Thursday, 30 April 2026

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ ചോർത്തിയും മാർക്ക് ദാനം ചെയ്തും ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്നു ആരോപിച്ച് പൊലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ പരാതി തള്ളി റാങ്ക് പട്ടികയുമായി മുന്നോട്ട് പോവുകയാണ് പൊലീസ് ട്രയിനിങ് കോളജിലെ ഉന്നത ഉദ്യോഗസ്ഥർ.

പൊലീസിലെ പരിശീലനവും സെമിനാറുകളുമടക്കം നടത്തുന്ന വിഭാഗമാണ് തിരുവനന്തപുരം തൈക്കാടുള്ള പൊലീസ് ട്രയിനിങ് കോളജ്. സ്റ്റേഷൻ ഡ്യൂട്ടിയും,ക്യാമ്പ് ഡ്യൂട്ടിയ ഒഴിവാക്കാനായി ഇവിടെ കയറിക്കൂടാൻ പൊലീസുകാരുടെ തള്ള് കൂടിയതോടെയാണ് ഡെപ്യൂട്ടേഷനുള്ള പരീക്ഷ നടത്തി ആളെ എടുക്കാൻ തീരുമാനിച്ചത്. അങ്ങിനെ ആദ്യമായി നടത്തിയ പരീക്ഷ അട്ടിമറിച്ചെന്നാണ് ആരോപണം. 24ന് നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക വന്നപ്പോൾ ഒന്നാം റാങ്കു കിട്ടിയാൾക്ക് രണ്ടാം റാങ്കുകാരനേക്കാൾ 18 മാർക്ക് കൂടുതൽ. മുൻമന്ത്രിയുടെ ഗൺമാനും റാങ്കുപട്ടികയിൽ ഉന്നത റാങ്കിൽ .ഇതൊന്നും പഠിച്ച് എഴുതി കിട്ടിയതല്ലെന്നും ചോദ്യപേപ്പർ ചോർത്തിയും മാർക്ക് വെറുതേ കൊടുത്തും ഒപ്പിച്ചെടുത്ത റാങ്കുകളാണെന്നുമാണ് പരാതി.

അതിനാൽ റാങ്ക് പട്ടിക പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരീക്ഷയെഴുതിയ മറ്റ് പൊലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി.അതേസമയം പരാതി തള്ളി നടപടികളുമായി മുന്നോട്ടുപോവുകയാണന്നു ട്രയിനിങ് കോളജിലെ പ്രിൻസിപ്പൽ വ്യക്തമാക്കി.ഇന്നലെ അഭിമുഖം നടത്തി അന്തിമ റാങ്ക് പട്ടിക തയാറാക്കി. ഉടനത് ഡി.ജി.പിക്ക് കൈമാറും.പരാതി പരിഗണിക്കണോ വേണ്ടയോയെന്നതിൽ ഡി.ജി.പിയുടെ തീരുമാനം നിർണായകമാവും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

125 ഡോളർ കടന്ന് എണ്ണവില; ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നറിയിപ്പ്, ആശങ്ക

125 ഡോളർ കടന്ന് എണ്ണവില; ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നറിയിപ്പ്, ആശങ്ക

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ നിലച്ചതോടെ അസംസ്‌കൃത എണ്ണ വില കത്തിക്കയറുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 125 ഡോളർ കടന്നത് അന്താരാഷ്ട്ര വിപണികളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഫെബ്രുവരിയിൽ ഏകദേശം 70 ഡോളറിനടുത്ത് ഉണ്ടായിരുന്ന ബ്രെന്റ് വിലയാണ് ഇപ്പോൾ 125 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്.ഇതോടെ എണ്ണ വില 4 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി.

ജൂൺ ഡെലിവറിക്കുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഏകദേശം 6%ത്തിലധികം ഉയർന്നു. ഡബ്ല്യു.ടി.ഐ ക്രൂഡ് വില 3.3 ശതമാനം വർധിച്ച് 110 ഡോളറിലുമെത്തി. കഴിഞ്ഞ ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ആറ് ശതമാനവും ഡബ്ല്യു.ടി.ഐ ഏഴ് ശതമാനവും മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. വിപണിയിലെ കടുത്ത അസ്ഥിരതയാണ് ഇത് സൂചിപ്പിക്കുന്നത്.

കുതിക്കുന്ന വിലയ്ക്ക് പിന്നിൽ

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താതെ നിൽക്കുന്നത്. ഇതോടെ ഇറാനിൽ നിന്നുള്ള എണ്ണ വിതരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന ഭീതിയാണ് വിപണിയെ ബാധിക്കുന്നത്. കൂടാതെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത മാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയും ആശങ്ക ശക്തമാകുകയാണ്. 

