Monday, 2 February 2026

പാകിസ്ഥാനിൽ നിന്ന് വന്നവർക്ക് അനുകൂലമായി സുപ്രീം കോടതിയുടെ ഉത്തരവ്; ദില്ലിയിൽ സ്വന്തമായി വീട് നൽകാൻ നിർദേശം

പാകിസ്ഥാനിൽ നിന്ന് വന്നവർക്ക് അനുകൂലമായി സുപ്രീം കോടതിയുടെ ഉത്തരവ്; ദില്ലിയിൽ സ്വന്തമായി വീട് നൽകാൻ നിർദേശം

ദില്ലി: പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ദളിത് ഹിന്ദുക്കൾക്ക് പൗരത്വം മാത്രം നൽകിയാൽ പോരെന്നും വീടും നൽകണമെന്നും സുപ്രീം കോടതി നിർദേശം. നിലവിൽ ഇന്ത്യൻ പൗരത്വം നേടിയ പാകിസ്ഥാനിൽ നിന്ന് ദളിത് ഹിന്ദുക്കൾ നേരിടുന്ന പ്രയാസം പരിഗണിച്ചാണ് നിർദേശം. ദില്ലിയിൽ ഇവർക്ക് മാന്യമായ പാർപ്പിട സൗകര്യം ഒരുക്കാൻ ഇന്ത്യയിലെ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടു.

ദില്ലി മജ്നു കാ തില പ്രദേശത്ത് സിഗ്നേചർ പാലത്തിന് സമീപത്ത് താമസിച്ചിരുന്ന ഇവരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതോടെയാണ് കേസ് കോടതിയുടെ പരിഗണനയിലെത്തിയത്. പൗരത്വം നൽകിയത് കൊണ്ടുമാത്രം ഇവരുടെ പ്രയാസങ്ങൾക്ക് അവസാനമാകില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സുന്ദരേശും എൻ കോടേശ്വർ സിങും കുടിയൊഴിപ്പിക്കൽ ഭീതിയിൽ നിന്ന് ഇവരെ രക്ഷിക്കാൻ മാന്യമായ പാർപ്പിട സൗകര്യം ഒരുക്കി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.

വിഷയത്തിൽ ദില്ലി സർക്കാരിനോട് നാലാഴ്‌ചക്കകം മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഈ കുടുംബങ്ങളെ താമസ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചുകൊണ്ടുള്ള എല്ലാ വികസന പദ്ധതികളും നിർത്തിവെക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോണ്‍ഗ്രസ്; സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി

പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോണ്‍ഗ്രസ്; സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവെച്ച് കടക്ക് പുറത്ത് കാമ്പയിനുമായി കോണ്‍ഗ്രസ്. ഡിജറ്റല്‍ മാധ്യമം വഴി നടത്തുന്ന കാമ്പയിന്റെ ഭാഗമായി സര്‍ക്കാരിനെതിരായ കുറ്റപത്രവും പുറത്തിറക്കി. മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി കടക്ക് പുറത്ത് എന്ന പേരില്‍ വൈബ്‌സൈറ്റും ക്രമീകരിച്ചിട്ടുണ്ട്

സിപിഐഎം – ആര്‍എസ്എസ് ചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി പറഞ്ഞ വാചകമാണ് കടക്ക് പുറത്ത്.
അധികാര ധാര്‍ഷ്ട്യത്തിന്റെ പ്രതീകമെന്ന നിലയില്‍ ഇതിനെ പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്. 6ന് തുടങ്ങുന്ന യുഡിഎഫ് രാഷ്ട്രീയ
പ്രചരണജാഥക്ക് മുന്നോടിയായാണ് കടക്ക് പുറത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സര്‍ക്കാരിനെതിരായ കുറ്റപത്രത്തിനൊപ്പം ജനങ്ങളുടെ പരാതികള്‍
ശേഖരിക്കുന്നതിന് വെബ് സൈറ്റ്, പാട്ടുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളും പുറത്തിറക്കും. മുഖ്യമന്ത്രിയെ
പ്രതീകാത്മകമായി പുറത്താക്കുന്നതിനുളള സൗകര്യവും കടക്ക് പുറത്ത് .കോം എന്ന പേരിലുളള വെബ് സൈറ്റിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനുരാജ് മനോഹർ സന്നിധാനത്ത് അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തി; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

അനുരാജ് മനോഹർ സന്നിധാനത്ത് അനുമതിയില്ലാതെ ഷൂട്ടിംഗ് നടത്തി; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

