Monday, 8 June 2026

'ഭരണത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന അതിവേ​ഗ നടപടി'; 'ഓപറേഷന്‍ തൂഫാന്' അഭിനന്ദനുവുമായി ഉണ്ണി മുകുന്ദന്‍

'ഭരണത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന അതിവേ​ഗ നടപടി'; 'ഓപറേഷന്‍ തൂഫാന്' അഭിനന്ദനുവുമായി ഉണ്ണി മുകുന്ദന്‍

ലഹരി മാഫിയയ്ക്ക് എതിരായി കേരള പൊലീസ് ആരംഭിച്ച ഓപറേഷന്‍ തൂഫാന് അഭിനന്ദനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഏതാനും ദിവസം മുന്‍പ് പെരുമ്പാവൂരിലെ ലഹരി ഉപയോ​ഗം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ഉണ്ണി മുകുന്ദന്‍ പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. പൊതുസ്ഥലത്ത് മയക്കുമരുന്ന് കുത്തിവെക്കുന്ന ഇതര സംസ്ഥാന യുവാക്കളുടെ വീഡിയോ ആയിരുന്നു ഇത്. പെരുമ്പാവൂര്‍ സ്റ്റോറീസ് എന്ന ഇന്‍സ്റ്റ​ഗ്രാം പേജില്‍ വന്ന വീഡിയോ പൊലീസിനെ ടാ​ഗ് ചെയ്തുകൊണ്ട് ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരുന്നു. വീഡിയോയില്‍ ലഹരി ഉപയോ​ഗിച്ചവര്‍ മണിക്കൂറുകള്‍ക്കകം അറസ്റ്റിലായിരുന്നു. ഓപറേഷന്‍ തൂഫാന്‍റെ ഭാ​ഗമായി കാര്യക്ഷമമായി നടപടി എടുക്കുന്ന കേരള പൊലീസിനെയും സര്‍ക്കാരിനെയും അഭിനന്ദിച്ചുകൊണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ രം​ഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. പോസ്റ്റില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും പേരുകള്‍ എടുത്ത് പറയുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്

ലഹരിവസ്തുക്കളുടെയും സംഘടിത മയക്കുമരുന്ന് ശൃംഖലകളുടെയും വർദ്ധിച്ചുവരുന്ന ഭീഷണിക്കെതിരെ പെരുമ്പാവൂരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ നടപടികൾക്ക് കേരള സർക്കാരിനോടും പ്രത്യേകിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി ഡി സതീശനോടും ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയോടും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ കേരള പൊലീസ് നടത്തിവരുന്ന നടപടികൾ നിർണായകമായ അറസ്റ്റുകളിലേക്ക് നയിക്കുകയും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അതിലുപരിയായി, നമ്മുടെ സമൂഹത്തെ സംരക്ഷിക്കുന്നതിനും ഭാവിതലമുറയെ കാത്തുസൂക്ഷിക്കുന്നതിനും ഭരണകൂടത്തിനും നിയമപാലകർക്കുമുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നത്.