വിദഗ്‌ധരുടെ മുന്നറിയിപ്പ്

ക്രൂഡ് വിലയിലെ കുതിപ്പിന് പിന്നാലെ ആഗോള ഓഹരി വിപണികളിലും അനിശ്ചിതാവസ്ഥ പ്രകടമാണ്. ഏഷ്യൻ വിപണികൾ ഉൾപ്പെടെ പല രാജ്യങ്ങളിലെയും ഓഹരികൾ ഇടിവ് നേരിട്ടു. ഇന്ധനവില വർധനവ് ഗതാഗതച്ചെലവും സാധനങ്ങളുടെ വിലയും ഉയർത്താനിടയുള്ളതിനാൽ ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിൽ യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ എണ്ണ വിപണി കൂടുതൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. വില ബാരലിന് 150 ഡോളർവരെ ഉയരാനും സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ കൈരളി ശ്ളോകരംഗം:മുപ്പത്തിയേഴാം വാർഷികം  വലവൂരിൽ

പാലാ കൈരളി ശ്ളോകരംഗം:മുപ്പത്തിയേഴാം വാർഷികം വലവൂരിൽ

കൈരളി ശ്ളോകരംഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ശ്ളോകോത്സവം – 2026” ഈ വർഷം മേയ് 1-ാം തീയതി വലവൂർ ബാങ്ക് കൺവെൻഷൻ സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.മേയ് 1-ാം തീയതി രാവിലെ 8.00-ന് ആചാര്യസ്മൃതി പരിപാടിയോടെ വാർഷികദിനാഘോഷങ്ങൾ ആരംഭിക്കും.ആചാര്യസ്മൃതിയോടെ കുട്ടികൾ ആരംഭിക്കുന്ന ചടങ്ങ് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.അനഘ ജെ കോലത്ത് ട്രോഫി അനുസ്മരണം നടത്തും. പ്രൊഫ.എൻ.ഡി കൃഷ്ണനുണ്ണി സ്മാരകട്രോഫിക്കുവേണ്ടിയുള്ള സംസ്കൃത അക്ഷരശ്ളോകമത്സരമാണ് ആദ്യം.രാവിലെ 9.30-ന് HSS-HS,UP, LP വിഭാഗങ്ങളിലായി വിദ്യാർത്ഥികൾക്കായുള്ള അഖിലകേരളാടിസ്ഥാനത്തിലുള്ള അക്ഷരശ്ളോകമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.തൊടുപുഴ ദാമോദരൻ മാസ്റ്റർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള കാവ്യകേളി മത്സരത്തിനുശേഷം മുപ്പത്തിയാറാംബാച്ചിന്റെ അരങ്ങേറ്റം നടത്തും.കെ.എൻ.വിശ്വനാഥൻനായർ സ്മാരകട്രോഫിക്കുവേണ്ടിയുള്ള മുതിർന്നവരുടെ ശ്ളോകമത്സരത്തിനുശേഷമാണ് വാർഷികസമ്മേളനം നടത്തുക.3.00 മണിക്ക് നടക്കുന്ന വാർഷികസമ്മേളനം മുൻചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവും നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.പ്രസിഡന്റ് കെ.എൻ ജയചന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ആര്യാംബിക സ്വാഗതം പറയുന്നു.നിരവധി സഹൃദയർ അണിചേരുന്ന ഈ സമ്മേളനത്തിൽ കാന്തളൂർ ശാല ഗവേഷണകേന്ദ്രം ഡയറക്ടർ  ഡോ.പി.സി.മുരളീമാധവൻ വിശ്വനാഥൻനായർ അനുസ്മരണം നടത്തും.സംസ്കൃതപണ്ഡിതനും അക്ഷരശ്ളോകവിദഗ്ധനുമായ ഡോ.പി.സി.മുരളീമാധവൻ മാഷിനെ കൈരളിക്കുട്ടികൾ ശ്ളോകോപഹാരം നൽകിയും ഹാരാർപ്പണം നടത്തിയും ആദരിക്കുന്നു.കൈരളിയിൽ പതിവായി നടത്തിവരുന്ന ആചാര്യപൂജയുടെ ഭാഗമായി ഈ ചടങ്ങുകൾ ഉണ്ടാകാറുണ്ട്.
മുത്തശ്ശിമധുരം പുരസ്കാരവും ശ്ളോകതാരകപുരസ്കാരവും കെ.കെ.പങ്കജാക്ഷൻനായർ ട്രോഫിയും നൽകുന്നു.മുട്ടത്ത് സുധാപുരസ്കാരം നേടിയ ആര്യാംബികയ്ക്കാണ് പങ്കജാക്ഷൻനായർ സ്മാരകട്രോഫി.ഇത് നൽകുന്നത് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി.നായരാണ്.അക്ഷരകേളിയുടെ പ്രസിഡന്റ് വി.കെ.സുധാകരൻ പ്രതിഭകളെ അനുമോദിക്കുന്നു;സമ്മാനദാനവും നിർവ്വഹിക്കുന്നു.കൃതജ്ഞത നിർവ്വഹിക്കുന്നത് ബാലു.എസ്.നായരാണ്.

