Monday, 2 March 2026

ഇറാനിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു; മേഖലയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന

ഇറാനിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു; മേഖലയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന

ഇറാനെതിരായ ആക്രമണത്തിന്റെ വ്യാപനത്തെത്തുടർന്ന് സൈനിക നടപടികൾ നിർത്താൻ ചൈന ആഹ്വാനം ചെയ്തു. ഇറാനിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പ്രതികരിച്ചു. നയതന്ത്ര ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇറാനെതിരായ യു എസ് – ഇസ്രായേൽ ആക്രമണത്തെയും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ കൊലപാതകത്തെയും തുടർന്ന് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ച് ഇറാൻ തിരിച്ചടിച്ചതിന് ശേഷമാണ് മാവോ ഈ പ്രസ്താവന നടത്തിയത്.

ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ അനുമതിയില്ലാതെയാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക ആക്രമണം നടത്തിയത്, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മാവോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “സംഘർഷം അയൽ രാജ്യങ്ങളെ ബാധിക്കുന്ന പ്രത്യാഘാതങ്ങളിൽ ചൈന ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നു,” അവർ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാഖിൽ വീണ്ടും സ്ഫോടനം

ഇറാഖിൽ വീണ്ടും സ്ഫോടനം

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണ്. ഇറാഖിലെ എർബിലിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായി. കുർദ് നിയന്ത്രണ മേഖലയുടെ തലസ്ഥാനമാണ് എർബിൽ. എർബിലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൗകര്യങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായി.

സംഘർഷം സിറിയയിലേക്കും വ്യാപിച്ചു, ഡമാസ്കസിനടുത്തുള്ള ഐൻ ടെർമ പട്ടണത്തിൽ ഇറാനിയൻ മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരുക്കേറ്റിരുന്നു.

ഗൾഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. യുഎഇയിലും കുവൈത്തിലും ബഹ്റൈനിലും ഇന്ന് തുടർച്ചയായ ആക്രമണങ്ങളുണ്ടായി. അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം കുവൈത്തിൽ ഇറാൻ വെടിവെച്ചിട്ടു. പൈലറ്റ് രക്ഷപ്പെട്ടു.

കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിൽ ഇറാന്റെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. കുവൈത്തിലെ അമേരിക്കൻ എംബസിക്ക് നേരെ ആക്രമണമുണ്ടായി. എംബസിക്ക് സമീപത്ത് നിന്ന് പുക ഉയർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എംബസിയിലേക്ക് വരരുതെന്ന് പൗരൻമാർക്ക് അമേരിക്ക നിർദേശം നൽകി. മഹ്ബൂലയിൽ ഇന്ന് രാവിലെ വലിയ ശബ്ദം കേട്ടതായി പ്രവാസി മലയാളികൾ പറഞ്ഞു. സൌദി അറേബ്യയിലെ അരാംകോ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ദുബൈയിൽ ജബൽ അലി, ഇന്റർനെറ്റ് സിറ്റി എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഖത്തറിലെ ദോഹയിലും സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം, ഇറാന് നേരെ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. ടെഹ്റാനിലെ ഗാന്ധി ആശുപത്രിയിൽ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം നടത്തി.ലെബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിക്കുകയാണ്. റെവല്യൂഷണറി ഗാർഡും ഇറാൻ സൈന്യവും ആയുധം താഴെവച്ചില്ലെങ്കിൽ മരണം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ-ഇസ്രയേൽ,യുഎസ് സംഘർഷത്തിൽ വെട്ടിലായി ഇന്ത്യൻ അരി വ്യാപാരികൾ

ഇറാൻ-ഇസ്രയേൽ,യുഎസ് സംഘർഷത്തിൽ വെട്ടിലായി ഇന്ത്യൻ അരി വ്യാപാരികൾ

ന്യൂഡൽഹി: ഇറാന് മേൽ ഇസ്രയേലും യുഎസും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ. നിലവിലെ ഓർഡറുകൾ റദ്ദാക്കപ്പെടുമോ, ഷിപ്പിങ് പ്രശ്നങ്ങൾ ഉണ്ടായേക്കുമോ എന്നെല്ലാമാണ് ആശങ്കയ്ക്ക് കാരണം. ഹോർമുസ് കടലിടുക്ക് അടച്ചാൽ അരി കയറ്റുമതി പ്രതിസന്ധിയിലാകും.

ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ പകുതിയും പശ്ചിമേഷ്യൻ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുഎഇ, യമൻ എന്നിവിടങ്ങളിലേക്കാണ്. ഈ രാജ്യങ്ങളിലേക്കെല്ലാം ഹോർമുസ് കടലിടുക്ക് വഴിയാണ് യാത്ര. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചാൽ കയറ്റുമതി പ്രതിസന്ധിയിലാകും. സങ്കീർണ സാഹചര്യം മുൻനിർത്തി പുതിയ കരാറുകളിൽ ഏർപ്പെടരുത് എന്ന് ഇന്ത്യൻ റൈസ് എക്സ്പോർട്ടേഴ്‌സ് ഫെഡറേഷൻ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാൻ, യുഎഇ എന്നിവിടങ്ങളിലെ സാഹചര്യം ഇന്ധനവില, കണ്ടെയ്നറുകളുടെ ലഭ്യത എന്നിവയെയും ബാധിക്കാനിടയുണ്ട് എന്നും സംഘടന വിലയിരുത്തുന്നുണ്ട്. സാഹചര്യം ഇത്തരത്തിലാണെങ്കിൽ ഇൻഷുറൻസ് പ്രീമിയം തുകകളിൽ വലിയ വർധനവുണ്ടാകുമെന്നും സംഘടന വിലയിരുത്തുന്നുണ്ട്.

ബസ്മതി അരി കയറ്റുമതിയിൽ ഇന്ത്യയാണ് ഒന്നാമത്. ആഗോള ഉത്പാദനത്തിന്റെ ഏകദേശം 70%വും ഇന്ത്യയിലാണ് നടക്കുന്നത്. 2024-25 വർഷക്കാലയളവിൽ ഏകദേശം 50,000 കോടിയുടെ ബസ്മതി അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് പോസ്റ്റില്‍ നിന്നും പൊട്ടിവീണ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്

തിരുവനന്തപുരത്ത് പോസ്റ്റില്‍ നിന്നും പൊട്ടിവീണ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്

തിരുവനന്തപുരം: പോസ്റ്റില്‍ നിന്ന് വീണ കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്. വിഴിഞ്ഞം ചാവടി നട ഉച്ചക്കട റോഡിലാണ് അപകടം നടന്നത്. വൈദ്യുത പോസ്റ്റില്‍ നിന്നുള്ള കേബിള്‍ പൊട്ടി വീണിരുന്നു. ഇതില്‍ കുരുങ്ങിയാണ് മല്ലൂര്‍ സ്വദേശിനി വൈഷ്ണയ്ക്ക് പരിക്കേറ്റത്. വൈഷ്ണയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം; ഹോങ്കോങ്ങിൽ നിന്ന് സൗദിയിലേക്ക് പോയ ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു

പശ്ചിമേഷ്യൻ സംഘർഷം; ഹോങ്കോങ്ങിൽ നിന്ന് സൗദിയിലേക്ക് പോയ ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു

പശ്ചിമേഷ്യൻ സംഘർഷം, ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു. ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോയ കപ്പലാണ് തിരത്തടുപ്പിച്ചത്. നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് കപ്പലടിപ്പിച്ചത്. കൊല്ലം തുറമുഖത്ത് വെസലും അടുപ്പിച്ചു. ചൈനയിൽ നിർമ്മാണം പൂർത്തിയാക്കി സൗദിയിലേക്ക് കൊണ്ടുപോകുന്ന വെസലാണ് തുറമുഖത്ത് അടുപ്പിച്ചത്. സാഖി വിഷൻ എന്ന വെസലാണ് തുറമുഖത്ത് അടുപ്പിച്ചത്

അതേസമയം, ലക്ഷ്യം കാണുന്നതുവരെ ഇറാനിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇനിയും യു എസ് സൈനികർ കൊല്ലപ്പെടാമെന്ന് ട്രംപ് പറഞ്ഞു. നേരത്തെ യു എസ് സൈനികരിൽ മൂന്നു പേർ കൊല്ലപ്പെട്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു.