സംവിധായകന്‍ അനുരാജ് മനോഹർ മകരവിളക്ക് ദിവസത്തില്‍ സന്നിധാനത്ത് അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ട് നടന്നു. മകരവിളക്ക് ദിവസം ഹിൽടോപ്പിൽ വെച്ചായിരുന്നു ഷൂട്ടിങ് എന്നും റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ സിനിമ ചിത്രീകരിക്കാനായി എഡിജിപി എസ് ശ്രീജിത്താണ് അനധികൃതമായി അനുമതി നൽകിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ എഡിജിപി എസ് ശ്രീജിത്ത് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടിലില്ല. ഷൂട്ടിങ് നടന്നതിന്‍റെ വീഡിയോ സഹിതമുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്, എസ് പി സുനിൽകുമാർ നല്‍കിയത്.

ദേവസ്വം ബോര്‍ഡിലെ നിയമവകുപ്പ് ഉദ്യോഗസ്ഥരോട് കെ ജയകുമാര്‍ ഇന്ന് നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ബോർഡിൻ്റെ തുടർ നടപടികൾ. വനം വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിസര്‍വ് വന ഭൂമിയില്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയതിന് പിന്നാലെയാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം 24നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു,14 പേർക്ക് പരിക്ക്

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു,14 പേർക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്ക്. ഇറാനിലെ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ് തുറമുഖത്തിലും തെക്കൻ നഗരമായ അഹവാസിലും സ്ഫോടനം നടന്നു. തെക്കൻ നഗരമായ അഹവാസിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. നാശനഷ്ടങ്ങളെക്കുറിച്ച് കൃത്യമായ വിവരമില്ലന്നും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധമില്ലെന്ന് ഇസ്രയേൽ അറിയിച്ചു.

ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലാണ് ബന്ദർ അബ്ബാസ് തുറമുഖം സ്ഥിതി ചെയ്യുന്നത്. റെവല്യൂഷണറി ഗാര്‍ഡ് നേവി കമാന്‍ഡറെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം അറിയിച്ചു. കമാൻഡർ കൊല്ലപ്പെട്ടെന്ന വാർത്ത തള്ളി ഇറാൻ റെവല്യൂഷണറി ഗാർഡും രംഗത്തെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ചൈനീസ് കയ്യേറ്റത്തെ കുറിച്ച് ഗുരുതര വിഷയം നരവനെ പുസ്തകത്തിൽ ഉയർത്തുന്നു, പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല'

'ചൈനീസ് കയ്യേറ്റത്തെ കുറിച്ച് ഗുരുതര വിഷയം നരവനെ പുസ്തകത്തിൽ ഉയർത്തുന്നു, പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല'

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്ത്യ-ചൈന പ്രശ്‌നം ഉന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പിന്നാലെ രാഹുല്‍ ഗാന്ധിയെ സംസാരിക്കുന്നതില്‍ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തടഞ്ഞു. ജനറല്‍ നരവനെയുടെ പുസ്തകത്തിലെ പരാമര്‍ശമായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. എന്നാല്‍ ഇതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്തെത്തി. പുസ്തകം ഇറങ്ങിയോ എന്നറിയില്ല എന്ന് അമിത്ഷാ പറഞ്ഞു. പുസ്തകം പ്രകാശനം ചെയ്തിട്ടില്ലെന്നും പുറത്തിറങ്ങാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയില്‍ ഉന്നയിക്കാനാകില്ലെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയില്‍ ഉന്നയിക്കരുതെന്ന് സ്പീക്കറും പറഞ്ഞു. സഭാ ചട്ടങ്ങള്‍ രാഹുല്‍ ഗാന്ധി മറികടക്കരുത്. പ്രകാശനം ചെയ്ത പുസ്തകമാണെങ്കിലും സഭയില്‍ ഉന്നയിക്കരുതെന്ന് സ്പീക്കര്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് നരവനെ പറഞ്ഞതായി രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പുസ്തകത്തിലെ ഉള്ളടക്കം കൃത്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകം പ്രകാശനം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദോക്‌ലാമിലെ ചൈനീസ് കയ്യേറ്റത്തെ കുറിച്ച് ഗൗരവമായ വിഷയമാണ് നരവനെ ഉയര്‍ത്തുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

