Saturday, 20 December 2025

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി

പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ നടപടി. കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. ഇന്നലെ രാത്രിയിൽ തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546(SF) ബസിൽ അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള 'പൊങ്ങം' എന്ന സ്ഥലത്ത് ഇറങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിനികളെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.

ഈ വിഷയത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ രാത്രികാലങ്ങളിൽ വനിതാ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ ബസ് നിർത്തണം എന്ന ഉത്തരവ് നിലനിൽക്കെ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ RPE 546 ബസിലെ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെഎസ്ആർടിസി ജീവനക്കാരുടെഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണര്‍ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചായ ഉണ്ടാക്കിയ ശേഷം കുടിക്കാൻ വൈകാറുണ്ടോ? പാമ്പു കടിയേൽക്കുന്നതിനെക്കാൾ അപകടകരമാണ് ഇങ്ങനെ ചായ കുടിക്കുന്നത്!

ചായ ഉണ്ടാക്കിയ ശേഷം കുടിക്കാൻ വൈകാറുണ്ടോ? പാമ്പു കടിയേൽക്കുന്നതിനെക്കാൾ അപകടകരമാണ് ഇങ്ങനെ ചായ കുടിക്കുന്നത്!

ഒരു കപ്പ് ചായ കുടിച്ച് എല്ലാ ദിവസവും ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ഈ ചായയെ കുറിച്ചുള്ള ഒരു ചർച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചൂടുള്ള വിഷയമായി മാറിയിരിക്കുന്നത്. ചായ വീണ്ടും ചൂടാക്കി കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?

എക്‌സിൽ വന്ന ഒരു മുന്നറിയിപ്പ് പോസ്റ്റാണ് ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചായ ഉണ്ടാക്കി കഴിഞ്ഞാൽ 15- 20 മിനിറ്റിനുള്ളിൽ കുടിച്ചിരിക്കണമെന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. ഇതിനേക്കാൾ ഏറെ സമയമായതിന് ശേഷം കുടിക്കുന്ന 'പഴയകിയ' ചായ നിങ്ങളുടെ ആരോഗ്യം വഷളാക്കും. പഴകിയ ഈ ചായ ബാക്ടീരിയകളുടെ വിളനിലമായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

പഴയകിയ ചായ കുടിക്കുമ്പോൾ അത് ആദ്യം തന്നെ പ്രശ്‌നത്തിലാക്കുന്നത് ഗാസ്‌ട്രോഇന്റസ്റ്റീനിയൽ സിസ്റ്റത്തെയാണ്. പ്രത്യേകിച്ച് കരളിനെ. ജപ്പാനിൽ 24 മണിക്കൂർ കഴിഞ്ഞ ചായയെ പാമ്പ് കടിക്കുന്നതിനെക്കാൾ അപകടമായാണ് കണക്കാക്കുന്നത്. അതേസമയം ചൈനക്കാർ ഇതിനെ കണക്കാക്കുന്നത് വിഷമായിട്ടാണ്.

പാൽ ചായയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പാൽ ചായ തയ്യാറാക്കിയെടുക്കുമ്പോൾ അതിലൊരപകടവുമില്ല. എന്നാൽ അത് നാല് മുതൽ അറുപത് ഡിഗ്രി സെൽഷ്യസ് താപനിലയിൽ കുടിക്കാതെ മാറ്റിവച്ചാൽ ബാക്ടീരിയകൾ കുമിഞ്ഞ് കൂടും. പാൽ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാൽ, പാൽ ചേർത്തുണ്ടാക്കുന്ന ചായ പതിയെ കുടിക്കുന്ന ശീലമാണ് ഉള്ളതെങ്കിൽ രണ്ടു മുതൽ നാലു മണിക്കൂറിനുള്ളിൽ അത് കളയുകയാണ് ചെയ്യേണ്ടത്. എയർടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിനുള്ളിൽ 40ഡിഗ്രി ഫാരൻഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കിൽ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം.

