Saturday, 15 November 2025

പോക്സോ കേസ്: പ്രതിക്ക് 36 വർഷം തടവ്, 2.55 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

പോക്സോ കേസ്: പ്രതിക്ക് 36 വർഷം തടവ്, 2.55 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

 തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ ശിക്ഷിച്ച് കോടതി. പഴുവിൽ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാൻ വീട്ടിൽ ജോമി (40 ) യെയാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ 36 വർഷം തടവും 2.55 ലക്ഷം രൂപ പിഴയുമാണ് ജഡ്‌ജ് ജയ പ്രഭു ശിക്ഷയായി വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സുരജ് കെ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി. കേസിന്റെ വിചാരണ വേളയിൽ 11 സാക്ഷികളെ വിസ്തരിച്ചു. കേസുമായി ബന്ധപ്പെട്ട് 19 രേഖകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദാസ് പി കെ, ജി.എ.എസ്.ഐ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തിയത്. എസ്.എച്ച്.ഒ ദാസ് പി കെയാണ് കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ പായുംപുലി! 180 കി.മീ വേ​ഗതയിൽ വന്ദേ ഭാരത്

ഇന്ത്യയുടെ പായുംപുലി! 180 കി.മീ വേ​ഗതയിൽ വന്ദേ ഭാരത്

ദില്ലി: മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ അഭിമാന പദ്ധതിയാണ് വന്ദേ ഭാരത് എക്സ്പ്രസുകൾ. സമാനതകളില്ലാത്ത സുഖസൗകര്യങ്ങളും വേഗതയും ഉറപ്പുനൽകുന്ന ഈ പ്രീമിയം സെമി-ഹൈ-സ്പീഡ് ട്രെയിനുകൾക്ക് രാജ്യത്താകമാനം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ ഇതാ, ഏറെ നാളായി രാജ്യമൊന്നാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മണിക്കൂറിൽ 180 കി.മീ വേ​ഗതയിൽ ചീറിപ്പായുന്ന വന്ദേ ഭാരത് ട്രെയിനിലെ വാട്ടർ ടെസ്റ്റാണ് ഏവരെയും അമ്പരപ്പിക്കുന്നത്.

വേഗതയേറിയ യാത്രകൾ, മികച്ച സുഖസൗകര്യങ്ങൾ, നൂതന സുരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത രാത്രികാല സർവീസായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വൈകാതെ ട്രാക്കിലെത്തുമെന്നാണ് റിപ്പോർട്ട്. വിശാലമായ സ്ലീപ്പർ ബെർത്തുകൾ, ഓൺബോർഡ് വൈ-ഫൈ, ചാർജിംഗ് പോയിന്റുകൾ, ദൈർഘ്യമേറിയ റൂട്ടുകൾക്കായി രൂപകൽപ്പന ചെയ്ത ഇന്റീരിയറുകൾ എന്നിവ ഈ ട്രെയിനിന്റെ സവിശേഷതകളാണ്. നിലവിലുള്ള സ്ലീപ്പർ ട്രെയിനുകളേക്കാൾ സുഖകരവും വേ​ഗത്തിലുള്ളതുമായ യാത്രയാണ് പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉറപ്പുനൽകുന്നത്.

അടുത്തിടെ നടത്തിയ പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ മണിക്കൂറിൽ 180 കി.മീ വേഗത കൈവരിച്ചിരുന്നു. റോഹൽഖുർദ്-ഇന്ദ്രഗഡ്-കോട്ട റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. സ്ഥിരത, ബ്രേക്കിംഗ്, യാത്രാ സുഖം എന്നിവ വിലയിരുത്തുന്നതിനായുള്ള പരീക്ഷണങ്ങളാണ് നടന്നത്. ട്രെയിനിന്റെ എയറോഡൈനാമിക് ഡിസൈൻ, നവീകരിച്ച സസ്പെൻഷൻ, മെച്ചപ്പെട്ട ബോഗികൾ എന്നിവ ഉയർന്ന വേഗതയിലും സ്ഥിരത നിലനിർത്താൻ സഹായിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജമ്മുവിലെ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം: ആസൂത്രിതമല്ല; ഊഹാപോഹങ്ങള്‍ വേണ്ടെന്ന് ഡിജിപി

