Friday, 13 February 2026

രാജ്യത്ത് ആദ്യം; നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം

രാജ്യത്ത് ആദ്യം; നഗര നയം തയ്യാറാക്കിയ സംസ്ഥാനമായി കേരളം

ത്വരിതഗതിയില്‍ നഗരവല്‍ക്കരിക്കുന്ന കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന ദിശ നിര്‍ണയിക്കുന്നതിന് കേരള സര്‍ക്കാര്‍ നഗര നയം രൂപീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കരട് നഗര നയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രണ്ടു വര്‍ഷം നീണ്ടു നിന്ന തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഒടുവിലാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു നയം തയ്യാറാക്കുന്ന സംസ്ഥാനമായി കേരളം മാറുന്നത്. 2023-24 ലെ സംസ്ഥാന ബജറ്റിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നത്.

2023 ഡിസംബര്‍ മാസം ദേശീയ- അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് കേരള നഗര നയ കമ്മിഷന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയും 2025 മാര്‍ച്ച് മാസം നവകേരള നഗര നയ റിപ്പോര്‍ട്ട് കമ്മിഷന്‍ മുഖ്യ മന്ത്രിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് വിപുലമായി ചര്‍ച്ച ചെയ്യുന്നതിന് സെപ്റ്റംബര്‍ മാസം കൊച്ചിയില്‍ ഒരു ആഗോള സമ്മേളനം നടത്തുകയുണ്ടായി. ദേശീയ- അന്തര്‍ദേശീയ തലത്തില്‍ നിന്നും മന്ത്രിമാരും, മേയര്‍മാരും, ജനപ്രതിനിധികളും, വിദഗ്ദ്ധരും പങ്കെടുത്ത സമ്മേളനം നഗരവല്‍ക്കരണം സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. പുതിയതായി ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍കൊള്ളിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ നഗര നയം തയ്യാറാക്കിയിട്ടുള്ളത്.

നഗര നയ കമ്മിഷന്റെ കണക്ക് പ്രകാരം 2050ഓടെ കേരളം 80 ശതമാനം നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമാവും. മലനാടിനും തീര ദേശത്തിനും ഇടയില്‍ അതീവ ജനസാന്ദ്രതയുള്ള മേഖലകളില്‍ വികേന്ദ്രീകൃതമായി നഗര വികസനം പടര്‍ന്നു നടക്കുന്ന ഒരു സാഹചര്യമാണ് ഉരുത്തിരിയുന്നത്. കാലാവസ്ഥാ വ്യതിയാനം കൂടെ സംഭവിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളിലടക്കം നടക്കുന്ന നഗര വികസനത്തെ ശാസ്ത്രീയമായി സമീപിക്കുന്നതിനുളള അടിസ്ഥാന രേഖയായിരിക്കും സര്‍ക്കാര്‍ തയ്യാറാക്കായിട്ടുള്ള നഗര നയം. നഗരവല്‍ക്കരണത്തെ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമീപനവും സാധ്യതകളും ഇത് മുന്നോട്ട് വയ്ക്കുന്നു.

സംസ്ഥാനത്തിന്റെ വികേന്ദ്രീകൃത ഭരണത്തിന്റെയും പങ്കാളിത്ത ആസൂത്രണത്തിന്റെയും പാരമ്പര്യം പിന്‍പറ്റി ശാസ്ത്രീയ ആസൂത്രണവും സത്ഭരണവും ഉറപ്പുവരുത്തി കൊണ്ട് ക്ലൈമറ്റ്-സ്മാര്‍ട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും ഒരു തുടര്‍ ശൃംഖലയാണ് 2050 ലെ കേരളം സംബന്ധിച്ചു നഗരനയം വിഭാവനം ചെയ്യുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നഗരവല്‍ക്കരണം സൃഷ്ടിക്കുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമാവുകയും ചെയ്യുന്ന ഒരു മാതൃകയാണ് കേരളം സൃഷ്ടിക്കാന്‍ ഉദേശിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള നഗര സൌകര്യങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങള്‍ കുറയ്ക്കുകയും സാമൂഹിക പിന്തുണാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തുന്നതുമാണ് കേരളത്തിന്റെ നഗരനയം.

