Friday, 20 March 2026

ചെയര്‍മാന്റെ അപ്രതീക്ഷിത രാജി; ആശങ്കയിൽ നിക്ഷേപകർ; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടർന്ന് എച്ച്ഡിഎഫ്സി ഓഹരികൾ

ചെയര്‍മാന്റെ അപ്രതീക്ഷിത രാജി; ആശങ്കയിൽ നിക്ഷേപകർ; തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് തുടർന്ന് എച്ച്ഡിഎഫ്സി ഓഹരികൾ

ചെയര്‍മാന്റെ അപ്രതീക്ഷിത രാജിയെത്തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളില്‍ വന്‍ ഇടിവ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയില്‍ ബാങ്കിന് തിരിച്ചടി നേരിടുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ബാങ്കിന്റെ ഓഹരി വില 1.7 ശതമാനം ഇടിഞ്ഞ് 784.75 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 800 രൂപയില്‍ നിന്നാണ് ഈ ഇടിവ്.

രാജിക്കു പിന്നില്‍ 'ധാര്‍മ്മികത' 

പാര്‍ട്ട് ടൈം ചെയര്‍മാനായിരുന്ന അതാനു ചക്രവര്‍ത്തി പെട്ടെന്ന് രാജിവെച്ചതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ബാങ്കിന്റെ 'മൂല്യങ്ങളിലും ധാര്‍മ്മികതയിലും' ഉള്ള അഭിപ്രായവ്യത്യാസങ്ങളാണ് തന്റെ രാജിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ ബാങ്കിന്റെ ഭരണനിര്‍വഹണത്തെക്കുറിച്ച് വിപണിയില്‍ സംശയങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം ഓഹരി വിലയില്‍ 5.1 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു.

വിപണി കുതിച്ചിട്ടും ബാങ്ക് കിതച്ചു

വിപണിയില്‍ മൊത്തത്തില്‍ വലിയ മുന്നേറ്റം ഉണ്ടായ ദിവസമായിട്ടും എച്ച്ഡിഎഫ്സി ബാങ്കിന് അതിന്റെ ഗുണം ലഭിച്ചില്ല. സെന്‍സെക്‌സ് 709 പോയിന്റ് ഉയര്‍ന്ന് 74,916 എന്ന നിലയിലും നിഫ്റ്റി 0.95 ശതമാനം ഉയര്‍ന്ന് 23,221 എന്ന നിലയിലുമായിരുന്നു വ്യാപാരം. എന്നിട്ടും നിഫ്റ്റിയിലെ ഏറ്റവും വലിയ നഷ്ടം നേരിട്ട ഓഹരികളില്‍ ഒന്നായി എച്ച്ഡിഎഫ്സി മാറി.

ആശ്വാസമായി ആര്‍ബിഐ ഇടപെടല്‍ ഓഹരി വിപണിയില്‍ ആശങ്ക പടരുന്നതിനിടെ റിസര്‍വ് ബാങ്ക് ഇടപെട്ടത് നേരിയ ആശ്വാസമായിട്ടുണ്ട്. ബാങ്കിന്റെ പ്രവര്‍ത്തനത്തിലോ ഭരണത്തിലോ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ഇടക്കാല പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിക്കാനും ആര്‍ബിഐ അനുമതി നല്‍കി.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം

താല്‍ക്കാലികമായി വില ഇടിഞ്ഞെങ്കിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമായിരിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ, സാധാരണ പെട്രോൾ വിലയിൽ മാറ്റമില്ല

പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ, സാധാരണ പെട്രോൾ വിലയിൽ മാറ്റമില്ല

ദില്ലി: രാജ്യത്ത് പ്രീമിയം പെട്രോൾ വില വർധിപ്പിച്ചു. വിവിധ എണ്ണക്കമ്പനികൾ ലിറ്ററിന് 2.09 മുതൽ 2.35 രൂപ വരെ വിലയാണ് കൂട്ടിയത്. ബിപിസിഎൽ സ്പീഡ്, എച്ച്പിസിഎൽ പവർ, ഐഒസിഎൽ എക്സ്പി95 എന്നിവയ്ക്കാണ് വില കൂടിയത്. എന്നാൽ, സാധാരണ പെട്രോളിന്റെ വില കൂട്ടിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. പുതിയ വില വർധനവ് പ്രീമിയം ഇന്ധനം ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് അധിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രൊജക്റ്റ് ഡോണുമായി ആമസോണ്‍; ഒരു ഭാഗത്ത് കൂട്ടപ്പിരിച്ചുവിടൽ, മറുഭാഗത്ത് എഐയിൽ വൻ നിക്ഷേപം നടത്താൻ തീരുമാനം

