Tuesday, 3 March 2026

സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ?, ഹെൽമറ്റ് ഊരിയെറിഞ്ഞ വിജയാഘോഷത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചന

സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ?, ഹെൽമറ്റ് ഊരിയെറിഞ്ഞ വിജയാഘോഷത്തില്‍ നടപടിയുണ്ടാകുമെന്ന് സൂചന

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. വിജയത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് ഐസിസി അച്ചടക്ക സമിതി പരിശോധിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരം വരാനിരിക്കെ, താരത്തിന് വിലക്ക് ലഭിക്കാനിടയില്ലെന്നാണ് സൂചനകള്‍.

വിജയ റൺ കുറിച്ചതിന് പിന്നാലെ സഞ്ജു തന്‍റെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. ഇതിന് ശേഷമാണ് താരം മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറഞ്ഞത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം, കായിക ഉപകരണങ്ങളോട് (ബാറ്റ്, ഹെൽമറ്റ്, സ്റ്റമ്പ്) അനാദരവ് കാണിക്കുന്നതും എതിര്‍ കളിക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന രീതിയില്‍ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്.

ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ് വലിച്ചെറിയുന്നതിനെ ഐസിസി പെരുമാറ്റച്ചട്ടപ്രകാരം 'ലെവൽ 1' കുറ്റമായാണ് കണക്കാക്കാറുള്ളത്. ലോകകപ്പില്‍ സ്കോട്‌ലന്‍ഡ് താരം ജോർജ്ജ് മുൻസി സമാനമായ രീതിയിൽ ഹെൽമറ്റ് എറിഞ്ഞതിന് ഡീമെറിറ്റ് പോയിന്‍റ് ലഭിച്ചിരുന്നു. സാധാരണഗതിയിൽ ലെവൽ 1 കുറ്റങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താറില്ല. മാച്ച് ഫീയുടെ 50% വരെ പിഴയും ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്‍റോ ആകും പരമാവധി ശിക്ഷ ലഭിക്കുക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദില്ലിയിൽ നിന്നും കൊള്ളടയിക്കപ്പെട്ട, മയൂര സിംഹാസനം അലങ്കരിച്ച ഇറാനിലെ ഗോലെസ്ഥാൻ കൊട്ടാരം അക്രമിക്കപ്പെട്ടു

ദില്ലിയിൽ നിന്നും കൊള്ളടയിക്കപ്പെട്ട, മയൂര സിംഹാസനം അലങ്കരിച്ച ഇറാനിലെ ഗോലെസ്ഥാൻ കൊട്ടാരം അക്രമിക്കപ്പെട്ടു

ഇറാന്‍റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം. എന്നാലിന്ന് യുഎസ് - ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു. ടെഹ്‌റാനിൽ നടന്ന ഒരു വ്യോമാക്രമണത്തിൽ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗോലെസ്ഥാൻ കൊട്ടാരത്തിന് കാര്യമായ കേടുപാടു സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം തെക്കൻ ടെഹ്‌റാനിലെ അരഗ് സ്‌ക്വയറിൽ യുഎസ്-ഇസ്രായേൽ സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന്, ഗോലെസ്ഥാൻ കൊട്ടാരത്തിന്‍റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് ഐഎസ്‌എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരുകാലത്ത് ഖജർ കാലഘട്ടത്തിലെ വാസ്തുവിദ്യാ അത്ഭുതമായി നിലനിന്നിരുന്ന ആ കൊട്ടാരം ഇന്ന് തകർന്ന നിലയിലാണ്.

പതിനാറാം നൂറ്റാണ്ട് വരെ പഴക്കമുള്ള കൊട്ടാരമായ ഗോലെസ്ഥാൻ, പേർഷ്യൻ രാജകീയ പൈതൃകത്തിന്‍റെ ഒരു നിർണായക സ്ഥാമാണ്. ഖജർ രാജവംശത്തിന്‍റെയും തുടർന്ന് പഹ്‌ലവി രാജവംശത്തിന്‍റെയും ശക്തമായ സ്വാധീനം ഈ കൊട്ടാരത്തിൽ ഇന്നും പ്രതിഫലിക്കുന്നു. ഓരോ കാലത്തും ഭരിച്ച രാജകുടുംബത്തിന്‍റെ വസതിയായിരുന്നു ഇത്. കൊട്ടാരത്തിലെ എട്ട് പ്രധാന ഘടനകൾ ഇന്ന് മ്യൂസിയങ്ങളായി പ്രവർത്തിക്കുകയായിരുന്നു. പേർഷ്യൻ കലകളുമായി ഇഴചേർന്ന യൂറോപ്യൻ രൂപങ്ങളുടെയും ശൈലികളുടെയും കാഴ്ചകളും ഇവിടെ കാണാം. ഭരണകുടുംബത്തിന്‍റെ വസതി എന്നതിനപ്പുറം, ഖജാരി കലകളുടെയും വാസ്തുവിദ്യയുടെയും സാംസ്കാരിക കേന്ദ്രമായും ഈ കൊട്ടാരം നിലനിന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണ കൈച്ചെയിൻ ബലൂണിനൊപ്പം പറന്നു; 50 മീറ്റർ ഉയരമുള്ള മരത്തിൽ കയറി സാഹസികമായി വീണ്ടെടുത്തു

