Saturday, 6 December 2025

മാപ്പ് പറഞ്ഞ് ഇൻഡിഗോ സിഇഒ; ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും, യാത്രക്കാർ സഹകരിക്കണം

മാപ്പ് പറഞ്ഞ് ഇൻഡിഗോ സിഇഒ; ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും, യാത്രക്കാർ സഹകരിക്കണം

ന്യൂഡൽഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ്. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാൻ ശ്രമം നടത്തുമെന്നും പ്രശ്നം പരിഹരിക്കാൻ ത്രിതല നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ വിമാന പ്രതിസന്ധി നിലനിൽക്കുമെങ്കിലും ആയിരത്തിൽ താഴെ വിമാനങ്ങൾ മാത്രമേ റദ്ദാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 10 നും 15 നും ഇടയിൽ പൂർവസ്ഥിതിയിലേക്ക് എത്താൻ സാധിക്കുമെന്നും യാത്രക്കാർ സഹകരിക്കണമെന്നും സിഇഒ പറഞ്ഞു. പൈലറ്റുമാർക്കുള്ള പുതിയ മാർഗനിർദേശം പിൻവലിച്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ തീരുമാനം സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഫ്ലൈറ്റുകൾ റദ്ദാക്കപ്പെട്ടതിനാൽ ടിക്കറ്റിന്റെ മുഴുവൻ പണവും തിരികെ നൽകും. ഇന്നലെ യാത്ര മുടങ്ങിയ എല്ലാ യാത്രക്കാർക്കും ഇന്ന് സൗകര്യമൊരുക്കി. പുനക്രമീകരണത്തിനായിയാണ് ഇന്ന് ആയിരത്തിലധികം സർവീസുകൾ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ആയിരത്തിലധികം സർവീസുകൾ ഇൻഡിഗോ റദ്ദാക്കി. പ്രതിദിന സർവീസിൻ്റെ പകുതിയും റദ്ദായി. പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ നിയന്ത്രണങ്ങളാണ് ഇൻഡിഗോയിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ചട്ടമനുസരിച്ച് പ്രതിവാര വിശ്രമസമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി വർധിപ്പിക്കുകയായിരുന്നു. രാത്രി ലാൻഡിങ്ങിന്റെ എണ്ണം ആറിൽ നിന്ന് രണ്ടായി കുറയ്ക്കുകയും ചെയ്തു. ഈ വ്യവസ്ഥ പൈലറ്റുമാരുടെ ഷെഡ്യൂളിങ്ങിനെ ബാധിച്ചു. ഇതോടെയാണ് ഇൻഡിഗോ പ്രതിസന്ധിയിലായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം, വിമാനക്കമ്പനികൾക്ക് നിർദേശം

വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം, വിമാനക്കമ്പനികൾക്ക് നിർദേശം

വിമാന നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം. ചില വിമാനക്കമ്പനികൾ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഗൗരവതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശം നൽകി.

സ്ഥിതി നിയന്ത്രണത്തിൽ വരുന്നതുവരെ നിർദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകൾ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. മുൻനിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകി. നിർദേശിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.

ഇൻഡിഗോയിലെ പ്രതിസന്ധിയെ തുടർന്ന് മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് യാത്രക്കാർക്ക് ഇരുട്ടടിയായി. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വർധിപ്പിച്ചത്. 30,000ത്തിന് മുകളിലാണ് ഡൽഹി -തിരുവനന്തപുരം നിരക്ക്. ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

അതേസമയം ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15ന് റിപ്പോർട്ട് സമർപ്പിക്കും. DGCA ചട്ടങ്ങൾ നടപ്പാക്കാൻ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, ഈ മാസം 15ഓടെ പ്രതിസന്ധി പരിഹരിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ നാടും നഗരവും എല്ലാം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്ന് കഴിഞ്ഞു.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. നാടിന്റെ മുക്കിലും മൂലയിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ എത്തിച്ച 20 ദിവസത്തോളം നീണ്ടുനിന്ന ആവേശം നിറഞ്ഞ പ്രചരണത്തിനാണ് നാളെ വൈകുന്നേരം തിരശീല വീഴുന്നത്. പ്രാദേശിക ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള തിരഞ്ഞെടുപ്പായിരുന്നെങ്കിലും പൊതു രാഷ്ട്രീയ വിഷയങ്ങൾക്ക് തന്നെ ആയിരുന്നു പ്രചരണ രംഗത്ത് മേൽക്കൈ.

