Monday, 8 June 2026

ഇന്ധന-പാചകവാതക വിലവർധന: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

ഇന്ധന-പാചകവാതക വിലവർധന: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങള്‍ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജനദ്രോഹ നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കും. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാര്‍ഹിക പാചക വാതകവില വര്‍ധിപ്പിക്കുന്നത്. വര്‍ധിപ്പിച്ച നിരക്ക് പ്രകാരം 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 951 രൂപയായി. മാര്‍ച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാണിജ്യ പാചക വാതത്തിന്റെ വില ഇരട്ടിയിലധികം വര്‍ധിച്ചതിനാല്‍ ഹോട്ടല്‍ വ്യവസായം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുകയാണ്. മെയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് മൊത്തത്തില്‍ 7.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതിനൊപ്പം സിഎന്‍ജിയ്ക്കും കിലോഗ്രാമിന് 6 രൂപയും വര്‍ധിച്ചു. ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പെട്രോളിയം വില വര്‍ധനമൂലം ലഭ്യമാകുന്ന അധിക നികുതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്നും നിയമസഭയില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിഷേധാത്മക - ജനദ്രോഹ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സര്‍ക്കാര്‍ ഭവന പദ്ധതിക്ക് കമ്മീഷന്‍ വാങ്ങി;സാരിക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച തൃണമൂൽ നേതാവിനെ പിടികൂടി പൊലീസ്

സര്‍ക്കാര്‍ ഭവന പദ്ധതിക്ക് കമ്മീഷന്‍ വാങ്ങി;സാരിക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച തൃണമൂൽ നേതാവിനെ പിടികൂടി പൊലീസ്

കൊല്‍ക്കത്ത: സര്‍ക്കാര്‍ ഭവന പദ്ധതിയിലെ ഫണ്ടുകളില്‍ നിന്നും കമ്മിഷനെന്ന പേരില്‍ പണം തട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഹൗറ ജില്ലയിലെ ഉദയ്‌നാരായണ്‍പൂരിലുള്ള ബിലാസ്പൂര്‍ നിവാസികളുടെ പരാതിയിലാണ് നടപടി. കമ്മീഷന്‍ എന്ന പേരില്‍ ബ്രഹ്മാനന്ദ ചക്രബര്‍ത്തിയെന്ന നേതാവാണ് ജനങ്ങളെ വഞ്ചിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടാനെത്തി. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിന് ഇടയില്‍ വീടിന് സമീപത്തെ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണില്‍ സാരിക്കെട്ടുകള്‍ക്ക് ഇടയില്‍ നേതാവ് ഒളിച്ചിരുന്നു.

പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇയാള്‍ സാരിക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അറസ്റ്റിനെ കുറിച്ചുള്ള വിവരം ബ്രഹ്മാനന്ദയ്ക്ക് നേരത്തെ ലഭിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകം: 4 പ്രതികള്‍ പിടിയില്‍

വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകം: 4 പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി പള്ളിച്ചല്‍ സ്വദേശി അജിത്(21), രണ്ടാംപ്രതി പള്ളിച്ചല്‍ പാരൂര്‍ക്കുഴി സ്വദേശി കാര്‍ത്തികേയന്‍(21), മൂന്നാംപ്രതി മുടവൂര്‍പാറ സ്വദേശി പ്രിയദര്‍ശന്‍(20), നാലാംപ്രതി പള്ളിച്ചല്‍ സ്വദേശി ആരോമല്‍(21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഒന്നും രണ്ടും നാലും പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാംപ്രതി പ്രിയദര്‍ശനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ശിവസൂര്യയെ കൊലപ്പെടുത്തിയ് ഫുട്‌ബോള്‍ ടര്‍ഫിലെ തര്‍ക്കം കാരണമെന്നാണ് പ്രതികളുടെ മൊഴി.

