Tuesday, 21 April 2026

എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 9, 10 തീയതികളില്‍ കൊച്ചിയിൽ

എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 9, 10 തീയതികളില്‍ കൊച്ചിയിൽ

കൊച്ചി : സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും (എസ്.ഇ.എഫ്.) ലേക്‌ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എച്ച്.പി.ബി. - ജി.ഐ. (ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ) കാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി മേയ് ഒൻപത്, പത്ത് തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കാൻസർ ശസ്ത്രക്രിയാ വിദഗ്ധർ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകൻ പ്രൊഫ. ഡോ. ബൈജു സേനാധിപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യയിലെ എച്ച്പിബി ആൻഡ് ജിഐ ചികിത്സയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവനകൾ നല്കിയ പ്രൊഫ. സമിരൻ നന്ദി, ബി. എം.എൽ കപൂർ , അനന്തകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിയ്ക്കും.

എച്ച്.പി.ബി., ജി.ഐ. ചികിത്സാരംഗത്തെ നൂതന സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ക്ലാസുകൾക്കും രാജ്യാന്തര വിദഗ്ധർ നേതൃത്വം നൽകും. ജപ്പാനിലെ എച്ച്.പി.ബി. സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റ് ഡയറക്ടർ പ്രൊഫ. ഗോ വകായാബാഷി, ടോക്കിയോ മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. നാഗാകാവ യുയിച്ചി, അമേരിക്കയിലെ ഒഹായോ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ഡേവിഡ് ക്വോൺ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഇതിനുപുറമെ, ദേശീയതലത്തിൽ ശ്രദ്ധേയരായ നിരവധി കാൻസർ സർജന്മാരും ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകളും സമ്മേളനത്തിൽ സംസാരിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ വാഗ്ദാനവുമായി ബിജെപി

ബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ വാഗ്ദാനവുമായി ബിജെപി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പെൻഷൻ വാ​ഗ്ദാനം ചെയ്ത് ബിജെപി. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ മാദ്ധ്യമപ്രവർത്തകർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമിക് ഭട്ടചാര്യ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

എല്ലാ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നും ഇക്കാര്യത്തിൽ യാതൊരു വേർതിരിവും ഉണ്ടാകില്ലെന്നും ഭട്ടാചാര്യ അറിയിച്ചു. തങ്ങളെ അനുകൂലിച്ച് എഴുതുന്നവരും തങ്ങൾക്കെതിരെ എഴുതുന്നവരും സുഹൃത്തുക്കളാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും മാനിക്കുന്നു.

മാധ്യമപ്രവർത്തക സമൂഹത്തിന് സാമ്പത്തിക പിന്തുണയും സുരക്ഷാഭാവവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ തുകയല്ലെങ്കിലും ഇത് പ്രയോജനകരമാകുമെന്നും പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ഭട്ടാചാര്യ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ചു; ഇടുക്കിയില്‍ ഗൃഹനാഥന് ദാരുണാന്ത്യം

കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ചു; ഇടുക്കിയില്‍ ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കി: കുട്ടികള്‍ ഓടിച്ച സൈക്കിള്‍ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. ഇടുക്കി വെള്ളത്തൂവലിന് സമീപം പന്നിയാറുകുട്ടിയിലാണ് സംഭവം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു(48) ആണ് മരിച്ചത്. റോഡ് സൈഡിലൂടെ നടന്ന് പോവുകയായിരുന്ന സാബുവിനെ കുട്ടികള്‍ ഓടിച്ചിരുന്ന സൈക്കിള്‍ വന്നിടിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുഎസ് പിടിച്ചെടുത്ത,ചൈനയില്‍ നിന്നുള്ള ഇറാനിലേക്കുള്ള കപ്പലില്‍ രാസവസ്തു';ചൈന സഹായിക്കുന്നുവെന്ന് നിക്കി ഹേലി

'യുഎസ് പിടിച്ചെടുത്ത,ചൈനയില്‍ നിന്നുള്ള ഇറാനിലേക്കുള്ള കപ്പലില്‍ രാസവസ്തു';ചൈന സഹായിക്കുന്നുവെന്ന് നിക്കി ഹേലി