വികസന-ക്ഷേമകാര്യങ്ങൾ പ്രാദേശിക തലത്തിലൊതുങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതി,ശബരിമല സ്വർണക്കൊളള ജമാഅത്തെ ഇസ്ലാമി ബന്ധം, സിപിഐഎം ബിജെപി അന്തർധാര ദേശിയപാത തകർച്ച തുടങ്ങിയവയാണ് രംഗം കൈയ്യടക്കിയത്. ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ എൽഡിഎഫ് ജമാഅത്തെ ഇസ്ളാമി വിഷയത്തിലാണ് ഊന്നിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ പ്രതിരോധത്തിലായെങ്കിലും പ്രചരണം ശബരിമല സ്വർണക്കൊളളയിൽ തന്നെ കേന്ദ്രീകരിക്കാൻ യുഡിഎഫ് ശ്രമിച്ചു. ഈമാസം 11ന് വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ പാലക്കാട് വരെയുളള വടക്കൻ ജില്ലകളിലെ പ്രചരണം 9ന് സമാപിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാനെ ഇടപ്പളളിയിൽ നിന്നും പിടികൂടി. ഒരു മാസം മുൻപാണ് ജയിലിലേക്ക് കൊണ്ടുപോകും വഴി കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടത്. ജയിൽ ചാടിയ ബാല മുരുകൻ കഴിഞ്ഞ മാസം 23ന് ഇമ്രാനൊപ്പം തെങ്കാശിയിലെത്തി വീട്ടുമയെ ആക്രമിച്ച് രണ്ട് ലക്ഷം രൂപ കവർന്നിരുന്നു. മോഷണത്തിന് ശേഷം ഇരുവരും രക്ഷപ്പെട്ടു. ഇമ്രാൻ കൊച്ചിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി ഡാൻസാഫ് ഇയാൾ ഇടപ്പളളിയിൽ താമസിച്ചിരുന്ന വാടക വീട് വളഞ്ഞ് ഇമ്രാനെ പിടികൂടുകയായിരുന്നു. ഇമ്രാനെ പിടികൂടുമ്പോൾ ബാലമുരുകനും കൂടെയുണ്ടാകുമെന്നായിരുന്നു പൊലീസ് കരുതിയത്. ഇമ്രാനെ പിടികൂടി തമിഴ്നാട് പൊലീസിന് കൈമാറി.

ഇമ്രാന്റെ ഫോണിൽ നിന്നാണ് ഇരുവരും തമ്മിലുളള സംഭാഷണങ്ങളും ലൈവ് ചാറ്റും ലൊക്കേഷനും ലഭ്യമായത്. ഈ വിവരങ്ങൾ കൊച്ചി സിറ്റി ഡാൻസാഫ് തമിഴ്നാട് പൊലീസിന് കൈമാറി. അങ്ങനെയാണ് ബാലമുരുകൻ തെങ്കാശിയിൽ തന്നെയാണുളളതെന്ന് ഉറപ്പിച്ചത്. ബാലമുരുകനൊപ്പം ജയിലിൽ ഒന്നിച്ച് കഴിഞ്ഞിട്ടുളളയാളാണ് മലപ്പുറം സ്വദേശിയായ ഇമ്രാൻ. ബാലമുരുകൻ വീണ്ടും ജയിലെത്തുന്നതിന് മുൻപ് ഇമ്രാൻ ജയിൽ മോചിതനായിരുന്നു. നിരവധി മോഷണ കേസിൽ പ്രതിയാണ് ഇമ്രാൻ.