സ്വർണ കൈച്ചെയിൻ ബലൂണിനൊപ്പം പറന്നു; 50 മീറ്റർ ഉയരമുള്ള മരത്തിൽ കയറി സാഹസികമായി വീണ്ടെടുത്തു

എലത്തൂർ: മൊകവൂർ കാമ്പുറം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് പറന്നുപോയ സ്വർണ കൈച്ചെയിൻ സാഹസികമായി വീണ്ടെടുത്തു. പറമ്പിൽബസാറിലെ ഉത്രംവീട്ടിൽ വൈശാഖിന്റെ മകൻ രണ്ടരവയസ്സുകാരൻ ദ്വാദിന്റെ കൈച്ചെയിനാണ് വാതകം നിറച്ച ബലൂണിനൊപ്പം ആകാശത്തേക്ക് ഉയർന്നത്.

ഞായറാഴ്ച രാത്രി 11:30-ഓടെയായിരുന്നു സംഭവം. ഉത്സവപ്പറമ്പിൽ നിന്ന് വാങ്ങിയ ബലൂണിന്റെ നൂലറ്റം കുട്ടിയുടെ കൈയിലുണ്ടായിരുന്ന മുക്കാൽ പവനോളം വരുന്ന സ്വർണ്ണ കൈച്ചെയിനിലാണ് കെട്ടിയിരുന്നത്. കളിക്കിടെ പിടിവിട്ട ബലൂൺ കൊളുത്തറ്റ് കൈച്ചെയിനുമായി മുകളിലേക്ക് പറന്നു. ഭാഗ്യവശാൽ ബലൂൺ സമീപത്തെ ഉയരമുള്ള ഒരു മരത്തിന്റെ ചില്ലയിൽ കുരുങ്ങി.

ബലൂൺ ആകാശത്തേക്ക് മറയുമെന്ന് ഭയന്നിരിക്കെയാണ് വൈശാഖിന്റെ കുടുംബസുഹൃത്തായ വടക്കേപാമ്പിനി സന്തോഷ് രക്ഷകനായെത്തിയത്. 50 മീറ്ററിലധികം ഉയരമുള്ള മരത്തിന്റെ ചില്ലകളിലൂടെ സാഹസികമായി മുകളിലേക്ക് കയറിയ സന്തോഷ്, സ്വർണ്ണാഭരണവും ബലൂണും സുരക്ഷിതമായി താഴെയെത്തിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി, ടെഹറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി, ടെഹറാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശം. സൗദിയിലെ ഇന്ത്യൻ എംബസിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തുടങ്ങിയിരിക്കുന്ന വിമാന സർവീസുകളെ ആശ്രയിക്കാനും നിർദേശത്തിൽ പറയുന്നു. അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹറാനിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ ഭക്ഷണവും താമസവും ഉറപ്പാക്കിയിട്ടുണ്ടെന്നും ഒഴിയാൻ തയ്യാറാകാത്ത കുറച്ചു വിദ്യാർത്ഥികൾ മാത്രമേ ടെഹ്റാനിൽ തുടരുന്നുള്ളൂ എന്നും എംബസി അറിയിച്ചു.

ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിച്ചിരുന്നു. സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർന്ന് ടെഹ്റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി’; ഹിസ്ബുല്ല

‘ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി’; ഹിസ്ബുല്ല

ഇസ്രയേലിന്റെ മൂന്ന് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല. ഗോലാൻ കുന്നുകളിലെ നഫ ബേസ്, മെറോൺ, രമാത്ത് ഡേവിഡ് എയർ ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം. വടക്കൻ ഇസ്രായേലിലെ മൂന്ന് സൈനിക താവളങ്ങൾ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് അറിയിച്ചു.

