Monday, 13 October 2025

രാജ്യത്ത് ആദ്യമായി ഗവ. എൽപി സ്കൂളിന് സമ്പൂർണ എയർകണ്ടീഷൻ കെട്ടിടം നിർമിച്ച് മലപ്പുറം നഗരസഭ

മലപ്പുറം: ഗവ. മേഖലയിൽ സമ്പൂർണ്ണമായി എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തോടുകൂടിയ മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമാണം പൂർത്തിയായി.

രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഗവ. എൽപി സ്കൂളിന് സമ്പൂർണ എയർകണ്ടീഷനോടുകൂടിയ കെട്ടിടം ഉണ്ടാകുന്നതെന്ന് നഗരസഭാധികൃതർ പറഞ്ഞു. മൂന്ന് നിലകളിലായി എട്ട് ക്ലാസ്‌മുറികളും കംപ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ്‌മുറി, പ്രഥമാധ്യാപികയ്ക്കുള്ള മുറി തുടങ്ങി സ്കൂളിന്റെ മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്തിട്ടുണ്ട്. സാധാരണ ബെഞ്ച്, ഡെസ്കുകളിൽനിന്ന് വ്യത്യസ്തമായി മോഡേൺ എഫ്ആർപി ബെഞ്ചുകളും ഡെസ്കുകളുമാണ് വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുളളത്.

കൂടാതെ ഓരോ നിലയിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകൾ, മുഴുവൻ ക്ലാസ്‌മുറികളിലും ഡിജിറ്റൽ സ്ക്രീനുകൾ, സ്കൂൾ മുഴുവനായി ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റം, ക്ലാസ്റൂമിൽ പ്രവേശിക്കുന്നതിനുമുൻപായി വിദ്യാർഥികൾക്ക് ചെരിപ്പുകൾ സൂക്ഷിക്കുന്നതിന് പ്രത്യേകമായ ഷൂറാക്കുകൾ, ഓരോ ക്ലാസ്സിലും പ്രത്യേക ക്ലാസ്റൂം ലൈബ്രറികൾ, സോളാർസിസ്റ്റം, ആധുനിക സ്കൂൾ ഫർണിച്ചറുകൾ, ചുറ്റുമതിൽ, കരുക്കുകട്ടവിതാനിച്ച നിലസൗകര്യം എന്നിവയുമുണ്ട്. 100 വർഷത്തോളം പഴക്കമുണ്ടായിരുന്ന സ്കൂളിന്റെ പഴയ കെട്ടിടം ജീർണാവസ്ഥയിലായതുകാരണം വിദ്യാഭ്യാസവകുപ്പ് പ്രവേശനാനുമതി ഉൾപ്പെടെ നേരത്തേ വിലക്കിയിരുന്നു.

നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, വാർഡഗം സി.കെ. നാജിയ ശിഹാർ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ സ്വന്തമായി സ്ഥലംവാങ്ങിയാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. ഏകദേശം അഞ്ചു കോടിയാണ് പ്രവർത്തനച്ചെലവ്. പി. ഉബൈദുള്ള എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷവും അനുവദിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് ഇ.ടി. മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. പി. ഉബൈദുള്ള എംഎൽഎ, നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥപ്രമുഖർ എന്നിവർ പങ്കെടുക്കും. സാംസ്കാരികഘോഷയാത്രയും വൈകീട്ട് കലാസന്ധ്യയും നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോ​ഴി​ക്കോ​ട്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി എ​ക​രൂ​ലി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ പ​ര​മേ​ശ്വ​ർ (25) ആ​ണ് മ​രി​ച്ച​ത്.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​ര​മേ​ശ്വ​റി​നൊ​പ്പം താ​മ​സി​ക്കു​ന്ന ഏ​ഴു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നെ​ഞ്ചി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബാ​ലു​ശേ​രി ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ദി​നേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദ്യ ഘട്ടമായി ഏഴ് ബന്ദികളെ കൈമാറി ഹമാസ്; 2000ത്തിനടുത്ത് തടവുകാരെ വിട്ട് നല്‍കാന്‍ ഇസ്രയേല്‍

