Tuesday, 17 February 2026

രാവിലെ 10 മുതൽ രാത്രി 12 വരെ: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും

രാവിലെ 10 മുതൽ രാത്രി 12 വരെ: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടും. രാവിലെ 10 മുതൽ രാത്രി 12 വരെയാക്കും. ബിസിനസ്-പ്രൊഫഷണൽ മീറ്റിങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ പുലർച്ചെ മൂന്നു വരെ അനുവദിക്കും. ഇതിന് അധികം ഫീസ് നൽകേണ്ടി വരും. നിലവിൽ 11 മുതൽ 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. MICE ടൂറിസം മേഖലകളിലെ ഫൈവ്സ്റ്റാർ ഹോട്ടലുകൾക്കാണ് സമയ നിബന്ധന ഇല്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകുക

തീരുമാനത്തിന് മുൻപ് സർക്കാരും പ്രതിപക്ഷവും തമ്മിൽ ആശയവിനിമയം നടന്നിരുന്നു. ഇതേ തുടർന്നാണ് ദീർഘകാലമായി മാറ്റിവെച്ച കാര്യത്തിൽ തീരുമാനം ഉണ്ടായത്. വാർഷിക ലൈസൻസ് ഫീസിന് പുറമേ 5 ലക്ഷം രൂപ അടച്ചാൽ ഇവന്റ് നടക്കുന്നദിവസം ബാർ പുലർച്ചെ 3 വരെ പ്രവർത്തിപ്പിക്കാം.

ടൂറിസം മേഖലയിൽ നിന്നുള്ള ദീർഘകാല ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുന്നത്. ഇന്ന് തന്നെ എക്‌സൈസ് കമ്മീഷണറുടെ വിജ്ഞാപനം പുറപ്പെടുവിക്കും. ടൂറിസം കേന്ദ്രങ്ങൡ ഇപ്പോൾ തന്നെ രാത്രി 12വരെ ബാറുകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി ഉണ്ടെന്നാണ് എക്‌സൈസ് വകുപ്പ് അറിയിച്ചത്. ഇപ്പോഴത്തെ സർക്കാർ തീരുമാനം മറ്റ് മേഖലകൾക്ക് കൂടി ബാധകമാകുന്നതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനസ്തേഷ്യ – സർജറി ഡോക്ടർമാർ തമ്മിൽ തർക്കം; പേരൂർക്കട ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി

അനസ്തേഷ്യ – സർജറി ഡോക്ടർമാർ തമ്മിൽ തർക്കം; പേരൂർക്കട ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി

ഡോക്ടേഴ്സ് തമ്മിലുള്ള തർക്കത്തിൽ തിരുവനന്തപുരം പേരൂർക്കട ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി. അനസ്തേഷ്യ വിഭാഗം ഡോക്ടേഴ്സും സർജറി ഡോക്ടറും തമ്മിലുള്ള തർക്കമാണ് കാരണം. അനസ്തേഷ്യ ഡോക്ടർമാരായ ബിനിൽ, പ്രിയ എന്നിവരും സർജറി ഡോക്ടറായ ഗണേഷും തമ്മിലുണ്ടായ തർക്കമാണ് കാരണം. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കയറ്റിയ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 5 രോഗികൾക്കാണ് സർജറി നടക്കേണ്ടിയിരുന്നത്. അതിൽത്തന്നെ രണ്ടാഴ്ചയോളം ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനായി എത്തിയവരടക്കമുള്ളവരുണ്ട്.

സർജറിയുടെ ബന്ധപ്പെട്ട് ഗ്രേയ്‌ഡ്‌ തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാൽ അനസ്തേഷ്യ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തർക്കത്തിന് കാരണമായത്. പിന്നീട് സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയ്യാറായില്ല. ഇന്ന് അടിയന്തിരമായി 2 ശാസ്ത്രക്രിയകളാണ് ആശുപത്രിയിൽ നടക്കേണ്ടിയിരുന്നത്. ഒരു രോഗിയെ ശസ്ത്രക്രിയയ്ക്കായി എത്തിച്ച് കഴുത്തിൽ മാർക്ക് ചെയ്ത കഴിഞ്ഞ ശേഷമാണ് സംഭവം ഉണ്ടാകുന്നത് .

