Friday, 10 July 2026

നിയന്ത്രണം വിട്ടതല്ല; കാറിടിയെന്ന് കണ്ടെത്തൽ

നിയന്ത്രണം വിട്ടതല്ല; കാറിടിയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് ഐ.ടി. ഉദ്യോഗസ്ഥരുടെ മരണത്തിനിടയായ ബൈക്ക് അപകടത്തിൽ നിർണായക വഴിത്തിരിവ്. അപകടം ബൈക്ക് നിയന്ത്രണം വിട്ടുണ്ടായതല്ല, പിന്നിൽ വന്ന കാർ ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളം സ്വദേശിയായ നവീൻ സിബി (25), തൊടുപുഴ സ്വദേശിനിയായ മൃദുല അന്ന ഉമ്മൻ (25) എന്നിവരാണ് മരിച്ചത്. ഐ.ടി. ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്ന് കോവളം ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

ആദ്യഘട്ടത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് കരുതിയിരുന്നെങ്കിലും, സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചതോടെ പിന്നിൽ വന്ന കാർ ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായി.

അപകടത്തിൽ മൃദുല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവീൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു;ആളപായമില്ല

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു;ആളപായമില്ല

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് യാത്രാമധ്യേ തീപിടിച്ചത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരും സമയോചിതമായി പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോട് സമീപത്ത് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് യാത്രാമധ്യേ തീപിടിത്തമുണ്ടായത്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും ജീവനക്കാരും സമയോചിതമായി പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

യാത്രയ്ക്കിടെ ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ വാഹനം ഉടൻ റോഡരികിലേക്ക് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് കടയ്ക്കലിൽ നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന് കാരണമായ സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 9 July 2026

സപ്ലൈകോയ്ക്ക് 90 കോടി രൂപ

സപ്ലൈകോയ്ക്ക് 90 കോടി രൂപ

സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്രം; 

നടപടി മന്ത്രി അനൂപ് ജേക്കബ് – പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ 

തിരുവന്തപുരം : സപ്ലൈകോയ്ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം. മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തുക അനുവദിച്ചത്. സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . വാര്‍ത്തയ്ക്ക് പിന്നാലെ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മന്ത്രി അനൂപ് ജേക്കബ് ഉറപ്പ് നല്‍കി. തുടര്‍ന്നാണ് മന്ത്രി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. 200 കോടി രൂപ കൂടി ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചതായി അനൂപ് ജേക്കബ് വ്യക്തമാക്കി.

സപ്ലൈകോക്ക് 4169 കോടിയുടെ കടബാധ്യതയെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.432 കോടി രൂപവിതരണക്കാര്‍ക്കും നല്‍കാനുണ്ട്.

എഫ്എംസിജി, ശബരി ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍, ശബരി വെളിച്ചെണ്ണ, സബ്സിഡി സാധനങ്ങള്‍, പഞ്ചസാര തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി ചെറുകിട-വന്‍കിട സ്ഥാപനങ്ങള്‍ക്കാണ് സപ്ലൈകോ തുക കൈമാറാനുള്ളത്. വലിയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും സര്‍ക്കാര്‍ നല്‍കുന്ന തുക വളരെ കുറവ് എന്നായിരുന്നു വിതരണക്കാരുടെ ആക്ഷേപം. 10 വര്‍ഷത്തിനിടെ സര്‍ക്കാര്‍ നല്‍കിയത് 1813 കോടി മാത്രമാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന തുക പഴയ കടങ്ങള്‍ തീര്‍ക്കാനാണ് ഇപ്പോള്‍ മാറ്റിവെക്കുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ നിന്ന് ഇതുവരെ സപ്ലൈകോക്ക് കരകയറാന്‍ ആയിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ പ്രതിഷേധം

കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമയുടെ പ്രതിഷേധം

ഇടുക്കി: ഉപ്പുതറയിൽ കെഎസ്ആർടിസി ബസിന്റെ സർവീസിനെതിരെ സ്വകാര്യ ബസ് ഉടമ റോഡിൽ നാടകീയ പ്രതിഷേധം നടത്തി. പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ മുൻചക്രത്തിന് മുന്നിൽ കിടന്നാണ് സ്വകാര്യ ബസ് ഉടമ പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഉപ്പുതറ–കട്ടപ്പന റൂട്ടിൽ സർവീസ് നടത്തുന്ന 'കുട്ടിമാളു' സ്വകാര്യ ബസിന്റെ ഉടമ രാജേഷാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോട്ടയത്ത് നിന്ന് വാഗമൺ–ഉപ്പുതറ വഴി കട്ടപ്പനയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' ബസ്, സ്വകാര്യ ബസിന്റെ സമയക്രമത്തിൽ സർവീസ് നടത്തിയെന്നാരോപിച്ചാണ് പ്രതിഷേധം.

