ഹൈദരാബാദിലെ കാറ്റേഡനിൽ ഒരു ബേക്കറിയിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയത് ചീഞ്ഞ മുട്ടകളും ആരോഗ്യത്തെ മോശമായി ബാധിക്കുന്ന രാസവസ്തുക്കളും. പിന്നാലെ, അധികൃതർ ബേക്കറി പൂട്ടിച്ചു. അനധികൃതമായിട്ടാണത്രെ ഈ ബേക്കറി പ്രവർത്തിക്കുന്നത്. റെയ്ഡിൽ, ചീഞ്ഞ മുട്ടകളും മാരകമായ രാസവസ്തുക്കളും ഉപയോഗിച്ചാണ് ഇവിടെ കേക്കുകളും ബണ്ണുകളും നിർമ്മിച്ചിരുന്നത് എന്നാണ് കണ്ടെത്തിയത്. പിന്നാലെ, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മൈലാർദേവ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 'മധുര മീനാക്ഷി ഫുഡ് കമ്പനി' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. സൂപ്പർവൈസർ അഫ്രീദി അൻസാരി (22), മാനേജർ യാസീൻ (32), ഖത്രേഷൻ എന്നിവരാണ് പിടിയിലായത്.
അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് ബേക്കറിയിൽ പലഹാരങ്ങൾ നിർമ്മിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പരിശോധനയിൽ കേക്ക് നിർമ്മാണത്തിന് വ്യാപകമായി ചീഞ്ഞ മുട്ടകളാണ് ഉപയോഗിച്ചിരുന്നത് എന്ന് കണ്ടെത്തി. ഉൽപ്പന്നങ്ങൾ കേടാകാതിരിക്കാനും നിറം നൽകാനും സോഡിയം ബെൻസോയേറ്റ്, സോർബിക് ആസിഡ്, പി.ജി.പി.ആർ ലിക്വിഡ് തുടങ്ങിയ രാസവസ്തുക്കളും സിന്തറ്റിക് നിറങ്ങളും ഉപയോഗിച്ചിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. അത് മാത്രമല്ല, ഈ ഉൽപ്പന്നങ്ങൾ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ എന്ന വ്യാജേനയാണ് വിപണിയിൽ വിറ്റിരുന്നത് എന്നും കണ്ടെത്തി. പ്രത്യേകിച്ച് കുട്ടികളെയാണ് ഇത്തരം മായം കലർന്ന ആഹാരങ്ങൾ കൂടുതൽ ദോഷകരമായി ബാധിക്കുകയെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.