സഭ അലങ്കോലപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നുവെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു. എന്തടിസ്ഥാനത്തിലാണ് പ്രകാശനം ചെയ്യാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ ഉന്നയിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു. ചട്ടം 349 (1) പ്രകാരം പുസ്തകത്തിലെ ഭാഗങ്ങള്‍ ഉന്നയിക്കാനാകില്ലെന്ന് നിഷികാന്ത് ദുബെയും പ്രതികരിച്ചു. ചട്ടപ്രകാരമല്ല രാഹുലിന്റെ പരാമര്‍ശം എന്നും ഭരണപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉത്തരവാദിത്തം പാലിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചു. എന്നാല്‍ വീണ്ടും പുസ്തകത്തിലെ ഭാഗങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ച് രാഹുലിനെ ഭരണപക്ഷം കടന്നാക്രമിക്കുകയായിരുന്നു. ഏത് പുസ്തകത്തിലാണ് എഴുതിയതെന്ന് തനിക്ക് ഇപ്പോള്‍ അറിയണമെന്നും പുറത്തിറങ്ങാത്ത പുസ്തകത്തെ കുറിച്ച് എങ്ങനെ സഭ ചര്‍ച്ച ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രീമിയം കൗണ്ടറിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാട് വഴിയാക്കൽ; സമയം നീട്ടി നൽകി ബെവ്‌കോ

പ്രീമിയം കൗണ്ടറിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാട് വഴിയാക്കൽ; സമയം നീട്ടി നൽകി ബെവ്‌കോ

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യ വിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാട് വഴിയാക്കാൻ സമയം നീട്ടി നൽകി ബെവ്കോ. ഒരു മാസത്തേക്ക് കൂടിയാണ് സമയം നീട്ടി നൽകിയത്. ഇതോടെ മാർച്ച് 15 മുതലായിരിക്കും ഡിജിറ്റൽ ഇടപാട് സമ്പൂർണമായി നടപ്പാക്കുക. നേരത്തെ ഫെബ്രുവരി 15 മുതൽ ആയിരുന്നു ഡിജിറ്റൽ ആക്കാൻ നിർദേശം നൽകിയിരുന്നത്.
ആവശ്യമായ നോട്ടീസുകൾ ഉപഭോക്താക്കൾ കാണത്തക്ക വിധം ഷോപ്പുകളുടെ മുന്നിൽ പ്രദർശിപ്പിക്കണമെന്ന് നിർദേശമുണ്ട്.

കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. എന്നാൽ പണമിടപാട് പൂർണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകൾ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുമെന്നും ആശങ്ക ഉയരുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം രൂപ

സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഒറ്റ ദിവസം രണ്ട് തവണകളായി പതിനായിരത്തോളം രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം 3,200 രൂപ കൂടി കുറഞ്ഞ് ഒരു പവന്റെ വില 1,07, 920 രൂപയായി. ഇന്ന് ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി പതിനായിരത്തോളം രൂപയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്. ഇന്ന് രാവിലെ പവന് 6640 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ച കഴിഞ്ഞ് വീണ്ടും സ്വർണവില കുറഞ്ഞത്.

റെക്കോർഡുകൾ കുറിച്ച സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസമാണ് വൻഇടിവുണ്ടായത്. ശനിയാഴ്ച പവന് ഒറ്റയടിക്ക് 6320രൂപയാണ് കുറഞ്ഞത്. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വർധന സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞതിന്റെ കൂടി ഫലമായിട്ടാണ് സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് ഉയർച്ചയിൽ നിന്നുള്ള സ്വർണത്തിന്റെ പതനമാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്.

ഇറാൻ- അമേരിക്ക സംഘർഷ സാധ്യത അയയുന്നതും ഇന്ന് സ്വർണത്തിലെ ഇടിവിന് കാരണമായി. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിസേറിയനിൽ ഗുരുതര പിഴവ്;യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ വിസർജ്യം: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

സിസേറിയനിൽ ഗുരുതര പിഴവ്;യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ വിസർജ്യം: ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിൽ ആരോഗ്യവകുപ്പ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫിസർ (വിജിലൻസ്) ഡോ. എൽ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തി പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെത്തുടർന്ന് യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസർജ്യം പുറത്തുവരുന്ന അതീവ ഗുരുതരമായ അവസ്ഥയാണുള്ളത്. നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും നടത്തിയ ഒന്നിലധികം ശസ്ത്രക്രിയകൾ ഫലം കാണാത്തതിനെത്തുടർന്ന് യുവതി ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

