കൊല്ലം: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വർക്ക് നിയർ ഹോം സാധ്യമാക്കി 5 ലക്ഷം പേർക്ക് തൊഴിൽ സാഹചര്യവും 5000 കോടി അധിക വരുമാനവും 50000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ റസ്റ്റ് ഹൗസിൽ കമ്മ്യൂൺ വർക്ക് നിയർ ഹോം പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഹോ ക്യാമ്പസ്, ഐ ടി പാർക്ക്, വർക്ക് നിയർ ഹോം എന്നിവ ഒരുമിച്ചെത്തുന്നതോടെ കൊട്ടാരക്കരയിൽ അഞ്ച് വർഷത്തിനകം 5000 പേർക്ക് ജോലി സാധ്യത ഉറപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. വർക്ക് നിയർ ഹോം ജനുവരി 19 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് ജോലി രീതികൾ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമായതിനാൽ ഗ്രാമപ്രദേശങ്ങളിൽ നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി ആഗോള കമ്പനികളെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കമ്പനികൾക്ക് ഓഫീസ് പരിപാലനത്തിനുള്ള തുക ലാഭിക്കാനാവും. പ്രൊഫഷണലുകൾക്ക് സമാധാനമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ഇടം ഒരുക്കും. മെട്രോ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും തൊഴിൽ തേടി യുവജനങ്ങൾ കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊട്ടാരക്കര ബിഎസ്എൻഎൽ പ്രധാന കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്ന വർക്ക് നിയർ ഹോമിൽ ആദ്യ ഘട്ടമായി 141 പ്രൊഫഷണലുകൾക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കും. പ്ലഗ് ആൻഡ് പ്ലേ മാതൃകയിൽ അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകൾ, മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാൾ, കഫെറ്റീരിയ ഉൾപ്പെടെ ഒരു ഐടി പാർക്കിന് തുല്യമായ അന്തരീക്ഷം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകൾ, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർഥികൾ, അഭ്യസ്തവിദ്യരായ വനിതാ പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് സൗകര്യം ഉപയോഗിക്കാനാവും. കൊട്ടാരക്കരയ്ക്ക് പുറമേ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തൽമണ്ണ തുടങ്ങി 9 കേന്ദ്രങ്ങളിൽ കൂടി വർക്ക് നിയർ ഹോം ഉടൻ പ്രവർത്തനസജ്ജമാകും. കെ- ഡിസ്ക് മേൽനോട്ടം വഹിക്കുന്ന പദ്ധതിക്ക് കിഫ്‌ബിയാണ് മൂലധനം നൽകുന്നത്. വർക്ക് നിയർ ഹോം ഉദ്ഘാടന ചടങ്ങിൽ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ജനുവരി 18 മുതൽ 24 വരെ ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി റോബോട്ടിക്സ്, ഡ്രോൺ എക്സ്പീരിയൻഷ്യൽ സോണുകൾ, വിദഗ്‌ദ്ധർ നയിക്കുന്ന ഹാൻഡ്‌സ് ഓൺ സെഷനുകൾ ഉൾപ്പെടെയുള്ള ലേണിംഗ് ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാഷിങ്ടണ്‍: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കിയെന്ന് നൊബേല്‍ സമ്മാന ജേതാവും വെനസ്വേലന്‍ പ്രതിപക്ഷ നേതാവുമായ മരിയ കൊരിന മച്ചാഡോ. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ ട്രംപിന് തന്റെ നൊബേല്‍ സമ്മാനം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
വെനസ്വേലയെ സംബന്ധിച്ച് ചരിത്രപരമായ ദിവസമാണ് ഇന്ന് എന്നായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള മച്ചാഡോയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിനെ ആശ്രയിക്കാമെന്ന് വൈറ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്റെ പിന്തുണക്കാരോട് മച്ചാഡോ പറഞ്ഞു. ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണ് ഇന്നലെ നടന്നത്.
