ഇറാന്‍റെ പേർഷ്യൻ പൈതൃകത്തിലേക്കുള്ള കവാടമായിരുന്നു ഗോലെസ്ഥാൻ കൊട്ടാരം. എന്നാലിന്ന് യുഎസ് - ഇസ്രയേൽ അക്രമണത്തിൽ തകർന്ന് നാമാവശേഷമായിരിക്കുന്നു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാൽ മാത്രമല്ല പശ്ചിമേഷ്യ ഉടനീളം യുദ്ധ വിമാനങ്ങളും മിസൈലുകളും കുതിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും യുദ്ധം പുതിയ തലത്തിലേക്ക് വളരുന്നു. ടെഹ്‌റാനിൽ നടന്ന ഒരു വ്യോമാക്രമണത്തിൽ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഗോലെസ്ഥാൻ കൊട്ടാരത്തിന് കാര്യമായ കേടുപാടു സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം തെക്കൻ ടെഹ്‌റാനിലെ അരഗ് സ്‌ക്വയറിൽ യുഎസ്-ഇസ്രായേൽ സംയുക്തമായി നടത്തിയ ആക്രമണത്തെത്തുടർന്ന്, ഗോലെസ്ഥാൻ കൊട്ടാരത്തിന്‍റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് ഐഎസ്‌എൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരുകാലത്ത് ഖജർ കാലഘട്ടത്തിലെ വാസ്തുവിദ്യാ അത്ഭുതമായി നിലനിന്നിരുന്ന ആ കൊട്ടാരം ഇന്ന് തകർന്ന നിലയിലാണ്.
പതിനാറാം നൂറ്റാണ്ട് വരെ പഴക്കമുള്ള കൊട്ടാരമായ ഗോലെസ്ഥാൻ, പേർഷ്യൻ രാജകീയ പൈതൃകത്തിന്‍റെ ഒരു നിർണായക സ്ഥാമാണ്. ഖജർ രാജവംശത്തിന്‍റെയും തുടർന്ന് പഹ്‌ലവി രാജവംശത്തിന്‍റെയും ശക്തമായ സ്വാധീനം ഈ കൊട്ടാരത്തിൽ ഇന്നും പ്രതിഫലിക്കുന്നു. ഓരോ കാലത്തും ഭരിച്ച രാജകുടുംബത്തിന്‍റെ വസതിയായിരുന്നു ഇത്. കൊട്ടാരത്തിലെ എട്ട് പ്രധാന ഘടനകൾ ഇന്ന് മ്യൂസിയങ്ങളായി പ്രവർത്തിക്കുകയായിരുന്നു. പേർഷ്യൻ കലകളുമായി ഇഴചേർന്ന യൂറോപ്യൻ രൂപങ്ങളുടെയും ശൈലികളുടെയും കാഴ്ചകളും ഇവിടെ കാണാം. ഭരണകുടുംബത്തിന്‍റെ വസതി എന്നതിനപ്പുറം, ഖജാരി കലകളുടെയും വാസ്തുവിദ്യയുടെയും സാംസ്കാരിക കേന്ദ്രമായും ഈ കൊട്ടാരം നിലനിന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.