ജമ്മുവിലെ പൊലീസ് സ്റ്റേഷന്‍ സ്‌ഫോടനം: ആസൂത്രിതമല്ല; ഊഹാപോഹങ്ങള്‍ വേണ്ടെന്ന് ഡിജിപി

ജമ്മു: നൗഗാന്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്‌ഫോടനം ആകസ്മികമായി ഉണ്ടായതെന്ന് സ്ഥിരീകരിച്ച് ജമ്മു കശ്മീര്‍ ഡിജിപി. അപകടം ആസൂത്രിതമല്ലെന്നും മറ്റ് ഊഹാപോഹങ്ങള്‍ അനാവശ്യമാണെന്ന് ഡിജിപി നളിന്‍ പ്രഭാത് പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ അനുകൂല സംഘനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പിഎഎഫ്എഫ്) ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരീകരണവുമായി ഡിജിപി രംഗത്തെത്തിയത്.

ഇന്നലെ രാത്രിയാണ് പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ പൊലീസ് ഉദ്യോഹസ്ഥരും തഹസില്‍ദാറുമടക്കം ഒമ്പത് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ നിലവില്‍ ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ പൊലീസ് സ്റ്റേഷന്റെ കെട്ടിടം തകര്‍ന്നിട്ടുണ്ട്.

ഫരീദാബാദില്‍ നിന്നും പിടിച്ചെടുത്ത സ്‌ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌ഫോടകവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുമ്പോഴായിരുന്നു അപകടം. ചെങ്കോട്ട സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍ മുസമില്‍ ഗനിയയുടെ വാടക വീട്ടില്‍ നിന്നും 360 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പൊലീസ് കണ്ടുകെട്ടിയിരുന്നു. പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളില്‍ ചിലത് പൊലീസിന്റെ ഫോറന്‍സിക് ലാബിലും ചിലത് പൊലീസ് സ്‌റ്റേഷനിലുമാണ് സൂക്ഷിച്ചിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 1.61 കോടി രൂപയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത 5 പേർക്കെതിരെ കേസ്

കൊച്ചിയിൽ ഫ്ലിപ്കാർട്ടിനെ കബളിപ്പിച്ച് 1.61 കോടി രൂപയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത 5 പേർക്കെതിരെ കേസ്

എറണാകുളം: കൊച്ചിയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലെ ഡെലിവറി ഹബ്ബുകളിൽ നിന്ന് 1.61 കോടി രൂപയുടെ മൊബൈൽ ഫോണുകൾ കാണാതായ പരാതിയിൽ കേസെടുത്ത് പൊലീസ്. ഫ്ലിപ്കാർട്ട് എൻഫോഴ്സ്മെന്റ് ഓഫീസർ നൽകിയ പരാതിയിൽ അ‍ഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

കാഞ്ഞൂർ, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ ഡെലിവറി ഹബ്ബുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞൂർ, കുറുപ്പംപടി, മേക്കാട്, മൂവാറ്റുപുഴ ഹബ്ബുകളുടെ ചുമതലയുണ്ടായിരുന്ന സിദ്ദിഖി, കെ. അലിയാർ, ജാസിം ദിലീപ്, ഹാരിസ് പിഎ, മാഹിൻ നൗഷാദ് എന്നിവർക്കെതിരെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്തത്.

ഇവർ 332 മൊബൈൽ ഫോണുകളാണ് തട്ടിയെടുത്തത്. ഇതിൽ സാംസങ് ഗാലക്‌സി, വിവോ, ഐക്യുഒ എന്നിവയുടെ മോഡലുകൾ ഉൾപ്പെടുന്നു. കാഞ്ചൂർ ഹബ്ബിൽ നിന്നുമാത്രം 18.14 ലക്ഷം രൂപ വിലവരുന്ന 38 ഫോണുകൾ, കുറുപ്പംപടി ഹബ്ബിൽ നിന്ന് 40.97 ലക്ഷം രൂപ വിലവരുന്ന 87 ഫോണുകൾ, മേക്കാട് ഹബ്ബിൽ നിന്ന് 48.66 ലക്ഷം രൂപ വിലവരുന്ന 101 ഫോണുകൾ, മൂവാറ്റുപുഴ ഹബ്ബിൽ നിന്ന് 53.41 ലക്ഷം രൂപ വിലവരുന്ന 106 ഫോണുകൾ എന്നിങ്ങനെയാണ് ഓർഡർ ചെയ്തത്.