കെഎസ്ആർടിസി ബസ് വഴിയിൽ തടഞ്ഞ രാജേഷ്, ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ബസിന്റെ മുൻ ടയറിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുകയുമായിരുന്നു. "തന്റെ നെഞ്ചത്തുകൂടി ബസ് കയറ്റൂ" എന്ന് പറഞ്ഞ് വികാരാധീനനായി പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. നാട്ടുകാരും യാത്രക്കാരും ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നാണ് വിവരം.

സംഭവം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. സ്വകാര്യ ബസിന്റെ നിശ്ചിത സമയത്ത് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയതിനെ ചോദ്യം ചെയ്തുള്ള പ്രതിഷേധമാണിതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, പൊതുനിരത്തിൽ ഇത്തരം അപകടകരമായ പ്രതിഷേധരീതികൾ അംഗീകരിക്കാനാകില്ലെന്നും മറ്റുചിലർ പ്രതികരിക്കുന്നു.

സംഭവത്തിൽ കെഎസ്ആർടിസിയുടെയോ മോട്ടോർ വാഹന വകുപ്പിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നു

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു. വ്യാഴാഴ്ച രാവിലെ 11.10 ഓടെയാണ് അപകടമുണ്ടായത്. ടവർ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്നെങ്കിലും ട്രെയിൻ അടച്ചിട്ട നിലയിലായിരുന്നതിനാൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 2.05-നാണ് ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാർ സമയോചിതമായി ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും സുരക്ഷാ പരിശോധനകളും ആരംഭിച്ചു. മുൻകരുതലിന്റെ ഭാഗമായി ട്രെയിൻ ഗതാഗതവും താൽക്കാലികമായി നിർത്തിവെച്ചു. നേത്രാവതി എക്സ്പ്രസും ഏറനാട് എക്സ്പ്രസും യഥാക്രമം വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.

ക്ലോക്ക് ടവറിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നേരത്തേ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കെട്ടിടത്തിന് കൂടുതൽ ബലക്ഷയം സംഭവിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ടവർ തകർന്നുവീണതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പരിശോധന ആരംഭിച്ചിരിക്കുകയാണ്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പൈതൃക നിർമ്മിതിയുടെ തകർച്ച റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചാന്ദിപുര വൈറസ് ഭീതി; ഗുജറാത്തിൽ മൂന്ന് കുട്ടികൾ മരിച്ചു

ചാന്ദിപുര വൈറസ് ഭീതി; ഗുജറാത്തിൽ മൂന്ന് കുട്ടികൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി ശക്തമാകുന്നു. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്ന് കുട്ടികൾ വൈറസ് ബാധയെ തുടർന്ന് മരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ഏറ്റവും ഒടുവിൽ, സബർകാന്ത ജില്ലയിലെ ഹിമത് നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജസ്ഥാൻ സ്വദേശിയായ ആറുവയസ്സുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിൽ നാല് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

ഇതിന് മുമ്പ് പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികൾ രോഗബാധിതരായി മരിച്ചിരുന്നു. നിലവിൽ അഞ്ചോളം പേർക്ക് രോഗബാധ സംശയിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ രോഗമുക്തരായെങ്കിലും, രണ്ട് കുട്ടികൾ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചതോടെ രോഗബാധിത മേഖലകളിൽ ആരോഗ്യവകുപ്പ് വ്യാപക നിരീക്ഷണം ആരംഭിച്ചു. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് പരിശോധനയും ബോധവത്കരണവും നടത്തുകയാണ്. കടുത്ത പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ മൂന്ന് മണിക്കൂറിനുള്ളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

എന്താണ് ചാന്ദിപുര വൈറസ്?

റാബ്ഡോവിറിഡേ (Rhabdoviridae) കുടുംബത്തിൽപ്പെട്ട വൈറസാണ് ചാന്ദിപുര വൈറസ്. ഒമ്പത് മാസം മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. കൊതുകുകൾക്ക് പുറമെ ചെള്ളുകൾ, മണൽഈച്ചകൾ എന്നിവ വഴിയും വൈറസ് പകരാൻ സാധ്യതയുണ്ട്. മഴക്കാലത്തും ഗ്രാമപ്രദേശങ്ങളിലുമാണ് രോഗവ്യാപന സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു.