കൊച്ചിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് തിരച്ചിൽ വ്യാപകമാക്കുകയും ബാലമുരുകൻ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു. തെങ്കാശിയിലെ കടയത്ത് മലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാൾ പരിക്കേൽക്കുകയും ചെയ്തു. പൊലീസ് അടുത്തെത്തിയതോടെ ബാലമുരുകന്‍ പാറയുടെ മുകളില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. ഇയാളെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാത്രിയിൽ കട്ടിലിനടിയിൽ പടുകൂറ്റൻ രാജവെമ്പാല, വീട്ടുകാരെ രക്ഷിച്ചത് കുഴമ്പുകുപ്പി

രാത്രിയിൽ കട്ടിലിനടിയിൽ പടുകൂറ്റൻ രാജവെമ്പാല, വീട്ടുകാരെ രക്ഷിച്ചത് കുഴമ്പുകുപ്പി

കണ്ണൂർ: കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാജവെമ്പാലയിൽനിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. കണ്ണൂർ ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെസി കേളപ്പന്റെ വീട്ടിലാണ് സംഭവം.ഇന്നലെ രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത കിടക്കാനായി മുറിയിലെത്തി. ഇവർക്ക് കാലുവേദനയുള്ളതിനാൽ കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേക്കുന്നത് പതിവായിരുന്നു. ഇന്നലെ കുഴമ്പ് തേയ്ക്കുന്നതിനിടെ കുപ്പി കൈയിൽ നിന്ന് താഴെവീണു. കട്ടിലിനടിയിലേക്ക് ഉരുണ്ടുപോയ കുപ്പിയെടുക്കാനായി കുനിഞ്ഞപ്പോഴാണ് അവിടെ എന്തോ ഒന്ന് ചുറ്റിപ്പിണഞ്ഞ് കിടക്കുന്നത് കണ്ടത്. ഇതോടെ സംശയംതോന്നി ടോർച്ച് തെളിച്ചുനോക്കിയപ്പോഴാണ് ചുറ്റിപ്പിണഞ്ഞുകിടക്കുന്നത് രാജവെമ്പാലയാണെന്ന് മനസിലായത്.ലൈ​റ്റ് അടിച്ചതോടെ പാമ്പ് അക്രമാസക്തനായി. കേളപ്പനും വസന്തയും മകൻ അനിൽകുമാറുമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. പത്തി വിടർത്തി ചീ​റ്റിയതോടെ വീട്ടുകാർ ഭയന്ന് പുറത്തേക്കോടി. ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചു.ഇരിട്ടി ഫോറസ്​റ്റ് സെക്ഷൻ താൽകാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിന്റെ നേതൃത്വത്തിൽ പുലർച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു.പിന്നീട് ഇതിനെ ഉൾവനത്തിൽ തുറന്നുവിട്ടു. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നത്.പാമ്പുപിടിത്തക്കാർ എത്തുന്നതുവരെ ഏറെ ഭയപ്പെട്ടാണ് വീട്ടിൽ കഴിഞ്ഞതെന്നാണ് കുടുംബം പറയുന്നത്. കുപ്പി താഴെ വീണില്ലായിരുന്നുവെങ്കിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്ന പാമ്പിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണ് തങ്ങളെ രക്ഷിച്ചതെന്നുമാണ് അനിൽ പറയുന്നത്. നേരത്തേയും ഇവിടെ രാജവെമ്പാലയെ കണ്ടതായി ചിലർ പറഞ്ഞിരുന്നു. എന്നാൽ വീടിനുള്ളിൽ കയറുന്നത് ആദ്യമാണ്. പ്രദേശത്ത് ഇനിയും രാജവെമ്പാലകൾ ഉണ്ടോ എന്ന് സംശയമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ

സ്കാം കോളുകൾക്കിടെ ഇനി ബാങ്കിങ് സേവനങ്ങൾ നടക്കില്ല ;പുതിയ സുരക്ഷ ഫീച്ചറുമായി ഗൂഗിൾ