നിരവധി മൊബൈൽ നമ്പറുകൾ ഉപയോ​ഗിച്ച് വ്യാജ വിലാസങ്ങൾ സൃഷ്ടിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇത്തരം വിലാസങ്ങളിലേക്ക് ഓർഡർ ചെയ്ത് ഡെലിവറി ഹബ്ബിലേക്ക് എത്തുന്ന ഫോണുകൾ നഷ്ടപ്പെട്ടു എന്ന് രേഖകളിൽ കാണിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 26 വരെയുള്ള കാലയളവിലായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്പനി പൊലീസിൽ പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ് കേസ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിപിടി-5.1 പുറത്തിറക്കി ഓപ്പൺഎഐ; പഴയ മോഡലിന്‍റെ ഈ കുറവുകൾ ഇനിയില്ല

ജിപിടി-5.1 പുറത്തിറക്കി ഓപ്പൺഎഐ; പഴയ മോഡലിന്‍റെ ഈ കുറവുകൾ ഇനിയില്ല

ഓപ്പൺഎഐ അവരുടെ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ മാറ്റങ്ങൾ വരുത്തുന്നത് തുടരുന്നു. ഓപ്പണ്‍എഐ ഇപ്പോള്‍ പുത്തന്‍ മോഡലായ ജിപിടി-5.1 (GPT‑5.1) പുറത്തിറക്കിയിരിക്കുകയാണ്. ജിപിടി-5 പരമ്പരയിലേക്കുള്ള ആദ്യത്തെ പ്രധാന അപ്‌ഗ്രേഡാണിത്. ജിപിടി-5.1 ഇപ്പോള്‍ ഉപയോക്താക്കൾക്ക് കൂടുതൽ സ്വാഭാവികമായ സംഭാഷണ അനുഭവം നൽകും. നേരത്തെ, ജിപിടി-5 മോഡലിന്‍റെ പല ഉപയോക്താക്കളും ഇതൊരു യന്ത്രം പോലെ സംസാരിക്കുന്നുവെന്നും മനുഷ്യ ഭാവങ്ങൾ അതിനില്ലെന്നും പരാതിപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ജിപിടി-5.1 മോഡലിലൂടെ കമ്പനി ഈ പോരായ്‌മ മറികടക്കാൻ ശ്രമിക്കുകയാണ്.