പ്രൊജക്റ്റ് ഡോണുമായി ആമസോണ്‍; ഒരു ഭാഗത്ത് കൂട്ടപ്പിരിച്ചുവിടൽ, മറുഭാഗത്ത് എഐയിൽ വൻ നിക്ഷേപം നടത്താൻ തീരുമാനം

ആഗോള ഇ-കൊമേഴ്‌സ്, ക്ലൗഡ് രംഗത്തെ മുൻനിര കമ്പനിയായ ആമസോൺ ഒരേസമയം രണ്ട് വ്യത്യസ്‍ത വഴികളിലൂടെ മുന്നേറുകയാണ്. ഒരുവശത്ത് ആയിരക്കണക്കിന് ജീവനക്കാർ ജോലി നഷ്‍ടപ്പെടുമ്പോൾ, മറുവശത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഭാവിയെ കുറിച്ച് കമ്പനിയുടെ നേതൃത്വം വലിയ പ്രതീക്ഷകൾ പങ്കുവെക്കുകയാണ്. സമീപകാലത്ത് നടന്ന യോഗത്തിൽ, കമ്പനിയുടെ സിഇഒ ആൻഡി ജാസി ആമസോൺ വെബ് സർവ്വീസിന്‍റെ (ഭാവിയെക്കുറിച്ച് വിശദമായി സംസാരിച്ചു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ആമസോൺ വെബ് സർവ്വീസ് വാർഷികമായി 300 ബില്യൺ ഡോളർ വരുമാനം നേടുമെന്ന് അദ്ദേഹം മുമ്പ് കരുതിയിരുന്നു. എന്നാൽ ഇപ്പോൾ എഐ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത്, ഈ സംഖ്യ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് ആൻഡി ജാസി അഭിപ്രായപ്പെട്ടു. അതായത് ഏകദേശം 600 ബില്യൺ ഡോളർ, അഥവാ 55 ലക്ഷം കോടി രൂപ വരുമാനം കൈവരിക്കാം എന്നതാണ് പുതിയ കണക്കുകൂട്ടൽ.

2025-ൽ എഡബ്ല്യുഎസ് 128.7 ബില്യൺ ഡോളർ വരുമാനം നേടി. ഇത് മുൻവർഷത്തേക്കാൾ 19 ശതമാനം വർധനവാണ്. ഈ വളർച്ച തുടർച്ചയായി നിലനിർത്തിയാൽ മാത്രമേ പുതിയ ലക്ഷ്യത്തിലെത്താൻ സാധിക്കൂ. അതേസമയം, കമ്പനിയിൽ നിന്ന് ഏകദേശം 16,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ആമസോൺ വെബ് സർവ്വീസിന്‍റെ ഘടന ലളിതമാക്കുകയും തീരുമാനമെടുക്കൽ വേഗത്തിലാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.'പ്രൊജക്റ്റ് ഡോൺ' എന്ന ആഭ്യന്തര പദ്ധതിയുടെ ഭാഗമായി ഈ പിരിച്ചുവിടൽ നടപ്പാക്കിയതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടീമുകളുടെ എണ്ണം കുറയ്ക്കുകയും കൂടുതൽ ഉത്തരവാദിത്വം നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. എന്നാൽ ഈ തീരുമാനങ്ങൾ ജീവനക്കാരെ ബാധിക്കുന്നതായി കമ്പനിക്ക് ബോധ്യമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

എഐ മേഖലയിലെ വളർച്ചയാണ് കമ്പനിയുടെ പ്രധാന പ്രതീക്ഷ. കൂടുതൽ കമ്പനികൾ എഐ ഉപകരണങ്ങൾ വികസിപ്പിക്കുമ്പോൾ, ശക്തമായ ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായി വരും. ഈ ആവശ്യകത നിറവേറ്റാൻ ആമസോൺ വെബ് സർവ്വീസ് തന്നെ പ്രധാന പ്ലാറ്റ്‌ഫോമായിരിക്കണമെന്ന് ആമസോൺ ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 15 ലക്ഷം ജീവനക്കാരുള്ള കമ്പനിയായ ആമസോണിൽ ചെറിയ ഘടനാപരമായ മാറ്റങ്ങൾ പോലും വലിയ സ്വാധീനം ചെലുത്തും. ജീവനക്കാർക്കിടയിൽ അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും ഭാവിയിലെ വളർച്ചയ്ക്കായി എഐയിൽ ശക്തമായ നിക്ഷേപം നടത്താൻ കമ്പനി തയ്യാറാണെന്ന് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചുട്ടുപൊള്ളി കേരളം; 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