 ഗാസ: ഗാസ സമാധാന കരാറിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടങ്ങി ഇസ്രയേലും ഹമാസും. ആദ്യ ഘട്ടമെന്ന നിലയില്‍ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രസന്റിന് വിട്ട് നല്‍കിയതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെയുള്ള 20 ബന്ദികളെയും ഇന്ന് തന്നെ ഹമാസ് മോചിപ്പിക്കും. ഇസ്രയേലില്‍ നിന്നുള്ള 1900 വരുന്ന പലസ്തീന്‍ തടവുകാരെയും ഇന്ന് മോചിപ്പിക്കും.

ഇസ്രയേല്‍ സൈനികരായ നിമ്രോദ് കോഹെനും മതന്‍ സന്‍ഗോകെരും, എല്‍കാന ബൊഹ്‌ബൊത്, മതന്‍ ആഗ്രെസ്റ്റ്, അവിനാറ്റന്‍ ഒര്‍, യോസഫ് ഹെയ്ം ഒഹാന, എലോണ്‍ ഒഹെല്‍, എവ്യാതര്‍ ദാവൂദ്, ഗയ് ഗില്‍ബോ ദലാല്‍, റോം ബ്രസ്‌ലാവ്‌സ്‌കി, ഇരട്ടകളായ ഗലി, സിവ് ബെര്‍മാന്‍, എയ്തന്‍ മോര്‍, സീഗെവ് കെല്‍ഫോണ്‍, മാക്‌സിം ഹെര്‍കിന്‍, എയ്തന്‍ ഹോണ്‍, ബാര്‍ കുപെര്‍ഷ്ടിയന്‍, ഒംറി മിറന്‍, സഹോദരങ്ങളായ ഡാവിഡ് കുനിയോ, ഏരിയല്‍ കുനിയോ എന്നിവരെയാണ് ഹമാസ് മോചിപ്പിക്കുന്നത്.

റെഡ് ക്രസന്‍റിന്‍റെ വളണ്ടിയര്‍മാര്‍ തന്നെയാണ് പലസ്തീന്‍ തടവുകാരെയും ഏറ്റുവാങ്ങുന്നത്. 108 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ സൈനിക ജയിലായ ഒഫറില്‍ നിന്നും 142 തടവുകാരെ നെഗെവിലെ ക്റ്റ്‌സി'ഒറ്റ് ജയിലില്‍ നിന്നും മോചിപ്പിക്കും. ഒഫറില്‍ നിന്ന് മോചിപ്പിക്കുന്നവരെ ഗാസയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ ആയിരിക്കും കൊണ്ടുപോകുക. അതേസമയം മോചിപ്പിക്കുന്ന തടവുകാരില്‍ മര്‍വാന്‍ ബര്‍ഗ്ഹൂതിയുടെ പേരില്ലെന്നാണ് ഹമാസ് പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളത്ത് മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു

എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് - വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയാണ് തെരുവ് നായ അക്രമണത്തിനിരയായത്. കുട്ടിയുടെ വലതു ചെവിയുടെ ഒരു ഭാഗമാണ് നായ കടിച്ചെടുത്തത്.ചെവി അറ്റു താഴെ വീണു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേർന്നുള്ള അമ്പലത്തിന്റെ അടുത്തുവച്ചാണ് കുട്ടിയതെരുവ് നായ ആക്രമിക്കുന്നത്. പിതാവിന്റെ മുന്നിൽ വച്ചായിരുന്നു തെരുവ് നായ ആക്രമിക്കുന്നത്. പിതാവ് നായയെ തുരത്താൻ ശ്രമിച്ചെങ്കിലും നായ കടിക്കുകയായിരുന്നു. അങ്കണവാടി വിദ്യാർഥിനിയാണ് നിഹാര.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി

മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശമെത്തിയത്. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയിൽ ഭീഷണിയെത്തിയത്. സംഭവത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹര്‍ജി ഫയൽ ചെയ്തത്. വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെഡിക്കൽ കോളേജിലെ ടാങ്കിൽ അഴുകിയ നിലയിൽ കണ്ടെത്തിയത് 61കാരന്റെ മൃതദേഹം

