Thursday, 15 January 2026

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക

വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാ‍‍‍‍‍‍‍‍‍‍‍‍‍‍ർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യുഎസില്‍ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാന്‍ സാധ്യതയുള്ള വിദേശികള്‍ക്കെതിരായ നടപടികളുടെ ഭാഗമാണിത്. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, റഷ്യ, ഇറാൻ ഉള്‍പ്പടെയുള്ള 75 രാജ്യങ്ങളുടെ വിസയാണ് യുഎസ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ആദ്യം മുന്‍ഗണന നല്‍കുന്ന അമേരിക്ക ഫസ്റ്റ് എന്ന നിലപാടിന്‍റെ ഭാഗമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം എപ്പോഴും അമേരിക്കന്‍ പൗരന്മാരുടെ ഒപ്പമാണെന്നും രാജ്യത്തെ ഒന്നാമതെത്തിക്കുമെന്നും കുട്ടിചേര്‍ത്തു.

അമേരിക്കന്‍ ജനതയുടെ പണം ദുരുപയോഗം ചെയ്യുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നടപടി. പുതിയ കുടിയേറ്റക്കാര്‍ അമേരിക്കന്‍ സമ്പത്ത് ചൂഷണം ചെയ്യില്ലെന്ന് ഉറപ്പാക്കുന്നതുവരെ വിലക്ക് തുടരുമെന്ന് യുഎസ് ഡിപ്പാർട്ട്മെൻ്റ് എക്സിൽ കുറിച്ചു. ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ്സ് എന്ന എക്സ് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജാർഖണ്ഡിലെ ഹസാരിബാഗിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേരുടെ നില ഗുരുതരം

ജാർഖണ്ഡിലെ ഹസാരിബാഗിൽ സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു, രണ്ട് പേരുടെ നില ഗുരുതരം

റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഹസാരിബാഗിലെ ബാര ബസാർ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്. ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.

പൊലീസും ഉന്നത ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമല്ലായെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഫോടനം ഉണ്ടായ സ്ഥലം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി ഫോറൻസിക് സയൻസ് സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെയ്ഡിനിടെ രേഖകൾ തട്ടിയെടുത്തു; മമതക്ക് എതിരെ ഇഡി

റെയ്ഡിനിടെ രേഖകൾ തട്ടിയെടുത്തു; മമതക്ക് എതിരെ ഇഡി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാകിൽ ഇഡി റെയ്ഡ് നടത്തുന്നതിനിടെ മമത ബാനർജിയും സംഘവും സ്ഥലത്തെത്തി എല്ലാ രേഖകളും വിവരങ്ങളും തട്ടിയെടുത്തു എന്ന ആരോപണമാണ് ഇഡി ഉന്നയിച്ചിരിക്കുന്നത്. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ രാജുവാണ് ഇക്കാര്യം കൽക്കട്ട ഹൈക്കോടതിയെ അറിയിച്ചത്. ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.

ഇലക്ഷൻ കാലഘട്ടങ്ങളിൽ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വേണ്ടി ഇലക്ഷൻ തന്ത്രങ്ങൾ രൂപപ്പെടുത്താൻ നിയോഗിക്കപ്പെടാറുള്ള കൺസൾട്ടൻസിയാണ് ഐ-പാക്. ജനുവരി എട്ടിനായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. എന്നാൽ റെയ്ഡ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ മമത ബാനർജിയും സംഘവും നേരിട്ട് സ്ഥലത്തെത്തത്തി രേഖകൾ കൈവശപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ രാജു കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ ഇ ഡിക്ക് ഒരു രേഖയും പിടിച്ചെടുക്കാൻ സാധിച്ചില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ രാജു വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് ചിറ്റൂരില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ബന്ധു പിടിയില്‍

പാലക്കാട് ചിറ്റൂരില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി; ബന്ധു പിടിയില്‍

പാലക്കാട്: ചിറ്റൂരില്‍ ബന്ധുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പൊല്‍പ്പുള്ളി സ്വദേശി ശരത്(35) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പ്രതി വേര്‍കോലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടി. പൊല്‍പ്പുള്ളി കെവിഎം സ്‌കൂളിന് മുന്നില്‍ വച്ചാണ് കൊലപാതകം നടന്നത്.

പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് കൊല്ലപ്പെട്ട ശരത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. സ്‌കൂളിന് മുന്നിലെ റോഡില്‍ വച്ച് കയ്യിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് പ്രതി ശരത്തിന്റെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏഴുമണിയോടെ മരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോമിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കുടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ

റോമിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കുടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ

റോമിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കുടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ. പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. റോമിലെ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായ ഗൗരവ് ഗാന്ധി, സുഭാഷിണി ശങ്കരൻ എന്നിവരെ പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ അധ്യക്ഷൻ പ്രൊഫ. ജോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി പ്രിയ ജോർജ്, ലീന ബ്രിട്ടൻ തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്. പുതിയതായി രൂപം കൊണ്ട പ്രവാസി ലീഗൽ സെൽ ഇറ്റലിയൻ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക്‌ പിന്തുണ തേടിക്കൊണ്ട് നടന്ന സന്ദർശനത്തിൽ പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങളെപ്പറ്റിയും വേണ്ട ഇടപെടലുകളെപ്പറ്റിയും വിശദമായ ചർച്ച നടക്കുകയുണ്ടായി.

ഇറ്റലിയിലേക്ക് കുടിയേറുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിവിധങ്ങളായ പ്രശ്നങ്ങളാണ് മുഖ്യമായും ചർച്ചക്ക് വന്നത്. കൂടാതെ ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇറ്റാലിയൻ ഭാഷ പഠിക്കാനായി പ്രവാസി ലീഗൽ സെൽ ഇറ്റലിയൻ ചാപ്റ്റർ ഒരു പഠനകേന്ദ്രം തുടങ്ങാൻ സന്നദ്ധമാണെന്നും പറയുകയുണ്ടായി. സുരക്ഷിതകുടിയേറ്റമുൾപെടെയുള്ള വിഷയങ്ങളിൽ ബോധവത്കരണവും മറ്റു സഹായങ്ങളും ചെയ്യുവാൻ പിഎൽസി സന്നദ്ധമാണെന്നും ഈ വിഷയങ്ങളിലെല്ലാം ഇന്ത്യൻ എംബസിയുടെ മുഴുവൻ പുന്തുണയും പ്രവാസി ലീഗൽ സെൽ ഇറ്റലിയൻ ചാപ്റ്ററിനുണ്ടാവുമെന്നും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായ ഗൗരവ് ഗാന്ധി ഉറപ്പു നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദി ​ഗതാ​ഗത ചരിത്രത്തിലെ റെക്കോർഡ് നേട്ടവുമായി റെയിൽവെ മേഖല

സൗദി ​ഗതാ​ഗത ചരിത്രത്തിലെ റെക്കോർഡ് നേട്ടവുമായി റെയിൽവെ മേഖല

സൗദി അറേബ്യയുടെ ഗതാഗത ചരിത്രത്തില്‍ റെക്കോഡ് നേട്ടവുമായി റെയില്‍വെ മേഖല. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 4.6 കോടിയിലധികം യാത്രക്കാരാണ് രാജ്യത്തെ റെയില്‍വേ സേവനങ്ങളെ ആശ്രയിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 199 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. നഗരങ്ങള്‍ക്കുള്ളിലെ റെയില്‍ ഗതാഗതത്തിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്. ആകെ യാത്രക്കാരില്‍ 3.2 കോടി പേരും യാത്ര ചെയ്തത് റിയാദ് മെട്രോയിലാണ്.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും പൊതുജനങ്ങള്‍ക്ക് സുഗമമായ യാത്രയൊരുക്കുന്നതിലും മെട്രോ നിര്‍ണായക പങ്കുവഹിച്ചുതായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തെ 1.06 ആശ്രയിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വിസുകളില്‍ ഹറമൈന്‍ അതിവേഗ റെയില്‍വെ ഒന്നാമതെത്തി. തീര്‍ഥാടകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 23 ലക്ഷം പേരാണ് യാത്രക്കായി ഈ ഗതാ​ഗത സംവിധാനം തെരഞ്ഞെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജലവിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; വാട്ടര്‍ ടാങ്കറുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി സൗദി

ജലവിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം; വാട്ടര്‍ ടാങ്കറുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി സൗദി

സൗദി അറേബ്യയില്‍ ജലവിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വാട്ടര്‍ ടാങ്കറുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി ജല അതോറിറ്റി. തലസ്ഥാന നഗരമായ റിയാദിലെ വിവിധ മേഖലകളിലാണ് പരിശോധന. നിയമലംഘനം നടത്തുന്ന ടാങ്കറുകള്‍ക്കും അവര്‍ക്ക് സഹായം ചെയ്യുന്ന ഫില്ലിങ് സ്റ്റേഷനുകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഔദ്യോഗിക അനുമതിയില്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍, അതോറിറ്റിയുടെ ഔദ്യോഗിക ലോഗോ പ്രദര്‍ശിപ്പിക്കാത്ത ടാങ്കറുകള്‍, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടാങ്കറുകള്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ടാങ്കറുകള്‍ എന്നിവ പിടിച്ചെടുക്കും. ജലസേവനങ്ങള്‍ വ്യവസ്ഥാപിതമാക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജല അതോറിറ്റി വ്യക്തമാക്കി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ടാങ്കറുകള്‍ വിതരണ ശൃംഖലയുടെ സുരക്ഷ, പരിസ്ഥിതി, ഗതാഗത സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ് നൽകി വിളിച്ചുവരുത്തും

ശബരിമല സ്വർണക്കൊള്ള; പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ് നൽകി വിളിച്ചുവരുത്തും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. രണ്ട് ദിവസത്തിനകം നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. 2025ൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയതിലാണ് ചോദ്യം ചെയ്യൽ.