സ്കാം കോളുകൾ വരുമ്പോൾ ബാങ്കിംഗ് ആപ്പുകൾ തുറന്നാൽ ഇനി ആൻഡ്രോയിഡ് ഫോണുകൾ മുന്നറിയിപ്പ് നൽകും. സൈബർ തട്ടിപ്പുകൾക്കെതിരെ ആൻഡ്രോയിഡിൻ്റെ പ്രതിരോധം കൂടുതൽ ശക്തവും സുരക്ഷിതവുമാക്കാനാണ് ഇൻ-കോൾ സ്കാം പ്രൊട്ടക്ഷൻ (in-call scam protection) എന്ന ഈ പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്. പലപ്പോഴും സൈബർ തട്ടിപ്പുകളിൽ സാധാരണയായി കണ്ടുവരുന്ന രീതിയാണ് ബാങ്കിൽ നിന്നാണെന്ന് പറഞ്ഞു കൊണ്ട് ആളുകളെ വിളിക്കുകയും ഫോൺ ഡിസ്കണക്ട് ചെയ്യാതെ തന്നെ പണം കൈമാറാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകളെ തടയുന്നതാണ് ഗൂഗിളിന്റെ ഈ പുതിയ സംവിധാനം. (Google Tests New Alert on Android to Stop In-Progress Scam Calls)

ഫോണുകളിൽ സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് കോളുകൾ വരുകയാണെങ്കിൽ ബാങ്കിങ് ആപ്പ് ഓപ്പൺ ആകുകയും ഉടൻ തന്നെ സ്ക്രീനിൽ ഒരു മുന്നറിയിപ്പ് പ്രത്യക്ഷപ്പെടുകയും ചെയ്യും. ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയോ സ്ക്രീൻ ഷെയറിംഗ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാവുന്നതാണ്. കോൾ തുടരുകയാണെങ്കിൽ ഫോണിൽ 30 സെക്കൻഡ് നേരത്തേക്ക് തടസ്സം നേരിടും. ഇങ്ങനെ ഉണ്ടാകുമ്പോൾ തന്നെ ഇത് ഒരു അപകട മുന്നറിയിപ്പായി കണ്ട് ഉപയോക്താക്കൾക്ക് ട്രാൻസാക്ഷനിൽ നിന്ന് പിന്മാറാവുന്നതാണ്. പണം നഷ്ടപ്പെട്ടതിനുശേഷം മാത്രം അപകടം തിരിച്ചറിയുന്ന നിരവധി ആളുകൾക്ക് ഫീച്ചർ ഏറെ ഗുണം ചെയ്യും. ആൻഡ്രോയിഡ് 11-ലും അതിനുമുകളിലുമുള്ള ഫോണുകളിൽ ഈ സുരക്ഷാ സംവിധാനം ലഭ്യമാണ്.

സ്ക്രീൻ-ഷെയറിംഗ് തട്ടിപ്പുകൾ ചെറുക്കുന്നതിനായി ഗൂഗിൾ പേ, നവി, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകളുമായി സഹകരിച്ച് ഇന്ത്യയിൽ ഒരു പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാത്തിൽ കൊണ്ട് വരുന്നതായി ഗൂഗിൾ അടുത്തിടെ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. യു.കെ. പോലുള്ള വിദേശ രാജ്യങ്ങളിൽ ഫീച്ചർ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇത് ഇന്ത്യയിലും പരീക്ഷിക്കാൻ കമ്പനി തീരുമാനിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

ദേശീയപാത ഇടിഞ്ഞ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം അന്വേഷിക്കാൻ ദേശീയ പാത അതോറിറ്റി. മൂന്ന് അംഗ സംഘം സംഭവം അന്വേഷിക്കും. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കാൻ കളക്ടർ നിർദേശം നൽകി. കളക്ടർ വിളിച്ചു ചേർത്ത അടിയന്തര യോ​ഗത്തിലാണ് തീരുമാനം. ഡിസംബർ 8 ന് മുൻപ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ കമ്പിനിയും, ദേശീയ പാത അതോറിറ്റിയും യോഗത്തിൽ ഉറപ്പ് നൽകി. അതേസമയം അപകട കാരണം സംബന്ധിച്ച് നിർമ്മാണ കമ്പിനിയോ, ദേശീയ പാത അതോറിറ്റി യോ വിശദീകരണം നൽകിയില്ല.

നിർമ്മാണത്തിലിരുന്ന ദേശീയപാതയുടെ സർവീസ് റോഡ് വിണ്ടു കീറുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. വാഹനങ്ങൾ കടന്നു പോകുന്നതിനിടെയാണ് റോഡിൽ വിള്ളലുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് താഴ്ന്ന് അപകടം സംഭവിച്ചത്. സ്കൂൾ ബസ് ഉൾപ്പെടെ നാല് വാഹനങ്ങൾ അപകടത്തെ തുടർന്ന് സർവീസ് റോഡിൽ കുടുങ്ങിയിരുന്നു.