പാൽ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ലെന്ന് മനസിലാക്കണം. ഇവ സൂക്ഷിച്ച് വയ്ക്കുന്ന സമയം അതിൽ ബാക്ടീരിയ പെറ്റുപെരുകാം. അമിതമായി ചൂടാക്കുമ്പോൾ AGEs(Advanced Glycation End-Products) പോലുള്ള ഇൻഫ്‌ളമേറ്ററി സംയുക്തങ്ങൾ ഉണ്ടാകും. ഈ ശീലം തുടർന്നാൽ അസിഡിറ്റി, ഡീഹൈഡ്രേഷൻ, ഇരുമ്പ് ആഗീരണം കുറയ്ക്കൽ, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും. ഇനി ഇഞ്ചി ചായയാണ് കുടിക്കുന്നതെങ്കിൽ പാലില്ലാത്ത ഇഞ്ചി ചായയാണ് സുരക്ഷിതം. എയർടൈറ്റ് കണ്ടെയ്‌നറുകളിൽ സൂക്ഷിക്കുന്ന പാൽചായ മൂന്നു ദിവസം വരെ ഉപയോഗിക്കാമെങ്കിൽ ഇഞ്ചി ചായ അഞ്ചുദിവസം വരെ ഉപയോഗിക്കാം. ആയുർവേദം പറയുന്നത് പാൽചായ വീണ്ടും ചൂടാക്കി കുടിക്കുന്ന ശീലം ആരോഗ്യത്തിന് അത്രനല്ലതല്ലെന്നാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുന്നു, സോണിയഗാന്ധി

തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുന്നു, സോണിയഗാന്ധി

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്ലിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണ്. പ്രതിപക്ഷത്തിനെ വിശ്വാസത്തിൽ എടുക്കാതെ പുതിയ ബിൽ പാസാക്കി.കഴിഞ്ഞ 11 വർഷമായി തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താൻ മോദി സർക്കാർ ശ്രമിച്ചുവെന്നും സോണിയഗാന്ധി വിമർശിച്ചു.

തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും, പിന്നാക്കം നിന്നവരുടെയും താല്പര്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചു. ഇനി ഡൽഹിയിൽ ഇരിക്കുന്ന സർക്കാർ ആർക്ക് തൊഴിൽ,എത്ര, എവിടെ, ഏതുതരം തൊഴിൽ എന്നിവ ലഭിക്കുമെന്ന് തീരുമാനിക്കും. കേന്ദ്രസർക്കാർ നടപടിക്കെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധർ ആണെന്നും സോണിയഗാന്ധി വ്യക്തമാക്കി .

ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വിബി ജി റാം ജി ബിൽ പാസാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം

തലശ്ശേരിയിൽ പ്ലാസ്റ്റിക് ശേഖരിക്കുന്ന സ്ഥാപനത്തിൽ വൻ തീപിടുത്തം

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ വൻ തീപിടുത്തം. പ്ലാസ്റ്റിക് ശേഖരിക്കുന്ന കണ്ടിക്കൽ ഇൻഡസ്ട്രിയൽ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. 5 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള വർക്ക്‌ ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയിൽ എത്തിയവരാണ് ഞങ്ങൾ, കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നു’; പ്രിയദർശൻ

ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയിൽ എത്തിയവരാണ് ഞങ്ങൾ, കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നു’; പ്രിയദർശൻ

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയിൽ എത്തിയവരാണ് ഞങ്ങൾ. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചർച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും.ചിന്തകളിലും പ്രവർത്തികളും പുലർത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര. കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നുവെന്നും, സ്വയം നോക്കി ചിരിക്കാൻ ശ്രീനിയെപ്പോലെ മറ്റൊരാൾ ഇനിയുണ്ടാവില്ലെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പ്രിയദർശൻ പറഞ്ഞു.

“എല്ലാത്തിനെയും ചിരിയിലൂടെ കണ്ട പ്രിയപ്പെട്ട ശ്രീനി, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി പോലെ മാഞ്ഞു. കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നു. സ്വയം നോക്കി ചിരിക്കാൻ ശ്രീനിയെപ്പോലെ മറ്റൊരാൾ ഇനിയുണ്ടാവില്ല.

ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയിൽ എത്തിയവരാണ് ഞങ്ങൾ. സിനിമയ്ക്ക് പുറത്തായിരുന്നു ഞങ്ങളുടെ ബന്ധം കൂടുതലും. കഥാചർച്ചകളും, ഇണക്കങ്ങളും, പിണക്കങ്ങളുമായി എത്രയോ പകലും രാത്രികളും. ചിന്തകളിലും പ്രവർത്തികളും പുലർത്തിയിരുന്ന നന്മ, അതായിരുന്നു ശ്രീനിയുടെ വ്യക്തിമുദ്ര. സിനിമ എനിക്ക് സമ്മാനിച്ച, എന്നെ സിനിമ പാഠങ്ങൾ പഠിപ്പിച്ച എൻ്റെ ആത്മസുഹൃത്തിന്‌ വിട.” പ്രിയദർശൻ കുറിച്ചു.
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ശ്രീനിവാസനെപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കില്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണം': രമേശ് ചെന്നിത്തല

'ശ്രീനിവാസനെപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കില്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണം': രമേശ് ചെന്നിത്തല

മലയാള സിനിമയിലെ അതുല്യപ്രതിഭകളിലൊരാളെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രീനിവാസന്‍ കാലത്തിന് മായ്ക്കാനാകാത്ത മുദ്രകള്‍ പതിപ്പിച്ചു. വളരെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധമാണ് അദ്ദേഹവുമായി തനിക്കുണ്ടായിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരിക്കലും രാഷ്ട്രീയം സംസാരിക്കാത്ത സിനിമയെയും സാഹിത്യത്തെയും കുറിച്ച് നിരന്തരം സംസാരിക്കുന്ന സുഹൃത്ത് ബന്ധമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

ഉയര്‍ന്ന സാമൂഹികാവബോധമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ കാതല്‍. സന്ദേശമായാലും ചിന്താവിഷ്ടയായ ശ്യാമളയായാലും സാധാരണമനുഷ്യരുടെ ജീവിതങ്ങളെ അദ്ദേഹം അസാധാരണമാം വിധം സ്വാംശീകരിക്കുകയും അവയ്ക് ചലച്ചിത്രാവിഷ്‌കാരം നല്‍കുകയും ചെയ്തു. വളരെ നൈസര്‍ഗികമായ അഭിനയശേഷിയുള്ളയാളായിരുന്നു ശ്രീനിവാസന്‍. ധാരാളം പുസ്തകങ്ങള്‍ വായിക്കുന്ന, സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ ഓരോ ചലനവും കൃത്യമായി പിന്തുടരുന്ന ശ്രീനിവാസന്‍, ഒരേ സമയം ചലച്ചിത്രകാരനും സാമൂഹ്യ വിമര്‍ശകനുമായിരുന്നു. സിനിമയെന്ന തന്റെ മാധ്യമത്തിലൂടെ താന്‍ ജീവിക്കുന്ന കേരളീയ സമൂഹത്തിന്റെ നടപ്പുമാതൃകകളെ അദ്ദേഹം വിമര്‍ശിക്കുകയും പരിഹസിക്കുകയു ചെയ്തു. സാഹിത്യത്തില്‍ വികെ എന്നിനെ നമ്മള്‍ അഭിവനവ കുഞ്ചന്‍ നമ്പ്യാര്‍ എന്ന് വിളിക്കുമെങ്കില്‍ സിനിമയില്‍ ആ പേരിന് അര്‍ഹത ശ്രീനിവാസനു തന്നെയാണ്. ഇനി ഇതുപോലൊരു മഹാപ്രതിഭ മലയാളസിനിമയിലുണ്ടാകണമെങ്കില്‍ നമ്മള്‍ ദശാബ്ദങ്ങള്‍ കാത്തിരിക്കണമെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും

ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും

കൊച്ചി: ഐബിഎം 2030ഓടെ ഇന്ത്യയിലുടനീളം 50 ലക്ഷം വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സൈബര്‍സുരഈ പദ്ധതിയുടെ ഭാഗമായി, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, വൊക്കേഷണല്‍ വിദ്യാഭ്യാസവും സ്‌കില്ലിംഗ് ഇക്കോസിസ്റ്റങ്ങളും ഉള്‍പ്പെടെ രാജ്യത്തുടനീളം എഐയും മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുമായുള്ള വിദ്യാഭ്യാസം ഐബിഎം വിപുലീകരിക്കും. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

50 ലക്ഷം പേരെ പരിശീലിപ്പിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും ഉയര്‍ന്ന തലത്തിലുള്ള കഴിവുകളിലേക്കുള്ള പ്രവേശനം ജനാധിപത്യവല്‍ക്കരിക്കുന്നതിലൂടെ, ഇന്ത്യയുടെ യുവാക്കളെ സൃഷ്ടിക്കാനും നവീകരിക്കാനും രാജ്യത്തിന്റെ വളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കുമെന്നും ഐബിഎം ചെയര്‍മാനും പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അര്‍വിന്ദ് കൃഷ്ണ പറഞ്ഞു.
സ്‌കൂള്‍ തലത്തില്‍ തന്നെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി, സീനിയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി എഐ പാഠ്യപദ്ധതി ഐബിഎം വികസിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം എഐ പ്രൊജക്റ്റ് കൂക്ക്ബൂക്ക്, ടീച്ചര്‍ ഹാന്‍ഡ് ബൂക്ക് വിശദീകരണ മോഡ്യൂളുകള്‍ തുടങ്ങിയ അധ്യാപന വിഭവങ്ങളും ലഭ്യമാക്കുന്നു.

ഈ സമഗ്ര സംരംഭത്തിന്റെ കേന്ദ്രം ഐബിഎം സ്‌കില്‍സ് ബില്‍ഡ് എന്ന ലോകത്തിലെ ഏറ്റവും എളുപ്പത്തില്‍ ലഭ്യമായ ടെക്‌നോളജി പഠന ഇക്കോസിസ്റ്റങ്ങളിലൊന്നാണ്. എഐ, സൈബര്‍സുരക്ഷ, ക്വാണ്ടം, ക്ലൗഡ്, ഡാറ്റ, സുസ്ഥിരത, വര്‍ക്ക്‌പ്ലേസ് റെഡിനസ് എന്നിവ ഉള്‍പ്പെടെ 1,000ത്തിലധികം കോഴ്‌സുകള്‍ സ്‌കില്‍സ് ബില്‍ഡ് നല്‍കുന്നു. ലോകമെമ്പാടും 1.6 കോടിയിലധികം (16 മില്യണ്‍) പഠിതാക്കള്‍ ഇതിനകം സ്‌കില്‍സ് ബില്‍ഡ് വഴി പ്രയോജനം നേടിയിട്ടുണ്ട്. 2030ഓടെ ലോകമെമ്പാടും 3 കോടി ആളുകളെ പരിശീലിപ്പിക്കാനുള്ള ഐബിഎമ്മിന്റെ ആഗോള ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണ് സ്‌കില്‍സ് ബില്‍ഡ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ

ബെംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാർ "മാന്യമായ" വസ്ത്രം ധരിക്കണമെന്ന് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ. സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും മുന്നറിയിപ്പ് നൽകി. വിവിധ വകുപ്പ് മേധാവികൾ, ഡെപ്യൂട്ടി കമ്മീഷണർമാർ, മുഖ്യമന്ത്രിയുടെ ഓഫീസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർക്കാണ് സർക്കുലർ അയച്ചത്. ഏതൊക്കെ വസ്ത്രം ധരിക്കാൻ പാടില്ല എന്നതിൽ വ്യക്തത വരുത്തിയാണ് പേഴ്‌സണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് റിഫോംസ് വകുപ്പ് (ഡിപിഎആർ) കമ്മ്യൂണിക് കത്തയച്ചത്.

സംസ്ഥാന സർക്കാർ ഓഫീസുകളിലെ ചില ജീവനക്കാർ മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നതായി പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ഡിപിഎആറിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. ജീവനക്കാർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പലരും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കി.