ജിപിടി-5.1 മൂന്ന് മോഡലുകളിൽ ലഭ്യമാകും

ജിപിടി-5.1 ഇൻസ്റ്റന്‍റ്, ജിപിടി-5.1 തിങ്കിംഗ്, ജിപിടി-5.1 ഓട്ടോ എന്നിങ്ങനെ ഇത് മൂന്ന് പുതിയ വേരിയന്‍റുകള്‍ ആണ് അവതരിപ്പിച്ചത്. ചാറ്റ്‍ജിപിടി ഇപ്പോൾ മുമ്പത്തേക്കാൾ ഊഷ്‌മളവും സൗഹൃദപരവുമായ സ്വരത്തിൽ സംസാരിക്കുമെന്ന് ഓപ്പൺഎഐ പറയുന്നു. തുടക്കത്തിൽ, ഈ അപ്‌ഡേറ്റ് ചാറ്റ്‍ജിപിടി ഗോ, പ്ലസ്, പ്രോ, ബിസിനസ് ഉപയോക്താക്കൾക്ക് ലഭ്യമാകും. പിന്നീട് ഇത് സൗജന്യ ഉപയോക്താക്കൾക്കും പുറത്തിറക്കും.
ജിപിടി-5.1 ഇൻസ്റ്റന്‍റ്, ജിപിടി-5.1 തിങ്കിംഗ് മോഡലുകൾ നിലവിൽ എല്ലാ പണമടച്ചുള്ള ഉപയോക്താക്കൾക്കും ക്രമേണ ലഭ്യമാക്കിവരികയാണെന്ന് ഓപ്പൺഎഐ ബ്ലോഗിൽ പറഞ്ഞു. ഈ മോഡലുകൾ ഉടൻ തന്നെ ഡെവലപ്പർമാർക്കുള്ള എപിഐയിലും ലഭ്യമാകും. പഴയ ജിപിടി-5 മോഡൽ അടുത്ത മൂന്ന് മാസത്തേക്ക് മാത്രമേ നിലനിൽക്കൂ എന്നും, ഉപയോക്താക്കൾക്ക് ഓപ്ഷനുകൾ നൽകുന്നതിനായി ജിപിടി-4o, ജിപിടി-4.1 എന്നിവ തൽക്കാലം തുടരുമെന്നും കമ്പനി വ്യക്തമാക്കി
സൗജന്യ ഉപയോക്താക്കൾക്കുള്ള ഡിഫോൾട്ട് പതിപ്പായിരിക്കും ജിപിടി-5.1 ഇൻസ്റ്റന്‍റ് മോഡൽ. ഇത് കൂടുതൽ സംഭാഷണാത്മകവും മനുഷ്യസമാനവുമാക്കിയിരിക്കുന്നു. പരീക്ഷണ വേളയിൽ, അതിന്‍റെ പ്രതികരണങ്ങൾ ഇപ്പോൾ വളരെ ഔപചാരികമോ വളരെ ലളിതമോ അല്ല, കൂടുതൽ മനുഷ്യസമാനമായി തോന്നുന്നുവെന്ന് പല ഉപയോക്താക്കളും റിപ്പോർട്ട് ചെയ്‌തു. പുതിയ മോഡലിന് ഉപയോക്തൃ നിർദ്ദേശങ്ങൾ കൂടുതൽ കൃത്യമായി മനസിലാകും, കൂടാതെ പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കാനുള്ള കഴിവുമുണ്ട്. അഡാപ്റ്റീവ് റീസണിംഗ് എന്നറിയപ്പെടുന്ന ഒരു സവിശേഷതയാണ് ഇതിന് സഹായിക്കുന്നത്. ഈ സവിശേഷത പുതിയ ചാറ്റ്‍ബോട്ടിനെ മുൻ പതിപ്പിനേക്കാൾ വളരെ സ്വാഭാവികമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത്; റാക്കറ്റിലെ എറണാകുളം സ്വദേശി അറസ്റ്റിൽ

അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത്; റാക്കറ്റിലെ എറണാകുളം സ്വദേശി അറസ്റ്റിൽ

അനധികൃത അവയവദാനത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്തു (human trafficking) നടത്തിയതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ മധു ജയകുമാറാണ് അറസ്റ്റിലായത്.

നവംബർ 8ന് ഇറാനിൽ നിന്ന് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് റിപ്പോർട്ടുണ്ട്. കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയ മധുവിനെ നവംബർ 19 വരെ എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടു. നിലവിൽ എൻ‌ഐ‌എ ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇറാനിലെ ആശുപത്രികളുമായി സഹകരിച്ച് അവയവക്കടത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായി ആരോപിക്കപ്പെടുന്ന മുഖ്യസൂത്രധാരനാണ് ഇയാൾ എന്ന് സംശയിക്കുന്നു.

2024 മെയ് മാസത്തിൽ ഇറാനിൽ നിന്ന് കുവൈറ്റ് വഴി എത്തിയ തൃശൂർ സ്വദേശിയെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ബ്യൂറോ പിടികൂടിയ സംഭവത്തോടെയാണ് അന്താരാഷ്ട്ര റാക്കറ്റിന്റെ പ്രവർത്തനം ആദ്യമായി പുറത്തുവന്നത്. എടമുട്ടം സ്വദേശി സാബിത്ത് നാസർ (30) ആയിരുന്നു അറസ്റ്റിലായത്. മനുഷ്യ അവയവ വ്യാപാരത്തിലും കടത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിന്റെ പേരിൽ എറണാകുളം റൂറൽ പോലീസിന് ഇയാളെ കൈമാറി അറസ്റ്റ് രേഖപ്പെടുത്തി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത് യാത്രക്കാരുമായി ബസ് തട്ടിയെടുത്ത് യുവാവ്, പിന്തുടർന്ന് പൊലീസ്, അറസ്റ്റ്

ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത് യാത്രക്കാരുമായി ബസ് തട്ടിയെടുത്ത് യുവാവ്, പിന്തുടർന്ന് പൊലീസ്, അറസ്റ്റ്

ഹാമിൽട്ടൺ: കാനഡയിൽ പൊതുഗതാഗ വകുപ്പിന്റെ ബസ് തട്ടിയെടുത്ത് യുവാവ്. ഒന്റാരിയോയിലെ ഹാമിൽട്ടണിൽ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് യുവാവ് ബസ് യാത്രക്കാരെ അടക്കം തട്ടിയെടുത്തത്. ഹാമിൽട്ടണിൽ ബസ് എത്തിയ സമയത്ത് ഡ്രൈവർ ചെറിയ ഇടവേള എടുത്തതിന് പിന്നാലെയാണ് സംഭവം. അജ്ഞാതനായ യുവാവ് വാഹനത്തിൽ കയറി ഓടിച്ച് പോവുകയായിരുന്നു. നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്ന സമയത്താണ് സംഭവം. 36 വയസ് പ്രായം വരുന്ന യുവാവ് യൂണിഫോം ഇല്ലാതെ വാഹനം ഓടിക്കാൻ തുടങ്ങിയതോടെയാണ് ആളുകൾ ബസ് ഹൈജാക്ക് ചെയ്തതായി മനസിലാക്കിയത്. പരിചയ സമ്പന്നനായ ഡ്രൈവറേ പോലെ വാഹനം ഓടിച്ച യുവാവ് കൃത്യമായി സ്റ്റോപ്പുകളിൽ നിർത്തുകയും ആളുകളെ കയറ്റുകയും ആളുകളിൽ നിന്ന് ടിക്കറ്റിന്റെ പണമടക്കം ശേഖരിക്കുകയും ചെയ്തു. 

വഴിയിൽ നിന്ന് കാലാവധി കഴിഞ്ഞ ബസ് പാസുമായി ബസിൽ കയറാൻ ശ്രമിച്ചയാളെ ഇയാൾ വിലക്കുകയും ചെയ്തു. എന്നാൽ കൃത്യമായ റൂട്ട് പരിചയം ഇല്ലാത്തതിനാൽ യാത്രക്കാരാണ് ഇയാൾക്ക് വഴി പറഞ്ഞുകൊടുത്തത്. കുറച്ചധികം സമയം ഇയാൾ സാധാരണ റൂട്ടിൽ നിന്ന് മാറി ബസ് കൊണ്ടുപോയതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനിടയ്ക്ക് ബസിന്റെ യഥാർത്ഥ ഡ്രൈവർ പൊലീസ് സഹായം തേടുകയായിരുന്നു. ഇതോടെ ബസിനെ പൊലീസ് പിന്തുടരാൻ ആരംഭിക്കുകയായിരുന്നു. 

വാഹനം തട്ടിയെടുത്ത ആളെക്കുറിച്ച് കാര്യമായ ധാരണ ഇല്ലാത്തതിനാൽ ഏറെ നേരം പിന്തുടർന്ന ശേഷമാണ് പൊലീസ് ബസ് വള‌‌ഞ്ഞത്. മോഷണം, യാത്ര തടസം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 36കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യമായ വിലാസം ഇല്ലാത്ത ഇയാൾക്ക് മാനസിക വെല്ലുവിളി നേരിടുന്നുവെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോട്ട് നീക്കം ചെയ്യാന്‍ 75 മൊബൈൽ നമ്പർ, ഒടിപി ബിജെപി നേതാവിന് നൽകി; കർണാടക വോട്ട് ചോരിയിൽ ആദ്യ അറസ്റ്റ്

വോട്ട് നീക്കം ചെയ്യാന്‍ 75 മൊബൈൽ നമ്പർ, ഒടിപി ബിജെപി നേതാവിന് നൽകി; കർണാടക വോട്ട് ചോരിയിൽ ആദ്യ അറസ്റ്റ്

കൊല്‍ക്കത്ത: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ച 'വോട്ട് ചോരി'യില്‍ ആദ്യ അറസ്റ്റ്. പശ്ചിമബംഗാളിലെ നദിയ സ്വദേശി ബാപി ആദ്യയയെയാണ് സിഐഡി അറസ്റ്റ് ചെയ്തത്. 2023 കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലന്ദ് മണ്ഡലത്തില്‍ വോട്ട് ക്രമക്കേട് നടത്തിയതിനാണ് അറസ്റ്റ്. നിരവധി വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.

ഇയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാട് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഏകദേശം 7000 വോട്ട് നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥന വന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതില്‍ പലതും കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തടയുകയായിരുന്നുവെന്നും കണ്ടെത്തി. തുടര്‍ന്ന് വോട്ട് നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥനയില്‍ മന്ത്രി പ്രിയങ്ക് ഖര്‍ഗെ പരാതി നല്‍കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ബാപിയെ സിഐഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. വോട്ട് നീക്കം ചെയ്യാന്‍ വേണ്ടി അഭ്യര്‍ത്ഥന അയച്ച ലാപ്‌ടോപ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ ആക്‌സസ് ചെയ്യുന്നതിന് 75 മൊബൈല്‍ നമ്പറുകള്‍ ഇയാള്‍ ഉപയോഗിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വോട്ട് നീക്കം ചെയ്യുന്നതിനുള്ള ഒടിപി ബൈപാസ് ചെയ്ത് നല്‍കിയത് ബാപിയാണെന്നും കണ്ടെത്തി.

മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമയാണ് ബാപി. ഇയാള്‍ ഒടിപി കൂട്ടത്തോടെ ബിജെപി നേതാവിന്റെ ഡാറ്റാ സെന്ററിലേക്ക് എത്തിച്ചുനല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ന്യൂനപക്ഷ-പിന്നാക്ക സമുദായത്തിലെ വോട്ടര്‍മാരെയാണ് വോട്ടര്‍പട്ടികയില്‍ ഇയാള്‍ ഒഴിവാക്കിയതെന്ന് ആലന്ദിലെ കോണ്‍ഗ്രസ് എംഎല്‍എ ബി ആര്‍ പട്ടീല്‍ ആരോപിച്ചു.

സെപ്റ്റംബര്‍ 18ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി വോട്ട് ചോരി ആരോപണമുന്നയിച്ചത്. തെളിവുകള്‍ നിരത്തിയുള്ള വാര്‍ത്താസമ്മേളനമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. 2023 കര്‍ണാടക തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും വ്യാപകമായി വോട്ട് നീക്കം ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ ആരോപണം തെറ്റാണെന്ന് ആരോപിച്ച് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

 തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. എന്നാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമ്മയുടെ മരണത്തിന് പിന്നാലെ രക്ഷിതാവായി, എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം, 61കാരന് 74 വർഷം കഠിന തടവ്

അമ്മയുടെ മരണത്തിന് പിന്നാലെ രക്ഷിതാവായി, എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം, 61കാരന് 74 വർഷം കഠിന തടവ്

കോഴിക്കോട്: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ആയഞ്ചേരി തറോപ്പൊയില്‍ സ്വദേശിയായ 61കാരനാണ് 74 വര്‍ഷം കഠിന തടവിനും പിഴയൊടുക്കാനും കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. 2024 ജനുവരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ അമ്മ മരിച്ചപ്പോള്‍ രക്ഷകര്‍ത്താവായി എത്തിയതായിരുന്നു 61കാരന്‍. എന്നാല്‍ പിന്നീട് ഇയാള്‍ കുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി. സ്‌കൂളില്‍ വച്ച് അധ്യാപികയോട് കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പ്രധാനാധ്യാപിക പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 2024 ഫെബ്രുവരി മുതല്‍ ഇയാള്‍ ജയിലില്‍ കഴിയുകയാണ്. തൊട്ടില്‍പ്പാലം ഇന്‍സ്‌പെക്ടര്‍ ടി ബിനു, എസ്‌ഐ വിഷ്ണു, എഎസ്‌ഐ സുശീല എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിൽ റീൽസ് ചിത്രീകരിക്കാൻ തമ്മിൽത്തല്ലി വിദ്യാർത്ഥികൾ

ആലപ്പുഴയിൽ റീൽസ് ചിത്രീകരിക്കാൻ തമ്മിൽത്തല്ലി വിദ്യാർത്ഥികൾ

ആലപ്പുഴ: റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ ചമ്പക്കുളത്ത് വിദ്യാർത്ഥികൾ തമ്മിൽത്തല്ല്. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പരസ്പരം മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിക്കുകയും ചെയ്തു.