 ദിയോറിയ: മെഡിക്കൽ കോളേജിലെ വെള്ളത്തിന് ദുർഗന്ധം പരിശോധനയിൽ കണ്ടെത്തിയത് 61കാരന്റെ മൃതദേഹം. ഉത്തർ പ്രദേശിലെ ദിയോറിയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗികൾ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതിപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ അ‌ഞ്ചാം നിലയിലെ ടാങ്ക് പരിശോധിക്കുന്നത്. വലിയ തോതിൽ അഴുകിയ നിലയിൽ ഒരു മൃതദേഹമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. പിന്നാലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മഹാമഹർഷി ദേവരഹ ബാബ മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ ദിയോറിയ ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ 61കാരന്റെ മരണം ശ്വാസം മുട്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. അശോക് ഗവാൻഡേ എന്ന 61കാരനാണ് മരണപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാൾ മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്നു. ഉത്തർ പ്രദേശിലെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയ ഇയാളെ പരിക്ക് പറ്റിയ നിലയിൽ കണ്ടതോടെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം വിമാനത്താവളത്തിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. 360 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശിയായ സെന്തിൽകുമാർ രാജേന്ദ്രൻ എന്നയാളൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്.

ഇയാൾ ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്താണ് സ്വർണം കടത്താൻ ശ്രമിച്ചത്. മറ്റൊരാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് പ്രതി സെന്തിൽകുമാറിന്റെ മൊഴി. കഴിഞ്ഞ ആഴ്ച തിരുവന്തപുരം വിമാനത്താവളത്തിൽ നിന്ന് 1.6 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം; ഉത്തരവിട്ട് സുപ്രീംകോടതി

 ന്യൂഡല്‍ഹി: കരൂരില്‍ 41 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ സിബിഐ അന്വേഷണം. സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതയുണ്ടായിരുന്ന ആധവ് അര്‍ജുനയായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. ടിവികെയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിരമിച്ച ജഡ്ജിയെ ഉടന്‍ തീരുമാനിക്കും.

നേരത്തേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി അത് അംഗീകരിച്ചില്ല. ടിവികെയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിനെതിരെയാണ് ടിവികെ സുപ്രീംകോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തില്‍ ഏറെ പഴികേട്ട വിജയ്ക്ക് സിബിഐ അന്വേഷണം ആശ്വാസം നല്‍കുന്നതാണ്. ഡിഎംകെയുടെ അറിവോടെയുള്ള ദുരന്തമായിരുന്നു കരൂരിലേതെന്നായിരുന്നു ടിവികെയുടെ ആരോപണം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു വിജയ് ഉന്നയിച്ചിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലിൽ എത്തും; അതിവിദഗ്ധമായി ചാരിറ്റിക്കുള്ള പണപ്പെട്ടി കവരും; 20ഓളം ഹോട്ടലുകളിൽ മോഷണം നടത്തിയ ആൾ പിടിയിൽ

