Tuesday, 17 February 2026

ഇന്ത്യയില്‍ മുസ്ലിങ്ങൾ സുരക്ഷിതരെന്ന പരാമർശത്തിൽ കാന്തപുരത്തിനെതിരെ മുസ്ലിം സംഘടനകൾ

SHARE

 


രാജ്യത്ത് മുസ്ലിങ്ങള്‍ സുരക്ഷിതരെന്ന പരാമർശത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർക്കെതിരെ മുസ്ലിം സംഘടനകൾ. കാന്തപുരത്തിന് ഇ ഡി പേടിയെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ കെഎൻഎം മർക്കസ് ദുവ സെക്രട്ടറി ഡോ. ഐ പി അബ്ദുസലാം രംഗത്തെത്തി. രാജ്യത്ത് മുസ്ലിങ്ങൾ സുരക്ഷിതരെന്നത് കാന്തപുരത്തിന്റെ മാത്രം അഭിപ്രായമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ മുസ്ലിം ലീഗും സമസ്തയും മൗനം പാലിക്കുകയാണ്. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടശേഷം സിഎൻഎൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു കാന്തപുരം, രാജ്യത്ത് മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞത്.

കേരള നദ്‌വത്തുൽ മുജാഹിദീൻ മർക്കസ് ദുവ വിഭാഗം സെക്രട്ടറി ഡോ. ഐ പി അബ്ദുസ്സലാമാണ് ആദ്യം കാന്തപുരത്തിനെതിരെ രംഗത്തുവന്നത്. ന്യൂസ് 18 കേരളയോട് സംസാരിക്കവെ, കാന്തപുരത്തെ ആരും ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചിട്ടില്ലെന്ന് അബ്ദുസ്സലാം പറഞ്ഞു. സ്വന്തം വ്യക്തിപരമായ നേട്ടങ്ങൾക്കായിരിക്കാം കാന്തപുരം ഇത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വ്യവസ്ഥാപിത ഭരണകൂടത്തിനും ഭരണഘടനയ്ക്കും കീഴിലും ന്യൂനപക്ഷം സുരക്ഷിതമെന്ന പ്രതികരണവുമായി സമസ്ത എപി വിഭാഗം രംഗത്തുവന്നു. പൂർണ സുരക്ഷ നൽകുന്ന ഭരണഘടന രാജ്യത്തുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും ഇക്കാര്യം കാന്തപുരം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പറഞ്ഞു. കേന്ദ്രത്തിൽ ആണെങ്കിലും സംസ്ഥാനത്ത് ആണെങ്കിലും ഭരിക്കുന്നവരെ കാണാറുണ്ട്. എ പി അബൂബക്കർ മുസ്ലിയാർ നയിച്ച കേരള യാത്രയിൽ സ്വരൂപിച്ച അഭിപ്രായങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ പ്രതികരിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.