തിരുവനന്തപുരം : റോഡ് കയ്യേറിയും ഗതാഗത കുരുക്കുണ്ടാക്കിയും പ്രവർത്തിച്ച തട്ടുകടകൾ മാറ്റി ഒരാഴ്ച തികയും മുൻപ്, പൊലീസിനെ നോക്കുകുത്തിയാക്കി പഴയ സ്ഥാനത്ത് അതേ തട്ടുകടകൾ. നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ച് വഴുതക്കാട്– കോട്ടൺഹിൽ റോഡിലാണ് വൻകിട മാഫിയ രാഷ്ട്രീയ ബന്ധങ്ങളുള്ള തട്ടുകടകൾ പ്രവർത്തനം പുനഃരാരംഭിച്ചിരിക്കുന്നത്. പൊളിച്ച തട്ടുകടകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കോർപറേഷനും മ്യൂസിയം പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും അറിയിച്ചു.
കഴിഞ്ഞ കുറെ നാളുകളായി കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇത്തരം അനധികൃത തട്ടുകടകൾക്കെതിരെ നിരന്തരം പരാതികൾ നൽകുകയും ഒരു മാസത്തിനു മുൻപ് ശക്തമായ സെക്രട്ടറിയേറ്റ് ധാരണയും മാർച്ചും നടന്നിരുന്നു.
രാഷ്ട്രീയ മാഫിയ ബന്ധത്തിൽ രൂപം കൊള്ളുന്ന ഇത്തരം അനധികൃത കടകളിൽ മദ്യവും മയക്കുമരുന്നു കച്ചവടവും സുലഭമായി ലഭിക്കുമെന്നത് എക്സൈസ് ഡിപ്പാർട്ട്മെന്റ് വിവരം ലഭിക്കുന്നതായിട്ടാണ് അറിയാൻ കഴിയുന്നത്. ഏറ്റുമാനൂരിൽ ഇത്തരം ഒരു മാഫിയ സംഘം നടത്തുന്ന കടയിൽ ഒരു പോലീസുകാരനെ ചവിട്ടി കൊന്നിരുന്നു. ഇത്തരം അനധികൃത കടകളെ സമീപിക്കാൻ പോലീസിന് പോലും പേടിയാണ് .
ഇത്തരം അനധികൃത വഴിയോര കച്ചവടങ്ങളെ റോഡിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുൻപ് കോർപറേഷൻ ആരോഗ്യ വിഭാഗം തട്ടുകടകൾക്ക് നോട്ടിസ് നൽകിയിരുന്നു. എന്നാൽ തട്ടുകടക്കാർ ഗൗരവത്തിൽ എടുത്തില്ല. ജനമൈത്രി യോഗത്തിൽ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തട്ടുകടകൾ മ്യൂസിയം പൊലീസ് അടപ്പിച്ചത്. ഈ മാസം ഒന്നിന് നോട്ടിസ് നൽകി, അടുത്ത ദിവസം കടകൾ മാറ്റി.
എന്നാൽ ഒരാഴ്ച തികയും മുൻപ് റോഡും നടപ്പാതയും കയ്യേറി തട്ടുകടകൾ പഴയ സ്ഥാനത്ത് പ്രവർത്തനം പുനഃരാരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനമാണ് പിന്നിലെന്നാണ് സൂചന. ‘മുകളിൽ’ നിന്ന് നിർദേശം വന്നാൽ മാത്രമേ ഇനി അനധികൃത തട്ടുകടകൾക്കെതിരെ നടപടിയെടുക്കാൻ കഴിയൂവെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
അതേസമയം, പരുത്തിപ്പാറ– കേശവദാസപുരം റോഡിൽ അനധികൃതമായി പ്രവർത്തിച്ച കടകൾ ബുധനാഴ്ച രാത്രി വരെ തുറന്നിട്ടില്ല. മറ്റിടങ്ങളിൽ ചില കടകൾ തുറന്നെങ്കിലും മിക്കവയും പൂട്ടിയിട്ടിരിക്കുകയാണ്.നഗര ഉപജീവന സ്കീം പ്രകാരം കോർപറേഷനിൽ നിന്ന് ലൈസൻസ് നേടിയാലേ തട്ടുകടകൾ പ്രവർത്തിക്കാൻ കഴിയൂ. ഇതുവരെ 3,353 അപേക്ഷകൾ ലഭിച്ചെങ്കിലും ഇരുന്നൂറോളം പേർക്ക് മാത്രമേ ലൈസൻസ് അനുവദിച്ചിട്ടുള്ളൂ. പ്രത്യേക വെൻഡിങ് സോൺ നിശ്ചയിക്കുന്നതടക്കം കോർപറേഷന്റെ നടപടികൾ വൈകുന്നതാണ് ലൈസൻസ് നിഷേധിക്കുന്നതിന് കാരണമെന്നാണ് ആരോപണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.