ഒരു വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്ന് ഇരുകൂട്ടരും തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കിലും ഇരുസംഘവും പക വെച്ചുപുലര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ദിവസം എതിര്‍ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചുനോക്കിയത് പ്രകോപനമുണ്ടാക്കി. പിന്നാലെ സംഘമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ യുവാവിനെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്നതുള്‍പ്പടെ ദൃശ്യങ്ങളിലുണ്ടായിരുന്നു. ചോരയില്‍ കുളിച്ച യുവാവിനെ ആശുപത്രിയിലേക്കാണ് പ്രതികള്‍ കൊണ്ടുപോയത്. യുവാവ് താഴെ വീഴുന്നതും വഴിയരികില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളിൽ വീഴുമെന്ന് എംകെ സ്റ്റാലിന്‍; തള്ളി സിപിഐഎം

വിജയ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളിൽ വീഴുമെന്ന് എംകെ സ്റ്റാലിന്‍; തള്ളി സിപിഐഎം

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുന്‍ വിസികെ എംഎല്‍എ പനൈയൂര്‍ ബാബുവും അദ്ദേഹത്തിന്റെ പിന്തുണക്കാരും ഡിഎംകെയിലേക്ക് ചേരുന്ന പരിപാടിയിലായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ടിവികെയെ പിന്തുണക്കാനുള്ള തന്റെ സഖ്യകക്ഷികളുടെ തീരുമാനത്തെ താന്‍ എതിര്‍ത്തില്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

'എന്നോട് സഖ്യകക്ഷികള്‍ അവരുടെ തീരുമാനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇത് നിങ്ങളുടെ ജനാധിപത്യ അവകാശമാണെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. തമിഴ്‌നാട്ടില്‍ ബിജെപി ഭരണത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ള രാഷ്ട്രപതി ഭരണം ഇല്ലാതിരിക്കുക എന്ന ആത്മാര്‍മായ ഉദ്ദേശ്യമായിരുന്നു അവര്‍ക്കുണ്ടായത്', എം കെ സ്റ്റാലിന്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന സ്റ്റാലിന്റെ വാദത്തെ തള്ളി സിപിഐഎം രംഗത്തെത്തി. ജനങ്ങള്‍ വോട്ട് നല്‍കി തെരഞ്ഞെടുത്ത ഭരണകൂടത്തെക്കുറിച്ച് സ്റ്റാലിനായാലും ഇപിഎസ് ആയാലും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു. ഡിഎംകെ സഖ്യത്തില്‍ തുടരുമോ എന്ന ചോദ്യത്തിന് തമിഴ്‌നാട്ടില്‍ നിലവില്‍ ഡിഎംകെ സഖ്യമില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.

'ടിവികെ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ സിപിഐഎം സംസ്ഥാന സമിതി സ്വന്തം നിലയ്ക്കാണ് തീരുമാനിച്ചത്. ഇതിന് ആരുടെയും അനുമതിയോ അംഗീകാരമോ ആവശ്യമില്ല. സ്റ്റാലിന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം', പി ഷണ്‍മുഖം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ആരും മക്കളെ അമേരിക്കയിലേക്ക് അയക്കരുത്'; ഫിലാഡല്‍ഫിയയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവിന്റെ കുടുംബം

'ആരും മക്കളെ അമേരിക്കയിലേക്ക് അയക്കരുത്'; ഫിലാഡല്‍ഫിയയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവിന്റെ കുടുംബം

ഹൈദരാബാദ്: ഫിലാഡല്‍ഫിയയില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. വിദേശകാര്യമന്ത്രാലയത്തെ കൊല്ലപ്പെട്ട അന്‍ഷുല്‍ കുഞ്ജ(28)യുടെ സഹോദരി സമീപിച്ചു. അന്‍ഷുലിന് അമേരിക്കയിലേക്ക് പോകാന്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും കുടുംബത്തിന്റെ നിര്‍ബന്ധം പ്രകാരമാണ് അന്‍ഷുല്‍ അമേരിക്കയിലേക്ക് പോയതെന്നും സഹോദരി പറഞ്ഞു.

അമേരിക്കയിലേക്ക് മക്കളെ അയക്കുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കണമെന്നും ആരും മക്കളെ അമേരിക്കയിലേക്ക് അയക്കരുതെന്നും സഹോദരി പറഞ്ഞു. 'കൃത്യമായ ആസൂത്രണത്തോടെയാണ് എന്റെ സഹോദരനെ കൊലപ്പെടുത്തിയത്. ഇതൊരു കെണിയായിരുന്നു. കൊലയാളികളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. അവന്റെ തലയ്ക്ക് മൂന്ന് തവണ വെടിയേറ്റെന്നാണ് അറിയാന്‍ സാധിച്ചത്', സഹോദരി പറഞ്ഞു.

അമേരിക്കയില്‍ അധിക വരുമാനത്തിനായി പീത്‌സ ഡെലിവെറി ചെയ്യുന്ന ജോലിയായിരുന്നു അന്‍കുഷ് ചെയ്തിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഫിലാഡല്‍ഫിയയിലെ റെയ്മണ്ട് റോസന്‍ ഹോംസിലെ ഒരു ഒഴിഞ്ഞ വീട്ടിലേക്ക് പീത്‌സ എത്തിക്കാനുള്ള ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. അന്‍കുഷ് പീത്‌സയുമായി ആ വീട്ടിലേക്ക് നടന്നു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നാലെ വലിയ ബാഗുകളുമായി രണ്ട് പേര്‍ ഇയാളെ പിന്തുടരുന്നതും സിസിടിവിയില്‍ കാണാം.

എന്നാല്‍ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ട വിവരം ലഭിച്ചതോടെ പൊലീസ് സംഭസ്ഥലത്തെത്തി. തലയില്‍ വെടിയേറ്റ് നിലത്ത് കിടക്കുന്ന നിലയില്‍ അന്‍കുഷിനെ കണ്ടെത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളത്ത് പനി ബാധിച്ച് 77കാരന്‍ മരിച്ചു; വെസ്റ്റ് നൈല്‍ എന്ന് സംശയം

എറണാകുളത്ത് പനി ബാധിച്ച് 77കാരന്‍ മരിച്ചു; വെസ്റ്റ് നൈല്‍ എന്ന് സംശയം

കൊച്ചി: എറണാകുളം ജില്ലയില്‍ പനി ബാധിച്ച് വീണ്ടും മരണം. ആലുവ സ്വദേശി മുരളീധരന്‍(77) ആണ് മരിച്ചത്. കളമശ്ശേരി ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. വെസ്റ്റ് നൈല്‍ പനിയായിരുന്നോ എന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിന് മുരളീധരന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ 27നാണ് കടുത്ത പനിയെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് അര്‍ബുദ രോഗമുണ്ടായിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. വെസ്റ്റ് നൈല്‍ രോഗ ലക്ഷങ്ങളുണ്ടായിരുന്നത് കൊണ്ടാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിലെ 'രക്ഷാപ്രവ‍‍ർത്തനം'; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

ആലപ്പുഴയിലെ 'രക്ഷാപ്രവ‍‍ർത്തനം'; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം. ജാമ്യമുള്ള വകുപ്പുകളില്‍ നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത്. കീഴടങ്ങാന്‍ കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കമെന്നും പ്രതിഭാഗം വാദിക്കുന്നു.

കഴിഞ്ഞ ദിവസം അഡ്വ. ശിവദാസന്‍ പ്രതിഭാഗത്തിനുവേണ്ടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കും. പ്രതികള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഇല്ലെന്നതടക്കം കാര്യങ്ങൾ സത്യവാങ്മൂലത്തില്‍ പറയുന്നു. എസ്‌ഐടിയുടെ നിലപാട് മാറ്റം കോടതി കാണാതെ പോകരുതെന്നും സത്യവാങ്മൂലത്തിലുണ്ട്.