ട്രൂത്ത് പോസ്റ്റിലൂടെ നൊബേല്‍ സമ്മാനത്തിന്റെ വിവരം ട്രംപും പങ്കുവെച്ചിട്ടുണ്ട്. 'മരിയ കൊരിന മച്ചാഡോയെ കാണാന്‍ സാധിച്ചത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണ്. അവര്‍ ഒരു അസാധ്യ സ്ത്രീയാണ്. ഞാന്‍ ചെയ്ത പ്രവര്‍ത്തികള്‍ മുന്‍നിര്‍ത്തി മരിയ എനിക്ക് അവരുടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൈമാറി. പരസ്പര ബഹുമാനത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തിയാണിത്. നന്ദി മരിയ', ട്രംപ് കുറിച്ചു.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അധിനിവേശത്തിലൂടെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപും മച്ചാഡോയും തമ്മിലുള്ള കൂടിക്കാഴ്ച. താന്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപ് പലപ്പോഴും പ്രതികരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുരസ്‌കാരം മച്ചാഡോയ്ക്ക് ലഭിച്ചപ്പോള്‍ ട്രംപ് അതൃപ്തി പ്രകടമാക്കിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ജറുസലേം: ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വ്യാഴാഴ്ച ഗാസയില്‍ നടന്ന രണ്ട് വ്യോമാക്രമണങ്ങളില്‍ പതിനാറ് വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ദിയര്‍ അല്‍ ബലായില്‍ ഇസ്രയേല്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിലാണ് പതിനാറ് വയസുള്ള കുട്ടിയും ഹമാസ് കമാന്‍ഡറും ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടത്. കമാന്‍ഡര്‍ കൊല്ലപ്പെട്ട വിവരം ഹമാസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ദിയര്‍ എല്‍ ബലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് അല്‍ ഹോളിയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് അറിയിച്ചു.
രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗായസില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. മൂന്ന് മാസത്തിനിടെ ഗാസയില്‍ വിവിധയിടങ്ങളില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നൂറ് പേര്‍ കുട്ടികളാണെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ഗാസയില്‍ ഏകദേശം രണ്ട് ദശലക്ഷത്തോളം വരുന്ന ആളുകളില്‍ ഭൂരിഭാഗവും താല്‍ക്കാലിക വീടുകളിലോ തകര്‍ന്ന കെട്ടിടങ്ങളിലോ ആണ് താമസിക്കുന്നത്.
ഇക്കഴിഞ്ഞ പതിനാലാം തീയതിയാണ് ഗാസയില്‍ അമേരിക്ക രണ്ടാംഘട്ട വെടിനിര്‍ത്തല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഗാസയുടെ ഭരണ നിര്‍വഹണത്തിനായി പുതിയ കമ്മിറ്റി രൂപീകരിച്ചതായും യുഎസ് അറിയിച്ചിരുന്നു. സായുധ സംഘങ്ങളെ നിരായുധീകരിക്കുക, സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഭരണം, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞിരുന്നു. ശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് വിട്ടുനല്‍കണം. ഇതില്‍ പരാജയപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സ്റ്റീവ് വിറ്റ്‌കോഫ് മുന്നറിയിപ്പ് നല്‍കി. റാന്‍ഗ്വിലി എന്ന ബന്ദിയുടെ മൃതദേഹം ഇപ്പോഴും ഹമാസ് വിട്ടുനല്‍കിയിട്ടില്ലെന്നാണ് ഇസ്രയേലിന്റെ വാദം.
2023ല്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഗാസയില്‍ ഇസ്രയേലിന്റെ കൂട്ടക്കുരുതി. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 71,441 പേരാണ്. 1,71,329 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വധഭീഷണിയുമായി ഇറാൻ. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഒരു ചിത്രവും അതിന് താഴെ ഒരു അടിക്കുറിപ്പും സംപ്രേക്ഷണം ചെയ്തുകൊണ്ടാണ് വധഭീഷണി മുഴക്കിയിരിക്കുന്നത്.
2024ലെ അമേരിക്കൻ ഇലക്ഷൻ പ്രചരണത്തിനിടെ പെൻസിൽവാനിയയിലെ ബട്‌ലറിൽ വെച്ച് ഡൊണാൾഡ് ട്രംപിന് വെടിയേറ്റ ചിത്രവും അതിന് താഴെ 'ഇത്തവണ ബുള്ളറ്റിന് ലക്ഷ്യം പിഴക്കില്ല' എന്ന അടിക്കുറിപ്പുമാണ് സ്റ്റേറ്റ് ടെലിവിഷൻ സംപ്രേക്ഷണം ചെയ്തത്.
ഒരു വശത്ത് ഇറാനിൽ വർധിച്ചുവരുന്ന പ്രതിഷേധങ്ങൾ മറുവശത്ത് പ്രക്ഷോഭകർക്ക് പിന്തുണയും സഹായവും പ്രഖ്യാപിക്കുന്ന ട്രംപിന്റെ ഇടപെടൽ. ഇതെല്ലാം ചില്ലറയൊന്നുമല്ല ഇറാൻ ഭരണകൂടത്തെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസവും ട്രംപ് ഇറാൻ ഭരണകൂടത്തിന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പ്രക്ഷോഭകരെ വധശിക്ഷക്ക് വിധിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ആവശ്യമെങ്കിൽ അമേരിക്ക, ഇസ്രയേൽ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനും തങ്ങൾ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തിരിച്ചടിച്ചിരുന്നു.
