Thursday, 26 March 2026

കുടുംബ വഴക്ക്; ബേപ്പൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു

കുടുംബ വഴക്ക്; ബേപ്പൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: ബേപ്പൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംഭവം. മറാട് സ്വദേശി ഷര്‍നാദ് ബാബു ആണ് ഭാര്യ ഫര്‍സാനയെ കുത്തിയത്. യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേപ്പൂര്‍ ബി സി റോഡ് മാവിന്‍ചോട് വെച്ചാണ് സംഭവമുണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യാനുളള സമയപരിധി 35 ദിവസമാക്കിയിട്ടില്ല': അഭ്യൂഹങ്ങള്‍ തളളി കേന്ദ്ര സര്‍ക്കാര്‍

'പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യാനുളള സമയപരിധി 35 ദിവസമാക്കിയിട്ടില്ല': അഭ്യൂഹങ്ങള്‍ തളളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതകം ബുക്ക് ചെയ്യാനുളള സമയപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സമയപരിധി 35 ദിവസമാക്കി എന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തളളി. ഗ്രാമങ്ങളില്‍ ഗ്യാസ് ബുക്ക് ചെയ്യാനുളള ഇടവേള 45 ദിവസമായും നഗരത്തില്‍ 25 ദിവസമായും തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗ്യാസ് ബുക്ക് ചെയ്യാനുളള സമയപരിധി മാറ്റിയെന്നുളള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. രാജ്യത്ത് ആവശ്യത്തിന് എല്‍പിജി ഉണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന ഇടവേള 35 ദിവസമാക്കിയെന്ന തരത്തിൽ റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. ഗാര്‍ഹികാവശ്യത്തിനുളള 14.2 KG സിലിണ്ടര്‍ ബുക്ക് ചെയ്യാനുളള ഇടവേള 35 ദിവസമാക്കി ഉയര്‍ത്തിയെന്നായിരുന്നു റിപ്പോർട്ട്. 15 ദിവസമായിരുന്ന ബുക്കിംഗ് കാലാവധി നേരത്തെ 25 ദിവസമാക്കി വര്‍ധിപ്പിച്ചിരുന്നു.

പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ ഒഴിവാക്കാനാണ് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി 25 ദിവസമായി ഉയര്‍ത്തിയതെന്നാണ് നേരത്തെ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നൽകിയ വിശദീകരണം. രണ്ട് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയായിരുന്നു 25 ദിവസം. കൂടുതല്‍ എല്‍പിജി ഉല്‍പ്പാദനം നടത്താനും ഗാര്‍ഹിക എല്‍പിജി ഉപയോഗത്തിനായി അധിക ഉല്‍പ്പാദനം ഉപയോഗിക്കാനും എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ആശുപത്രി, ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ പൊതുസേവനങ്ങളെ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

പാചക വാതക ക്ഷാമത്തിനിടെ നിലവില്‍ ലഭിക്കുന്ന അളവില്‍ കുറവുവരുത്താനും ഓയില്‍ കമ്പനികൾ നീക്കം നടത്തുന്നുണ്ട്. 14.2 കിലോ സിലിണ്ടര്‍ 10 കിലോ ആക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. പ്ലാന്റുകളില്‍ നിന്നുള്ള വിതരണം നിര്‍ത്തിവെച്ചു. 14.2 കിലോ സ്‌റ്റോക്ക് തീര്‍ക്കാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ അടുത്ത തവണ സിലിണ്ടര്‍ ലഭിക്കുമ്പോള്‍ 10 കിലോയുടേതായിരിക്കും ലഭിക്കുക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അബുദാബിയില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; രണ്ട് മരണം

അബുദാബിയില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; രണ്ട് മരണം

അബുദാബി: യുഎഇയില്‍ വീണ്ടും ഇറാന്‍ ആക്രമണം. സെയ് ഹാന്‍ റോഡില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ചപ്പോഴുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഇവരെ തിരിച്ചറിയാനായിട്ടില്ല.നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും, ഹൈദരാബാദിൽ വ്യാജ ബേക്കറി പൂട്ടിച്ചു

റെയ്ഡില്‍ കണ്ടെത്തിയത് ചീഞ്ഞ മുട്ടയും രാസവസ്തുക്കളും, ഹൈദരാബാദിൽ വ്യാജ ബേക്കറി പൂട്ടിച്ചു

ഹൈദരാബാദിലെ കാറ്റേഡനിൽ ഒരു ബേക്കറിയിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയത് ചീഞ്ഞ മുട്ടകളും ആരോ​ഗ്യത്തെ മോശമായി ബാധിക്കുന്ന രാസവസ്തുക്കളും. പിന്നാലെ, അധികൃതർ ബേക്കറി പൂട്ടിച്ചു. അനധികൃതമായിട്ടാണത്രെ ഈ ബേക്കറി പ്രവർത്തിക്കുന്നത്. റെയ്ഡിൽ, ചീഞ്ഞ മുട്ടകളും മാരകമായ രാസവസ്തുക്കളും ഉപയോഗിച്ചാണ് ഇവിടെ കേക്കുകളും ബണ്ണുകളും നിർമ്മിച്ചിരുന്നത് എന്നാണ് കണ്ടെത്തിയത്. പിന്നാലെ, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മൈലാർദേവ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 'മധുര മീനാക്ഷി ഫുഡ് കമ്പനി' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. സൂപ്പർവൈസർ അഫ്രീദി അൻസാരി (22), മാനേജർ യാസീൻ (32), ഖത്രേഷൻ എന്നിവരാണ് പിടിയിലായത്.

അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് ബേക്കറിയിൽ പലഹാരങ്ങൾ നിർമ്മിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പരിശോധനയിൽ കേക്ക് നിർമ്മാണത്തിന് വ്യാപകമായി ചീഞ്ഞ മുട്ടകളാണ് ഉപയോഗിച്ചിരുന്നത് എന്ന് കണ്ടെത്തി. ഉൽപ്പന്നങ്ങൾ കേടാകാതിരിക്കാനും നിറം നൽകാനും സോഡിയം ബെൻസോയേറ്റ്, സോർബിക് ആസിഡ്, പി.ജി.പി.ആർ ലിക്വിഡ് തുടങ്ങിയ രാസവസ്തുക്കളും സിന്തറ്റിക് നിറങ്ങളും ഉപയോഗിച്ചിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. അത് മാത്രമല്ല, ഈ ഉൽപ്പന്നങ്ങൾ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ എന്ന വ്യാജേനയാണ് വിപണിയിൽ വിറ്റിരുന്നത് എന്നും കണ്ടെത്തി. പ്രത്യേകിച്ച് കുട്ടികളെയാണ് ഇത്തരം മായം കലർന്ന ആഹാരങ്ങൾ കൂടുതൽ ദോഷകരമായി ബാധിക്കുകയെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ചൂട് ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നത്. ഈ ജില്ലകളിൽ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36°C വരെയും ചൂട് വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണ ലഭിക്കേണ്ടതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങളും പുറത്തിറക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അടുത്ത പരമോന്നത നേതാവാകാൻ ഇറാൻ ആവശ്യപ്പെട്ടു, എന്നാൽ ഞാൻ വേണ്ടെന്ന് പറഞ്ഞു': ട്രംപ്

'അടുത്ത പരമോന്നത നേതാവാകാൻ ഇറാൻ ആവശ്യപ്പെട്ടു, എന്നാൽ ഞാൻ വേണ്ടെന്ന് പറഞ്ഞു': ട്രംപ്

വാഷിം​ഗ്‍ടൺ: ഇറാൻ്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ ഭരണകൂടം തന്നെ ക്ഷണിച്ചെന്ന വിചിത്രവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്നലെ നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണല്‍ കമ്മിറ്റിയുടെ ചടങ്ങിലാണ് ട്രംപിൻ്റെ വിചിത്രവാദം. 'ഇറാൻ്റെ പരമോന്നത നേതാവാക്കാനും ചുമതല വഹിക്കാനും ആർക്കും താത്പര്യമില്ല. അവിടുത്തെ ഭരണകൂടം പരമോന്നത സ്ഥാനമേൽക്കാൻ എന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ഞാൻ അത് നിരസിച്ചു,' ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ചർച്ചയ്ക്ക് ക്ഷണിക്കുകയാണെന്ന അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന. എന്നാൽ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ അവകാശവാദത്തെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനികത്താവളങ്ങളിലേക്കുള്ള ഇറാന്‍ ആക്രമണവും തുടരുന്നതിനിടയില്‍ യുദ്ധം ജയിച്ചെന്ന ഏകപക്ഷീയവാദവുമായും ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു.

ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയെയും മറ്റ് ചില പ്രമുഖ നേതാക്കളെയും അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതായിരുന്നു പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരാനാകും എന്നായിരുന്നു അമേരിക്ക കരുതിയത്. എന്നാല്‍ ഇറാന്‍ ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് കാവൽ; ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’യുമായി നാവികസേന

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് കാവൽ; ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’യുമായി നാവികസേന

ദില്ലി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി എത്തിക്കാൻ ഓപ്പറേഷൻ ഊർജ്ജ സുരക്ഷയുമായി നാവികസേന. ഹോർമുസിലുള്ള ഇരുപത് ഇന്ത്യ കപ്പലുകളുടെ യാത്ര സുരക്ഷിതമാക്കാന്‍ അഞ്ച് പടക്കപ്പലുകളെ വിന്യസിച്ചതായി പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. അതേസമയം, ജാഗ് വസന്ത് എന്ന എല്‍പിജി ടാങ്കര്‍ ഇന്ന് ഇന്ത്യൻ തുറമുഖത്ത് എത്തും.

ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. റഷ്യ, ചൈന, പാകിസ്ഥാന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്താമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‍ചി വ്യക്തമാക്കിയത്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ അഞ്ച് എണ്ണം ഈ ആഴ്ച്ചയോടെ പുറപ്പെടും. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യം വെക്കുന്നത്. ഇതിനായിട്ടാണ് പടക്കപ്പലുകൾ സേന വിന്യസിച്ചിരിക്കുന്നത്. നേരത്തെ രണ്ട് ഇന്ധന ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നിരുന്നു. ഇവയ്ക്ക് നാവികസേന അകമ്പടിയും നൽകി. 92000 ടൺ എൽപിജിയാണ് ഈ കപ്പലുകളിലുള്ളത്. ഇതിൽ ജാഗ് വസന്ത് ഇന്ന് ഇന്ത്യൻ തുറമുഖത്ത് എത്തും. മറ്റൊരു കപ്പലായ പൈൻ ഗ്യാസ് നാളെയാണ് എത്തുക.

ഇതിനിടെ പെട്രോളിയം കമ്പനിയായ നയാര ഡീസലിനും പെട്രോളിനും വില കൂട്ടി. പെട്രോളിന് അഞ്ച് രൂപ മുപ്പത് പൈസയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. മറ്റു കമ്പനികൾ വില കൂട്ടിയിട്ടില്ല. അതേസമയംസ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽപിജി ചാർജ്, അല്ലെങ്കില്‍ ഗ്യാസ് സർചാർജ് എന്നീ പേരുകളിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇത്തരം ചെലവുകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മെനുവിൽ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വിലയെന്നാണ് നിർദ്ദേശം