ഇഎസ്ഐ പരിരക്ഷയുള്ള രോഗികൾ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുരാലയമാണ് പേരൂർക്കട ഇഎസ്ഐ ഹോസ്പിറ്റൽ. നേരത്തെയും ആശുപത്രിയുടെ ദുരവസ്ഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. ലാപ്രോസ്കോപ്പി മെഷീനുകൾ ഇല്ലാത്തതുകൊണ്ട് മാസങ്ങളായി കീ ഹോൾ സർജറികളടക്കമുള്ളവ ആശുപത്രിയിൽ നടത്തിയിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയില്‍ മുസ്ലിങ്ങൾ സുരക്ഷിതരെന്ന പരാമർശത്തിൽ കാന്തപുരത്തിനെതിരെ മുസ്ലിം സംഘടനകൾ

ഇന്ത്യയില്‍ മുസ്ലിങ്ങൾ സുരക്ഷിതരെന്ന പരാമർശത്തിൽ കാന്തപുരത്തിനെതിരെ മുസ്ലിം സംഘടനകൾ

രാജ്യത്ത് മുസ്ലിങ്ങള്‍ സുരക്ഷിതരെന്ന പരാമർശത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർക്കെതിരെ മുസ്ലിം സംഘടനകൾ. കാന്തപുരത്തിന് ഇ ഡി പേടിയെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ കെഎൻഎം മർക്കസ് ദുവ സെക്രട്ടറി ഡോ. ഐ പി അബ്ദുസലാം രംഗത്തെത്തി. രാജ്യത്ത് മുസ്ലിങ്ങൾ സുരക്ഷിതരെന്നത് കാന്തപുരത്തിന്റെ മാത്രം അഭിപ്രായമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ മുസ്ലിം ലീഗും സമസ്തയും മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടശേഷം സിഎൻഎൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു കാന്തപുരം, രാജ്യത്ത് മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞത്.

കേരള നദ്‌വത്തുൽ മുജാഹിദീൻ മർക്കസ് ദുവ വിഭാഗം സെക്രട്ടറി ഡോ. ഐ പി അബ്ദുസ്സലാമാണ് ആദ്യം കാന്തപുരത്തിനെതിരെ രംഗത്തുവന്നത്. ന്യൂസ് 18 കേരളയോട് സംസാരിക്കവെ, കാന്തപുരത്തെ ആരും ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചിട്ടില്ലെന്ന് അബ്ദുസ്സലാം പറഞ്ഞു. സ്വന്തം വ്യക്തിപരമായ നേട്ടങ്ങൾക്കായിരിക്കാം കാന്തപുരം ഇത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വ്യവസ്ഥാപിത ഭരണകൂടത്തിനും ഭരണഘടനയ്ക്കും കീഴിലും ന്യൂനപക്ഷം സുരക്ഷിതമെന്ന പ്രതികരണവുമായി സമസ്ത എപി വിഭാഗം രംഗത്തുവന്നു. പൂർണ സുരക്ഷ നൽകുന്ന ഭരണഘടന രാജ്യത്തുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും ഇക്കാര്യം കാന്തപുരം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. കേന്ദ്രത്തിൽ ആണെങ്കിലും സംസ്ഥാനത്ത് ആണെങ്കിലും ഭരിക്കുന്നവരെ കാണാറുണ്ട്. എ പി അബൂബക്കർ മുസ്ലിയാർ നയിച്ച കേരള യാത്രയിൽ സ്വരൂപിച്ച അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

10.99 ലക്ഷം രൂപ; ഇ-വിത്താര ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി

10.99 ലക്ഷം രൂപ; ഇ-വിത്താര ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി

ഇ-വിത്താര ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില പ്രഖ്യാപിച്ച് മാരുതി സുസുക്കി. വാടക അടിസ്ഥാനത്തിൽ ബാറ്ററി നൽകുന്ന ഓരോ കിലോമീറ്ററിനും ഉപഭോക്താക്കൾ 3.99 രൂപ അധികമായി നൽകേണ്ടിവരും. BaaS വാടക പ്രോഗ്രാമിന് പുറമെ കാറിന്റെ പൂർണ്ണ വില പട്ടിക കാർ നിർമ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡെൽറ്റ ട്രിമിലെ 49kWh ബാറ്ററി പായ്ക്കിന്റെ പ്രാരംഭ വിലയാണ് ഇ വിറ്റാരയുടെ പട്ടികയിലുള്ളത്. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