ഇവിടുത്തെ യഥാർത്ഥ സാഹചര്യം ദൃശ്യങ്ങളിലാക്കി പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന ധീരരായ ആ ചെറുപ്പക്കാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്യുന്നു. ഓൺലൈനിൽ പങ്കുവെച്ച ആ വീഡിയോയിലൂടെയാണ് ഞാൻ ഈ പ്രശ്നത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് ഞാനത് കേരള പോലീസിന് കൈമാറുകയായിരുന്നു. പോലീസ് വകുപ്പിന്റെയും അതിന്റെ ഐടി സെല്ലിന്റെയും വളരെ വേഗത്തിലുള്ള പ്രതികരണത്തെ ഞാൻ അഭിനന്ദിക്കുന്നു. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് തുടക്കത്തിലുണ്ടായ വേഗത മാത്രമല്ല, മറിച്ച് ആദ്യ അറസ്റ്റുകൾക്ക് ശേഷവും ആ വേഗത നിലനിർത്താനും മയക്കുമരുന്നിനെതിരെയുള്ള വേട്ട തുടരാനുമുള്ള അവരുടെ നിശ്ചയദാർഢ്യമാണ്. ഇങ്ങനെയുള്ള നടപടികൾ നമ്മുടെ നിയമവ്യവസ്ഥയിലും പൊലീസ് സേനയിലും സംസ്ഥാന ഭരണത്തിലും ഉള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു. ഒരു പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നമ്മുടെ സർക്കാർ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുകയും ഉടനടി പ്രതികരിക്കുകയും ചെയ്യുന്നത് കാണുന്നത് പൗരന്മാർ എന്ന നിലയിൽ നമുക്ക് വലിയൊരു ആശ്വാസമാണ്. നമ്മുടെ ശബ്ദം കേൾക്കപ്പെടുന്നുണ്ടെന്നും അതിന്മേൽ ഉത്തരവാദിത്തമുള്ള നടപടികൾ ഉണ്ടാകുമെന്നുമുള്ള ആത്മവിശ്വാസം ഇത് വർദ്ധിപ്പിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിബിഎസ്ഇ മൂല്യനിർണയം: കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്; നടപടി ദില്ലി ഹൈക്കോടതിയുടേത്

സിബിഎസ്ഇ മൂല്യനിർണയം: കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്; നടപടി ദില്ലി ഹൈക്കോടതിയുടേത്

ദില്ലി: സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്. ദില്ലി ഹൈക്കോടതിയുടെതാണ് നടപടി. ഒഎസ്എം (ഓണ്‍ സ്ക്രീൻ മാർക്കിങ്) സംവിധാനം ചോദ്യം ചെയ്ത് എൻ എസ് യു നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 12ന് ഹർജി വീണ്ടും പരിഗണിക്കും.

പരീക്ഷണത്തിൽ തന്നെ പാളിയ ഒഎസ്എം സംവിധാനമാണ് ധൃതിപ്പിടിച്ച് സിബിഎസ്ഇ നടപ്പാക്കിയത്. പ്ലസ്ടു പരീക്ഷയ്ക്ക് ഒരു മാസം മുൻപാണ് ദില്ലിയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒഎസ്എം പരിഷ്ക്കരണത്തിനുള്ള ട്രയൽ റൺ നടത്തിയത്. സ്വകാര്യ സ്കൂളുകൾ, ദില്ലി സർക്കാർ നടത്തുന്ന സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൾമാർ അടക്കം പ്രതിനിധികൾ അടങ്ങുന്ന സമിതിയെയും ഇതിനായി നിയോഗിച്ചു. ഉത്തക്കടലാസുകൾ തയ്യാറാക്കി ഓൺ സ്ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണ്ണയം നടത്തുന്ന രീതി പരീക്ഷിച്ചു നോക്കി. എന്നാൽ തുടക്കത്തിൽ തന്നെ സാങ്കേതിക പ്രശ്നങ്ങളാണ് ഉണ്ടായത്.