കോർപ്പറേറ്റ് ഓഫീസുകളിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡ് ഇല്ല. എന്നിരുന്നാലും, ചില യുവാക്കൾ കോളേജ് വിദ്യാർത്ഥികളെപ്പോലെ വസ്ത്രം ധരിക്കുന്നു. ഇത് സ്വീകാര്യമല്ല. അവർ കീറിയ ജീൻസുകളും സ്ലീവ്‌ലെസ് വസ്ത്രങ്ങളും വളരെ ഇറുകിയ വസ്ത്രങ്ങളും ധരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. ഷഡക്ഷരി ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഒരാളുടെ വസ്ത്രധാരണം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നും സർക്കാർ ഓഫീസുകളിൽ മാന്യത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെഞ്ചിടിപ്പേറും, ഒന്ന് പാളിയാൽ മരണം! ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽപ്പാതകൾ

നെഞ്ചിടിപ്പേറും, ഒന്ന് പാളിയാൽ മരണം! ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽപ്പാതകൾ

ദീർഘ​ദൂരയാത്രകൾക്ക് ‍ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് നമ്മളിലേറെപ്പേരും. താരതമ്യേന സുരക്ഷിതമാണ് എന്നാണ് ട്രെയിൻ യാത്രകളുടെ പ്രധാന പ്രത്യേകത. എന്നാൽ എല്ലാ ട്രെയിൻ റൂട്ടുകളും സുരക്ഷിതമാണോ? അല്ലെന്നാണ് ചില റെയിൽപ്പാതകൾ നമ്മളോട് പറയുന്നത്. ഏതൊക്കെയാണ് ലോകത്തെ ഏറ്റവും അപകടകരമായ റെയിൽപ്പാതകൾദക്ഷിണാഫ്രിക്കയിലെ ഒരു പ്രത്യേക റെയിൽ‌റൂട്ടാണ് ഇതിൽ ഏറ്റവും അപകടമേറിയത്. കേപ് ടൗൺ റെയിൽവേ ലൈനാണ് ഇത്. റെയിൽപ്പാതയുടെ സ്വഭാവമല്ല, മറിച്ച് നിരന്തരം അരങ്ങേറുന്ന മോഷണവും പിടിച്ചുപറിയും ആക്രമണങ്ങളുമാണ് ഈ റെയിൽപ്പാതയെ അപകടകാരിയാക്കുന്നത്. പതിവായി സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെ പല ദിവസങ്ങളിലും കേപ് ടൗൺ ലൈനിലെ സർവ്വീസുകൾ റദ്ദാക്കാറുണ്ട്. 2019ൽ ഈ റെയിൽ റൂട്ട് പൂർണമായും അടച്ചിട്ടിരുന്നു. 2025ൽ പാത ഭാ​ഗികമായി തുറന്നെങ്കിലും അക്രമി സംഘങ്ങളുടെ ഭീഷണി ഇപ്പോഴുമുണ്ട്.
ചെന്നൈ രാമേശ്വരം റെയിൽപ്പാതയാണ് അടുത്തത്. രണ്ട് കിലോമീറ്ററിലധികം ദൂരത്തിൽ കടലിനു കുറുകെ നീളുന്ന ചെന്നൈ–രാമേശ്വരം റെയിൽ പാത ഒരേ സമയം അതിമനോഹരവും പേടിപ്പെടുത്തുന്നതുമാണ്. 1914-ൽ നിർമ്മിച്ച ചരിത്രപ്രസിദ്ധമായ ഈ കടൽപാലത്തിലൂടെയുള്ള യാത്രയിൽ, മിനിറ്റുകളോളം കര കാണാൻ കഴിയില്ല. ചുറ്റും അനന്തമായ കടൽ മാത്രം. കാഴ്ചയ്ക്ക് എത്രത്തോളം മനോഹരമാണോ അത്രത്തോളം തന്നെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്ന ഒന്നാണ് ഈ യാത്ര. 1964 ഡിസംബറിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്കോടി പാസഞ്ചർ അപടത്തിൽപ്പെടുകയും 150ഓളം യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ പഴയ പാലത്തിന് പകരമായാണ് വെർട്ടിക്കൽ ലിഫ്റ്റുള്ള പുതിയ പാമ്പൻ പാലമെത്തിയത്.
ഇന്തോനേഷ്യയിലെ അർ​ഗോ ​ഗെഡെ റെയിൽപ്പാതയാണ് മറ്റൊന്ന്. ജക്കാർത്തയെയും ബാൻഡംഗിനെയും ബന്ധിപ്പിക്കുന്ന ഈ റെയിൽ പാത അതിമനോഹരമായ കാഴ്ചകളോടു കൂടിയതാണ്. അതേസമയം പേടിപ്പെടുത്തുന്ന പല പാലങ്ങളുമുണ്ട് ഈ യാത്രക്കിടെ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചികുബാങ് പാലം. 1906-ൽ നിർമ്മിച്ച ഈ പാലത്തിന് ഏകദേശം 80 മീറ്റർ ഉയരമുണ്ട്. ഇൻഡോനേഷ്യയിലെ തന്നെ ഏറ്റവും സജീവമായ റെയിൽ പാലങ്ങളിൽ ഒന്നാണിത്. ഈ പാലത്തിന്റെ വശങ്ങളിൽ കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ല. ട്രെയിൻ ഈ പാലത്തിലൂടെ കടന്നുപോകുമ്പോൾ താഴേക്ക് നോക്കിയാൽ ആഴമേറിയ താഴ്വരയാണ് കാണാനാവുക.
ട്രെയിൻ വായുവിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണിവിടെ. പാലത്തിന് മുകളിലൂടെയുള്ള യാത്രയിൽ ട്രെയിൻ ചക്രങ്ങൾ ട്രാക്കിൽ ഉരസുന്ന ശബ്ദവും സംരക്ഷണ മതിലുകൾ ഇല്ലാത്തതും യാത്രക്കാരിൽ പരിഭ്രാന്തിയുണ്ടാക്കാറുണ്ട്. 2023-ൽ ജക്കാർത്തയെയും ബാൻഡംഗിനെയും ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ ട്രെയിൻ പാത ഉദ്ഘാടനം ചെയ്തു. ഇത് പഴയ പാതയിലെ അപകടസാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുന്നുണ്ടെങ്കിലും, വിനോദസഞ്ചാരികൾ സാഹസികതയ്ക്കായി ഇപ്പോഴും പഴയ പാലം ഉൾപ്പെടുന്ന റൂട്ട് തിരഞ്ഞെടുക്കാറുണ്ട്.

