Thursday, 9 July 2026

ചാന്ദിപുര വൈറസ് ഭീതി; ഗുജറാത്തിൽ മൂന്ന് കുട്ടികൾ മരിച്ചു

SHARE

 





അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി ശക്തമാകുന്നു. പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്ന് കുട്ടികൾ വൈറസ് ബാധയെ തുടർന്ന് മരിച്ചതോടെ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചു.

ഏറ്റവും ഒടുവിൽ, സബർകാന്ത ജില്ലയിലെ ഹിമത് നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജസ്ഥാൻ സ്വദേശിയായ ആറുവയസ്സുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഗുരുതരാവസ്ഥയിൽ നാല് ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

ഇതിന് മുമ്പ് പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികൾ രോഗബാധിതരായി മരിച്ചിരുന്നു. നിലവിൽ അഞ്ചോളം പേർക്ക് രോഗബാധ സംശയിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ രോഗമുക്തരായെങ്കിലും, രണ്ട് കുട്ടികൾ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചതോടെ രോഗബാധിത മേഖലകളിൽ ആരോഗ്യവകുപ്പ് വ്യാപക നിരീക്ഷണം ആരംഭിച്ചു. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ വീടുകൾ സന്ദർശിച്ച് പരിശോധനയും ബോധവത്കരണവും നടത്തുകയാണ്. കടുത്ത പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ മൂന്ന് മണിക്കൂറിനുള്ളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

എന്താണ് ചാന്ദിപുര വൈറസ്?

റാബ്ഡോവിറിഡേ (Rhabdoviridae) കുടുംബത്തിൽപ്പെട്ട വൈറസാണ് ചാന്ദിപുര വൈറസ്. ഒമ്പത് മാസം മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. കൊതുകുകൾക്ക് പുറമെ ചെള്ളുകൾ, മണൽഈച്ചകൾ എന്നിവ വഴിയും വൈറസ് പകരാൻ സാധ്യതയുണ്ട്. മഴക്കാലത്തും ഗ്രാമപ്രദേശങ്ങളിലുമാണ് രോഗവ്യാപന സാധ്യത കൂടുതലെന്ന് വിദഗ്ധർ പറയുന്നു.

പ്രധാന ലക്ഷണങ്ങൾ

കടുത്ത പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ. രോഗം ഗുരുതരമാകുമ്പോൾ മസ്തിഷ്കവീക്കം (എൻസെഫലൈറ്റിസ്), അപസ്മാരം, ശ്വാസതടസം, രക്തസ്രാവം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും മരണസാധ്യത വർധിക്കുകയും ചെയ്യും.

ചികിത്സയില്ല, പ്രതിരോധം നിർണായകം

ചാന്ദിപുര വൈറസിന് നിലവിൽ പ്രത്യേക മരുന്നോ വാക്സിനോ ലഭ്യമല്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ മാത്രമാണ് നൽകുന്നത്. രോഗം വളരെ വേഗത്തിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തുകയാണ് ജീവൻ രക്ഷിക്കാനുള്ള പ്രധാന മാർഗമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1965-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ചാന്ദിപുരിൽ ആദ്യമായി രോഗം കണ്ടെത്തിയതോടെയാണ് വൈറസിന് ഈ പേര് ലഭിച്ചത്. 2003-04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ വ്യാപകമായി രോഗം പടർന്നപ്പോൾ മുന്നൂറിലധികം കുട്ടികൾ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2024-ലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം നിരവധി കുട്ടികളുടെ മരണത്തിന് കാരണമായിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.