ചുട്ടുപൊള്ളി കേരളം; 11 ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 11 ജില്ലകളില്‍ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്

കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരും. ഈ മാസം 22 വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനിമുതൽ ബിരിയാണിയും അൽഫാമും കഴിക്കുന്നവരുടെ പോക്കറ്റ് കീറും, 1200 ഹോട്ടലുകൾ പൂട്ടി

ഇനിമുതൽ ബിരിയാണിയും അൽഫാമും കഴിക്കുന്നവരുടെ പോക്കറ്റ് കീറും, 1200 ഹോട്ടലുകൾ പൂട്ടി

ആലപ്പുഴ: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ വിഭവങ്ങൾക്ക് വില കൂട്ടി ഹോട്ടലുകൾ. 10-20 രൂപ വരെയാണ് വിവിധ വിഭവങ്ങൾക്ക് വില കൂട്ടിയത്. ജില്ലയിൽ ചെറുതും വലുതുമായ 1200ഓളം ഹോട്ടലുകളാണ് ഇതുവരെ പൂട്ടിയത്. ശേഷിക്കുന്ന ഹോട്ടലുകൾ പൂർണമായും വിറകടുപ്പിൽ പ്രവർത്തിക്കുന്നതാണ്. നിലവിൽ ചായ, കാപ്പി, ചെറുകടികൾ എന്നിവയ്ക്ക് വില കൂട്ടിയിട്ടില്ല. ബിരിയാണി, അൽഫാം, ചിക്കൻ, ബീഫ്, മട്ടൺ വിഭവങ്ങൾ തുടങ്ങിയവയ്ക്കാണ് വില കൂട്ടിയത്. ഇവ പാചകം ചെയ്യുന്നതിന് ഇന്ധനം അധികം വേണ്ടിവരുമെന്നതാണ് കാരണമായി ഹോട്ടലുടമകൾ പറയുന്നത്.

കടകളുടെ വ്യത്യാസമനുസരിച്ച് വിലയിൽ മാറ്റം വരും. പല കടകളിലും ചൈനീസ് വിഭവങ്ങളും ഊണും പൂർണമായും നിറുത്തി. ചില കടകളിൽ ഊണ് ലഭിക്കുന്നുണ്ടെങ്കിലും വലിയ തിരക്കാണ്. പ്രതിസന്ധി തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും അടച്ച കടകൾക്കൊന്നും ഇതുവരെയും വാണിജ്യ സിലിണ്ടർ കിട്ടിത്തുടങ്ങിയിട്ടില്ല.

പാചകവാതകം ക്ഷാമം പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ 23ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കടയടച്ച് പ്രതിഷേധിക്കും. ഹോട്ടലുകള അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതിന് മുന്നോടിയായി ഇന്ന് എറണാകുളം പനമ്പള്ളി നഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തും

 പ്രതിസന്ധി മറികടക്കണമെങ്കിൽ വില കൂട്ടാതെ പറ്റില്ലെന്നായതോടെയാണ് പല ഹോട്ടലുകളിലും ബിരിയാണി അടക്കമുള്ളവയ്ക്ക് വില കൂട്ടിത്തുടങ്ങിയത്

 2000ത്തോളം ഹോട്ടലുകളാണ് ജില്ലയിൽ അകെയുള്ളത് അതിൽ പകുതിയിലധികവും അടച്ചു കഴിഞ്ഞതായി കെ.എച്ച്.ലർ.എ ഭാരവാഹികൾ

 ഒരാഴ്ചയായി പ്രതിസന്ധി തുടരുകയാണ്. പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം

ഇതുവരെ അടച്ചത് 1200 ഹോട്ടലുകൾ

വിഭവങ്ങളുടെ നിരക്ക്

ബിരിയാണി- 140-160, 160-200

ഊണ്- 60-100, 100-120

ബീഫ് കറി- 80-120, 120-140

ചിക്കൻ കറി- 80, 120

പ്രതിസന്ധി രൂക്ഷമായതിനാലാണ് വില കൂട്ടേണ്ട സാഹചര്യം വന്നത്. ഹോട്ടലുകൾ അടയ്ക്കുന്നത് ടൂറിസം മേഖലയെ അടക്കം ബാധിക്കും. പാചകവാതക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം
ആർ. നവാസ്, പ്രസിഡന്റ് കെ.എച്ച്.ആർ.എ ആലപ്പുഴ സൗത്ത് യൂണിറ്റ് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക പ്രതിസന്ധി തുടരുന്നു; തുറന്നുപ്രവര്‍ത്തിക്കാനാകാതെ ഹോട്ടലുകൾ