 കോഴിക്കോട്: ഹോട്ടലുകളില്‍ ചാരിറ്റിക്കായിവെച്ചിരുന്ന പണപ്പെട്ടി കവര്‍ന്ന മോഷ്ടാവ് പിടിയില്‍. തൃശൂര്‍ ചാഴൂര്‍ സ്വദേശി സന്തോഷ് കുമാര്‍ ആണ് പിടിയിലായത്. മുന്‍പ് മോഷണം നടത്തിയ ഹോട്ടലുകളുടെ ലിസ്റ്റുമായായിരുന്നു ഇയാള്‍ കവര്‍ച്ചയ്ക്ക് ഇറങ്ങിയിരുന്നത്. കഴിഞ്ഞ മാസം ഇയാള്‍ ഒരു ഹോട്ടലില്‍ മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതിവിദഗ്ധമായാണ് ഇയാള്‍ മോഷണം നടത്തുന്നത്. പുറത്തുവന്ന സിസിടിവി ദൃശ്യത്തില്‍ ഇയാള്‍ മോഷണം നടത്തുന്നത് വ്യക്തമായി കാണാം. ഹോട്ടല്‍ മാനേജരുമായി സംസാരിച്ച ശേഷം പോകാന്‍ ഇറങ്ങുമ്പോള്‍ ഇയാള്‍ പോക്കറ്റില്‍ നിന്ന് ഒരു പൊതി പുറത്തെടുക്കുന്നുണ്ട്. ഇതില്‍ ചില്ലറ പൈസയാണ്. ഇത് മാറ്റി നോട്ട് വാങ്ങുകയാണെന്ന വ്യാജേനെ സഞ്ചി മേശപ്പുറത്തുവെയ്ക്കുന്നു. ചാരിറ്റിക്കുള്ള പണപ്പെട്ടി ഹോട്ടല്‍ മാനേജര്‍ കാണാതെ സഞ്ചി ഉപയോഗിച്ച് മറയ്ക്കും. ഈ സമയം കടയില്‍ ആരെങ്കിലും വന്നാല്‍ അതും ഇയാള്‍ ശ്രദ്ധിക്കും. ആരും കാണാതെ പണപ്പെട്ടി മറച്ചുപിടിച്ച് ഹോട്ടലില്‍ മുങ്ങുകയാണ് ചെയ്യുന്നത്.

പണപ്പെട്ടി കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അതിവിദഗ്ധമായ മോഷണം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങുന്നത്. കോഴിക്കോട് ഇയാള്‍ ഇരുപതോളം ഹോട്ടലുകളില്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുപിയിൽ ബലാത്സംഗക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു

 മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ബലാത്സംഗക്കേസ് പ്രതിയെ വെടിവെച്ചുകൊന്നു. കൊടുംകുറ്റവാളി ഷെഹ്‌സാദ് ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് ഷെഹ്‌സാദ്. പിടികൂടാൻ ശ്രമിച്ചപ്പോൾ പൊലീസിന് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. തിരിച്ചുള്ള വെടിവെപ്പിലാണ് ഷെഹ്‌സാദ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

“സരൂർപൂർ സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ ഏറ്റുമുട്ടൽ ഉണ്ടായി. ബലാത്സംഗം, കൊള്ള, കൊലപാതകശ്രമം എന്നിവയുൾപ്പെടെ ഏഴ് കേസുകളാണ് ഷെഹ്സാദിനെതിരെയുള്ളത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അയാൾ മുമ്പ് അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മോചിതനായ ശേഷം ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെയും ലൈംഗികാതിക്രമം നടത്തി. ഗുരുതരമായി പരിക്കേൽപ്പിച്ചു. ഇയാളെ അറസ്റ്റ് ചെയ്യുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു'', മീററ്റ് എസ്എസ്പി വിപിൻ ടാഡ പറഞ്ഞു.

ഏറ്റുമുട്ടലിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ഒരു പിസ്റ്റളും നിരവധി വെടിയുണ്ടകളും അധികൃതർ കണ്ടെടുത്തു. ഷെഹ്സാദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. വിശദമായ അന്വേഷണം നടക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒല ഷോറൂമിന് മുന്നില്‍ സ്‌കൂട്ടര്‍ കത്തിച്ച് യുവാവ്

 അഹമ്മദാബാദ്: പുതിയ സ്‌കൂട്ടറിന് തകരാര്‍ ഉണ്ടെന്ന് അറിയിച്ചിട്ടും പ്രശ്‌നം പരിഹരിക്കാത്തതില്‍ കുപിതനായി യുവാവ് ഒല ഷോറൂമിന് മുന്നില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് തീയിട്ടു. സ്‌കൂട്ടര്‍ മുഴുവനായി കത്തി നശിച്ചു.ഗുജറാത്തിലെ പാലന്‍പൂര്‍ സ്വദേശിയായ യുവാവാണ് സ്വന്തം സ്‌കൂട്ടറിന് തീയിട്ടത്. സ്ംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി.