തമ്മിൽത്തല്ലിൽ വിദ്യാർത്ഥികളിൽ ചിലർക്ക് മുഖത്തും തലയ്ക്കും ക്രൂരമായി മർദനമേറ്റതായാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരോ പൊലീസോ പ്രതികരിച്ചിട്ടില്ല

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തീഗോളമായി കൊൽക്കത്തയിലെ എസ്ര സ്ട്രീറ്റ്, മുന്നൂറോളം കടകളിൽ തീപിടിച്ചു; 23 ഫയർ എഞ്ചിനുകൾ സ്ഥലത്ത്

തീഗോളമായി കൊൽക്കത്തയിലെ എസ്ര സ്ട്രീറ്റ്, മുന്നൂറോളം കടകളിൽ തീപിടിച്ചു; 23 ഫയർ എഞ്ചിനുകൾ സ്ഥലത്ത്

കൊൽക്കത്ത: കൊൽക്കത്തയിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം. മുന്നൂറോളം കടകൾ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു. 20 ഓളം ഫയർ എഞ്ചിനുകൾ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടങ്ങി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെന്ന് കൊൽക്കത്ത സെൻട്രൽ ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ഇന്ദിരാ മുഖർജി പ്രതികരിച്ചു.

ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. എസ്ര സ്ട്രീറ്റിലെ ഇടുങ്ങിയ പാതയോരത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു കടയിൽ നിന്ന് തീ മറ്റിടങ്ങളിലേക്ക് വളരെ വേഗം പടർന്നുപിടിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ആദ്യം ആറ് എഞ്ചിനുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന് കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിച്ചു. കടകൾക്കുള്ളിൽ ധാരാളം കത്തുന്ന വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇത് തീ അതിവേഗം പടരാൻ കാരണമായെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഫയർ എഞ്ചിനുകൾക്ക് സുഗമമായി സഞ്ചരിക്കാൻ പ്രദേശത്തെ റോഡുകൾ ഒഴിപ്പിച്ചു. സെൻട്രൽ കൊൽക്കത്തയിലെ ആർഎൻ മുഖർജി റോഡിലുള്ള ഒരു ഗോഡൗണിൽ ഈയടുത്ത് തീപിടിത്തമുണ്ടായിരുന്നു. കംപ്യൂട്ടറുകൾ, മോട്ടോറുകൾ, കാറിൻ്റെ സ്പെയർ പാർട്സ് എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് അന്ന് തീപിടിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എൻഎച്ച്‌ നിർമാണ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പരാതി നൽകിയിട്ടും അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബം

എൻഎച്ച്‌ നിർമാണ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം; പരാതി നൽകിയിട്ടും അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബം

 കോഴിക്കോട്: സ്വിഗ്ഗി ജീവനക്കാരൻ എൻഎച്ച് നിർമാണക്കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ ഗുരുതര അനാസ്ഥ ഉണ്ടായിട്ടും അധികൃതർ കയ്യൊഴിഞ്ഞെന്ന് കുടുംബം. കഴിഞ്ഞ പത്ത് മാസത്തിനിടെ നിരവധി ഓഫീസുകളിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും കുടുംബം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിട്ട് മറുപടി പോലും ലഭിച്ചില്ല. ലീഗൽ സർവീസ് അതോറിറ്റി അദാലത്തിലേക്ക് ഹാജരാകാൻ നിരവധി തവണ നോട്ടീസ് അയച്ചിട്ടും കരാർ കമ്പനിയും എൻഎച്ച് അധികൃതരും ഹാജരായില്ലെന്നും കുടുംബം ആരോപിച്ചു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് ചേവരമ്പലത്ത് ഉണ്ടായ അപകടത്തിൽ സ്വിഗ്ഗി ജീവനക്കാരനായ രഞ്ജിത്ത് മരിച്ചത്. വലിയ കുഴിയും റോഡും വേർതിരിക്കുന്ന ബാരിക്കേഡ് പോലും സ്ഥാപിക്കാത്തതാണ് ര‌ഞ്ജിത്തിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം.