Saturday, 20 December 2025

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ

SHARE


 
ബെംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാർ "മാന്യമായ" വസ്ത്രം ധരിക്കണമെന്ന് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ. സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും മുന്നറിയിപ്പ് നൽകി. വിവിധ വകുപ്പ് മേധാവികൾ, ഡെപ്യൂട്ടി കമ്മീഷണർമാർ, മുഖ്യമന്ത്രിയുടെ ഓഫീസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർക്കാണ് സർക്കുലർ അയച്ചത്. ഏതൊക്കെ വസ്ത്രം ധരിക്കാൻ പാടില്ല എന്നതിൽ വ്യക്തത വരുത്തിയാണ് പേഴ്‌സണൽ അഡ്മിനിസ്ട്രേഷൻ ആൻഡ് റിഫോംസ് വകുപ്പ് (ഡിപിഎആർ) കമ്മ്യൂണിക് കത്തയച്ചത്.


സംസ്ഥാന സർക്കാർ ഓഫീസുകളിലെ ചില ജീവനക്കാർ മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നതായി പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ഡിപിഎആറിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. ജീവനക്കാർ മാന്യമായ വസ്ത്രം ധരിക്കണമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പലരും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കി.

കോർപ്പറേറ്റ് ഓഫീസുകളിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ ജീവനക്കാർക്ക് ഡ്രസ് കോഡ് ഇല്ല. എന്നിരുന്നാലും, ചില യുവാക്കൾ കോളേജ് വിദ്യാർത്ഥികളെപ്പോലെ വസ്ത്രം ധരിക്കുന്നു. ഇത് സ്വീകാര്യമല്ല. അവർ കീറിയ ജീൻസുകളും സ്ലീവ്‌ലെസ് വസ്ത്രങ്ങളും വളരെ ഇറുകിയ വസ്ത്രങ്ങളും ധരിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. ഷഡക്ഷരി ഈ നീക്കത്തെ സ്വാഗതം ചെയ്തു. ഒരാളുടെ വസ്ത്രധാരണം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നും സർക്കാർ ഓഫീസുകളിൽ മാന്യത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.




ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.