Saturday, 24 January 2026

ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ പിൻഭാഗത്തെ ഗ്രില്ലും കതകും തകര്‍ന്നുകിടക്കുന്നു, കൊണ്ടുപോയത് 25 പവൻ സ്വർണവും സിസിടിവി ഹാർഡ് ഡിസ്കും

ജോലിക്ക് പോയി തിരിച്ചെത്തിയപ്പോൾ പിൻഭാഗത്തെ ഗ്രില്ലും കതകും തകര്‍ന്നുകിടക്കുന്നു, കൊണ്ടുപോയത് 25 പവൻ സ്വർണവും സിസിടിവി ഹാർഡ് ഡിസ്കും

കടയ്ക്കൽ: കൊല്ലം കടയ്ക്കലിന് സമീപം ചുണ്ട ഫില്ല്ഗിരിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ 25 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ചുണ്ട അയനിവിളയിലുളള സലീനയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ കൃത്യം നിർവഹിച്ചത്. ജോലിക്ക് പോയിരുന്ന സലീന വൈകുന്നേരം തിരികെ വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്.

വീടിന്റെ പിൻഭാഗത്തെ ഗ്രിൽ തകർത്ത് കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മുറിക്കുള്ളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലും. മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ വീടിനുള്ളിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ളവ മോഷ്ടാക്കൾ അപഹരിച്ചു.

സലീന വിവരം അറിയിച്ചതിനെത്തുടർന്ന് കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് പൊലീസിന് ചില നിർണ്ണായക സൂചനകൾ ലഭിച്ചതായാണ് വിവരം. സമീപപ്രദേശങ്ങളിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

20 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കുരങ്ങന്മാർ, മുങ്ങിപ്പോകാതെ കാത്തത് ഡയപ്പർ

20 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കുരങ്ങന്മാർ, മുങ്ങിപ്പോകാതെ കാത്തത് ഡയപ്പർ

സിയോനി: ഡയപ്പറുകളുടെ ഉപയോഗം പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ദോഷത്തേക്കുറിച്ച് ശാസ്ത്രീയ വശം വ്യക്തമാക്കി വിദഗ്ധർ വിശദമാക്കാറുണ്ട്. എന്നാൽ ഡയപ്പർ 20 ദിവസം പ്രായമുള്ള നവജാത ശിശുവിന് രക്ഷകനായി മാറിയ കാഴ്ചയാണ് ഛത്തീസ്ഡഡിലെ സിയോനിക്കാർക്ക് പറയാനുള്ളത്. മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തതിന് പിന്നാലെയാണ് വിചിത്ര സംഭവങ്ങളുടെ തുടക്കം. അമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കുരരങ്ങനെ ഓടിക്കാൻ ശ്രമിക്കുകയും കുരങ്ങനിൽ നിന്ന് കുട്ടിയെ വീണ്ടെടുക്കാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാർ വിടാതെ പിന്തുടരാൻ തുടങ്ങിയതോടെ കുരങ്ങനും ഭയന്നു. പരക്കം പാച്ചിലിൽ കുരങ്ങന്റെ കയ്യിൽ നിന്ന് കുഞ്ഞ് സമീപത്തെ കിണറിലേക്ക് വീഴുകയായിരുന്നു. എന്നാൽ ഡയപ്പറിട്ടത് മൂലം കുഞ്ഞ് വെള്ളത്തിൽ പൊന്തിക്കിടക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ കുട്ടിയെ മുങ്ങിപ്പോകും മുൻപ് കരയിലേക്ക് എത്തിക്കുകയായിരുന്നു. കരയ്ക്ക് എത്തിച്ച കുട്ടി ചലിക്കാതെ വന്നതോടെ ബഹളമെല്ലാം നടക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന രാജേശ്വരി രാത്തോഡ് എന്ന നഴ്സ് കുട്ടിക്ക് സിപിആർ നൽകുകയായിരുന്നു. സിപിആർ ലഭിച്ചതോടെ കുട്ടി ശ്വസിക്കാൻ ആരംഭിക്കുകയായിരുന്നു. കുട്ടിയെ വൈകാതെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നിലയിൽ ഭയക്കാനൊന്നുമില്ലെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്. 