അപകട‍ത്തിൽ സർവീസ് റോഡ് പൂർണമായി തകർന്നിരുന്നു. സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് പാളികളും പതിക്കാതെ ഇരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട്‌ തേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെഷീനുളളിൽ സാരി കുടുങ്ങി; പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

മെഷീനുളളിൽ സാരി കുടുങ്ങി; പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വര്‍ക്കലയില്‍ ആണ് സംഭവം. വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനയാണ് മരിച്ചത്. വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ പ്രിന്റിംഗ് പ്രസ്സില്‍ ആണ് അപകടമുണ്ടായത്. പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ സാരി കുരുങ്ങുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം

പാലക്കാട്: ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ തീപിടിത്തം. ഫൂട്ട് വെയർ ഷോപ്പ്, പച്ചക്കറിക്കട, ബേക്കറി, എന്നിവയുൾപ്പടെയുള്ള ആറോളം കടകളിലാണ് തീപടർന്നത്. കുന്നംകുളത്ത് നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.  ഇന്നലെ പത്ത് മണിക്കായിരുന്നു സംഭവം. കട അടച്ച് ആളുകൾ മടങ്ങുമ്പോഴാണ് സംഭവം കണ്ടത്. ആദ്യം ഒരു കടയിലാണ് തീ കണ്ടത്. അത് പിന്നീട് നാലുക‌ടകളിലേക്ക് പടർന്നു. നിലവിൽ ആറോളം കടകളിൽ തീ പടർന്നിട്ടുണ്ട്. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എക്‌സിന് 120 ദശലക്ഷം യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

എക്‌സിന് 120 ദശലക്ഷം യൂറോ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് 120 മില്യൺ യൂറോ (12,57 കോടി രൂപ) പിഴ ചുമത്തി. നിയമവിരുദ്ധവും ഹാനികരവുമായ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഡിജിറ്റൽ സർവീസസ് ആക്‌ട് (DSA) പ്രകാരം രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് എക്‌സിനെതിരെയുള്ള നടപടി. ഡിജിറ്റൽ സർവീസസ് ആക്‌ടിന്‍റെ (ഡിഎസ്എ) നിരവധി നിയമങ്ങൾ എക്‌സ് ലംഘിച്ചതായി രണ്ട് വർഷത്തെ അന്വേഷണത്തിൽ കണ്ടെത്തി.

എക്‌സിന് യൂറോപ്പില്‍ കനത്ത പിഴ
27 രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനിൽ ഡിജിറ്റൽ സേവന നിയമപ്രകാരം ഒരു പ്ലാറ്റ്‌ഫോമിനെതിരെ നിയമലംഘന വിധി പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്. സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്തൃ സുരക്ഷ ഉറപ്പാക്കുകയും തെറ്റായ വിവരങ്ങളും നിയമവിരുദ്ധ ഉള്ളടക്കവും നീക്കം ചെയ്യുകയും ചെയ്യണമെന്ന് ഡിഎസ്എ ആവശ്യപ്പെടുന്നു. ലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാം.

എക്‌സിന്‍റെ നീല ടിക്ക് സംവിധാനം വഞ്ചനാപരമായ ഒരു രൂപകൽപ്പനയാണ് ഉപയോഗിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പറയുന്നു. ഇത് വഞ്ചനയ്ക്കും തെറ്റായ വിവരത്തിനും സാധ്യത വർധിപ്പിക്കുന്നു. മുമ്പ് രാഷ്ട്രീയക്കാർക്കും സെലിബ്രിറ്റികൾക്കും വെരിഫൈഡ് അക്കൗണ്ടുകൾക്കും മാത്രമേ നീല ടിക്ക് നൽകിയിരുന്നുള്ളൂവെങ്കിലും ഇപ്പോൾ പണം നൽകുന്ന ആർക്കും ഈ ബാഡ്‍ജ് ലഭിക്കുമെന്ന് യൂണിയൻ പറയുന്നു. ഈ സംവിധാനം യഥാർഥ ഉപയോക്താവിനെ വെരിഫൈ ചെയ്യുന്നില്ലെന്നും വ്യാജ അക്കൗണ്ടുകൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും കമ്മീഷൻ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അന്നദാനത്തിൽ തീർത്ഥാടകർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യ നൽകാൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഇനിമുതൽ ഒരു ദിവസം പുലാവ് നൽകിയാൽ അടുത്ത ദിവസം സദ്യ എന്ന ക്രമത്തിലായിരിക്കും അന്നദാനം ക്രമീകരിക്കുക.

