ന്യൂഡല്‍ഹി: ഇന്ധനവിതരണവുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്ന നയത്തില്‍ മാറ്റം വരുത്തി പൊതുമേഖല എണ്ണകമ്പനികള്‍. ഇനി അഡ്വാന്‍സായി പണം നല്‍കുന്നവര്‍ക്ക് മാത്രമേ ഇന്ധനം നല്‍കുവെന്ന് കമ്പനികള്‍ അറിയിച്ചുവെന്നാണ് വിവര. ഇതോടെ ഇന്ധനം ഇറക്കുന്നതിന് പമ്പുടമകള്‍ അഡ്വാന്‍സായി പണം നല്‍കേണ്ട സ്ഥിതിയിലാണ്.
ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണകമ്പനികളുടേതാണ് തീരുമാനം. മുമ്പ് ഇന്ധനം ഇറക്കി അഞ്ച് ദിവസം കഴിഞ്ഞ് മാത്രം പമ്പുടമകള്‍ പണം നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ഉള്‍പ്പടെ വിലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടായതോടെയാണ് നിലവിലുണ്ടായിരുന്ന നയത്തില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയത്.
അതേസമയം, എണ്ണകമ്പനികളുടെ നീക്കത്തില്‍ പ്രതിഷേധവുമായി ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. പല ഉപഭോക്താകള്‍ക്കും തങ്ങള്‍ കടമായാണ് ഇന്ധനം നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിവിധ കമ്പനികള്‍ക്കും കടമായാണ് ഇന്ധനം നല്‍കുന്നതെന്നും പുതിയ തീരുമാനം ഇക്കാര്യങ്ങളെയെല്ലാം സ്വാധീനിക്കുമെന്നും ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു.
ഇന്ത്യയിലെ 90 ശതമാനം പമ്പുകളും പൊതുമേഖല എണ്ണകമ്പനികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പൊതുമേഖല എണ്ണകമ്പനികളുടെ കീഴില്‍ വരുന്ന ഏകദേശം 1,01,470 പമ്പുകള്‍ വരും. നേരത്തെ ഇന്ത്യന്‍ എണ്ണകമ്പനികള്‍ നഷ്ടത്തിലാണ് പെട്രോളും ഡീസലും വില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ലിറ്ററിന് 18 രൂപ വരെ നഷ്ടത്തിലാണ് ഇന്ധനം വില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതേസമയം, എണ്ണവില 120 ഡോളറും പിന്നിട്ട് കുതിക്കുകയാണ്. ഇന്ന് 123 ഡോളറിലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡോയിലിന്റെ വിലയാണ് 120 ഡോളര്‍ തൊട്ടത്. വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 110 ഡോളറിലേക്ക് അടുക്കുകയാണ് അതേസമയം പ്രകൃതിവാതകത്തിന്റെ വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.