നിയമങ്ങളിലും സംവിധാനങ്ങളിലും വരുത്തുന്ന പരിഷ്‌കാരങ്ങള്‍, കാര്യശേഷീ വികസനവും ഭരണസംവിധാനങ്ങള്‍ ശക്തിപ്പെടുത്തലും, ജനകേന്ദ്രീകൃതമായ സേവനവും പദ്ധതികളും, അടിസ്ഥാന സൌകര്യ വികസനം, സ്ഥലപരവും തന്ത്രപരവുമായ ആസൂത്രണം എന്നീ വിഷയ മേഖലകളായാണ് നയം തയ്യാറാക്കിയിട്ടുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കൻ വിപണിയിൽ സ്വർണം തളർന്നു; ദുബായിൽ കുത്തനെ താഴ്ന്ന് പൊന്നിൻ വില

അമേരിക്കൻ വിപണിയിൽ സ്വർണം തളർന്നു; ദുബായിൽ കുത്തനെ താഴ്ന്ന് പൊന്നിൻ വില

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ തുടർന്ന് ദുബായിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഗ്രാമിന് 11 ദിർഹത്തിന്റെ കുറവാണ് ദുബായിലുണ്ടായത്. ഇതോടെ 24 കാരറ്റ് സ്വർണവില ഗ്രാമിന് 600 ദിർഹത്തിന് താഴെയായി. വ്യാഴാഴ്ച 610.75 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണത്തിന് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 599.75 ദിർഹമായി കുറഞ്ഞിട്ടുണ്ട്.

മറ്റ് സ്വർണ വിഭാ​ഗങ്ങളിലും സമാനമായ വിലക്കുറവുണ്ടായി. 22 കാരറ്റ് സ്വർണം ​ഗ്രാമിന് 555.25 ദിർഹമായി കുറഞ്ഞു. 21 കാരറ്റ് സ്വർണത്തിന് 532.5 ദിർഹമാണ് ഇപ്പോഴത്തെ വില. 18 കാരറ്റ് സ്വർണം ​ഗ്രാമിന് 456.5 ദിർഹമായും 14 കാരറ്റ് സ്വർണം ​ഗ്രാമിന് 356.0 ദിർഹമായും കുറഞ്ഞു.

രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് ദുബായിലും പ്രതിഫലിക്കുന്നത്. നിലവിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 5,000 ഡോളർ എന്ന പരിധിക്ക് താഴേക്ക് പോയി. ഇപ്പോൾ 4,977.92 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്ഷേപകരുടെ പിന്മാറ്റവും സ്വർണ വില ഇടിയുന്നതിന് കാരണമായി. ഓഹരി വിപണിയിലെ തകർച്ചയെത്തുടർന്ന് പണലഭ്യതയ്ക്കായി നിക്ഷേപകർ വൻതോതിൽ സ്വർണം വിറ്റഴിച്ചതാണ് വിലയിടിവിന് കാരണമായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. 17 കാരിയായ ശിവകാമിയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിനിയാണ് ശിവകാമി. അതേസമയം, ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്തിന് 20.55 കോടിയുടെ 3 പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും

മലപ്പുറത്തിന് 20.55 കോടിയുടെ 3 പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും

മലപ്പുറം: ജില്ലയില്‍ 20.55 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ 19 കോടിയുടെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്ക്, കോട്ടക്കുന്നില്‍ സജ്ജമാക്കിയ 1 കോടിയുടെ ഫുഡ് സ്ട്രീറ്റ്, ഇരിങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 55.5 ലക്ഷം രൂപയുടെ കുറ്റിത്തറമേല്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ബ്ലോക്കിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി നിര്‍വഹിക്കും. മലപ്പുറം ജില്ലയില്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടേയും കുട്ടികളുടേയും ബ്ലോക്ക്. 19 കോടി രൂപ ഉപയോഗിച്ചാണ് സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ ആദ്യഘട്ടം സജ്ജമാക്കിയിരിക്കുന്നത്. 46,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 4 നിലകളിലായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ബ്ലോക്കാണ് തയ്യാറാക്കിയിട്ടുളളത്. ഗൈനക്കോളജി വിഭാഗം ഒ.പി, ശിശുരോഗ വിഭാഗം ഒ.പി, ഒബ്‌സര്‍വേഷന്‍ റൂം, പ്രതിരോധ കുത്തിവെയ്പ്പ് മുറി, അള്‍ട്രാസൗണ്ട് സ്‌കാന്‍ സംവിധാനം എന്നിവ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്ക് 1.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ നിര്‍മ്മിച്ച ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് മന്ത്രി നിര്‍വഹിക്കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് സുരക്ഷിതവും വൃത്തിയുമുളള ഇടങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 1 കോടി രൂപ ഉപയോഗിച്ച് കോട്ടക്കുന്നില്‍ ഫുഡ് സ്ട്രീറ്റ് നിര്‍മ്മിച്ചിട്ടുളളത്. ആദ്യ ഘട്ടത്തില്‍ 4 സ്ഥലങ്ങളാണ് തെരഞ്ഞെടുത്തത്. തിരുവന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂര്‍ബാ നഗര്‍, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിലാണ് ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കിയത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഇരിങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിത്തറമേല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 3 മണിക്ക് മന്ത്രി നിര്‍വഹിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