ചില ഉത്തരങ്ങൾക്ക് മാർക്ക് കൂട്ടി നൽകുമ്പോൾ അത് കുറവായി രേഖപ്പെടുത്തുന്നു, നൽകിയ മാർക്ക് യഥാർത്ഥമായി സ്ക്രീനീൽ രേഖപ്പെടുത്തുന്നില്ല, ഒരു ചോദ്യത്തിൽ രണ്ട് ഭാഗങ്ങളായി ഉത്തരമുണ്ടെങ്കിൽ ഒന്നിന് മാത്രമേ മാർക്ക് നൽകാൻ സാധിക്കുന്നുള്ളൂ, സിസ്റ്റം ഇടയ്ക്ക് ഹാങ് ആവുന്നു, മാർക്ക് എല്ലാം രേഖപ്പെടുത്തിയാലും കംപ്യൂട്ടറിൽ ചിലത് വിട്ടുപോകുന്നു, ബ്ലാങ്കായ പേജുകൾക്ക് വരെ മാർക്ക് ഇടാൻ കഴിയുന്നു തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അന്ന് രേഖപ്പെടുത്തി. ഇക്കാര്യങ്ങൾ പ്രിൻസിപ്പൽമാർ ഉൾപ്പെട്ട സമിതി ബോർഡിനെ ധരിപ്പിച്ചു. ഒപ്പം ഒഎസ്എം ഒരു കൊല്ലമെങ്കിലും നീട്ടിവെയ്ക്കണമെന്ന ശുപാർശയും ഇവർ നൽകി. എന്നാൽ ബോർഡ് ഇതിന് തയ്യാറായില്ല. പരീക്ഷണാടിസ്ഥാനത്തിൽ ചില മേഖലകളിൽ മാത്രം ഒഎസ്എം നടപ്പാക്കണം എന്ന നിർദ്ദേശവും സിബിഎസ്ഇ ചെയർമാനും സെക്രട്ടറിയും അംഗീകരിച്ചില്ല. പരീക്ഷ വീഴ്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

പരീക്ഷാക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന് ഡൽഹിയിൽ ചേർന്ന ഇന്ത്യാസഖ്യത്തിന്റെ യോഗത്തിന് ശേഷം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. എസ്ഐആർ വിഷയത്തിൽ ചിഫ് ജസ്റ്റിന് കത്തയക്കാൻ യോഗം തീരുമാനിച്ചു. സാമ്പത്തികസ്ഥിതി വിലകയറ്റം, തൊഴിലില്ലായ്മ , കർഷക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

25 പാർട്ടികളാണ് ഇന്നത്തെ ഇന്ത്യാ സഖ്യ യോഗത്തിൽ പങ്കെടുത്തത്. മമതാ ബാനർജി ഉൾപ്പെടെയുള്ളവർ യോഗത്തിനെത്തി. രണ്ട് മാസത്തിലൊരിക്കൽ ഇന്ത്യാ സഖ്യം യോഗം ചേരും. ഓഗസ്റ്റ് എട്ടിന് ഹൈദരബാദിൽ അടുത്ത യോഗം ചേരാനും തീരുമാനിച്ചു. സഖ്യത്തിൻ്റെ പൊതുനിലപാട് എല്ലാവരും ഉയർത്തി പിടിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഐ പ്രതിനിധി പി സന്തോഷ്കുമാർ എം പി പ്രതികരിച്ചു.

സഖ്യത്തിന്റെ പുനരേകീകരണമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലിയില്‍ സിപിഐഎമ്മിനെതിരെ രാഹുൽഗാന്ധി അടക്കമുള്ളവർ നടത്തിയ പരാമർശങ്ങളിൽ ഇന്നത്തെ യോഗത്തിൽ എതിർപ്പ് അറിയിക്കുമെന്ന് അറിയിച്ചിരുന്നു. ജോൺ ബ്രിട്ടാസ് എംപിയാണ് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയിൽ വിമതനീക്കം ശക്തമായിരിക്കെ മമത ബാനർജി യോഗത്തിൽ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് സഖ്യം മാറിയതിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി

മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി

കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിക്കുന്നതായി പരാതി. കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി.റ്റി ഈപ്പൻ മെമ്മോറിയൽ RHS ലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് പരാതി. വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

30 ഓളം വിദ്യാർത്ഥികൾ ആണ് ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ വന്നത്. അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും കുട്ടികൾക്ക് പ്രവേശനം നൽകുന്നില്ല. മാനേജ്മെന്റിലും ഡിഇഒക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

