ഡോക്ടേഴ്സ് തമ്മിലുള്ള തർക്കത്തിൽ തിരുവനന്തപുരം പേരൂർക്കട ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി. അനസ്തേഷ്യ വിഭാഗം ഡോക്ടേഴ്സും സർജറി ഡോക്ടറും തമ്മിലുള്ള തർക്കമാണ് കാരണം. അനസ്തേഷ്യ ഡോക്ടർമാരായ ബിനിൽ, പ്രിയ എന്നിവരും സർജറി ഡോക്ടറായ ഗണേഷും തമ്മിലുണ്ടായ തർക്കമാണ് കാരണം. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കയറ്റിയ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 5 രോഗികൾക്കാണ് സർജറി നടക്കേണ്ടിയിരുന്നത്. അതിൽത്തന്നെ രണ്ടാഴ്ചയോളം ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താനായി എത്തിയവരടക്കമുള്ളവരുണ്ട്.
സർജറിയുടെ ബന്ധപ്പെട്ട് ഗ്രേയ്‌ഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാൽ അനസ്തേഷ്യ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തർക്കത്തിന് കാരണമായത്. പിന്നീട് സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയ്യാറായില്ല. ഇന്ന് അടിയന്തിരമായി 2 ശാസ്ത്രക്രിയകളാണ് ആശുപത്രിയിൽ നടക്കേണ്ടിയിരുന്നത്. ഒരു രോഗിയെ ശസ്ത്രക്രിയയ്ക്കായി എത്തിച്ച് കഴുത്തിൽ മാർക്ക് ചെയ്ത കഴിഞ്ഞ ശേഷമാണ് സംഭവം ഉണ്ടാകുന്നത് .
ഇഎസ്ഐ പരിരക്ഷയുള്ള രോഗികൾ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുരാലയമാണ് പേരൂർക്കട ഇഎസ്ഐ ഹോസ്പിറ്റൽ. നേരത്തെയും ആശുപത്രിയുടെ ദുരവസ്ഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. ലാപ്രോസ്കോപ്പി മെഷീനുകൾ ഇല്ലാത്തതുകൊണ്ട് മാസങ്ങളായി കീ ഹോൾ സർജറികളടക്കമുള്ളവ ആശുപത്രിയിൽ നടത്തിയിരുന്നില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.