രാജ്യത്ത് അരക്ഷിതാവസ്ഥ തുടരുമ്പോൾ അതിനിടയിൽ ട്രംപ് നടത്തുന്ന ഇടപെടലുകൾ എത്രത്തോളം ഇറാനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് സ്റ്റേറ്റ് ടെലിവിഷനിൽ പ്രദർശിപ്പിച്ച ചിത്രവും അടിക്കുറിപ്പും. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്. അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അത് ബങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ നഷ്ടമാകാന്‍ കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അബുദാബി പൊലീസിൻ്റെ മുന്നറിയിപ്പ്.
പല രീതിയിലാണ് തട്ടിപ്പ് സംഘം പൊതുജനങ്ങളെ സമീപിക്കുന്നത്. കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന വാഗദാനം മുതല്‍ ഉയര്‍ന്ന ശമ്പളമുളള ജോലി വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനായി ആകര്‍ഷകമായ പരസ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. സെര്‍ച്ച് എന്‍ജിനുകള്‍, തൊഴില്‍ പോര്‍ട്ടലുകള്‍, റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാര്‍ വ്യാജ ലിങ്കുകള്‍ പ്രചരിപ്പിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളുടെ അതേ മാതൃകയില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ചും തട്ടിപ്പ് സംഘം ഇരകളെ കെണിയില്‍ വീഴ്ത്തുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് അബുദാബി പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അജ്ഞാത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കുകയോ ചെയ്യരുത്. സ്വകാര്യ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഉള്‍പ്പെടെ നഷ്ടമാകാന്‍ ഇത് കാരണമാകും. ആകര്‍ഷകമായ ഓഫറുകളിലും ജോലിവാഗ്ദാനങ്ങളിലും വിശ്വസിച്ച് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ പലര്‍ക്കും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനും വിവിധ സേവനങ്ങള്‍ക്കുമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആപ്പുകളും വെബ്സൈറ്റുകളും മാത്രം ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്കിങ് പാസ് വേഡുകള്‍, എടിഎം പിന്‍ നമ്പറുകള്‍, സെക്യൂരിറ്റി കോഡുകള്‍ എന്നിവ ഒരു കാരണവശാലും പങ്കുവെയ്ക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയാസ്പദമായ ലിങ്കുകളോ ഇടപാടുകളോ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അബുദാബി പൊലീസിന്റെ സാമാര്‍ട്ട് ആപ്പിന് പുറമെ ടോള്‍ ഫ്രീ നമ്പര്‍, എസ്എംഎസ് ,ഇ മെയില്‍ എന്നിവ വഴിയും വിവരങ്ങള്‍ കൈമാറാനാകും. ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ബോധവത്ക്കരണ ക്യാമ്പയിനും അബുദാബി പൊലീസിന്റെ നേതൃത്വത്തില്‍ നടന്നു വരുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊല്ലം: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലം ഹോസ്റ്റലില്‍ 2 വിദ്യാര്‍ഥിനികളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്.
വൈഷ്ണവി കബഡി താരവും സാന്ദ്ര സ്പ്രിന്റ് താരവും ആണ്. സാന്ദ്ര നാല് വര്‍ഷം മുന്‍പും വൈഷ്ണവി ഒന്നര വര്‍ഷം മുന്‍പും ആണ് സായ് ഹോസ്റ്റലിലെത്തിയത്. ഇരുവരുടെയും പോക്കറ്റില്‍ നിന്നാണ് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വൈഷ്ണവിയുടെ മുറി താഴത്തെ നിലയിലും സാന്ദ്രയുടെ മുറി മൂന്നാം നിലയിലുമാണ്. പുലര്‍ച്ചെ 5നു പരിശീലനം ആരംഭിച്ചപ്പോള്‍ ഇരുവരും എത്തിയിരുന്നില്ല. തുടര്‍ന്ന് സെക്യൂരിറ്റിയും പരിശീലകരും അന്വേഷിച്ച് സാന്ദ്രയുടെ മുറിയില്‍ എത്തിയപ്പോള്‍ മുറി ഉള്ളില്‍ നിന്ന് കുട്ടിയിട്ടിരുന്നതായി കണ്ടെത്തി. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ ആണ് ഇരുവരെയും 2 ഫാനുകളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കൊല്ലം തഹസില്‍ദാര്‍ സ്ഥലത്തെത്തി പൊലീസിന്റെയും സയന്റിഫിക് അസിസ്റ്റന്റിന്റെയും സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത്. ഇന്‍ക്വസ്റ്റിനിടയിലാണ് ഇരു കുട്ടികളുടെയും പോക്കറ്റുകളില്‍ നിന്ന് ആത്മഹത്യ കുറിപ്പുകള്‍ കണ്ടെടുത്തത്. വൈഷ്ണവിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. സാന്ദ്രയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നു പൂര്‍ത്തിയാക്കി വൈകിട്ടു സംസ്‌കാരം നടത്തും.
