Wednesday, 12 November 2025

പണി തീർന്നിട്ട് മാസങ്ങൾ, എൻജീനിയറിങ് വിസ്മയമായിരുന്ന ചൈനയിലെ കൂറ്റൻ പാലം തകർന്നുവീണു

SHARE
 

ബീജിങ്: ചൈനയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം ചെയ്ത പാലം മാസങ്ങൾക്ക് ശേഷം തകർന്നുവീണു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് പാലം തകർന്നുവീണത്. എൻജിനീയറിങ് മികവിൽ ഏറെ പ്രശംസ നേടിയ ഹോങ്കി പാലമാണ് തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ മണ്ണിടിച്ചിലും നിർമാണത്തിലെ അപാകവുമാണ് പാലം തകരാനുള്ള കാരണമെന്ന് പറയുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. 


അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പർവതമേഖലയായ മേർകാങിൽ സ്ഥിതി ചെയ്യുന്ന ഹോങ്കി പാലം G317 ദേശീയ പാതയുടെ ഭാഗമായിരുന്നു. മധ്യ ചൈനയെ ടിബറ്റൻ പീഠഭൂമിയുമായി ബന്ധിപ്പിക്കാനാണ് പാലം നിർമിച്ചത്. 758 മീറ്റർ നീളവും പാലം തറയിൽ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലാണ് നിർമിച്ചത്. 172 മീറ്റർ വരെ ഉയരമുള്ള ഭീമാകാരമായ തൂണുകളിലാണ് പാലം നിന്നിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.