ദിയോറിയ: മെഡിക്കൽ കോളേജിലെ വെള്ളത്തിന് ദുർഗന്ധം പരിശോധനയിൽ കണ്ടെത്തിയത് 61കാരന്റെ മൃതദേഹം. ഉത്തർ പ്രദേശിലെ ദിയോറിയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗികൾ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതിപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ അഞ്ചാം നിലയിലെ ടാങ്ക് പരിശോധിക്കുന്നത്. വലിയ തോതിൽ അഴുകിയ നിലയിൽ ഒരു മൃതദേഹമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. പിന്നാലെ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മഹാമഹർഷി ദേവരഹ ബാബ മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ ദിയോറിയ ജില്ലാ മജിസ്ട്രേറ്റ് ദിവ്യ മിത്തലിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ 61കാരന്റെ മരണം ശ്വാസം മുട്ടിയാണെന്ന് വ്യക്തമായിട്ടുണ്ട്. അശോക് ഗവാൻഡേ എന്ന 61കാരനാണ് മരണപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാൾ മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്നു. ഉത്തർ പ്രദേശിലെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് മുങ്ങിയ ഇയാളെ പരിക്ക് പറ്റിയ നിലയിൽ കണ്ടതോടെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.