50 ലക്ഷം കുരുന്നുകൾക്ക് പുതുജീവൻ; യുഎഇയുടെ പുതിയ റമദാൻ ക്യാമ്പയിൻ 'ഹദ് അൽ ഹയാത്ത്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

50 ലക്ഷം കുരുന്നുകൾക്ക് പുതുജീവൻ; യുഎഇയുടെ പുതിയ റമദാൻ ക്യാമ്പയിൻ 'ഹദ് അൽ ഹയാത്ത്' പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി 50 ലക്ഷം കുട്ടികളെ പട്ടിണിയിൽ നിന്നും പോഷകാഹാരക്കുറവിൽ നിന്നും രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മാനുഷിക സംരംഭത്തിന് തുടക്കമിട്ട് യുഎഇ. 'ഹദ് അൽ ഹയാത്ത്' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

പട്ടിണിയും പോഷകാഹാരക്കുറവും മൂലം പ്രയാസമനുഭവിക്കുന്ന അഞ്ച് വയസ്സിൽ താഴെയുള്ള 50 ലക്ഷം കുട്ടികളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശികമായും അന്തർദേശീയമായും ചുരുങ്ങിയത് ഒരു ബില്യൺ ദിർഹം (100 കോടി ദിർഹം) സംഭാവനയായി സമാഹരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ നേതൃത്വത്തിൽ യുണിസെഫ്, സേവ് ദി ചിൽഡ്രൻ, ആക്ഷൻ എഗൈൻസ്റ്റ് ഹംഗർ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ പട്ടിണി മൂലം മരണത്തിന് കീഴടങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ‘കഴിഞ്ഞ വർഷം മാത്രം ലോകമെമ്പാടുമുള്ള 11.8 കോടി കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടായി. ഇതിൽ 26 ലക്ഷം കുട്ടികൾ പട്ടിണി മൂലം മരിച്ചു. ഇത്തരമൊരു മാനുഷിക ദുരന്തത്തിന് ലോകം സാക്ഷ്യം വഹിക്കുമ്പോൾ നിസ്സംഗത പാലിക്കുന്നത് നമ്മുടെ സ്വഭാവത്തിലോ മൂല്യങ്ങളിലോ ഉള്ളതല്ല,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ച് വർഷത്തിനിടെ കേരളത്തിൽ പൂട്ടിയത് 1750 സ്വകാര്യ ആശുപത്രികൾ: ഐഎംഎ

അഞ്ച് വർഷത്തിനിടെ കേരളത്തിൽ പൂട്ടിയത് 1750 സ്വകാര്യ ആശുപത്രികൾ: ഐഎംഎ

തിരുവനന്തപുരം: അഞ്ച് വർഷത്തിനിടെ സ്വകാര്യ മേഖലയിലെ 1750 ആശുപത്രികൾ പൂട്ടി. 1306 ഒ.പി സ്ഥാപനങ്ങളും, 444 കിടത്തി ചികിത്സാ ആശു പത്രികളുമാണ് പൂട്ടിപ്പോയതെന്ന് ഐ.എം.എ പുറത്തു വിട്ട കണക്കുകളിൽ പറയുന്നു. 2021ന് മുമ്പുള്ള അഞ്ച് വർഷം 148 ഒ.പി. സ്ഥാപനങ്ങളും 262 കിടത്തിചികിത്സാ ആശുപ ത്രികളുമായിരുന്നു അടഞ്ഞു പോയത്. ഇതുമായി താരത മ്യം ചെയ്യുമ്പോൾ വളരെയധി കം സ്ഥാപനങ്ങളാണ് അഞ്ച് വർഷത്തിൽ പൂട്ടിയത്.