പാചകവാതക പ്രതിസന്ധി തുടരുന്നു; തുറന്നുപ്രവര്‍ത്തിക്കാനാകാതെ ഹോട്ടലുകൾ

ഡൽഹി: രാജ്യത്ത് എൽപിജി വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഇതുവരെയും ഉറപ്പുവരുത്താൻ പെട്രോളിയം മന്ത്രാലയത്തിന് ആയിട്ടില്ല. സിലിണ്ടറുകൾ കിട്ടാതായതോടെ അടച്ചുപൂട്ടിയ 40 ശതമാനത്തിൽ അധികം ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാൻ ആകാതെ തുടരുകയാണ്.

ഹോർമുസ് കടലിടുക്കുവഴി കൂടുതൽ കപ്പലുകൾ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഹോർമുസ് കടലിടുക്കുവഴി കൂടുതൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പുവരുത്താൻ മോദി ആവശ്യപ്പെട്ടു.

എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിരുന്നു. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള നേരത്തെ 21 ദിവസമാക്കി ദീര്‍ഘിപ്പിച്ചിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ സര്‍വീസുകളുടെ കുറവുമൂലം ഊര്‍ജവിതരണ ശൃംഖലയിലുണ്ടായ തടസമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കും

ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കും

രാജ്യത്ത് എല്‍പിജി സിലിണ്ടര്‍ പ്രതിസന്ധിയില്‍ നേരിയ ആശ്വാസമെന്ന് സൂചന. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ എല്‍പിജി ബുക്കിംഗ് പുനരാരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കേരളമടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളും കരിഞ്ചന്തയില്‍ വില്പന തടയുന്നതിനായി കര്‍ശന നടപടികളുമായി മുന്നോട്ടു നീങ്ങുന്നുണ്ട്. വരുംദിവസങ്ങളില്‍ ലഭ്യത വര്‍ധിക്കുമെന്നും അനാവശ്യ ഭയത്തിന്റെ ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് രാജ്യത്ത് എല്‍പിജി ലഭ്യതയില്‍ കുറവു വന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹോര്‍മൂസ് കടലിടുക്ക് വഴി ഒന്നിലേറെ എണ്ണക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് വന്നിരുന്നു. എല്‍പിജി ലഭ്യത ഉറപ്പുവരുത്തുന്നതിനായി എണ്ണക്കമ്പനികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കേരളത്തില്‍ പ്രതിസന്ധി തുടരുന്നു
കേരളത്തില്‍ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത വര്‍ധിക്കാത്തത് ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം കൂടുതല്‍ ഹോട്ടലുകള്‍ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ഹോട്ടലുകള്‍ വിറക് അടുപ്പിലേക്ക് മാറിയത് പ്രതിസന്ധി കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിറക് വില്പന വര്‍ധിക്കാനും പ്രതിസന്ധി കാരണമായി.

പാചകവാതക പ്രതിസന്ധിയുടെ മറവില്‍ സംസ്ഥാനത്ത് കരിഞ്ചന്ത വില്‍പ്പന വ്യാപകമാണ്. ഇന്നലെ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 64 ഇടങ്ങളിലെ അനധികൃത കച്ചവടം. കോട്ടയം ജില്ലയില്‍ നിന്ന് 57 ഗ്യാസ് സിലിണ്ടറും തിരുവനന്തപുരം ജില്ലയില്‍ നിന്ന് 7 സിലിണ്ടറുകളുമാണ് പിടികൂടിയത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനായി പൊലിസിന്റെ സഹായത്തോടെ പരിശോധന വ്യാപകമാക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കരിഞ്ചന്ത വില്‍പ്പന കണ്ടെത്തിയാല്‍ കേസെടുക്കാനുമാണ് തീരുമാനം.

എണ്ണവില കുതിക്കുന്നു
അതേസമയം, പശ്ചിമേഷ്യന്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നത് ക്രൂഡ്ഓയില്‍ വിലയെ മുന്നോട്ടു നയിക്കുന്നുണ്ട്. ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിലാണ്. ഒരുഘട്ടത്തില്‍ 120 ഡോളര്‍ വരെയെത്തിയെങ്കിലും പിന്നീട് അല്പം താഴ്ന്നു. ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങളില്‍ ഇറാന്‍ കൂടുതല്‍ ആക്രമണം നടത്തിയാല്‍ വില വീണ്ടും ഉയര്‍ന്നേക്കും.