Friday, 20 February 2026

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

തൃശ്ശൂർ: തൃശൂർ പുന്നയൂർക്കുളത്ത് ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ എൻ പി വിനോദാണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്. പരാതിക്കാരനോട് വില്ലേജ് ഓഫീസർ കൈക്കൂലിക്കായി വിലപേശുന്നതിന്റെ ദൃശ്യങ്ങൾ  ലഭിച്ചു.

പുന്നയൂർക്കുളം സ്വദേശിയായ പരാതിക്കാരന് നികുതി അടയ്ക്കുന്നതിനായി ഭൂമിയുടെ അവകാശരേഖ വേണമായിരുന്നു. അവകാശരേഖ ശരിയാക്കി നൽകാൻ 5 ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദ് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇക്കാര്യം സ്വന്തം മൊബൈൽ ഫോണിൽ പരാതിക്കാരൻ റെക്കോർഡ് ചെയ്തു. 5 ലക്ഷം രൂപ കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന് ലക്ഷം നൽകണമെന്നായി വില്ലേജ് ഓഫീസർ. അതും ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടര ലക്ഷത്തിന് കാര്യം നടത്താം എന്നായി. പണം ചാക്കിലോ പേപ്പറിലോ പൊതിഞ്ഞ സീറ്റിന് പുറകിലേക്ക് ഇടാനും വിനോദ് പറയുന്നുണ്ട്. ഗത്യന്തരമില്ലാതെയാണ് പരാതിക്കാരൻ തൃശ്ശൂർ വിജിലൻസിനെ സമീപിച്ചത്. രണ്ടര ലക്ഷം എന്ന് തോന്നിക്കാൻ നൂറിന്റെ നോട്ട് കെട്ടുകളാണ് വിജിലൻസിന്റെ സഹായത്തോടെ പരാതിക്കാരൻ പൊതിഞ്ഞു കൊണ്ടുപോയത്.

രണ്ടര ലക്ഷം ഉണ്ടെന്ന് പറഞ്ഞ് നോട്ട് കെട്ടുകൾ കൈമാറുകയായിരുന്നു. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പ്രതിയെ പിടികൂടുകയും ചെയ്തു. ഇക്കൊല്ലം തൃശൂർ വിജിലൻസ് പിടികൂടുന്ന ആദ്യത്തെ കൈക്കൂലി കേസാണിത്. കഴിഞ്ഞ കൊല്ലം 7 ഉദ്യോഗസ്ഥരെ കൈക്കൂലിയുമായി വിജിലൻസ് സംഘം പിടികൂടിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നഴ്സുമാര്‍ പണിമുടക്കിലേക്ക്; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണം'

നഴ്സുമാര്‍ പണിമുടക്കിലേക്ക്; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണം'

തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലേ നഴ്സുമാര്‍ നാളെ പണിമുടക്കും. ഏറ്റവും കുറഞ്ഞ വേദനം 40000 രൂപയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുന്നില്ലെന്നും മിനിമം വേതനം ഉയര്‍ത്തുന്നതിനായി നാളത്തെ സൂചന പണിമുടക്കിനുശേഷം കൂടുതൽ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി. നാളെ ആശുപത്രികളിലെ മൂന്നിൽ ഒന്ന് ജീവനക്കാര്‍ ജോലിക്ക് കയറും. ബാക്കിയുള്ളവര്‍ സൂചനാ സമരത്തിൽ പങ്കെടുക്കും.

പണിമുടക്ക് ദിവസം അവകാശ പ്രഖ്യാപന സമ്മേളനവും നടക്കും. തൃശൂരിലായിരിക്കും അവകാശ പ്രഖ്യാപന സമ്മേളനം നടക്കുക. നിലവിൽ 20000 രൂപയാണ് ഏറ്റവും കുറഞ്ഞ വേതനം. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണം ഉണ്ടായിട്ടെന്നും സര്‍ക്കാര്‍ ഇക്കാര്യത്തിൽ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വീട്ടമ്മയുടെ വയറ്റിൽ അകപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പിഴവാണെന്നും നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം പാലിച്ചാലെ പ്രശ്നം തീരുകയുള്ളുവെന്നും ജാസ്മിൻ ഷാ പറഞ്ഞു. എല്ലാ ഉത്തരവാദിത്തവും ഡോക്ടര്‍മാര്‍ അവസാനം നഴ്സുമാരുടെ തലയിലിടുകയാണെന്നും ജാസ്മിൻ ഷാ കുറ്റപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു

ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടര്‍ച്ചയായ രക്തസ്രാവവുമുണ്ടായി. വര്‍ഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവില്‍ ഒരു യൂറോളജി ഡോക്ടറാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

ഇന്നലെ രാത്രിയോടെയാണ് ഉഷയെ അമൃത ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഉഷയെ പിന്നിട് ഗ്യാസ്‌ട്രോയിലേക്ക് മാറ്റി. രാവിലെ തന്നെ സിടി സ്‌കാനും എടുത്തു. വൈകിട്ട് മെഡിക്കല്‍ ബോര്‍ഡ് ചേരും. നാളെയാണ് ശാസ്ത്രക്രിയ നടത്തുക.

ഡോക്ടര്‍ ലളിതാംബികയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് ഉഷയുടെ മകന്‍ പറഞ്ഞു. അവര്‍ക്ക് വീട്ടിലെത്തി പണം നല്‍കി എന്നും
ആരോപണമുണ്ട്.

അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കും. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയെത്തി കുടുംബത്തില്‍ നിന്ന് വിവരങ്ങളും
ശേഖരിക്കും. കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഷാനി മോള്‍ ഉസ്മാന്‍ എന്നിവര്‍ ഉഷയെ ആശുപത്രിയിലെത്തി കണ്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

F-35, F-22 യുദ്ധവിമാനങ്ങൾ; മിഡിൽ ഈസ്റ്റിൽ വൻ വ്യോമസന്നാഹവുമായി അമേരിക്ക; തിരിച്ചടിക്കാൻ തയാറായി ഇറാനും

F-35, F-22 യുദ്ധവിമാനങ്ങൾ; മിഡിൽ ഈസ്റ്റിൽ വൻ വ്യോമസന്നാഹവുമായി അമേരിക്ക; തിരിച്ചടിക്കാൻ തയാറായി ഇറാനും

ഇറാനെതിരെ ഏതുനിമിഷവും ആക്രമണം നടത്താൻ അമേരിക്ക സജ്ജമായിരിക്കെ, 2003ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വ്യോമസന്നാഹമാണ് യുഎസ് ഒരുക്കിയിരിക്കുന്നത്. ഇതിൽ അത്യാധുനികമായ എഫ്-35, എഫ്-22 യുദ്ധവിമാനങ്ങളും ഉൾപ്പെടുന്നുവെന്ന് വാൾസ്ട്രീറ്റ് ജേണൽ ‌ റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെ ആക്രമിക്കാനുള്ള യുഎസ് സൈന്യത്തിന്റെ നീക്കത്തിന് ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്തിമ അനുമതി മാത്രമേ ലഭിക്കാനുള്ളൂ. എന്നാൽ ആക്രമണം വേണോ വേണ്ടയോ എന്ന കാര്യത്തിൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന‌.
മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക സാന്നിധ്യം

ജോർദാനിലെ മുവാഫഖ് സാൽറ്റി എയർബേസിലേക്കും സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിലേക്കും ധാരാളം യുഎസ് യുദ്ധവിമാനങ്ങളും സപ്പോർട്ട് വിമാനങ്ങളും മാറ്റിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. കൂടാതെ, ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങളടങ്ങിയ രണ്ടാമത്തെ വിമാനവാഹിനി കപ്പലും മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഏകദേശം 13 കപ്പലുകളാണ് നിലവിൽ മിഡിൽ ഈസ്റ്റിലും മെഡിറ്ററേനിയൻ കടലിലുമായി വിന്യസിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി; മൊഴി രേഖപ്പെടുത്തി

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി യുപി സുല്‍ത്താന്‍പൂര്‍ കോടതിയിൽ ഹാജരായി; മൊഴി രേഖപ്പെടുത്തി