മറുവശത്ത് കൂടുതൽ സ്ഥാപനങ്ങളും കിടക്കകളും വരികയും മൊത്തം സ്ഥാപനങ്ങൾ 3677ൽ നിന്ന് 5402 ആവുകയും ചെയ്തു. ആശുപത്രി കിടക്കകൾ 80,267ൽ നിന്നും 82,557 ആയും വർധിച്ചിട്ടുണ്ട്. കിടത്തി ചികിത്സ നടത്തുന്ന 1708 സ്ഥാപനങ്ങളിൽ 39 എണ്ണം 300 കിടക്കകൾക്ക് മുകളിലും 312 എണ്ണം 50നും 300നും ഇടയ്ക്കുള്ളവയും 1357 ആശുപത്രി കളിൽ 50ൽ താഴെ കിടക്ക കളുമാണ് ഉള്ളത്. ഇവയിൽ 1011 ആശുപത്രികളിൽ 20 ൽ താഴെ കിടക്കകളാണ്. ചെ റിയ ആശുപത്രികളാണ് ചെറിയ ചെലവിൽ സാധാരണ ക്കാർക്ക് ആധുനിക ചികിത്സ പ്രദാനം ചെയ്യുന്നതെന്നും ഇവ യെ നിലനിർത്തേണ്ടത് അനി വാര്യമാണെന്നും ഐ.എം.എ ആവശ്യപ്പെട്ടു.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകളാണ് ചെറുകിട ആശുപത്രികൾ പൂട്ടാൻ കാരണമാകുന്നതെന്നാണ് ഐ.എം.എയുടെ ആരോപണം. ഈ നിയമത്തിൽ നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കി അവയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ സംസ്ഥാനവ്യാപകമായി ഇന്ന് 'പൊതുജന ആരോഗ്യ സംരക്ഷണ ദിനം' ആചരിക്കും. ഇതിന്റെ ഭാഗമായി എല്ലാ ഡി.എം.ഒ ഓഫീസുകൾക്ക് മുന്നിലും തിരുവനന്തപുരത്ത് ഡി.എച്ച്.എസ് ഓഫീസിന് മുന്നിലും ഡോക്ടർമാർ പ്രതിഷേധ സംഗമം നടത്തുകയും സർക്കാർ അധികാരികൾക്ക് അവകാശ പത്രിക സമർപ്പിക്കുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി വീണ്ടും ബെല്ലാരിയില്‍; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി വീണ്ടും ബെല്ലാരിയില്‍; ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി വീണ്ടും ബെല്ലാരിയില്‍. സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ ബാങ്കിടപാട് രേഖകള്‍ ശേഖരിച്ചു. അഞ്ചംഗ സംഘമാണ് ബെല്ലാരിയില്‍ എത്തിയത്.

അതേസമയം, കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആവശ്യം. മൂന്നാഴ്ചയോളം നടന്ന വാദത്തിന് ഒടുവിലാണ് ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് എസ്ഐടിയും പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചത്. ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിന്റെ ഭാ?ഗമായി ആറു തവണ അറസ്റ്റിന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയപരിശോധനയ്ക്കായി സന്നിധാനത്തു നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ രണ്ടാം ദിനത്തിലേക്ക് കടന്നു. എസ്ഐടി തലവന്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിള്‍ ശേഖരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ച് മോട്ടോർ വാഹന വകുപ്പ്,​ സ്‌കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് റദ്ദാക്കി

പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ച് മോട്ടോർ വാഹന വകുപ്പ്,​ സ്‌കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് റദ്ദാക്കി

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമലംഘനം നടത്തി സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. പ്രഭാവതിയമ്മയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ സ്‌നേഹാദരങ്ങൾ കൈമാറിയത്. സംഭവത്തിൽ സ്‌കൂട്ടർ ഉടമയ്‌ക്കെതിരെ കേസെടുത്തുവെന്നും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതായും അധികൃതർ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രഭാവതിയമ്മയെ വീട്ടിലെത്തി സന്ദർശിച്ചത്.

'സമൂഹത്തിന് മാതൃകയായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ഫുട്‌‌‌‌പാത്തുകൾ കാൽനടയാത്രക്കാർക്കും വയോജനങ്ങൾക്കും സുരക്ഷിതമായി നടക്കാനുള്ളതാണ്. അവിടെ വാഹനം കയറ്റുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുന്നവരെ കണ്ടെത്തി ആദരിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്.' വിനു ജോസ് പറഞ്ഞു

പ്രഭാവതിയമ്മയുടെ ഇടപെടലിനെ ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറും അഭിനന്ദിച്ചു. നിയമം ലംഘിച്ചെത്തിയ സ്‌കൂട്ടർ യാത്രികനോട് പ്രഭാവതിയമ്മ മാന്യമായാണ് പെരുമാറിയതെന്നും ഫുട്പാത്ത് ആളുകൾക്ക് നടക്കാനുള്ളതാണെന്നും അവർ സ്‌കൂട്ടർ യാത്രികനോട് പ്രതികരിച്ച രീതി കണ്ടപ്പോൾ ബഹുമാനം തോന്നുന്നിയെന്നും മന്ത്രി പറഞ്ഞു.

ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ കോഴിക്കോട് നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ മഫ്തിയിൽ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകളും ഉടൻ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ചു; മലയാളി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ലോറിയിലിടിച്ചു; മലയാളി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

ബെംഗളൂരു: ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റുവാഹനങ്ങളിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ആറ് കാര്‍യാത്രക്കാരും ഒരു ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്. സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ ഹൊസ്‌കോട്ടെ-ദൊബാസ്‌പേട്ട് ഇടനാഴിയിലെ സത്യവാരയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.

കാറില്‍ യാത്ര ചെയ്ത യെലഹങ്ക ആര്‍ വി കോളേജിലെ വിദ്യാര്‍ത്ഥികളായ മലയാളി അശ്വിന്‍ നായര്‍ (17), അര്‍ഹാന്‍ ഷെരീഫ് (17), അയാന്‍ അലി (17), ഭരത് (18), ഏഥന്‍ ജോര്‍ജ് (17), ഫര്‍ഹാന്‍ (17), ബൈക്ക് യാത്രക്കാരന്‍ ഗഗന്‍ (26) എന്നിവരാണ് മരിച്ചത്.

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ദേവനഹള്ളി ഭാഗത്തേയ്ക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നില്‍ പോയ ബൈക്കിനെ ഇടിച്ചിട്ട ശേഷം ലോറിയുടെ പിന്നിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി സര്‍വ്വീസ് റോഡിലേക്ക് മറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് റോൾസ് റോയിസ് മുതലാളി, കാര്യം കയ്യടിച്ച് ഫാൻസ്

പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് റോൾസ് റോയിസ് മുതലാളി, കാര്യം കയ്യടിച്ച് ഫാൻസ്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വേഗത്തിൽ വളരുകയാണ്. ലോകബാങ്ക് മുതൽ ഐഎംഎഫ് വരെയുള്ള എല്ലാ പ്രധാന ആഗോള ഏജൻസികളും ഇന്ത്യയുടെ വളരുന്ന ശക്തിയെ അംഗീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഇപ്പോൾ, ഈ വിജയത്തിന് ഒരു "രാജകീയ" ട്വിസ്റ്റ് ലഭിക്കാൻ പോകുന്നു. "വികസിത ഇന്ത്യ" എന്ന സർക്കാരിന്റെ ദർശനം യാഥാർത്ഥ്യമാക്കുന്നതിന്, ആഡംബരത്തിലും ശക്തിയിലും പേരുകേട്ട റോൾസ് റോയ്‌സും മത്സരരംഗത്തേക്ക് പ്രവേശിച്ചു.

റോൾസ് റോയ്‌സ് സിഇഒ ടുഫാൻ എർജിൻബിൽജിക് ഫെബ്രുവരി 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 'വികസിത ഇന്ത്യ' എന്ന ദർശനം പൂർത്തീകരിക്കുന്നതിൽ കമ്പനിയുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് സിഇഒ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് കമ്പനി അറിയിച്ചു. "പ്രധാനമന്ത്രി മോദിയുമായി ഞങ്ങളുടെ സിഇഒ കൂടിക്കാഴ്ച നടത്തി, നിർമ്മാണ, എഞ്ചിനീയറിംഗ് കഴിവുകൾ വികസിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും വലിയ ആഗോള കേന്ദ്രം നിർമ്മിക്കുന്നതിനായി റോൾസ് റോയ്‌സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിച്ചു" എന്ന് കമ്പനി പറഞ്ഞു.

എന്താണ് റോൾസ് റോയ്‌സിന്റെ പദ്ധതി?

"റോൾസ് റോയ്‌സ് സിഇഒ ടുഫാൻ എർജിൻബിൽജിക്കിനെ ഇന്ന് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. ഇന്ത്യയിൽ പ്രവർത്തനങ്ങൾ വികസിപ്പിക്കാനും നമ്മുടെ ചലനാത്മകമായ യുവാക്കളുമായി പങ്കാളികളാകാനുമുള്ള അദ്ദേഹത്തിന്റെ ആവേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു," റോൾസ് റോയ്‌സ് ഇന്ത്യയുടെ പോസ്റ്റിന് മറുപടിയായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രധാനമന്ത്രി മോദി എഴുതി.