ഓടുന്നതിനിടെ സ്‌കൂട്ടറിന്റെ ടയറും ഹാൻഡിലും വേര്‍പെട്ട് അപകടം ഉണ്ടായതിനെ തുടര്‍ന്നാണ് യുവാവിന്റെ കടുത്ത നടപടി. ഇത് സംബന്ധിച്ച്, കമ്പനിക്ക് പലതവണ പരാതി നല്‍കിയിട്ടും തൃപ്തികരമായ മറുപടി ഉണ്ടായില്ലെന്ന് ഇയാള്‍ ആരോപിച്ചു. പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഒല ഇലക്ട്രിസിനെതിരെയാണ് യുവാവിന്റെ ആരോപണം.

ഭാര്യക്കും അഞ്ച് വയസ്സുള്ള മകനുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം ഉണ്ടായതെന്ന് യുവാവ് പറയുന്നു. സ്‌കൂട്ടറിന്റെ ഹാൻഡിലും ടയറും തമ്മിലുള്ള ബന്ധം പെട്ടെന്ന് വേര്‍പെട്ടു പോവുകയായിരുന്നു. വലിയ അപകടത്തില്‍ നിന്നാണ് താനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ഹൈവേയില്‍ ആയതിനാലും കുറഞ്ഞ വേഗത ആയതിനാലുമാണ് വലിയ അപകടം ഒഴിവായതെന്ന് ഇയാള്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴ പറവൂരിൽ എംഡിഎംഎയുമായി അമ്മയും 19കാരന്‍ മകനും പിടിയിൽ

 ആലപ്പുഴ: പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ്(19) എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാപ്പിൽ മദ്യപിക്കാൻ അനുവദിച്ചില്ല; പാലക്കാട്ട് ജീവനക്കാരനെ മർദ്ദിച്ചു കൊന്നു

പാലക്കാട്: ഷാപ്പിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന്, പാലക്കാട്ട് കൊഴിഞ്ഞമ്പാറയിൽ ഷാപ്പ് ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി. മുണ്ടൂർ പന്നമല സ്വദേശി എൻ.രമേശാണ് മരിച്ചത്. ചള്ളപ്പാത സ്വദേശി എം ഷാഹുൽ മീരാൻ ആണ് കൊലപ്പെടുത്തിയത്.

ഇന്നലെ രാത്രി ഷാഹുൽ മീരാൻ മദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനൊരുങ്ങിയത് രമേശ് തടഞ്ഞതാണ് കൊലപാതകത്തിനുള്ള പ്രകോപനമായി പറയുന്നത്. വാക്ക് തർക്കത്തെ തുടർന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചക്രവാതച്ചുഴി: മൂന്ന് ദിവസം ശക്തമായ മഴ

ചക്രവാതച്ചുഴി: മൂന്ന് ദിവസം ശക്തമായ മഴ

തിരുവനന്തപുരം: കന്യാകുമാരി തീരത്തെ ചക്രവാതച്ചുഴിയെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും. തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കും. പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര പ്രദേശത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. അതിശക്ത കാറ്റിനും സാദ്ധ്യതയുണ്ട്.ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. കേരളതീരത്ത് മത്സ്യബന്ധനം പാടില്ല. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാസ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ അധിനിവേശത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തില്‍ സമാധാന ഉച്ചകോടി നടക്കും. ഈജിപ്തിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിനിടെ ഗാസ യുദ്ധം അവാസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു.

ഈജിപ്തിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ട്രംപ് ഇസ്രയേലിലാകും ആദ്യം എത്തുക. ഇതിന് ശേഷമായിരിക്കും ഈജിപ്തിലേക്ക് തിരിക്കുക. ഇന്നത്തെ ദിവസം ഏറെ പ്രാധാന്യം നിറഞ്ഞതാണെന്ന് ട്രംപ് പറഞ്ഞു. ഈജിപ്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയെ എല്ലാവരും ആവേശത്തോടെ ഉറ്റുനോക്കുകയാണ്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകും. ആളുകള്‍ തളര്‍ന്നതായാണ് മനസിലാക്കുന്നത്. ഇസ്രയേല്‍ ബന്ധികളെ വിട്ടയക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. വിചാരിച്ചതിലും നേരത്തെ ബന്ദികളെ മോചിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ യാത്രയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹഗ്‌സെത്ത്, സിഐഎ ചീഫ് ജോണ്‍ റാറ്റ്ക്ലിഫ്, യുഎസ് സൈനിക ഉദ്യോഗസ്ഥന്‍ ഡാന്‍ കൈനും അനുഗമിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടില്‍ അതിഥിയായി മുതല,വിവരമറിയിച്ചിട്ടും വനംവകുപ്പ് എത്തിയില്ല;ഒടുവില്‍ രക്ഷകനായി ഹയാത്ത് ഖാന്‍ ടൈഗര്‍