പ്രധാന ലക്ഷണങ്ങൾ

കടുത്ത പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ മസ്തിഷ്കവീക്കം (എൻസെഫലൈറ്റിസ്), അപസ്മാരം, ശ്വാസതടസം, രക്തസ്രാവം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും മരണസാധ്യത വർധിക്കുകയും ചെയ്യും.

ചികിത്സയില്ല, പ്രതിരോധം നിർണായകം

ചാന്ദിപുര വൈറസിന് നിലവിൽ പ്രത്യേക മരുന്നോ വാക്സിനോ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുന്നത്. രോഗം വളരെ വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തുകയാണ് ജീവൻ രക്ഷിക്കാനുള്ള പ്രധാന മാർഗമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1965-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ചാന്ദിപുരിൽ ആദ്യമായി രോഗം കണ്ടെത്തിയതോടെയാണ് വൈറസിന് ഈ പേര് ലഭിച്ചത്. 2003-04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ വ്യാപകമായി രോഗം പടർന്നപ്പോൾ മുന്നൂറിലധികം കുട്ടികൾ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം നിരവധി കുട്ടികളുടെ മരണത്തിന് കാരണമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

 ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. രാവിലെ 11.10ഓടെയായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കോഴിക്കോട് സ്റ്റേഷൻ വഴി ഒരു ട്രെയിനും കടത്തിവിട്ടിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷനിലെ വൈദ്യുത ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്്. ഗതാഗതം പുനഃസ്ഥാപിച്ചാലും നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാകും ട്രെയിൻ കടത്തിവിടുക. കോഴിക്കോട് നിന്ന് 1.45ന് പുറപ്പെടേണ്ട ജനശതാബ്ദി കല്ലായിയിൽനിന്നാകും പുറപ്പെടുക. ജനശതാബ്ദിയിൽ പോകേണ്ടവർക്ക് കോഴിക്കോട് നിന്ന് കല്ലായി വരെ ഏറനാട് എക്‌സ്പ്രസിൽ പോകാൻ അനുമതിയുണ്ട്.

 ക്ലോക്ക് ടവർ തകർന്നുവീണതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസും ഏറനാട് എക്സ്പ്രസും വെള്ളയിൽ, വെസ്റ്റ് ഹിൽ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഉച്ചയ്ക്ക് 1.07ഓടെയാണ് രാവിലെ 11.10ന് കോഴിക്കോട് എത്തേണ്ടിയിരുന്ന ഏറനാട് എക്സ്പ്രസ് നാലാം നമ്പർ പ്ലാറ്റ്ഫോമിലെത്തിയത്. മറ്റ് ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലും സിഗ്നൽ പോയിന്റുകളിലും തടഞ്ഞിട്ടിരിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്നുവീണത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടസമയത്ത് കോഴിക്കോട്–കണ്ണൂർ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിലുണ്ടായിരുന്നതിനാൽ യാത്രക്കാരിൽ ആശങ്ക പരന്നെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 കേരള പോലീസ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണമെന്ന് സംശയം; ആഭ്യന്തര ഫയൽ സംവിധാനം ഓഫ് ലൈൻ ആയി : KERALA POLICE WEBSITE HACKED

കേരള പോലീസ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണമെന്ന് സംശയം; ആഭ്യന്തര ഫയൽ സംവിധാനം ഓഫ് ലൈൻ ആയി : KERALA POLICE WEBSITE HACKED

കേരള പോലീസ് വെബ്സൈറ്റിന് നേരെ സൈബർ ആക്രമണമെന്ന് സംശയം

 ആഭ്യന്തര ഫയലുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷൻ കഴിഞ്ഞ നാല് ദിവസമായി പൂർണമായും പ്രവർത്തനരഹിതമായി തുടരുകയാണ്.

കേരള പോലീസിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചിട്ടുള്ളതും ആഭ്യന്തര ഫയലുകളും വിവരങ്ങളും കൈകാര്യം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ വ്യാഴാഴ്ച അറിയിച്ചു. സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമാകാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക സംശയം.

പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം, ആഭ്യന്തര ഫയലുകളും വിവരങ്ങളും കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷൻ കഴിഞ്ഞ നാല് ദിവസമായി പൂർണമായും പ്രവർത്തനരഹിതമാണ്. ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ കെൽട്രോണിന്റെ കരാർ പ്രകാരം ഔട്ട്‌സോഴ്‌സ് ചെയ്ത ഒരു സ്വകാര്യ സ്ഥാപനമാണ് ഈ സിസ്റ്റത്തിന്റെ പരിപാലനം നിർവഹിക്കുന്നത്. ആപ്ലിക്കേഷൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് വകുപ്പിലെ ആഭ്യന്തര ഫയലുകളുടെ കൈമാറ്റവും നടപടിക്രമങ്ങളും പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

എന്നിരുന്നാലും, പോലീസിന്റെ സുപ്രധാന വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രവർത്തനരഹിതമായ ആപ്ലിക്കേഷൻ എത്രയും വേഗം പുനഃസ്ഥാപിച്ച് സേവനങ്ങൾ സാധാരണ നിലയിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, പൊതുജനങ്ങൾക്കായി കേരള പോലീസ് ലഭ്യമാക്കുന്ന വെബ്‌സൈറ്റിനെയും അനുബന്ധ ആപ്ലിക്കേഷനെയും ഈ തകരാർ ബാധിച്ചിട്ടില്ലെന്നും അവ നിലവിൽ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ധീരതയ്ക്ക് കൈയടി; പാഞ്ഞ പോലീസ് ജീപ്പ് തടഞ്ഞ് ഓട്ടോ ഡ്രൈവർ

ധീരതയ്ക്ക് കൈയടി; പാഞ്ഞ പോലീസ് ജീപ്പ് തടഞ്ഞ് ഓട്ടോ ഡ്രൈവർ

പത്തനംതിട്ട: നിയന്ത്രണംവിട്ട് അപകടകരമായി പാഞ്ഞുപോയ പോലീസ് ജീപ്പ് പിന്തുടർന്ന് തടഞ്ഞ് വൻ ദുരന്തം ഒഴിവാക്കിയ വനിതാ ഓട്ടോ ഡ്രൈവർ ശോഭയുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ. ചൊവ്വാഴ്ച വൈകിട്ട് ആറോടെ മൈലപ്രയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

ലക്കും ലഗാനുമില്ലാതെ സഞ്ചരിച്ച പോലീസ് ജീപ്പ് പലവട്ടം നിയന്ത്രണംവിട്ട് മറ്റ് വാഹനങ്ങൾക്കുനേരെ പാഞ്ഞതോടെ അപകടസാധ്യത തിരിച്ചറിഞ്ഞ ശോഭ ജീപ്പിനെ പിന്തുടരുകയായിരുന്നു. പത്തനംതിട്ട ബെവറേജസ് ഔട്ട്‌ലെറ്റിന് സമീപമെത്തിയപ്പോൾ ജീപ്പ് മറിയുന്ന സാഹചര്യമുണ്ടായെങ്കിലും യാത്ര തുടർന്നു.

തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ റിങ് റോഡിൽ ജീപ്പിന്റെ വേഗം കുറഞ്ഞപ്പോൾ, എതിർദിശയിൽ ബസ് വന്നുകൊണ്ടിരുന്നിട്ടും ശോഭ ധൈര്യപൂർവം ഓട്ടോറിക്ഷ ജീപ്പിന് മുന്നിൽ കയറ്റി നിർത്തി. സമീപത്തെത്തിയപ്പോഴാണ് ഡ്രൈവർ മദ്യലഹരിയിലാണെന്ന് വ്യക്തമായത്.

ഇതിനിടെ നാട്ടുകാർ സ്ഥലത്തെത്തി ജീപ്പിന്റെ താക്കോൽ ഊരിയെടുത്തു. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ ബാഗ് ഉപയോഗിച്ച് മുഖംമറച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ വികാരാധീനയായ ശോഭ, "നിയമം പാലിപ്പിക്കേണ്ടവർ തന്നെ ഇങ്ങനെ പെരുമാറുമ്പോൾ വലിയ വിഷമമാണ്. എന്നെ ജീപ്പ് ഇടിച്ചുകൊല്ലേണ്ടതായിരുന്നു," എന്ന് പ്രതികരിച്ചു.

എട്ടുവർഷമായി മൈലപ്ര സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന മണ്ണാറക്കുളഞ്ഞി മോടിയിൽ വീട്ടിൽ ശോഭ സന്തോഷ് (50)യുടെ സമയോചിത ഇടപെടലാണ് വൻ അപകടം ഒഴിവാക്കാൻ സഹായിച്ചത്. ഭർത്താവ് സന്തോഷ് കുമാർ വിദേശത്താണ്. അക്ഷയ്, ആദിത്യൻ എന്നിവരാണ് മക്കൾ.

സംഭവത്തെ തുടർന്ന് മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ച ഉദ്യോഗസ്ഥനെയും വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ഡിവൈ.എസ്.പി.യുടെ ഡാൻസാഫ് സംഘത്തിലെ സി.പി.ഒ.മാരായ പ്രിയേഷ് എം. കുറുപ്പ്, സുമൻ, രാഹുൽ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.