വിദ്യാർത്ഥികൾ കുറഞ്ഞതോടെ സ്കൂളിലെ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകും. പ്രധാന അധ്യാപിക മുൻപും സമാന രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് അധ്യാപകർ അറിയിച്ചു. സ്കൂളിൽ KSU പ്രതിഷേധം നടത്തി.അതേസമയം പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെന്ന് പരാതി; ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറി; വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെന്ന് പരാതി; ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറി; വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെയാണ് പ്രതിഷേധം. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയാണ് വീടുകള്‍ വെള്ളത്തിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

ചേര്‍ത്തലയില്‍ ഏറെ നാളുകളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഹൈവേ നിര്‍മാണം തുടങ്ങിയതിന് ശേഷമെന്നാണ് ആരോപണം. ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമായി പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്. തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതുവഴി നഗരത്തിലെ സകലമാലിന്യങ്ങളുമടങ്ങിയ വെള്ളം വീടുകളിലേക്കെത്തുന്നു. ശുചിമുറി മാലിന്യങ്ങളടക്കം വീടുകളില്‍ കയറിയിറങ്ങിപ്പോകുന്ന ഗതികേടിലാണ്. ഭക്ഷണം കഴിക്കാനോ വീടുകളില്‍ സ്വസ്ഥമായിരിക്കാനോ ജനങ്ങള്‍ക്ക് കഴിയുന്നില്ല.

വാര്‍ത്ത പുറത്തുവന്നതോടെ അധികൃതര്‍ നടപടിയുമായി എത്തി. വൈകിട്ട് ഏഴുമണിക്ക് തോട്ടിലെ തടസങ്ങള്‍ പൊളിച്ചു നീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രവര്‍ത്തി ചെയ്യാമെന്ന് ഉറപ്പ് നല്‍കി. തടസം നീക്കിയില്ലെങ്കില്‍ നഗരസഭ പൊളിച്ചു നീക്കും എന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കി. ദേശീയപാത അതോറിറ്റിക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തിന് നേർക്കുള്ള ഇറാന്‍റെ ആക്രമണം; നിർണായക നീക്കവുമായി കുവൈത്ത്, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയെ പ്രതിഷേധം അറിയിച്ചു

രാജ്യത്തിന് നേർക്കുള്ള ഇറാന്‍റെ ആക്രമണം; നിർണായക നീക്കവുമായി കുവൈത്ത്, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയെ പ്രതിഷേധം അറിയിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വ്യോമാതിർത്തിയും അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ തുടർന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് (ICAO) കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രണ്ടാം ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറുകളുടെയും ചട്ടങ്ങളുടെയും ഗുരുതര ലംഘനമാണെന്നും, യാത്രക്കാരുടെയും വിമാന കമ്പനികളുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ബുധനാഴ്ച ടെർമിനൽ-1 കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മരണവും ഗുരുതര പരിക്കുകളും വൻ സാമ്പത്തിക നാശനഷ്ടങ്ങളും സംഭവിച്ചതായി അതോറിറ്റി വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതും യാത്രക്കാരുടെയും വിമാന ഗതാഗതത്തിന്റെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും അറിയിച്ചു. ഫെബ്രുവരി 28-ന് ഉണ്ടായ ആദ്യ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ടെർമിനൽ-1 അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് തുടങ്ങി 48 മണിക്കൂർ പിന്നിട്ടപ്പോഴേക്കും വീണ്ടും ആക്രമണം ഉണ്ടായത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായും അതോറിറ്റി പറഞ്ഞു.