ദില്ലി: അമിത്ഷാക്കെതിരായ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തി യുപി സുല്‍ത്താന്‍പൂര്‍ കോടതി. ബിജെപി നേതാവായ വിജയ് മിശ്ര നല്‍കിയ മാനനഷ്ടക്കേസിലാണ് നടപടി. കേസില്‍ 2024ല്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 2018ല്‍ കര്‍ണ്ണാകടയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദം. സമാന പരാമര്‍ശത്തില്‍ രാഹുലിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകളുണ്ട്. കേസ് അംഗീകാരമാണെന്നും, സത്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഇത്തരം കേസുകള്‍ സ്വാഭാവികമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഇടുക്കിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഇടുക്കി: എല്ലക്കല്‍ പാലത്തിന് സമീപം മുതിരപ്പുഴയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശി സജി(40) ആണ് മരിച്ചത്. സേനാപതി പഞ്ചായത്തിലെ മുക്കുടി എസ്റ്റേറ്റിലെ തൊഴിലാളിയാണ് സജി. പണി കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇയാള്‍. പുഴയില്‍ വെള്ളം കുറവായിരുന്നെങ്കിലും കയത്തില്‍ മുങ്ങി താഴുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വരുന്നു കെ - ഫെനിയും, ഉടൻ വിപണിയിലേക്ക്; നിർമാണം ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽനിന്ന്

വരുന്നു കെ - ഫെനിയും, ഉടൻ വിപണിയിലേക്ക്; നിർമാണം ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽനിന്ന്

കണ്ണൂർ: കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' ( കെ - ഫെനി) മാർച്ച് പത്തിനകം വിപണിയിലേക്ക് എത്തും. ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽ നിന്നാണ് കെ - ഫെനി നിർമിക്കുന്നത്. കണ്ണൂർ പയ്യാവൂർ ആനയടിയിൽ ഫാക്ടറി നിർമാണം അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ കെ ഫെനിയുടെ നിർമാണം ആരംഭിക്കും. മാർച്ച് 10നകം കെ-ഫെനി വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നിർമാണം. ബിവറേജ്‌സ് കോർപ്പറേഷൻ മുഖേനയായിരിക്കും വിൽപന. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ നൽകിയ അനുമതിക്ക് പിന്നാലെയാണ് കെ ഫെനി നിർമിക്കുന്നത്. ഇതിനായി കശുമാങ്ങ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞു.

കശുമാങ്ങയിൽനിന്ന് വാറ്റിയെടുക്കുന്ന കണ്ണൂർ ഫെനി, കശുമാങ്ങ സീസണിൽ നിർമിക്കാനാണ് തീരുമാനിച്ചിരുന്നത്. ഡിസംബർ മുതൽ മെയ് വരെയാണ് കശുമാങ്ങ സീസൺ. കശുവണ്ടി കർഷകർക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതി കൂടിയാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

AI ഉച്ചകോടിക്കെതിരെ കോൺഗ്രസ് വിമർശനം കനക്കുന്നതിനിടെ കേന്ദ്രത്തെ പിന്തുണച്ച് ശശി തരൂർ

AI ഉച്ചകോടിക്കെതിരെ കോൺഗ്രസ് വിമർശനം കനക്കുന്നതിനിടെ കേന്ദ്രത്തെ പിന്തുണച്ച് ശശി തരൂർ

ന്യൂഡൽഹി: എഐ ഉച്ചകോടി നടത്തിപ്പിനെതിരെ കോൺ​ഗ്രസ് രൂക്ഷ വിമർശനം തുടരവെ ഉച്ചകോടിയെ പിന്തുണച്ച് ശശി തരൂർ എംപി. ഉച്ചകോടി വളരെ മികച്ചതാണെന്നാണ് തരൂരിൻ്റെ അഭിപ്രായം. എന്നാൽ എഐ ഉച്ചകോടിയുടെ സംഘാടനത്തിലെ പാളിച്ചയും, ​ഗൽ​ഗോട്ടിയാസ് സർവകലാശാലയുടെ ചൈനീസ് റോബോ നായയും വരെയുള്ള വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രൂക്ഷവിമർശനമാണ് കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും കോൺ​ഗ്രസ് ഉന്നയിക്കുന്നത്.

എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടുകളെ ഇന്ത്യന്‍ നിര്‍മ്മിത റോബോട്ടുകളായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രം​ഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കോൺ​ഗ്രസിൻ്റെ ഔദ്യോ​ഗിക നിലപാടിന് വിരുദ്ധമായി ശശി തരൂർ എത്തിയത്. ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം എന്നിരുന്നാലും ഉച്ചകോടി വളരെ മികച്ചതാണെന്നാണ് ശശി തരൂരിൻ്റെ പ്രതികരണം.

എഐ രം​ഗത്തെ മുന്നേറ്റവും ലോക നേതാക്കളുടെ പങ്കാളിത്തവും ഉയര്‍ത്തിക്കാണിച്ചാണ് ശശി തരൂർ എഐ ഉച്ചകോടിയെ പിന്തുണയ്ക്കുന്നത്. പ്രതിരോധ രം​ഗത്തെ സമീപനത്തിൽ സർക്കാരിനൊപ്പമെന്നും തരൂർ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി പാര്‍ലമെന്‍റില്‍വച്ചുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂര്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല.

അതേസമയം, എഐ രം​ഗത്തെ ഉത്തരവാദിത്തവും രാജ്യാന്തര സഹകരണവും വളർത്താൻ ലക്ഷ്യമിട്ട എഐ ഇംപാക്ട് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനവും ഇന്ന് അം​ഗീകരിക്കും. എഐ രംഗത്തെ പുരോഗതി വിലയിരുത്താനും മുൻഗണനകൾ ഏകോപിപ്പിക്കാനും ഇന്നും ചർച്ചകൾ നടക്കും. എഐ വികസനത്തിനായി ബഹുമുഖ സഹകരണം ശക്തിപ്പെടുത്താനും അംഗരാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തും.

വിവിധ ആ​ഗോള ടെക് സ്ഥാപന പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചകളും തുടരും. ഡൽഹിയിൽ ഇന്നലെ തുടങ്ങിയ ഔദ്യോ​ഗിക ഉച്ചകോടിയിൽ ഇരുപതിലേറേ രാഷ്ട്രത്തലവന്മാരും ലോകത്തെ എഐ രം​ഗത്തെ പ്രധാനികളും പങ്കെടുത്തു. എപ്സ്റ്റീന്‍ ഫയൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിൽഗേറ്റ്സ് ഉച്ചകോടിക്ക് എത്തിയില്ല. ഉച്ചകോടിയുടെ ഭാഗമായുള്ള എഐ എക്സ്പോ നാളെയും തുടരും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അന്തിമ വോട്ടർപട്ടിക നാളെ; കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും, 4,24,518 പുതിയ വോട്ടർമാർ

അന്തിമ വോട്ടർപട്ടിക നാളെ; കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും, 4,24,518 പുതിയ വോട്ടർമാർ

തിരുവനവന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ കരട് പട്ടികയിൽ നിന്ന് 53,229 പേർ ഒഴിവാക്കപ്പെടും. മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെയാണ് ഒഴിവാക്കപ്പെടുകയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ പറഞ്ഞു. അന്തിമ വോട്ടർപട്ടിക നാളെ പുറത്തിറങ്ങും.

നേരത്തേ 36,88,948 പേരുടെ ഹിയറിങ്ങ് നടത്തിയിരുന്നു. അന്തിമ വോട്ടർ പട്ടികയിൽ 2,69,53,644 പേരാണ് ഇടം പിടിച്ചത്. ഇതിൽ 22,35,588 പേർ പ്രവാസി വോട്ടർമാരാണ്. 4,24,518 പുതിയ വോട്ടർമാരാണുള്ളത്. 1,38,27,319 സ്ത്രീ വോട്ടർമാരാണുള്ളത്. എസ്‌ഐആർ നടപടിയുടെ ഭാഗമായി ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ നിന്ന് 24.08 പേരാണ് പുറത്തായിരുന്നത്. ആകെ 2,54,42,352 വോട്ടർമാരാണ് കരട് പട്ടികയിലുണ്ടായിരുന്നത്.