തങ്ങളുടെ ആക്രമണങ്ങൾ “സൈനിക ലക്ഷ്യങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു” എന്ന് ഹിസ്ബുള്ള പറഞ്ഞു. മൂന്നാമത്തെ ഓപ്പറേഷനിൽ, ഗോലാൻ ഹൈറ്റ്സിലെ 210-ാമത് ബാഷാൻ ഡിവിഷന്റെ ആസ്ഥാനമായ നഫാ ബേസിൽ “വലിയ റോക്കറ്റ് ആക്രമണം” നടത്തിയതായി ഹിസ്ബുള്ള പറഞ്ഞു. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേൽ സൈന്യത്തിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

നേരത്തെ വടക്കൻ ഇസ്രയേലിലെ റാമത്ത് ഡേവിഡ് വ്യോമതാവളം ആക്രമിച്ചുവെന്ന ലെബനീസ് സായുധസംഘമായ ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചേ മതിയാകൂ, ഉറച്ച നിലപാട് എടുത്ത് രാഹുൽ ഗാന്ധി; ഇറാൻ വിഷയത്തിലെ മൗനത്തിനെതിരെ കടുത്ത വിമർശ

പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചേ മതിയാകൂ, ഉറച്ച നിലപാട് എടുത്ത് രാഹുൽ ഗാന്ധി; ഇറാൻ വിഷയത്തിലെ മൗനത്തിനെതിരെ കടുത്ത വിമർശ

ന്യൂഡൽഹി: അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന ശത്രുത പശ്ചിമേഷ്യയെ ഒരു വൻ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം ഇന്ത്യയുടെ അന്താരാഷ്ട്ര നിലവാരത്തെ ഇല്ലാതാക്കുമെന്നും രാഹുൽ തുറന്നടിച്ചു. ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെ കോടിക്കണക്കിന് ആളുകൾ ഈ യുദ്ധഭീതിയിൽ അനിശ്ചിതത്വത്തിലാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സുരക്ഷാ ആശങ്കകൾ യാഥാർത്ഥ്യമാണെങ്കിലും, ഒരു രാജ്യത്തിന്‍റെ പരമാധികാരത്തെ ലംഘിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ പ്രതിസന്ധി വർദ്ധിപ്പിക്കുകയേയുള്ളൂ. ഇറാന് നേരെ നടന്ന ഏകപക്ഷീയമായ ആക്രമണങ്ങളെയും മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങളെയും ഒരുപോലെ അപലപിക്കണം.

അക്രമം അക്രമത്തെ മാത്രമേ ജനിപ്പിക്കുകയുള്ളൂ. ചർച്ചകളും സംയമനവും മാത്രമാണ് സമാധാനത്തിലേക്കുള്ള ഏക പോംവഴി. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യജീവനുകളെയും സംരക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യ വ്യക്തമായ നിലപാട് സ്വീകരിക്കണം. പരമാധികാരവും തർക്കങ്ങളുടെ സമാധാനപരമായ പരിഹാരവുമാണ് ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാനം. അത് എപ്പോഴും ഒരുപോലെ നിലനിൽക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ഒരു രാഷ്ട്രത്തലവനെ വധിക്കുന്നത് ലോകക്രമത്തെ നിർവചിക്കുന്ന രീതിയായി മോദി സർക്കാർ അംഗീകരിക്കുന്നുണ്ടോ? പ്രധാനമന്ത്രി ഇപ്പോൾ സംസാരിക്കണം. ഈ ഘട്ടത്തിലെ മൗനം ഇന്ത്യയുടെ ആഗോള പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. നിലവിലെ സംഘർഷാവസ്ഥയിൽ ഇന്ത്യയുടെ പാരമ്പര്യമായ ചേരിചേരാ നയവും സമാധാന താൽപ്പര്യങ്ങളും ഉയർത്തിപ്പിടിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം

ഇരിക്കൂറിൽ നിയന്ത്രണം വിട്ട ലോറി തലകീഴായി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞ് അപകടം

ഇരിക്കൂർ: കണ്ണൂർ ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി പുറത്തെടുത്തു. പള്ളിയിൽ അപകടം നടന്ന സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടായതായാണ് വിവരം. അപകടമുണ്ടായ ഉടൻ ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സും ചേർന്നാണ് ഡ്രൈവറെ ലോറിക്കുള്ളിൽ നിന്ന് പുറത്തെടുത്തത്. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

വാഹനം ഉയർത്തി ഡ്രൈവറെ പുറത്തെടുക്കാൻ എത്തിച്ച ക്രെയിൻ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമായത് രക്ഷാദൗത്യം വൈകാൻ കാരണമായി. ഇത് പ്രദേശത്ത് വലിയ ആശങ്കയുണ്ടാക്കി. തകരാറിലായ ക്രെയിന് പകരം മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ലോറി ഇവിടെ നിന്ന് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡ്രൈവറുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ലോറിയിൽ അപകടം നടന്ന സമയത്ത് ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. 