    പ്രശസ്തകവി പി.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന കാവ്യസന്ധ്യയിൽ രമ്യ.ജി സ്വാഗതം പറയുന്നു.അദ്ധ്യക്ഷനായെത്തുന്നത് പ്രശസ്തകവി പി.രാമനാണ്.കെ.ജയകുമാർ,വി.കെ.സുധാകരൻ എന്നിങ്ങനെ നിരവധി പ്രശസ്തകവികൾ ഈ കാവ്യസന്ധ്യയിൽ പങ്കുചേരുന്നു.ഡോ.അന്നപൂർണ്ണാദേവി നന്ദി പറയുന്നു.വിശ്വനാഥസ്മരണ സാർത്ഥകമാക്കിക്കൊണ്ട് ശ്ളോകസദസ്സിനുശേഷം പിരിയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം, ട്രംപിന് പുടിന്‍റെ മുന്നറിയിപ്പ്; 'ഇനി സൈനിക നീക്കമുണ്ടായാൽ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ദോഷം'

90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം, ട്രംപിന് പുടിന്‍റെ മുന്നറിയിപ്പ്; 'ഇനി സൈനിക നീക്കമുണ്ടായാൽ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ദോഷം'

മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ 90 മിനിറ്റിലധികം നീണ്ടുനിന്ന ടെലിഫോൺ സംഭാഷണം നടന്നതായി ക്രെംലിൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുക്രെയ്ൻ യുദ്ധവുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ക്രെംലിൻ പ്രതിനിധി യൂറി ഉസക്കോവ് പറഞ്ഞു. ചർച്ച വളരെ ഗൗരവകരവും സുതാര്യവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെയോ അയൽരാജ്യങ്ങൾക്കെതിരെയോ അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക നടപടി സ്വീകരിച്ചാൽ അത് അന്താരാഷ്ട്ര സമൂഹത്തിന് തന്നെ വലിയ ദോഷമുണ്ടാക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായും ക്രെംലിൻ അറിയിച്ചു.

ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു. ചർച്ചകൾക്ക് അവസരം നൽകുന്ന ഈ നീക്കം മേഖലയിലെ സാഹചര്യം സുസ്ഥിരമാക്കാൻ സഹായിക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തെന്നും ക്രെംലിൻ അറിയിച്ചു. അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. യുദ്ധഭൂമിയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് ട്രംപ് ചോദിച്ചറിഞ്ഞപ്പോൾ, റഷ്യൻ സൈന്യം തന്ത്രപരമായ മുന്നേറ്റം നടത്തുകയാണെന്ന് പുടിൻ മറുപടി നൽകി. യുക്രെയ്ൻ ഭരണകൂടം യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന കാര്യത്തിൽ ഇരു നേതാക്കളും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചതെന്ന് ക്രെംലിൻ അവകാശപ്പെട്ടു.

മെയ് 9-ന് നടക്കുന്ന റഷ്യയുടെ വിജയദിന ആഘോഷങ്ങളോട് അനുബന്ധിച്ച് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ഈ നിർദ്ദേശത്തെ ട്രംപ് പിന്തുണച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായാണ് റഷ്യ വിജയദിനം ആഘോഷിക്കുന്നത്. യുക്രെയ്ൻറെ പ്രത്യാക്രമണ ഭീഷണിയുള്ളതിനാൽ ഇത്തവണത്തെ വിജയദിന പരേഡ് നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും നടക്കുകയെന്ന് ക്രെംലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടയറിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം

ടയറിന് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് 65കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട്ട് കട്ട വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് മരണം. കോഴിക്കോട് കാരശ്ശേരിയിലാണ് അപകടം. തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്. അലവിക്കുട്ടിയും ഭാര്യയും കൃഷിയിടത്തിലേക്ക് പോകുന്നതിനിടെ ജീപ്പിന്‍റെ ബ്രേക്ക് നഷ്ടമായി. തുടർന്ന് കല്ല് വെക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിയുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി കടമില്ല അഡ്വാന്‍സ് പേയ്‌മെന്റ് വേണമെന്ന് എണ്ണകമ്പനികള്‍