അതേസമയം വോട്ടർ പട്ടികയിൽ അർഹതപ്പെട്ടവർ ഉണ്ടെന്ന് അനുമാനിക്കാർ മാത്രമെ സാധിക്കുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 2.85 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. 30 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. എത്ര പേർ ഹിയറിങ്ങിൽ പങ്കെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ പേരുള്ളവരെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവും എം വി ജയരാജൻ ഉന്നയിച്ചു. തളിപ്പറമ്പിൽ ഷോപ്പിങ്ങ് മാളിലും വോട്ട് ചേർത്തിട്ടുണ്ടെന്നും തന്റെ വോട്ട് മാളിലാണ് ചേർത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിൽ ഷോപ്പിംഗ് മാൾ അഡ്രസിലാണ് 220 പേരുടെ വോട്ട് ചേർക്കപ്പെട്ടത്. അതിൽ 16 വോട്ട് ഒരു വീട്ടുപേരിൽ ഉണ്ട്. വളരെ ഗൗരവമുള്ളതാണ് വിഷയമെന്നും എം വി ജയരാജൻ പറഞ്ഞു.മരിച്ചവരെ ഒഴിവാക്കിക്കോളൂ, എന്നാൽ 30 ലക്ഷത്തോളം പേരെ ഒഴിവാക്കിയത് പരിഹരിച്ചേ മതിയാകുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാൻ ലഭിച്ച അപേക്ഷകളിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസും രംഗത്തെത്തി. ചുരുങ്ങിയ സമയത്തിനകം 2432139 അപേക്ഷകൾ വന്നതാണ് സംശയം പ്രകടിപ്പിക്കാൻ കാരണമെന്ന് കോൺഗ്രസ് നേതാവായ പി സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ സമാധാന ബോർഡിൻ്റെ ആദ്യ യോഗത്തിൽ പങ്കെടുത്തു

ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫ സമാധാന ബോർഡിൻ്റെ ആദ്യ യോഗത്തിൽ പങ്കെടുത്തു

ബഹ്‌റൈൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം, വാഷിംഗ്ടൺ ഡിസിയിൽ നടന്ന സമാധാന ബോർഡിന്റെ ആദ്യ യോഗത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ പങ്കെടുത്തു. നിരവധി രാഷ്ട്രത്തലവന്മാരും മുതിർന്ന ഉദ്യോഗസ്ഥരും രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തു. നേതാക്കളുടെ പങ്കാളിത്തത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രസിഡന്റ് ട്രംപ് യോഗം ആരംഭിച്ചു.

ഗാസയിലെ സ്ഥിതി സങ്കീർണ്ണമാണെന്നും സമാധാനം കൈവരിക്കുന്നതിന് യഥാർത്ഥ കൂട്ടായ ശ്രമങ്ങളും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തേക്കാൾ പ്രധാനപ്പെട്ടതായി ഒന്നുമില്ലെന്നും യുദ്ധച്ചെലവ് സ്ഥിരതയുടെ ചെലവിനേക്കാൾ വളരെ കൂടുതലാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനുള്ള സംഭാഷണത്തിനും സംയുക്ത പ്രവർത്തനങ്ങൾക്കും സമാധാന ബോർഡ് ഒരു പ്രധാന വേദി നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗാസയ്ക്കുള്ള സാമ്പത്തിക സഹായ പാക്കേജും ദുരിതാശ്വാസ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നിരവധി രാജ്യങ്ങളുടെ സംഭാവനകളും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര പങ്കാളികളുമായി പ്രവർത്തിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു. സ്ഥാപക അംഗമെന്ന നിലയിൽ സമാധാന ബോർഡിന്റെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ബഹ്‌റൈൻ രാജ്യത്തിന്റെ അഭിമാനം രാജാവ് പ്രകടിപ്പിച്ചു.