2019ൽ സ്വർണം പൂശി തിരിച്ചെത്തിച്ച പാളികൾക്ക് വീണ്ടും മങ്ങലുണ്ടായെന്ന് കണ്ടതോടെ പിന്നെയും സ്വർണം പൂശാൻ ചെന്നൈക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. 40 വർഷം ഗ്യാരന്റി പറഞ്ഞിരുന്ന പാളികൾ 2025 സെപ്തംബറിലാണ് സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അറ്റകുറ്റപ്പണി നടത്തി തിരിച്ചെത്തിച്ച് ആറാം വർഷം വീണ്ടും സ്വർണം പൂശുകയായിരുന്നു. ഇതിനായി ഉണ്ണികൃഷ്ണൻ പോറ്റിയാണ് മുൻകൈ എടുത്തത്. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഈ ഇടപാടുകൾ സംബന്ധിച്ചായിരിക്കും പി എസ് പ്രശാന്തിന്റെ ചോദ്യം ചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് നേരത്തെ പി എസ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തിയെന്നും ദ്വാരപാല ശില്പം സ്വർണം പൂശുന്നതിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചതെന്നും പ്രശാന്ത് അന്ന് പറഞ്ഞിരുന്നു. സ്റ്റേറ്റ്‌മെന്റ് എടുക്കൽ പൂർത്തിയായെന്നും ഇനി എസ്‌ഐടിക്ക് മുന്നിൽ പോകേണ്ടി വരില്ലെന്നും മാധ്യമങ്ങളോട് പ്രശാന്ത് പറഞ്ഞിരുന്നു. എന്നാൽ പ്രശാന്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരെയൊന്നും നേരിട്ട് പരിചയമില്ലെന്ന് പ്രശാന്ത് മൊഴി നൽകിയിരുന്നു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസിന്റെ അറസ്റ്റാണ് ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയത്. ചികിത്സയിൽ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. എ പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പാണ് സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.

അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം അറിഞ്ഞിട്ടും പൊലീസില്‍ അറിയിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്‌കൂളില്‍ എത്തിയപ്പോഴും പ്രധാന അധ്യാപിക അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. സംഭവം സംബന്ധിച്ച് പ്രധാന അധ്യാപിക നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. പ്രധാന അധ്യാപികയുടേത് ഗുരുതര കുറ്റകൃത്യമാണെന്നും വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കാനുള്ള നീക്കവും വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ കൊല്ലങ്കോട് സ്വദേശി അനിലിനെ സര്‍വീസില്‍ നിന്ന് ഉടന്‍ പുറത്താക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന നിവിൻ പോളിയുടെ പരാതി; നിർമാതാവ് ഷംനാസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന നിവിൻ പോളിയുടെ പരാതി; നിർമാതാവ് ഷംനാസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

കോട്ടയം: വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മാതാവ് പി എസ് ഷംനാസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കോടതി. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ബിഎന്‍എസ് നിയമത്തിലെ 229, 236, 237 വകുപ്പുകള്‍ ചുമത്തി. കോടതിയില്‍ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്‍കിയതിന് കേസെടുത്തു. കോടതിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെച്ചതിനും പി എസ് ഷംനാസിനെതിരെ കേസെടുത്തിട്ടുണ്ട്.

വ്യാജ തെളിവുകള്‍ നല്‍കുന്നത് കോടതിയെ കബളിപ്പിക്കലെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തല്‍. കോടതിയില്‍ സത്യം അറിയിക്കേണ്ട പി എസ് ഷംനാസ് മനഃപൂര്‍വം വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും കോടതി വിലയിരുത്തി. നീതിക്കായി പ്രോസിക്യൂഷന്‍ നടപടി അനിവാര്യമാണ്. പി എസ് ഷംനാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് മജിസ്ട്രേറ്റ് കോടതി സംഭവത്തില്‍ കേസെടുത്തത്. നിവിന്‍ പോളിക്കായി ഹൈക്കോടതിയിലെ അഭിഭാഷകരായ ടി സുകേഷ് റോയിയും മീര മേനോനും ഹാജരായി