ഇനി കടമില്ല അഡ്വാന്‍സ് പേയ്‌മെന്റ് വേണമെന്ന് എണ്ണകമ്പനികള്‍

ന്യൂഡല്‍ഹി: ഇന്ധനവിതരണവുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന നയത്തില്‍ മാറ്റം വരുത്തി പൊതുമേഖല എണ്ണകമ്പനികള്‍. ഇനി അഡ്വാന്‍സായി പണം നല്‍കുന്നവര്‍ക്ക് മാത്രമേ ഇന്ധനം നല്‍കുവെന്ന് കമ്പനികള്‍ അറിയിച്ചുവെന്നാണ് വിവര. ഇതോടെ ഇന്ധനം ഇറക്കുന്നതിന് പമ്പുടമകള്‍ അഡ്വാന്‍സായി പണം നല്‍കേണ്ട സ്ഥിതിയിലാണ്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടേതാണ് തീരുമാനം. മുമ്പ് ഇന്ധനം ഇറക്കി അഞ്ച് ദിവസം കഴിഞ്ഞ് മാത്രം പമ്പുടമകള്‍ പണം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ഉള്‍പ്പടെ വിലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടായതോടെയാണ് നിലവിലുണ്ടായിരുന്ന നയത്തില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയത്.

അതേസമയം, എണ്ണകമ്പനികളുടെ നീക്കത്തില്‍ പ്രതിഷേധവുമായി ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. പല ഉപഭോക്താകള്‍ക്കും തങ്ങള്‍ കടമായാണ് ഇന്ധനം നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിവിധ കമ്പനികള്‍ക്കും കടമായാണ് ഇന്ധനം നല്‍കുന്നതെന്നും പുതിയ തീരുമാനം ഇക്കാര്യങ്ങളെയെല്ലാം സ്വാധീനിക്കുമെന്നും ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു.

ഇന്ത്യയിലെ 90 ശതമാനം പമ്പുകളും പൊതുമേഖല എണ്ണകമ്പനികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖല എണ്ണകമ്പനികളുടെ കീഴില്‍ വരുന്ന ഏകദേശം 1,01,470 പമ്പുകള്‍ വരും. നേരത്തെ ഇന്ത്യന്‍ എണ്ണകമ്പനികള്‍ നഷ്ടത്തിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ലിറ്ററിന് 18 രൂപ വരെ നഷ്ടത്തിലാണ് ഇന്ധനം വില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, എണ്ണവില 120 ഡോളറും പിന്നിട്ട് കുതിക്കുകയാണ്. ഇന്ന് 123 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയാണ് 120 ഡോളര്‍ തൊട്ടത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 110 ഡോളറിലേക്ക് അടുക്കുകയാണ് അതേസമയം പ്രകൃതിവാതകത്തിന്റെ വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളിൽ, തീർച്ചായായും ഒരു മികച്ച സിനിമയായിരിക്കും: ബി ഉണ്ണികൃഷ്ണൻ

പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളിൽ, തീർച്ചായായും ഒരു മികച്ച സിനിമയായിരിക്കും: ബി ഉണ്ണികൃഷ്ണൻ

മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റ് നാളെ റിലീസിന് ഒരുങ്ങുകയാണ്. മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമ വലിയ പ്രതീക്ഷയിലാണ് എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി ചിത്രത്തിന് ആശംസകളുമായി എത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. പേട്രിയറ്റിന്റെ ബജറ്റ് 125 കോടിക്ക് മുകളിലാണെന്നും ചിത്രം മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ പൊളിച്ചെഴുതുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'നാളെ 'പേട്രിയറ്റ്' തീയറ്ററുകളിലെത്തുകയാണ്. ശ്രീ.മമ്മുട്ടിയും ശ്രീ.മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനുമടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്ക് മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിയാൻ കഴിഞ്ഞത്. നിർമ്മാതാവാകുന്നതിനു മുമ്പ് തന്നെ എനിക്ക് ആൻ്റൊ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റൊ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ.മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു. മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റൊ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുമ്പ്, 'എംമ്പുരാ’നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.

നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’

ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാദ്ധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ച്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കുംവിധം ഒരു സിനിമ വിഭാവന ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സിനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്രമാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക. 