ഇത്തരത്തിലുള്ള വ്യോമാതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരവും ശക്തവുമായ നടപടികൾ സ്വീകരിക്കണമെന്നും, ഉത്തരവാദികളായവരെ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ഉത്തരവാദിത്തത്തിന് വിധേയരാക്കണമെന്നും കുവൈത്ത് ഐകാവോയോട് ആവശ്യപ്പെട്ടു. കുവൈത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, വ്യോമാതിർത്തി, സിവിലിയൻ സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങൾ അനുവദിക്കുന്ന എല്ലാ അവകാശങ്ങളും രാജ്യം നിലനിർത്തുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി നാഷണൽ മെഡിക്കൽ കമ്മീഷൻ

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി നാഷണൽ മെഡിക്കൽ കമ്മീഷൻ

തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത്. വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നൽകേണ്ടത്. ഇതുസംബന്ധിച്ച നിർദേശം ഡിഎംഇക്ക് ആണ് നൽകിയിരിക്കുന്നത്

നാലര വർഷ കോഴ്സിന് അഞ്ച് വർഷ ഫീസ് തികച്ച് വാങ്ങുന്നതിലാണ് നടപടി. അധികമായി വാങ്ങിയ തുക തിരികെ നൽകാൻ നടപടി എടുക്കണം. കോളേജുകൾക്ക് ഇതിനുള്ള നിർദേശം നൽകണം. നാലരവർഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. ഇത് മറികടന്ന് ഫീസ് വാങ്ങിയതിലെ പരാതിയിലാണ് നടപടി. മൂവായിരത്തോളം കുട്ടികളിൽ നിന്ന് മൂന്നര ലക്ഷം മുതൽ 6ലക്ഷം വരെയാണ് അധികമായി ഈടാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദന(22)യാണ് മരിച്ചത്. ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

5 ദിവസത്തിനിടെ 3000 രൂപയിലധികം ഇടിഞ്ഞ് സ്വർണ വില

5 ദിവസത്തിനിടെ 3000 രൂപയിലധികം ഇടിഞ്ഞ് സ്വർണ വില

കേരളത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഒറ്റ ദിവസത്തിൽ തന്നെ ഏകദേശം 760 രൂപവരെ ഇടിവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിപണിയിൽ ആശങ്കയും അവസരവുമാണ് ഒരുമിച്ച് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ മൊത്തത്തിൽ 3000-ൽ അധികം രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.

ഡോളറിന്റെ ശക്തി വർധിച്ചതും അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും സ്വർണത്തിന് സമ്മർദ്ദം സൃഷ്ടിക്കുകയാണ്. സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്ന സ്വർണത്തിലേക്ക് വരുന്ന ഡിമാൻഡും ഇപ്പോൾ അല്പം മന്ദഗതിയിലാണ്. ഗ്രാമിന് 95 രൂപ കുറഞ്ഞ് വില 13,905 രൂപയായി. പവന് 1,11,240 രൂപയാണ് വില. അമേരിക്കയിൽ തൊഴിലവസരങ്ങൾ മെച്ചപ്പെടുകയും അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും കുറയില്ലെന്ന നിരീക്ഷണങ്ങൾ ഉയരുകയും ചെയ്തതോടെ അന്തരാഷ്ട്ര സ്വർണവില കഴിഞ്ഞ വ്യാപാരസെഷനിൽ വൻ ഇടിവ് നേരിട്ടിരുന്നു.

ഇതോടെ വില ഔൺസിന് 140ലേറെ ഡോളർ ഇടിഞ്ഞ് 4238.6 ഡോളർ വരെയെത്തി. ഇന്നുവില 4352 ഡോളറിലേക്ക് തിരിച്ചുകയറിയെങ്കിലും ഇപ്പോഴുള്ളത് 4310 ഡോളർ നിലയിലാണ്.പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

മേയ് മാസത്തിൽ കേന്ദ്ര സർക്കാർ സ്വർണ്ണ ഇറക്കുമതി തീരുവയിൽ വരുത്തിയ വർധനവ് ആഭ്യന്തര വിപണിയിലെ ഡിമാൻഡിനെ ഗണ്യമായി കുറച്ചതായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഫലമായി വിപണിയിൽ വിലയ്ക്ക് മേൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട്. അതേസമയം, നിക്ഷേപകർ അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ, വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. 