കുരങ്ങനുമായുള്ള പിടിവലിക്കിടെ കുഞ്ഞിനെ പരിക്കേറ്റിട്ടില്ലെന്നതാണ് ആശ്വാസകരമായ വസ്തുത. മാഡ്വയിലെ പവർ പ്ലാന്റിലെ ജീവനക്കാരനായ അരവിന്ദ് റാത്തോഡിന്റെ പെൺകുഞ്ഞിനെയാണ് കുരങ്ങ് തട്ടിയെടുത്തത്. കുരങ്ങന്മാരുടെ ശല്യം ഗ്രാമത്തിൽ പതിവാണെങ്കിലും ഇത്തരമൊരു സംഭവം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നാണ് അരവിന്ദ് റാത്തോഡ് വിശദമാക്കുന്നത്. ഗ്രാമവാസികളുടേയും നഴ്സിന്റേയും സഹായത്തിന് നന്ദി പറയുകയാണ് അരവിന്ദ് റാത്തോഡ്.ഛത്തീസ്ഗഡിലെ ചിംമ്പ ജില്ലയിലെ ജാൻജ്ഗിറിലാണ് ബുധനാഴ്ചയാണ് സംഭവം നടന്നത്. പെൺകുഞ്ഞിന്റെ അമ്മ സുനിത റാത്തോഡിന്റെ കൈകളിൽ നിന്നാണ് കുഞ്ഞിനെ കുരങ്ങൻ തട്ടിയെടുത്തത്. നാലോ അഞ്ചോ കുരങ്ങന്മാർ സമീപത്തെ ടെറസിൽ നിന്ന് ചാടിയെത്തിയെന്നാണ് വീട്ടുകാർ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അജിത്കുമാർ ഇനി ആധിക് രവിചന്ദ്രന്റെ ഒപ്പം; പേരിടാത്ത ചിത്രം ഇപ്പോൾ AK64

അജിത്കുമാർ ഇനി ആധിക് രവിചന്ദ്രന്റെ ഒപ്പം; പേരിടാത്ത ചിത്രം ഇപ്പോൾ AK64

അജിത് കുമാർ (Ajith Kumar) ചിത്രം 'മങ്കാത്ത' തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു കൊണ്ട് അദ്ദേഹത്തിന്റെ തിരിച്ചുവരവിവ് രേഖപ്പെടുത്തിയിരുന്നു. AK64 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് സംവിധായകൻ ആദിക് രവിചന്ദ്രൻ ഇപ്പോൾ നൽകിയിട്ടുണ്ട്. അജിത് കുമാർ അഭിനയിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രം AK64 2026 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിക്കുമെന്ന് രവിചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

“ഷൂട്ടിംഗ് ഞങ്ങൾ ഫെബ്രുവരിയിൽ ആരംഭിക്കും. ഇപ്പോൾ, എല്ലാവർക്കും ധാരാളം സർപ്രൈസുകൾ ഉണ്ടാകുമെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ. ആരാധകർക്കായി ഞങ്ങൾ ഗുഡ് ബാഡ് അഗ്ലി ചെയ്തു. എന്നാൽ, ഇത്തവണ അത് എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യം വച്ചുള്ള ഒരു എന്റർടെയ്‌നറായിരിക്കും. ഞങ്ങൾ ചില സർപ്രൈസുകൾ കരുതിവച്ചിട്ടുണ്ട്, അവ ഓരോന്നായി ഞങ്ങൾ വെളിപ്പെടുത്തും. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ചില പുതിയ വശങ്ങൾ ചിത്രത്തിലുണ്ട്," പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.

തന്റെ അടുത്ത സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അജിത് കുമാർ നേരത്തെ പങ്കുവെച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. റേസിംഗിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ അജിത്കുമാർ തുടർച്ചയായി രണ്ടാം തവണയും ആധിക് രവിചന്ദ്രനുമായി ഒന്നിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈറൽ താരങ്ങളായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് ഒന്നിച്ചെത്തുന്നു; 'മഹാരാജ ഹോസ്റ്റൽ' ടീസർ പുറത്ത്

വൈറൽ താരങ്ങളായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് ഒന്നിച്ചെത്തുന്നു; 'മഹാരാജ ഹോസ്റ്റൽ' ടീസർ പുറത്ത്

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങളായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' സിനിമയുടെ ടീസർ പുറത്ത്. ഷേണായീസ് തിയേറ്ററിൽ വെച്ച് നടന്ന ചടങ്ങിലാണ് സിനിമയുടെ കൗതുകം നിറയ്ക്കുന്ന ടീസർ പുറത്തിറക്കിയത്. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്.