മഞ്ഞുമലകൾക്ക് ഇടയിലൂടെ സാഹസിക യാത്രാനുഭവം നൽകുന്ന വൈറ്റ് പാസ് ആന്റ് യൂക്കോൺ റൂട്ടാണ് മറ്റൊന്ന്. അലാസ്കയെ കാനഡയുമായി ബന്ധിപ്പിക്കുന്ന ഈ റെയിൽപ്പാതയും സാഹസികതയും അതോടൊപ്പം ദൃശ്യഭം​ഗിയും നിറഞ്ഞതാണ്. കുത്തനെയുള്ള ഭൂപ്രദേശങ്ങളിലൂടെ ഏകദേശം 3,000 അടി ഉയരത്തിലൂടെണ് ട്രെയിൻ പോകുന്നത്. ലോകത്തിലെ ഡെയിഞ്ചറസ് റൂട്ടുകളിൽ ഏറ്റവും പ്രശസ്തമായതുകൂടിയാണ് ഇത്. വർഷത്തിൽ പകുതിയിലധികം സമയവും മഞ്ഞുമൂടിക്കിടക്കുന്ന ഈ പാതയിൽ ഹിമപാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. 1898-ലെ ക്ലോണ്ടൈക്ക് ഗോൾഡ് റഷ് കാലത്താണ് ഈ ഇടുങ്ങിയ റെയിൽപ്പാത നിർമ്മിച്ചത്.ഡെവിൾസ് നോസ് റെയിൽവേപ്പാതയാണ് അപകടമേറിയ വേറൊരു റെയിൽ റൂട്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 9,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇക്വഡോറിലെ ഈ റെയിൽവേപ്പാത ഒരു എൻജിനീയറിങ് വിസ്മയം കൂടിയാണ്. 1872-ൽ ആരംഭിച്ച് 33 വർഷങ്ങളെടുത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. കുത്തനെയുള്ള വമ്പൻ മലനിരകളെ ചുറ്റി നിർമ്മിച്ച ഈ പാത, തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ എൻജിനീയറിങ് നേട്ടങ്ങളിൽ ഒന്നായും ലോകത്തിലെ ഏറ്റവും സാഹസികമായ ട്രെയിൻ റൂട്ടുകളിൽ ഒന്നായുമാണ് അറിയപ്പെടുന്നത്.
കുത്തനെയുള്ള മലഞ്ചെരിവിലൂടെ ട്രെയിൻ മുകളിലേക്ക് കയറാൻ സാധാരണ ട്രാക്കുകൾ കൊണ്ട് കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായി ട്രെയിൻ അല്പം മുന്നോട്ട് പോയ ശേഷം പിന്നിലേക്ക് സഞ്ചരിക്കുകയും, വീണ്ടും മുന്നോട്ട് പോകുകയും ചെയ്യുന്ന 'സിഗ്-സാഗ്' രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ലോകത്തിൽ തന്നെ അപൂർവ്വമാണ് ഈ സി​ഗ് സാ​ഗ് രീതി. നിരവധി തൊഴിലാളികളുടെ ജീവൻ നഷ്ടമായതടക്കം വെല്ലുവിളി നിറഞ്ഞ നിർമ്മാണ കാലം കൂടിയായിരുന്നു ഇതിന്റേത്. പർവ്വതത്തിന്റെ ആകൃതി പ്രേതത്തിന്റെ മൂക്ക് പോലെ ഇരിക്കുന്നത് കൊണ്ടാണ് ഇതിന് 'ഡെവിൾസ് നോസ്' എന്ന പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബം​ഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി, മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു

ബം​ഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി, മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു

ദില്ലി: ബം​ഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. മൈമെൻസിംഗിലെ വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ദിപു ചന്ദ്ര ദാസിനെയാണ് വ്യാഴാഴ്ച രാത്രി ഇസ്ലാമിനെ അപമാനിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം ശരീരം മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി. അതേസമയം, ഒസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തിന് നീതി ആവശ്യപ്പെട്ട് അക്രമാസക്തരായ പ്രതിഷേധക്കാർ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ ആൾക്കൂട്ട കൊലപാതകത്തെ അപലപിക്കുകയും നടപടിക്ക് ഉത്തരവിടുകയും ചെയ്തു. എന്നാൽ, സർക്കാരിൽ നിന്ന് ആരും ഉറപ്പ് നൽകിയിട്ടില്ലെന്ന് പിതാവ് രവിലാൽ ദാസ് പറഞ്ഞു. തന്റെ മകന്റെ കൊലപാതക വാർത്ത ആദ്യം അറിഞ്ഞത് ഫേസ്ബുക്കിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആൾക്കൂട്ടക്കൊലയ്ക്ക് പിന്നിൽ ജമാഅത്ത് ഇസ്ലാമിയാണോ അതോ അനുബന്ധ സംഘടനയായ ഛത്ര ശിബിറാണോ എന്ന് കൃത്യമായി പറയാൻ ആയിട്ടില്ലെന്നും പിതാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുറഞ്ഞത് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും പലായനത്തിനും ഇട വരുത്തിയ വിദ്യാർഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ് ഉസ്മാൻ ഹാദി (32) മരിച്ചതിനെത്തുടർന്നാണ് ബംഗ്ലദേശിൽ കലാപ സമാനമായ സാഹചര്യമാണ്. കുറച്ച് ദിവസം മുമ്പ് തലയ്ക്കു വെടിയേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സംഘർഷാവസ്ഥ ഉടലെടുത്തു.