മാരുതി സുസുക്കി ഇ വിറ്റാര 49kWh പായ്ക്ക്, 61kWh പായ്ക്ക് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്. വിറ്റാര ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് എത്തുന്നത്. ഡെൽറ്റ ട്രിം 49kWh ബാറ്ററി പായ്ക്കിനൊപ്പം മാത്രമായി വിൽക്കുന്നു. അതേസമയം സീറ്റ, ആൽഫ ട്രിമ്മുകൾ 61kWh ബാറ്ററി പായ്ക്കിൽ മാത്രമാണ് വിൽക്കുന്നത്. 49kWh, 61kWh ബാറ്ററി പായ്ക്കുകൾക്ക് യഥാക്രമം 6.5 മണിക്കൂറിനുള്ളിൽ 7.4kW ചാർജർ ഉപയോഗിച്ച് 10-80 ശതമാനം ചാർജ് ചെയ്യാൻ കഴിയുമെന്ന് മാരുതി അവകാശപ്പെടുന്നു. 70kW വരെ വേഗതയുള്ള ഒരു ഫാസ്റ്റ് DC ചാർജർ വഴി 45 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യാനും ഇതിന് കഴിയും.

2023 ഓട്ടോ എക്സ്പോയിൽ വെളിപ്പെടുത്തിയ മാരുതി സുസുക്കി eVX ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാരുതി സുസുക്കി ഇ വിറ്റാര നിർമ്മിച്ചിരിക്കുന്നത്. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ് പാഡ്, ഫിക്സഡ് ഗ്ലാസ് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്രൈവ് മോഡുകൾ, മുൻവശത്ത് വെന്റിലേറ്റഡ് സീറ്റുകൾ, 10-വേ പവർഡ് ഡ്രൈവർ സീറ്റ്, സ്ലൈഡിംഗ്, റീക്ലൈനിംഗ് പിൻ സീറ്റുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവ ഇ വിറ്റാരയിൽ ലഭ്യമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ആവശ്യം തള്ളി

തൊണ്ടിമുതൽ കേസ്; ശിക്ഷ റദ്ദാക്കണമെന്ന ആൻ്റണി രാജുവിന്റെ ആവശ്യം തള്ളി

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ അപ്പീൽ ഹർജി തള്ളി. ശിക്ഷ റദ്ദാക്കണം എന്ന ആൻ്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി.

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ശിക്ഷാവിധിയെത്തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കിയാൽ ആൻ്റണി രാജുവിന് എംഎൽഎയായി തിരികെയെത്താമായിരുന്നു.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.

ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിന് മുകളിൽ ശിക്ഷിക്കപ്പെട്ടതോടെ നിയമസഭയിൽ നിന്നും ആന്റണി രാജു അയോഗ്യനായി. കേസ് രജിസ്റ്റർ ചെയ്തത് മുതൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ശിക്ഷാവിധി കോടതി റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ ആന്റണി രാജുവിൻ്റെ അയോഗ്യത മാറുകയുള്ളു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, മുൻ ശാസ്ത്ര ഉപദേഷ്ടാവ് അധ്യക്ഷനായി സമിതി

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, മുൻ ശാസ്ത്ര ഉപദേഷ്ടാവ് അധ്യക്ഷനായി സമിതി

തിരുവനന്തപുരം: പിഎസ്എൽവി-സി 62 ദൗത്യത്തിന്‍റെ പരാജയം പഠിക്കാൻ പുതിയ സമിതി വരുന്നു. പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ കെ. വിജയരാഘവൻ അധ്യക്ഷനും മുൻ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉപാധ്യക്ഷനുമായാണ് പുതിയ സമിതി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പരാജയം പഠിക്കാൻ പുതിയ സമിതി രൂപീകരിച്ചത്. നേരത്തെ കെ.ശിവന്റെ നേതൃത്വത്തിലൊരു സമിതി പരാജയം പഠിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് സമർപ്പിച്ചോ എന്നതിൽ വ്യക്തയില്ല.