നിലവിൽ യുവതിയുടെ വയറിന് പുറത്ത് വിസർജ്യത്തിനായി 'സ്റ്റോമ ബാഗ്' ഘടിപ്പിച്ചിരിക്കുകയാണ്. ജനനേന്ദ്രിയത്തിലെ ശസ്ത്രക്രിയ മുറിവ് ഉണങ്ങിയ ശേഷം മാത്രമേ പുറത്തെടുത്തിരിക്കുന്ന വൻകുടലിന്റെ ഭാഗം തിരികെ ശരീരത്തിനുള്ളിലേക്ക് മാറ്റി സ്ഥാപിക്കാൻ കഴിയൂ എന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതോടെ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഴയ സിം കാർഡുകളിൽ നിന്ന് വേർതിരിച്ചെടുത്തത് 27 ലക്ഷത്തിന്റെ സ്വർണം

പഴയ സിം കാർഡുകളിൽ നിന്ന് വേർതിരിച്ചെടുത്തത് 27 ലക്ഷത്തിന്റെ സ്വർണം

ഉപയോഗശൂന്യമായ സിം കാർഡുകളിൽ നിന്നും മറ്റ് ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ നിന്നും 27 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണം വേർതിരിച്ചെടുത്ത തെക്കുകിഴക്കൻ ചൈനയിലെ ഒരാളുടെ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലുള്ള ഹുയിഷൗവിൽ വിലയേറിയ ലോഹങ്ങൾ വീണ്ടെടുക്കുന്ന ജോലി ചെയ്യുന്ന ക്യാവോ എന്ന വ്യക്തിയാണ് താൻ സ്വർണ്ണം ശുദ്ധീകരിക്കുന്ന വീഡിയോ പുറത്തുവിട്ടത്. ഇതോടെ സെക്കൻഡ് ഹാൻഡ് വിപണികളിൽ പഴയ സിം കാർഡുകൾക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജനുവരി 20നായിരുന്നു വീഡിയോ പുറത്തു വന്നത്. വൈദഗ്ധ്യമില്ലാതെ ഇത്തരമൊരു പരീക്ഷണം നടത്തുന്നത് വലിയ അപകടമാണെന്ന മുന്നറിയിപ്പും ഇദ്ദേഹം വീഡിയോയിലൂടെ നൽകുന്നുണ്ട്.

അഞ്ച് ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. രാസപ്രവർത്തനങ്ങളിലൂടെയും ചൂടാക്കുന്നതിലൂടെയും സിം കാർഡുകളിൽ നിന്നും ഇലക്ട്രോണിക് അവശിഷ്ടങ്ങളിൽ നിന്നും സ്വർണം വേർതിരിക്കുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. ഏകദേശം 191 ഗ്രാം സ്വർണ്ണമാണ് ഇയാൾക്ക് ലഭിച്ചത്, ഇതിന് വിപണിയിൽ ഏകദേശം 2,00,000 യുവാൻ (ഏകദേശം 27 ലക്ഷം രൂപ) വിലവരും.

എന്നാൽ സ്വർണം സിം കാർഡുകളിൽ നിന്ന് മാത്രം വേർതിരിച്ചെടുത്തതല്ലെന്ന് പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെ ക്യാവോ വ്യക്തമാക്കി. ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ ചിപ്പ് അവശിഷ്ടങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ട് ടണ്ണോളം ഇലക്ട്രോണിക് മാലിന്യങ്ങൾ ഇതിനായി സംസ്കരിച്ചിട്ടുണ്ട്. ദീർഘകാലം ഈടുനിൽക്കുന്നതിനും തുരുമ്പെടുക്കാതിരിക്കുന്നതിനുമായി സിം കാർഡുകളിലെ ചില ഭാഗങ്ങളിൽ ചെറിയ അളവിൽ സ്വർണം പൂശുന്നുണ്ട്. സാധാരണയായി ഒരു സിം കാർഡിൽ 0.001 ഗ്രാമിൽ താഴെ മാത്രമാണ് സ്വർണം ഉണ്ടാകുകയെങ്കിലും ബാങ്ക് കാർഡ് ചിപ്പുകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവയിൽ നിന്നും വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയുള്ള മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ICC സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് 2026-ൽ പാകിസ്ഥാൻ ടീം പങ്കെടുക്കുമെങ്കിലും ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐസിസി നീക്കമെന്നാണ് സൂചന.

ഔദ്യോഗിക ഷെഡ്യൂൾ പ്രകാരം ഫെബ്രുവരി 15-ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് എ മത്സരം നടക്കേണ്ടത്. 2026-ലെ ലോകകപ്പിൽ പങ്കെടുക്കാൻ പാക് ക്രിക്കറ്റ് ടീമിന് അനുമതി നൽകുന്നുണ്ടെങ്കിലും ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരെ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ ടീം കളത്തിലിറങ്ങില്ലെന്ന് പാകിസ്ഥാൻ സർക്കാർ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. 