കേസിൽ എസ്ഐടിക്കുനേരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കോടതി ഉയർത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടിയെന്ന് ചോദിച്ചായിരുന്നു കോടതിയുടെ വിമർശനം. റിപ്പോർട്ട് ചോർത്തി നൽകുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണോ അതോ പ്രോസിക്യുഷനാണോയെന്ന് കോടതി ചോദിച്ചിരുന്നു. കേസിൽ എസ്ഐടി ഉദ്യോ​ഗസ്ഥന് വ്യക്തി താത്പര്യങ്ങളുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

റിപ്പോട്ടിൻ്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണമെന്നും കോടതി പറഞ്ഞു.
ഇന്ന് കോടതിയിൽ സമർപ്പിച്ച എസ്ഐടി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചു. മർദ്ദ ദൃശ്യങ്ങളും കോടതി കണ്ടെന്നും തലക്ക് അടിക്കുന്ന ദൃശ്യങ്ങൾ റിവൈൻ്റ് ചെയ്‌തെന്നും തലയിൽ അടിക്കുന്ന ദൃശ്യങ്ങൾക്ക് വ്യക്തത കുറവുണ്ടെന്നും കോടതി പറഞ്ഞിരുന്നു.

നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ എസ്ഐടി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്‌ഐമാർ മൊഴി നൽകിയിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ ഓഫീസിൽ ജോലി ചെയ്‌തിരുന്ന രണ്ട് എസ്ഐ മാരുടെ മൊഴിയാണ് എസ്ഐ ടി രേഖപ്പെടുത്തിയത്. ഇത് അടക്കമുള്ള റിപ്പോർട്ടാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷിഗെല്ല ആശങ്ക: ഈ വര്‍ഷം മാത്രം രോഗം ബാധിച്ചത് 85 പേര്‍ക്ക്, പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

ഷിഗെല്ല ആശങ്ക: ഈ വര്‍ഷം മാത്രം രോഗം ബാധിച്ചത് 85 പേര്‍ക്ക്, പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ആളുകള്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്. ഈ വര്‍ഷം ഇതുവരെ 85 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ മാസം 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

രോഗബാധിതരുടെ എണ്ണം കൂടിയത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്കയാകുന്നുണ്ട്. കോഴിക്കോട്ടെ നാല് വയസുകാരി ഉള്‍പ്പടെ രോഗം ബാധിച്ച് രണ്ട് മരണമാണ് ഇതുവരെയുണ്ടായത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.

കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.

മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഷിഗെല്ല രോഗം പടരുന്നത്. ആഹാരം പാകം ചെയ്യുന്നവരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. തട്ടുകടകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ വില്‍പ്പനശാലകളില്‍ പരിശോധന കര്‍ശനമാക്കുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിർദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ഉള്‍പ്പടെ പൂട്ടാനാണ് നിര്‍ദേശം. കടകളില്‍ സാധാരണ വെള്ളം വിതരണം ചെയ്യരുതെന്നും ക്ലോറിനേഷന്‍ ചെയ്ത് പൂര്‍ണമായും ശുദ്ധീകരിച്ച വെള്ളം മാത്രം നല്‍കണമെന്നും ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ രാത്രി കനത്ത മഴയാണ് ലഭിച്ചത്. കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയില്‍ രാത്രി യാത്രക്ക് നിരോധനമുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ശക്തമായ കാറ്റില്‍ പത്തനംതിട്ട കൂടല്‍ സര്‍ക്കാര്‍ വിഎച്ച്എസില്‍ മരം കടപുഴകി വീണു. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലാണ് ആല്‍മരം കടപുഴകി വീണത്. ഇന്ന് പുലര്‍ച്ചെയോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്.

ശക്തമായ കാറ്റില്‍ പത്തനംതിട്ട കൂടല്‍ സര്‍ക്കാര്‍ വിഎച്ച്എസില്‍ മരം കടപുഴകി വീണു. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലാണ് ആല്‍മരം കടപുഴകി വീണത്. ഇന്ന് പുലര്‍ച്ചെയോടെയുണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്.

മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് അറിയിപ്പുണ്ട്. രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 10cm വീതമാണ് ഉയർത്തുന്നത്. ഡാമിന്റെ സമീപപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 