അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളെ തുടർന്ന് ദുബായിൽ സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഗ്രാമിന് 11 ദിർഹത്തിന്റെ കുറവാണ് ദുബായിലുണ്ടായത്. ഇതോടെ 24 കാരറ്റ് സ്വർണവില ഗ്രാമിന് 600 ദിർഹത്തിന് താഴെയായി. വ്യാഴാഴ്ച 610.75 ദിർഹമായിരുന്ന 24 കാരറ്റ് സ്വർണത്തിന് വെള്ളിയാഴ്ച വിപണി തുറന്നപ്പോൾ 599.75 ദിർഹമായി കുറഞ്ഞിട്ടുണ്ട്.
മറ്റ് സ്വർണ വിഭാഗങ്ങളിലും സമാനമായ വിലക്കുറവുണ്ടായി. 22 കാരറ്റ് സ്വർണം ഗ്രാമിന് 555.25 ദിർഹമായി കുറഞ്ഞു. 21 കാരറ്റ് സ്വർണത്തിന് 532.5 ദിർഹമാണ് ഇപ്പോഴത്തെ വില. 18 കാരറ്റ് സ്വർണം ഗ്രാമിന് 456.5 ദിർഹമായും 14 കാരറ്റ് സ്വർണം ഗ്രാമിന് 356.0 ദിർഹമായും കുറഞ്ഞു.
രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ ഇടിവാണ് ദുബായിലും പ്രതിഫലിക്കുന്നത്. നിലവിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 5,000 ഡോളർ എന്ന പരിധിക്ക് താഴേക്ക് പോയി. ഇപ്പോൾ 4,977.92 ഡോളർ എന്ന നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. നിക്ഷേപകരുടെ പിന്മാറ്റവും സ്വർണ വില ഇടിയുന്നതിന് കാരണമായി. ഓഹരി വിപണിയിലെ തകർച്ചയെത്തുടർന്ന് പണലഭ്യതയ്ക്കായി നിക്ഷേപകർ വൻതോതിൽ സ്വർണം വിറ്റഴിച്ചതാണ് വിലയിടിവിന് കാരണമായത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.