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ട ജില്ലയില്‍ ബഞ്ചാരി ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് എട്ടടി നീളമുള്ള മുതല കയറി. പരിഭ്രാന്തരായ കുടുംബം മുതലയെ പിടിക്കൂടാന്‍ അധികാരികളെ വിവരമറിയിച്ചെങ്കിലും വളരെ നേരം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരോ വനം വകുപ്പ് ഉദ്യോഗസ്ഥരോ എത്തിയിരുന്നില്ല. തുടര്‍ന്ന്, ഗ്രാമത്തില്‍ ആകെ ഭയം നിറഞ്ഞതോടെ മൃഗസ്‌നേഹിയായ 
ഹയാത്ത് ഖാന്‍ ടൈഗറെത്തി മുതലയെ പിടിക്കൂടി സുരക്ഷിതമായി ചമ്പല്‍ നദിയിലേക്ക് തുറന്നുവിടുകയായിരുന്നു. ഹയാത്ത് ഖാന്‍ മുതലയെ തോളിലേറ്റി നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ഏറെ വൈറലായിരുന്നു. ഗ്രാമവാസികള്‍ ചുറ്റും നിന്ന് ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. എട്ടടി നീളവും 80 കിലോഗ്രാം ഭാരവുമുള്ള മുതല വീട്ടിലേക്ക് മുന്‍വാതിലിലൂടെ കയറുകയായിരുന്നു. ആ സമയം സ്വീകരണമുറിയിലായിരുന്ന കുടുംബം, മുതലയെ കണ്ടതും ഭയന്ന് പുറത്തേക്ക് ഓടി. ശേഷം, ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചെങ്കിലും ആരുംതന്നെ എത്താത്തതിനാല്‍ ഇറ്റാവയിലെ മൃഗസ്‌നേഹിയായ ഹയാത്ത് ഖാന്‍ ടൈഗറിനെ വിളിച്ചു. വിവരമറിഞ്ഞ ഹയാത്ത് ഖാന്‍ ഉടന്‍ തന്നെ എത്തി മുതലയെ പിടിക്കൂടുകയും ചെയ്തു.

ഏകദേശം, ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് മുതലയെ പിടിക്കൂടാനായത്. ആദ്യം തന്നെ, മുതലയുടെ ആക്രമണം തടയാന്‍ അതിന്റെ വായില്‍ ടേപ്പ് ഒട്ടിക്കുകയും കൈയും കാലും കയറുകൊണ്ട് ബന്ധിച്ചുമാണ് വീട്ടില്‍ നിന്ന് മാറ്റിയത്. ഒരു വര്‍ഷത്തിനിടെ ബഞ്ചാരി ഗ്രാമത്തില്‍ നിന്ന് പിടിക്കൂടുന്ന മൂന്നാമത്തെ മുതലയാണിത്. ഗ്രാമത്തിലെ ഒരു കുളം മുതലകളുടെ ആവാസകേന്ദ്രമായി മാറിയിട്ടുണ്ടെന്നും മുതലകളുടെ എണ്ണം കൂടുന്നത് തങ്ങളുടെ ജീവിതം ദുഷ്‌കരമാക്കിയെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായു മുതലകള്‍ കാരണം കുളത്തിലെ വെള്ളം ഉപയോഗിക്കാനും മറ്റും കഴിയുന്നില്ല. തങ്ങളുടെ ഈ പ്രശ്‌നത്തിന് തക്കതായ പരിഹാരം വേണമെന്നാണ് അവരുടെയെല്ലാം ആവശ്യം.