Monday, 8 June 2026

വിജയ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളിൽ വീഴുമെന്ന് എംകെ സ്റ്റാലിന്‍; തള്ളി സിപിഐഎം

SHARE



ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുന്‍ വിസികെ എംഎല്‍എ പനൈയൂര്‍ ബാബുവും അദ്ദേഹത്തിന്റെ പിന്തുണക്കാരും ഡിഎംകെയിലേക്ക് ചേരുന്ന പരിപാടിയിലായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ടിവികെയെ പിന്തുണക്കാനുള്ള തന്റെ സഖ്യകക്ഷികളുടെ തീരുമാനത്തെ താന്‍ എതിര്‍ത്തില്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

'എന്നോട് സഖ്യകക്ഷികള്‍ അവരുടെ തീരുമാനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇത് നിങ്ങളുടെ ജനാധിപത്യ അവകാശമാണെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. തമിഴ്‌നാട്ടില്‍ ബിജെപി ഭരണത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ള രാഷ്ട്രപതി ഭരണം ഇല്ലാതിരിക്കുക എന്ന ആത്മാര്‍മായ ഉദ്ദേശ്യമായിരുന്നു അവര്‍ക്കുണ്ടായത്', എം കെ സ്റ്റാലിന്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന സ്റ്റാലിന്റെ വാദത്തെ തള്ളി സിപിഐഎം രംഗത്തെത്തി. ജനങ്ങള്‍ വോട്ട് നല്‍കി തെരഞ്ഞെടുത്ത ഭരണകൂടത്തെക്കുറിച്ച് സ്റ്റാലിനായാലും ഇപിഎസ് ആയാലും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു. ഡിഎംകെ സഖ്യത്തില്‍ തുടരുമോ എന്ന ചോദ്യത്തിന് തമിഴ്‌നാട്ടില്‍ നിലവില്‍ ഡിഎംകെ സഖ്യമില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.

'ടിവികെ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ സിപിഐഎം സംസ്ഥാന സമിതി സ്വന്തം നിലയ്ക്കാണ് തീരുമാനിച്ചത്. ഇതിന് ആരുടെയും അനുമതിയോ അംഗീകാരമോ ആവശ്യമില്ല. സ്റ്റാലിന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം', പി ഷണ്‍മുഖം പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.