കല്ലുവാതുക്കലില്‍ നടന്ന കബഡി ടൂര്‍ണമെന്റില്‍ വൈഷ്ണവി പങ്കാളിയായ ടീം വിജയിച്ചിരുന്നു. അതിന്റെ ആവേശത്തിലായിരുന്നു വൈഷ്ണവി എന്നാണ് പരിശീലകര്‍ പറയുന്നത്. സാന്ദ്രയും വൈഷ്ണവിയും കായിക രംഗത്ത് മാത്രമല്ല പഠനത്തിലും മുന്നിലായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും കൊൽക്കത്ത പോലീസിനും സുപ്രീം കോടതിയിൽ തിരിച്ചടി. ഐ-പാക് റെയ്ഡിൽ ഇഡിക്കെതിരെ കൊൽക്കത്ത പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ സുപ്രീം കോടതി മരവിപ്പിച്ചു.
ഐ-പാക് റെയ്ഡ് നടക്കുന്നതിനിടെ മമത ബാനർജിയും കൊൽക്കത്ത പോലീസ് ഉദ്യോഗസ്ഥരും നേരിട്ടെത്തി രേഖകളും മറ്റ് വിവരങ്ങളും തട്ടിയെടുത്തു എന്നാരോപിച്ചുകൊണ്ട് ഇഡി സുപ്രീം കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് പ്രശാന്ത് മിശ്ര, ജസ്റ്റിസ് വിപുല പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്
പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസിയായ ഐ-പാക്കിന്റെ മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഓഫീസിലും ഇഡി ജനുവരി 8ന് നടത്തിയ റെയ്ഡിനിടെയാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ അസ്വാഭാവിക ഇടപെടൽ നടന്നത്. സംഭവത്തിൽ ബംഗാൾ ഡിജിപി രാജീവ് കുമാർ, കൊൽക്കത്ത പോലീസ് കമ്മീഷണർ മനോജ് കുമാർ വർമ്മ എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്ന് ഇഡി സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.
സംഭവത്തിൽ കൊൽക്കത്ത ആഭ്യന്തര വകുപ്പ്, പേർസണൽ ആൻഡ് ട്രെയിനിങ് വകുപ്പ്, മമത ബാനർജി, തൃണമൂൽ കോൺഗ്രസ് തുടങ്ങിയവരോട് സുപ്രീം കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പ്രസ്തുത കേസിൽ ഒരു സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലും സുപ്രീം കോടതി മറുപടി തേടിയിട്ടുണ്ട്.
ഇഡി നൽകിയ ഹർജി പ്രഥമ ദൃഷ്ട്യാ ഏറെ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സംസ്ഥാന ഏജൻസിയുടെ ഇടപെടൽ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഈ സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും ഇതിന് ഉത്തരം ലഭിച്ചില്ലെങ്കിൽ ഏറെ അരാജകത്വത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പ്രഥമ ദൃഷ്ട്യാ ഉള്ള നീക്ഷണം മാത്രമാണെന്ന് എടുത്ത് പറഞ്ഞ സുപ്രീം കോടതി കേന്ദ്ര ഏജൻസി ഉന്നയിച്ച ആരോപണങ്ങൾ സത്യസന്ധമായാണെങ്കിൽ ഉയരുന്ന ചോദ്യം 'ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം തടസപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുമോ?' എന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഐ-പാക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിൽ നിന്ന് രേഖകൾ എടുത്തുകൊണ്ടുപോയ മമതയുടെ ഇടപെടലിനെ 'മോഷണം' എന്നാണ് വിശേഷിപ്പിച്ചത്. ഇങ്ങനെ മന്ത്രിയും പോലീസുകാരും ഒരു പരിധിയുമില്ലാതെ ഇത്തരം കേസിൽ ഇടപെട്ടാൽ ഭാവിയിൽ സമാന സംഭവങ്ങൾ ഉണ്ടായാൽ പോലീസിന് ഇപ്പോൾ ചെയ്തത് പോലെ ചെയ്യാനുള്ള പ്രവണത ഉണ്ടാകുമെന്നും അതിനാൽ കൊൽക്കത്ത പൊലീസിലെ ഉന്നതരെ കുറ്റക്കാരെന്ന് കണ്ട് സസ്‌പെൻഡ് ചെയ്യണമെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ വാദിച്ചു. കൂടാതെ ജനുവരി 9ന് കൽക്കട്ട ഹൈക്കോടതിയിൽ നടന്നത് അരാജകത്വമാണെന്നും തുഷാർ മേത്ത വാദിച്ചു. ഒരു പ്രത്യേക സമയത്ത് ഹൈക്കോടതിയിൽ എത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകർക്ക് വാട്സാപ്പ് സന്ദേശം ലഭിച്ചതായും ഇതനുസരിച്ച് കേസുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ അഭിഭാഷകർ ഹൈക്കോടതിയിലെത്തി കോടതി വ്യവഹാരങ്ങളെ തടസ്സപ്പെടുത്തിയെന്നും തെളിവ് സഹിതം തുഷാർ മേത്ത സുപ്രീം കോടതിയെ ധരിപ്പിച്ചു. വാദം കേട്ട സുപ്രീം കോടതി ബെഞ്ച് 'ഹൈക്കോടതി ജന്തർ മന്തർ ആയി മാറിയോ' എന്ന ചോദ്യമാണ് ഉയർത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. മതപരിവര്‍ത്തനം ആരോപിച്ചാണ് തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ ആല്‍ബിനെ അറസ്റ്റ് ചെയ്തത്. പൊലീസ് ആല്‍ബിനെ കോടതിയില്‍ ഹാജരാക്കുന്നില്ല എന്നാണ് ഉയരുന്ന ആക്ഷേപം.
നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിനുശേഷം വീണ്ടും മതപരിവര്‍ത്തനം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ കഴിഞ്ഞ 13ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ആൽബിന്റെ ഭാര്യയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചിരുന്നു.
മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും തടയുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ജൂൺ 25-ന് ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ബംജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു പ്രീതി മേരിയേയും വന്ദന ഫ്രാൻസിസിനേയും റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതികളെ കടത്തിക്കൊണ്ടുപോകാനും നിർബന്ധിതമായി മതപരിവർത്തനം നടത്താനും ശ്രമിച്ചു എന്നായിരുന്നു ആരോപണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സൂറത്ത്: പട്ടത്തിന്റെ ചരട് കുടുങ്ങി നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിഞ്ഞ് ഒരുകുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സൂറത്തിലെ സായിദ്പുര സ്വദേശിയായ റെഹാന്‍ ഷെയ്ഖ് (35) ഭാര്യ റെഹന (30), മകള്‍ അലീഷ എന്നിവരാണ് മരിച്ചത്.
പട്ടത്തിന്റെ ചരടില്‍ കുടുങ്ങിയ വാഹനം ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. മൊറാഭാഗലിലെ സുഭാഷ് ഗാര്‍ഡനിലേക്ക് സഞ്ചരിക്കവെ ചന്ദ്രശേഖര്‍ ആസാദ് പാല(ജിലാനി പാലം)ത്തിലായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. നഗരം ചുറ്റാനായി ഇറങ്ങിയതായിരുന്നു റെഹാനും കുടുംബവും. മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പെട്ടെന്ന് പട്ടത്തിന്റെ നൂല്‍ റഹാനെ ചുറ്റുകയായിരുന്നു.
റെഹാന്‍ ഒരു കൈ ഉപയോഗിച്ച് ചരട് ഊരിമാറ്റുകയും മറുകൈ ഉപയോഗിച്ച് ബൈക്ക് നിയന്ത്രിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു. റെഹാനും അലീഷയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ വീണ റെഹനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ഇലക്ഷൻ കമ്മീഷൻ. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്.
ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി. നാല് ദിവസത്തേക്കാണ് എസ് ഐ ആർ നടപടികൾ നീട്ടിയിരിക്കുന്നത്. ജനുവരി 19ന് സമയപരിധി അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇത് സംബന്ധിച്ച ഉത്തരവ് ഇലക്ഷൻ കമ്മീഷൻ ലഭ്യമാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ വഴിയും സാധ്യമായ മറ്റെല്ലാ പ്ലാറ്റുഫോമുകൾ വഴിയും ഇക്കാര്യം ബിഎൽഒമാരെയും വോട്ടർമാരെയും അറിയിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദ്ദേശം നൽകി.
സമയ പരിധി നീട്ടിയത് കൊണ്ടുതന്നെ വോട്ടർമാർക്ക് തങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിക്കാനും, തിരുത്തലുകൾക്കും എന്യുമറേഷൻ ഫോമുകൾ പൂരിപ്പിക്കുന്നതിനും കൂടുതൽ സമയം ലഭിച്ചിരിക്കുകയാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12