നിയമപരമായ പ്രശ്നങ്ങൾ പഠിക്കാനായി ദേവസ്വം കമ്മിഷണർ അധ്യക്ഷനായ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാണ് ഇന്നലെ ചേർന്ന ബോർഡ് യോഗം സദ്യയുടെ വിഭവങ്ങൾ അന്തിമമായി നിശ്ചയിച്ചത്. സദ്യയിൽ ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ എന്നിവയ്‌ക്കൊപ്പം പപ്പടവും പായസവും ഉൾപ്പെടെ ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയായിരിക്കും സദ്യ വിളമ്പുക.

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ സദ്യ നൽകാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള കാലതാമസവും, സാധനങ്ങൾ വാങ്ങുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസവും കാരണം പദ്ധതി വൈകുകയായിരുന്നു. നിലവിലുള്ള ടെൻഡർ ഉപയോഗിച്ചുതന്നെ സാധനങ്ങൾ വാങ്ങുന്നതിന് നിയമപ്രശ്നമില്ലെന്ന് ദേവസ്വം കമ്മിഷണർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രി മുഹമ്മദ് റിയാസിന്‍റെ പിഎ ആണെന്ന് പറഞ്ഞ് തട്ടിപ്പ്; കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ

മന്ത്രി മുഹമ്മദ് റിയാസിന്‍റെ പിഎ ആണെന്ന് പറഞ്ഞ് തട്ടിപ്പ്; കണ്ണൂരിൽ ഒരാൾ അറസ്റ്റിൽ

കണ്ണൂര്‍: മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പേഴ്‌സണല്‍ സ്റ്റാഫാണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. പറശ്ശിനിക്കടവ് സ്വദേശി ബോബി എം സെബാസ്റ്റ്യനാണ് പിടിയിലായത്. രോഗികള്‍ക്ക് വൃക്ക മാറ്റിവെക്കാന്‍ ചികിത്സാ സഹായം നൽകാൻ എന്ന വ്യാജേന ആളുകളുടെ കയ്യില്‍ നിന്ന് പണം തട്ടുകയായിരുന്നു ഇയാള്‍.

മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സ സഹായത്തിനായി പ്രതി 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ കണ്ണൂര്‍ സ്‌കൈ പാലസ് ഹോട്ടല്‍ ജീവനക്കാരന്റെ പരാതിയിലാണ് ബോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിശ്വാസം പിടിച്ചുപറ്റുന്നതിനായി ഇയാള്‍ വ്യാജ രശീതിയും നല്‍കിയിരുന്നു. കൂടുതല്‍ ആളുകളോട് പ്രതി പണം ആവശ്യപ്പെട്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ചു: 21കാരന്‍ അറസ്റ്റില്‍

കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ചു: 21കാരന്‍ അറസ്റ്റില്‍

തൃശൂര്‍: ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെ ആക്രമിച്ച 21-ാകാരന്‍ അറസ്റ്റില്‍. നാട്ടിക ചേര്‍ക്കര സ്വദേശി കുറുപ്പത്തുവീട്ടില്‍ ഹരിനന്ദനന്‍ ആണ് അറസ്റ്റിലായത്. അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടുകട ഉടമയായ സുനില്‍കുമാറിനെ പ്രതി ആക്രമിച്ചത്. വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

എരവേലി സുനില്‍കുമാര്‍ ചേര്‍ക്കരയില്‍ നടത്തുന്ന തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ഹരിനന്ദനനോട് കഴിച്ചതിന് ശേഷം പണം ആവശ്യപ്പെട്ടതോടെ പ്രകോപിതനായ പ്രതി ആക്രമിക്കുകയായിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹരിനന്ദനന്‍.