ഐഎസ്ആർഒയിൽ ഒരു ദൗത്യം പരാജയപ്പെട്ടാൽ ഇന്‍റേണൽ ആയുള്ള അന്വേഷണവും പഠനവുമാണ് നടക്കാറ്. ഇസ്രൊയ്ക്ക് പുറത്ത് നിന്നൊരാളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു സമിതി ചരിത്രത്തിൽ ആദ്യമാണ്. ഈ സമിതിയുടെ ആദ്യ യോഗം നടന്നതായാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിഎസ്എസിയിലടക്കം എത്തി പരിശോധിച്ച് മടങ്ങിയതിന് ശേഷമാണ് നടപടിയെന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം: പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അന്വേഷണം നടത്താനായി ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവൽ തിരുവനന്തപുരത്തെത്തിയിരുന്നു. തുമ്പയിലെ വി എസ് എസ് എസിയിലെത്തിയ ദോവൽ ശാസ്ത്രജ്ഞ‌രെയടക്കം കണ്ട് വിവരങ്ങൾ ശേഖരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുന്നേയായിരുന്നു ദോവലിന്‍റെ തുമ്പ സന്ദർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍റെ ദൗത്യം. ദില്ലിയിൽ മടങ്ങിയെത്തിയ ദോവൽ, പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും സമർപ്പിച്ചതായാണ് വിവരം. പി എസ് എൽ വിയുടെ തുടർപരാജയങ്ങളിൽ അട്ടിമറിയില്ലെന്നാണ് കണ്ടെത്തലെന്നും സൂചനയുണ്ട്. എന്നാൽ വീഴ്ചയുടെ കാരണങ്ങൾ എന്താണ് എന്നത് സംബന്ധിച്ചുള്ള വിലയിരുത്തലുകൾ ദോവൽ നടത്തിയിട്ടുണ്ട്. ജനുവരി പന്ത്രണ്ടിനാണ് പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് 24 മണിക്കൂര്‍ മദ്യനിരോധനം

ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് 24 മണിക്കൂര്‍ മദ്യനിരോധനം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ മുഴുവൻ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും മദ്യനിരോധനം ഏർപ്പെടുത്തി. പൊങ്കാലയുടെ തലേ ദിവസമായ മാർച്ച് രണ്ടിന് വൈകിട്ട് 6 മണി മുതൽ പൊങ്കാല ദിവസമായ മാർച്ച് മൂന്നിന് വൈകിട്ട് 6 മണിവരെയാണ് മദ്യനിരോധനം.

ഭക്ഷ്യശാലകൾക്ക് കർശന നിർദേശങ്ങൾ

തിരുവനന്തപുരം നഗരത്തിലെ ഭക്ഷ്യശാലകൾക്ക് കർശന നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തെത്തി. എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ രജിസ്‌ട്രേഷൻ പകർപ്പ് പ്രദർശിപ്പിക്കേണ്ടതാണ്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും ഹാജരാക്കണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ അമ്മ മരിച്ചു

മദ്യപിച്ചെത്തിയ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ അമ്മ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പള്ളിയാന്മൂല വി ശാന്ത (88) ആണ് മരിച്ചത്. ആക്രമണത്തിൽ വി ശാന്തയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ മകൻ സജീവനെ (58)നേരത്തെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മങ്കട സദാചാര കൊലക്കേസ്: അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി, 3പേരെ വെറുതെവിട്ടു, ശിക്ഷാ വിധി നാളെ

മങ്കട സദാചാര കൊലക്കേസ്: അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി, 3പേരെ വെറുതെവിട്ടു, ശിക്ഷാ വിധി നാളെ

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ അഞ്ചുപ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി. മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സദാചാര പൊലീസിങ്ങ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിൻറെ പേരിലായിരുന്നു മര്‍ദനം. 2016 ജൂൺ 28ന് ആയിരുന്നു കൊലപാതകം നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തി

കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തി

കണ്ണൂർ: ആലക്കോട് നടുവിലില്‍ ടാപ്പിങ് തൊഴിലാളി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. വീടിനുള്ളിൽ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കുടിയാന്മല പൊലീസ് അന്വേഷണം തുടങ്ങി.