നഗരത്തിലെ തൊഴുത്ത് പോലുള്ള ഒരു ബോയ്‌സ് ഹോസ്റ്റലിൻറെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡൻറേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊററും കോമഡിയും ചേർത്തുവെച്ച ചിത്രം ഏവരേയും ചിരിപ്പിച്ച് പേടിപ്പിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ചാരുചിത്ര പ്രൊഡക്ഷൻസ് & മധുമിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്‌മണപ്പള്ളി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്‌കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു,

ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്‌ക്രീൻ പ്ലേ: അഷ്‌കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്‌സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആർഒ: ആതിര ദിൽജിത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് - നന്ദു പ്രസാദ്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനത്തിൽ ലാപ്ടോപ്പ് ബോംബ് വെച്ച് ചാവേർ ആക്രമണം, 74 യാത്രക്കാരും രക്ഷപ്പെട്ടപ്പോൾ കൊല്ലപ്പെട്ടത് ഒരാൾ

വിമാനത്തിൽ ലാപ്ടോപ്പ് ബോംബ് വെച്ച് ചാവേർ ആക്രമണം, 74 യാത്രക്കാരും രക്ഷപ്പെട്ടപ്പോൾ കൊല്ലപ്പെട്ടത് ഒരാൾ

മൊഗാദിഷു: കൃത്യം ഒരു പതിറ്റാണ്ട് മുൻപ്, 2016 ഫെബ്രുവരി 2ന് ലോകത്തെ ഞെട്ടിച്ച ഡാലോ എയർലൈൻസ് വിമാനത്തിലെ ബോംബ് സ്‌ഫോടനത്തിന്‍റെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് പത്ത് വയസ്സ്. സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ നിന്ന് ജിബൂട്ടിയിലേക്ക് പറന്ന വിമാനത്തിലായിരുന്നു ലാപ്ടോപ്പ് ബോംബ് ഉപയോഗിച്ച് ചാവേർ ആക്രമണം നടത്തിയത്. എന്നാൽ വിധി കാത്തുവെച്ച അത്ഭുതമെന്നോണം 74 യാത്രക്കാരും രക്ഷപ്പെട്ടു, കൊല്ലപ്പെട്ടത് ചാവേർ മാത്രമായിരുന്നു.

അബ്ദുല്ലാഹി അബ്ദിസലാം ബോർലെ എന്ന സൊമാലിയൻ സ്വദേശിയാണ് ആക്രമണം നടത്തിയത്. സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച ലാപ്ടോപ്പുമായിട്ടായിരുന്നു ഇയാൾ വിമാനത്തിൽ കയറിയത്. വിമാനത്തിന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കാൻ കഴിയുന്ന കൃത്യമായ സീറ്റും സ്ഥാനവും ഇയാൾ നേരത്തെ തന്നെ തിരഞ്ഞെടുത്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.

വിമാനം പറന്നുയർന്ന് 15 മിനിറ്റുകൾക്ക് ശേഷമായിരുന്നു സ്ഫോടനം നടന്നത്. അപ്പോൾ വിമാനം ഏകദേശം 11,000 അടി ഉയരത്തിലായിരുന്നു. വിമാനത്തിന്‍റെ ക്യാബിനിൽ മർദ്ദം പൂർണ്ണമായും ക്രമീകരിക്കാത്തതിനാൽ സ്ഫോടനം നടന്നതോടെ വിമാനത്തിന്റെ വശത്ത് ഒരു മീറ്റർ വലുപ്പമുള്ള വലിയ ദ്വാരമുണ്ടായി. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ ചാവേർ വിമാനത്തിന് പുറത്തേക്ക് തെറിച്ചു വീഴുകയും കൊല്ലപ്പെടുകയും ചെയ്തു. പൈലറ്റിന്‍റെ മനഃസാന്നിധ്യം കൊണ്ട് വിമാനം ഉടൻ തന്നെ മൊഗാദിഷുവിൽ അടിയന്തരമായി ഇറക്കാൻ സാധിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

‘ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും. കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കും. 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. കർശന നിയമം പാലിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പ് നൽകി.

പിഴയടക്കാൻ 45 ദിവസത്തെ സാവകാശം അതിനുശേഷം കർശന നടപടി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയും. എല്ലാ നിയമനടപടികളും വാഹനത്തിൻ്റെ ആർസി ഉടമയ്‌ക്കെതിരെയായിരിക്കും. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും.

ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാണെന്നാണ് പ്രധാന നിര്‍ദേശം. അതിന് ശേഷം 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയോ നിയമലംഘനം നടന്നിട്ടില്ലെങ്കില്‍ തെളിവ് സഹിതം അത് തെളിയിക്കുകയോ വേണം. ഇതിന് തയ്യാറായില്ലെങ്കില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.

നിയമലംഘനം നടത്തുകയും മൂന്ന് മാസം വരെ പിഴയടയ്ക്കുകയും ചെയ്യാത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്. ചുവപ്പ് സിഗ്നല്‍ ലംഘിക്കല്‍, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് മുന്നില്‍ അധികം തവണ ചലാന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസം വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും.’

നിയമലംഘനം പതിവാക്കുന്നവരെ ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്. നിയമലംഘകരുടെയും വാഹനങ്ങളുടെ വിവരങ്ങള്‍ വാഹന-സാരഥി പോര്‍ട്ടലിലേക്കും കൈമാറും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ദേശീയപാതയിൽ ഈ മാസം 30 മുതൽ ടോൾപിരിവ് തുടങ്ങും

മലപ്പുറത്ത് ദേശീയപാതയിൽ ഈ മാസം 30 മുതൽ ടോൾപിരിവ് തുടങ്ങും

പുതിയ ദേശീയപാത മലപ്പുറം ജില്ലയിൽ ഈ മാസം 30 മുതൽ ടോൾപിരിവ് തുടങ്ങും. വളാഞ്ചേരിക്കും പുത്തനത്താണിക്ക് ഇടയിലാണ് വെട്ടിച്ചിറ ടോൾ പ്ലാസ. വെട്ടിച്ചിറയിലാണ് ജില്ലയിലെ ഏക ടോൾപ്ലാസയുള്ളത്. ദേശീയപാത അതോറിറ്റി നിരക്ക് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ പരിധിക്കുള്ളിലുള്ളവർ ആധാർ കാർഡുമായി ടോൾ പ്ലാസയിൽ എത്തുകയാണെങ്കിൽ പ്രതിമാസം 340 രൂപ നിരക്കിൽ പാസ് ലഭിക്കും.

കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 145 രൂപയാണ് നിരക്ക്. മാസം 4875 രൂപ പ്രതിമാസ നിരക്കിൽ പാസ് ലഭിക്കും. ലൈറ്റ് കൊമേഴ്‌സ്യൽ, ലൈറ്റ് ഗുഡ് വാഹനങ്ങൾക്ക് ഒരു യാത്രക്ക് 235 രൂപയും മാസ പാസ് 7875 രൂപയുമാണ്. രണ്ട് ആക്സിലുള്ള വാഹനങ്ങൾക്ക് ഒരു തവണ 495 രൂപയും പ്രതിമാസ പാസിന് 16,505 രൂപയും നൽകണം.

മൂന്ന് ആക്സിലുള്ള വാണിജ്യ വാഹനങ്ങൾ ഒരു തവണ കടന്നു പോകാൻ 540 രൂപയും ഒരുമാസത്തേക്ക് പാസ്സിന് 18,005 രൂപയുമാണ് നൽകേണ്ടത്. നാലുമുതൽ ആറുവരെ ആക്സിലുള്ള വാഹനങ്ങൾ ഒരു യാത്രക്ക് 775 ഉം മാസ പാസ്സിന് 25880 രൂപയും നൽകണം. ഏഴും അതിനുമുകളിലും ആക്സിലുള്ളവ -945 രൂപ ഒരു തവണ നൽകണം. 31,510 രൂപ നൽകിയാൽ പ്രതിമാസ പാസ് ലഭിക്കും. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ടോൾ പ്ലാസ കടക്കുന്നവർ രണ്ടാംതവണ ടോൾതുകയുടെ പകുതി നൽകിയാൽ മതി. അതേസമയം, ദേശീയപാതയിൽ കൂരിയാട്ട് തകർന്ന ഭാഗത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. കോഴിക്കോട് ബൈപ്പാസിലെ ഒളവണ്ണ ടോൾ പ്ലാസയിൽ ഈ മാസം 15 മുതൽ ടോൾ ഈടാക്കി തുടങ്ങിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ സംഭവം, പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ച് ബൈക്കിലെത്തിയ അക്രമി, വിരലറ്റുപോയി

