Tuesday, 27 January 2026

കാമുകിയെ കൊന്നത് ചതിയിലൂടെ; മൃതദേഹം തൂങ്ങിക്കിടക്കുമ്പോഴും നിലത്തിറക്കിയശേഷവും ബലാത്സംഗത്തിനിരയാക്കി

SHARE

 


കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ കൊലപാതകത്തിൽ‌ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി, ഒന്നിച്ച് ജീവിക്കാനാകില്ലെങ്കിൽ ഒന്നിച്ച് തൂങ്ങിമരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ യുവതിയുടെ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം തൂങ്ങിക്കിടക്കുമ്പോഴും കയറിൽനിന്ന് നിലത്തിറക്കിയശേഷവും ബലാത്സംഗത്തിനിരയാക്കിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ‌വൈശാഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പ്രായപൂർ‌ത്തിയാകുന്നതിന് മുൻപേ ലൈംഗികമായി ദുരുപയോഗം ചെയ്തു

വിവാഹം കഴിഞ്ഞ് കുടുംബവുമൊത്ത് ജീവിക്കുന്നതിനിടെയാണ് ബന്ധുവായ യുവതിയുായി ഇയാൾ അടുപ്പത്തിലായത്. പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ യുവതിയെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തുവരികയായിരുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും യുവതിയുടെ പക്കൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തന്നെ വിവാഹംകഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതി ഒഴിഞ്ഞുമാറി. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ഭാര്യയെ കാണിക്കുമോ എന്ന് പ്രതി ഭയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പ്രതി ക്രൂര കൊലപാതകം ആസൂത്രണം ചെയ്തത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.