കൊച്ചി : സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും (എസ്.ഇ.എഫ്.) ലേക്‌ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എച്ച്.പി.ബി. - ജി.ഐ. (ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ) കാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി മേയ് ഒൻപത്, പത്ത് തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കാൻസർ ശസ്ത്രക്രിയാ വിദഗ്ധർ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകൻ പ്രൊഫ. ഡോ. ബൈജു സേനാധിപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യയിലെ എച്ച്പിബി ആൻഡ് ജിഐ ചികിത്സയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവനകൾ നല്കിയ പ്രൊഫ. സമിരൻ നന്ദി, ബി. എം.എൽ കപൂർ , അനന്തകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിയ്ക്കും.
എച്ച്.പി.ബി., ജി.ഐ. ചികിത്സാരംഗത്തെ നൂതന സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ക്ലാസുകൾക്കും രാജ്യാന്തര വിദഗ്ധർ നേതൃത്വം നൽകും. ജപ്പാനിലെ എച്ച്.പി.ബി. സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റ് ഡയറക്ടർ പ്രൊഫ. ഗോ വകായാബാഷി, ടോക്കിയോ മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. നാഗാകാവ യുയിച്ചി, അമേരിക്കയിലെ ഒഹായോ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ഡേവിഡ് ക്വോൺ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഇതിനുപുറമെ, ദേശീയതലത്തിൽ ശ്രദ്ധേയരായ നിരവധി കാൻസർ സർജന്മാരും ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകളും സമ്മേളനത്തിൽ സംസാരിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.