വാഷിങ്ടണ്‍: ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍വെച്ച് അമേരിക്ക പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്നത് മിസൈല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളെന്ന് ആരോപണം. മുന്‍ യുഎന്‍ അംബാസഡറും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് തടഞ്ഞ ഈ കപ്പല്‍ യുഎസ് നാവികസേന നിര്‍ത്താന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നിരസിച്ചതായും നിക്കി പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കായി ചൈന രാസവസ്തുക്കള്‍ നല്‍കുന്നു എന്നതിന് തെളിവാണ് ഇതെന്നും ഹേലി ചൂണ്ടിക്കാട്ടി. ഇറാൻ ഭരണകൂടത്തെ നിലനിർത്താൻ ചൈന സഹായിക്കുന്നുവെന്നും ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകി. ചൈന ഇറാന് സൈനിക പിന്തുണ നൽകാനുള്ള സാധ്യത ഇപ്പോൾ ഗുരുതരമായ ആശങ്കയാണെന്നും ഹേലി കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ ദിവസമാണ് യു എസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ചരക്കുകപ്പല്‍ ഹോര്‍മൂസിന് സമീപം പിടിച്ചെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. ഇറാനിയന്‍ പതാക നാട്ടിയ Touska എന്ന് പേരുള്ള ചരക്കുകപ്പലാണ് അമേരിക്ക പിടിച്ചെടുത്തത്. അമേരിക്ക നല്‍കിയ മുന്നറിയിപ്പ് വിലകൊടുക്കാതെ വന്നതോടെയാണ് ഒമാന്‍ തീരത്തിന് സമീപത്തുവെച്ച് കപ്പല്‍ പിടിച്ചെടുത്തതെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖത്തർ വ്യോമപാത സാധാരണ നിലയിലേക്ക്; വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കും

ഖത്തർ വ്യോമപാത സാധാരണ നിലയിലേക്ക്; വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കും

ദോഹ: മേഖലയിലെ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത വിദേശ വിമാനക്കമ്പനികൾക്കായി വീണ്ടും തുറക്കുന്നു. ഏപ്രിൽ 20 ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ചു. ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി ഖത്തർ തങ്ങളുടെ വ്യോമപാത പൂർണ്ണമായി തുറന്നുകൊടുക്കുന്നത്. സുരക്ഷാ സാഹചര്യം വിലയിരുത്തി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഘട്ടം ഘട്ടമായുള്ള പുനരാരംഭമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദേശ വിമാനക്കമ്പനികൾക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ അനുമതി നൽകും. രാജ്യത്തെ വ്യോമയാന മേഖല പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ സുപ്രധാന തീരുമാനമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് നേരത്തെ തന്നെ മാർച്ച് ഏഴ് മുതൽ പ്രത്യേക സുരക്ഷാ വ്യോമപാതകൾ വഴി സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിരുന്നു. മെയ് പകുതിയോടെ ലോകമെമ്പാടുമുള്ള 120-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കും, ജൂൺ 16-ഓടെ 150-ലധികം നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കാനാണ് ഖത്തർ എയർവേയ്‌സ് പദ്ധതിയിടുന്നത്. ഫെബ്രുവരി 28 മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ യാത്ര റദ്ദാക്കപ്പെട്ടവർക്ക് ഒക്ടോബർ 31 വരെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ സൗജന്യമായി തീയതി പുതുക്കാനോ അല്ലെങ്കിൽ തുക തിരികെ ലഭിക്കാനോ ഖത്തർ എയർവേയ്‌സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയക്രമം മുൻകൂട്ടി സ്ഥിരീകരിക്കേണ്ടതാണ്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ ടിക്കറ്റുകൾ കൺഫേം ആണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലാണ് മേഖലയിലെ വ്യോമഗതാഗതം പുനഃസ്ഥാപിക്കാൻ വഴിതെളിച്ചത്. എങ്കിലും, വെടിനിർത്തൽ കരാറിൻ്റെ കാലാവധി ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ, സമാധാന ചർച്ചകളിൽ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല എന്നതിനാൽ, മേഖലയിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലം : ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരനല്ലൂർ ആറ്റിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ രാജേഷ് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിപ്പൂരിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

മണിപ്പൂരിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ശക്തമായ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. 