കണ്ണൂർ: കേരളത്തിന്റെ സ്വന്തം 'കണ്ണൂർ ഫെനി' ( കെ - ഫെനി) മാർച്ച് പത്തിനകം വിപണിയിലേക്ക് എത്തും. ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയിൽ നിന്നാണ് കെ - ഫെനി നിർമിക്കുന്നത്. കണ്ണൂർ പയ്യാവൂർ ആനയടിയിൽ ഫാക്ടറി നിർമാണം അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ കെ ഫെനിയുടെ നിർമാണം ആരംഭിക്കും. മാർച്ച് 10നകം കെ-ഫെനി വിപണിയിലെത്തിക്കും.
പയ്യാവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നിർമാണം. ബിവറേജ്‌സ് കോർപ്പറേഷൻ മുഖേനയായിരിക്കും വിൽപന. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ നൽകിയ അനുമതിക്ക് പിന്നാലെയാണ് കെ ഫെനി നിർമിക്കുന്നത്. ഇതിനായി കശുമാങ്ങ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞു.
കശുമാങ്ങയിൽനിന്ന് വാറ്റിയെടുക്കുന്ന കണ്ണൂർ ഫെനി, കശുമാങ്ങ സീസണിൽ നിർമിക്കാനാണ് തീരുമാനിച്ചിരുന്നത്. ഡിസംബർ മുതൽ മെയ് വരെയാണ് കശുമാങ്ങ സീസൺ. കശുവണ്ടി കർഷകർക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതി കൂടിയാണിത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.