Wednesday, 10 April 2024

ചെമ്മീൻ കഴിച്ച് അലർജിയുണ്ടായ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്

SHARE

ചെമ്മീൻ കഴിച്ച് അലർജിയുണ്ടായ യുവതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. 
ചെമ്മീൻ കറി കഴിച്ചതോടെ നികിതയുടെ ശരീരം ചൊറിഞ്ഞ് തടിക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു. ഇതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഇതിനിടെ  ശ്വാസതടസ്സം രൂക്ഷമായത് കൊണ്ട് നിഖിതയെ വെന്റിലേറ്ററിൽ‌ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user