മിഡിൽ ഈസ്റ്റിൽ യുദ്ധഭീഷണി നേരിടുന്നതിനിടെ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമാണുണ്ടായത്. യു എസ് – ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ ആഗോള സാമ്പത്തിക വിപണികൾ തകർച്ചയിലേക്ക് കൂപ്പുകുത്തി. തുറമുഖ–ലോജിസ്റ്റിക് ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു. മിഡിൽ ഈസ്റ്റിലെ യുദ്ധമേഘങ്ങൾ കനത്തതോടെ ഇന്ത്യൻ ഓഹരി വിപണിയിലും ശക്തമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹിസ്ബുള്ളയ്ക്ക് എതിരെ രണ്ടും കൽപ്പിച്ച് ഇസ്രായേൽ; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന; ലെബനനിൽ ആശങ്കയായി മരണസംഖ്യ ഉയരുന്നു

ഹിസ്ബുള്ളയ്ക്ക് എതിരെ രണ്ടും കൽപ്പിച്ച് ഇസ്രായേൽ; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന; ലെബനനിൽ ആശങ്കയായി മരണസംഖ്യ ഉയരുന്നു

ടെൽ അവീവ്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 140ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ ഐഡിഎഫ് നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗത്തിന്റെ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഏകദേശം 20 പേരും തെക്കൻ ലെബനനിൽ കുറഞ്ഞത് 11 പേരും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ബെയ്‌റൂട്ട് മേഖലയിലെ മുതിർന്ന ഹിസ്ബുള്ള തീവ്രവാദികളെയും തെക്കൻ ലെബനനിലെ ഒരു സെൻട്രൽ ഹിസ്ബുള്ള കമാൻഡറെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. തലസ്ഥാന ന​ഗരമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്.

തെക്കൻ ലെബനനിലെയും കിഴക്കൻ ലെബനനിലെയും നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്കി നടക്കുന്ന സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഹിസ്ബുള്ളയ്ക്കായിരിക്കുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള തെക്കൻ ജില്ലകളിൽ ഇസ്രായേൽ തുടർച്ചയായി നടത്തിയ ആക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി ലെബനൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിടിയിലായത് 30000 രൂപ കൈക്കൂലിക്ക്, വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 4.27 കോടി രൂപ, റെക്കോർഡ് കൈക്കൂലി വേട്ട

പിടിയിലായത് 30000 രൂപ കൈക്കൂലിക്ക്, വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 4.27 കോടി രൂപ, റെക്കോർഡ് കൈക്കൂലി വേട്ട

കട്ടക്ക്: 30000 രൂപ കൈക്കൂലി വാങ്ങിയ ആളെ പിടികൂടാനുള്ള ശ്രമത്തിനിടെ പുറത്ത് വന്നത് രാജ്യത്തെ ഏറ്റവും വലിയ കൈക്കൂലി പണം പിടികൂടലിലേക്ക്. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. ബുധനാഴ്ചയാണ് ഒഡിഷയിലെ വിജിലൻസ് സംഘം കട്ടക്കിലെ മൈനുകളുടെ ഡെപ്യൂട്ടി ഡയറക്ടറായ ദേബബ്രത മൊഹന്തിയെ പിടികൂടിയത്. 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. എന്നാൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് നാല് കോടി രൂപയാണ്. അഞ്ഞൂറിന്റേയും ഇറുനൂറിന്റേയും നൂറിന്റെയുമായി സൂക്ഷിച്ച 4 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ട് കെട്ടിയത്. 

സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ബാങ്കുകളിൽ നിക്ഷേപിക്കാനായി ആയിരുന്നു ദേബബ്രത മൊഹന്തി പണം വീട്ടിൽ സൂക്ഷിച്ചിരുന്നത്. ബാഗുകളിലാക്കി കബോഡുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്. അലമാരകളിൽ നിന്നും ട്രോളി ബാഗുകളിൽ നിന്നുമായി കണ്ടെത്തിയ പണത്തിന് പുറമേ ഓഫീസിലെ ഡ്രോവറിൽ നിന്ന് 1.2 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. 130 ഗ്രാം സ്വർണവും കണക്കിൽപ്പെടാത്ത വീടുകളും ഇയാളുടേതായി കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി കൈക്കൂലിയിലൂടെ സമ്പാദിച്ച പണം എവിടെയും നിക്ഷേപിക്കാതെ സമർത്ഥമായി സൂക്ഷിക്കുകയായിരുന്നു ഇയാൾ ചെയ്തത്. 

മൊഹന്തിയുടെ ഫ്ലാറ്റിൽനിന്നും ഒഡീഷ വിജിലൻസ് 4.27 കോടിയുടെ കണക്കിൽപ്പെടാത്ത പണമാണ് കണ്ടെത്തിയത്. വിജിലൻസിന്റെ റെക്കോർഡ് കൈക്കൂലി വേട്ടയാണിത്.കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തിന് ലൈസൻസുള്ള കച്ചവടക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്. കേസിൽ ഇഡിയും ഇടപെട്ടിട്ടുണ്ട്. കേസിന്റെ വിവരങ്ങൾ നൽകാൻ ഇഡി സംസ്ഥാന വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 