പ്രസാദാണ് വെട്ടിയതെന്ന് മജീദ് പറയുന്നു. കൈമുട്ടിന് മുകളിലായി ആഴത്തില്‍ മുറിവേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ പെരിങ്ങളം വയലിലേക്ക് പ്രതി ക്ഷണിക്കുകയും അവിടെ വെച്ച് മദ്യം നല്‍കുകയുമായിരുന്നു. ശേഷം വാക്കുതർക്കം ഉണ്ടാവുകയും വെട്ടുകയും ചെയ്തു എന്നാണ് പരാതി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു.

മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ആനയുണ്ടെന്ന് അറിയിക്കേണ്ട കടമ ആര്‍ക്കായിരുന്നു. ഇന്ന് രാവിലെ എന്നെ വിളിച്ചു. എന്റെ പെങ്ങളെ ആക്രമിച്ചു എന്ന് പറഞ്ഞു. പെങ്ങള്‍ക്ക് ഭര്‍ത്താവുമില്ല. രണ്ട് കൊച്ചുങ്ങളെ ആര് നോക്കും. തീരുമാനമുണ്ടാകാതെ ബോഡി കൊണ്ട് പോകാന്‍ സമ്മതിക്കില്ല- കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരന്‍ പറഞ്ഞു.

ഒരു ആനയാണ് ചത്തതെങ്കില്‍ ഡിഎഫ്ഒ അല്ല ലോകത്തുള്ള ആള്‍ക്കാര്‍ മുഴുവന്‍ ഇവിടെ വന്നേനെ. തീരുമാനമില്ലാതെ ബോഡി ഇവിടെ നിന്ന് കൊണ്ടുപോകാന്‍ അനുവദിക്കില്ല – നാട്ടുകാര്‍ പറഞ്ഞു.

ഇന്ന് രാവിലെ മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. മകനും ആക്രമണത്തില്‍ സാരമായി പരുക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ദക്ഷനാണ് പരുക്കേറ്റത്. രണ്ട് യുവതികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വനംവകുപ്പ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മാരിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു. 