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ സംഭവം, പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ച് ബൈക്കിലെത്തിയ അക്രമി, വിരലറ്റുപോയി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മേലഡൂരിൽ പത്രവിതരണക്കാരന് വെട്ടേറ്റു. പ്ലാശേരി വീട്ടിൽ വർഗീസിനാണ് (62) വെട്ടേറ്റത്. ആക്രമണത്തിൽ വർഗീസിന്റെ ഇടതുകൈയിലെ തള്ളവിരൽ പൂർണ്ണമായും അറ്റുപോയി. അന്നമനട മേലഡൂർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വലതുകൈയ്ക്കും താടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ ജംഗ്ഷനിൽ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചയാളാണ് വർഗീസിനെ ആക്രമിച്ചത്. ഈ സമയം വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാർ കൂടി സ്ഥലത്തുണ്ടായിരുന്നു. അവരെ ബലമായി തള്ളിമാറ്റിയ ശേഷമാണ് അക്രമി വർഗീസിനെ വെട്ടിയത്. വർ​ഗീസിനെ ഉടൻ തന്നെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാൽവരിക്കുന്ന് പള്ളിക്ക് സമീപം, ട്രാക്കിലൊരാൾ, റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്

കാൽവരിക്കുന്ന് പള്ളിക്ക് സമീപം, ട്രാക്കിലൊരാൾ, റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്

ആളൂർ:റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ഒരുങ്ങിക്കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചെടുത്ത് കേരള പൊലീസ്. മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിൽ പകച്ചുനിന്ന 58-കാരന് ആളൂർ പൊലീസ് രക്ഷകരായി. വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് പൊലീസ് സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇന്നലെ പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ. എറണാകുളത്തേക്ക് പോകുന്ന ട്രാക്കിൽ ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാൽവരിക്കുന്ന് പള്ളിക്ക് സമീപം ഒരാൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ ആളൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളൂർ പൊലീസ് സ്റ്റേഷൻ ജി .എസ്.ഐ ജെയ്‌സൺ, സി.പി.ഒ ഹരികൃഷ്ണൻ, ഹോം ഗാർഡ് ജോയ് എന്നിവർ നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി.പൊലീസ് എത്തുമ്പോൾ മധ്യവയസ്കൻ ട്രാക്കിൽ തലവെച്ച് കിടക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അവഗണിച്ചു എന്നത് ശശി തരൂരിന്റെ വെറും തോന്നല്‍; കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

അവഗണിച്ചു എന്നത് ശശി തരൂരിന്റെ വെറും തോന്നല്‍; കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ നടന്ന ഹൈക്കമാന്‍ഡ്- കെപിസിസി കൂടിക്കാഴ്ചയില്‍ ഡോ.ശശി തരൂരിന്റെ അതൃപ്തി ചര്‍ച്ച ആയി. കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍ എന്ന് രാഹുല്‍ഗാന്ധി സംസ്ഥാന നേതൃത്വത്തോട് വിശദീകരിച്ചു. തനിക്ക് ലഭിച്ച ലിസ്റ്റില്‍ തരൂരിന്റെ പേര് ഇല്ലായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി

കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെപിസിസി ഭാരവാഹികളുമായി ഹൈകമാന്റ് ചേര്‍ന്ന ആദ്യ യോഗത്തിലെ ഡോ ശശി തരൂരിന്റെ അസാന്നിധ്യം വീണ്ടും ചര്‍ച്ചകള്‍ തുടക്കമിട്ട പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിശദീകരണം. തനിക്ക് തന്ന നേതാക്കളുടെ ലിസ്റ്റില്‍ തിരൂരിന്റെ പേര് ഇല്ലായിരുന്നുവെന്നും രാഹുല്‍ഗാന്ധി വിശദീകരിച്ചു.മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ കാരണമാണ് ശശിതരൂര്‍ പങ്കെടുക്കാത്തത് എന്ന് പറഞ്ഞായിരുന്നു സംസ്ഥാന നേതാക്കള്‍ തടിതപ്പിയത്.

വയനാട് ലക്ഷ്യ ക്യാമ്പില്‍ തരൂര്‍ നേതാക്കള്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്തവന്നത്തോടെ കാലങ്ങളായി പാര്‍ട്ടി നേതൃത്വത്തോടുണ്ടായിരുന്ന അകല്‍ച്ച പരിഹരിക്കപ്പെട്ടു എന്ന സന്ദേശം ആയിരുന്നു.കൊച്ചി മഹാ പഞ്ചായത്തിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ പഴയ പടി ആയി.തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ശശി തരൂര്‍ ഇടഞ്ഞുനിന്നാല്‍ ദോഷം പാര്‍ട്ടിക്ക് തന്നെയാണ്.